Tuesday, August 11, 2026
Home Blog Page 115

ദുബൈയില്‍ ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും

0

ദുബൈയില്‍ ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. ദുബൈയില്‍ നാലിടങ്ങളിലായിട്ടാണ് ആര്‍ടിഎ ആകാശ ടാക്‌സി സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം അവസാനം ആയിരിക്കും ദുബൈയില്‍ പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുക.ആകാശടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനുള്ള അതിവേഗ പ്രവര്‍ത്തനങ്ങളിലാണ് യുഎഇയിലെ വിവിധ എമിറേറ്റുകള്‍.

ദുബൈയില്‍ 2025 ഡിസംബറില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് ആര്‍ടിഎയുമായി കരാര്‍ ഒപ്പുവെച്ച അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതായി ആര്‍ടിഎ വെളിപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന നാല് ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകളില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്നാണ് ആര്‍ടിഎയുടെ പ്രഖ്യാപനം. എമിറേറ്റിലെ വിമാനത്താവളങ്ങള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഹോട്ടലുകള്‍ എന്നിവയുമായി ബന്ധിപ്പിക്കും വിധത്തിലായിരിക്കും ഫ്‌ളൈയിംഗ് ടാക്‌സി സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക എന്ന് ആര്‍ടിഎ അറിയിച്ചു.

നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ആകാശ ടാക്‌സികളുടെ നിര്‍മ്മാണത്തിനാണ് ആര്‍ടിഎ ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 2026-ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പറക്കും ടാക്‌സി സര്‍വീസ് വ്യാപകമായി നടത്തുന്നതിനാണ് തീരുമാനം,

ഷാര്‍ജ സഫാരി സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് തുറക്കും

0

ഷാര്‍ജ സഫാരി സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് സന്ദര്‍ശകര്‍ക്കായി തുറക്കും. കൂടുതല്‍ പക്ഷിമൃഗാദികളുമായിട്ടാണ് ഷാര്‍ജ സഫാരിയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.നാല്‍പ്പത് ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.ആഫ്രിക്കയ്ക്കുള്ള പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരിയാണ് വീണ്ടും സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുന്നത്. ഷാര്‍ജ സഫാരിയുടെ നാലാമത് സീസണിനാണ് അടുത്ത തിങ്കളാഴ്ച തുടക്കമാകുന്നത്.

120 ഇനങ്ങളിലായി അന്‍പതിനായിരത്തിലധികം മൃഗങ്ങളാണ് ഷാര്‍ജ സഫാരിയില്‍ ഉള്ളത്. പുതിയ സീസണില്‍ മുന്നൂറിലധികം പക്ഷിമൃഗാദികള്‍ കൂടി ഷാര്‍ജ സഫാരിയുടെ ഭാഗമായിട്ടുണ്ട്. ആഫ്രിക്കയിലെ വ്യത്യസ്ഥ മേഖലകള്‍ക്ക് സമാനമായി പന്ത്രണ്ട് മേഖലകളിലായിട്ടാണ് ഷാര്‍ജ സഫാരി വ്യാപിച്ച് കിടക്കുന്നത്. രാവിലെ എട്ടര മുതല്‍ ആറ് മണി വരെയാണ് പ്രവേശനം.ഗോള്‍ഡ്,സില്‍വര്‍,ബ്രോണ്‍സ് എന്നി വിഭാഗങ്ങളില്‍ വ്യത്യസ്ത നിരക്കാണ് പ്രവേശനത്തിന് ഈടാക്കുന്നത്. ബ്രോണ്‍സ് വിഭാഗത്തില്‍ കുട്ടികള്‍ക്ക് പതിനഞ്ചും മുതിര്‍ന്നവര്‍ക്ക് നാല്‍പ്പതും ആണ് നിരക്ക്. സില്‍വര്‍ വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹവും കുട്ടികള്‍ക്കും അന്‍പത് ദിര്‍ഹവും ആണ് നിരക്ക് ഈടാക്കുന്നത്.

ഗോള്‍ഡ് വിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് 275 ദിര്‍ഹവും കുട്ടികള്‍ക്ക് 120 ദിര്‍ഹം ആണ് നിരക്ക്.ഇത് കൂടാതെ സ്വകാര്യടൂര്‍ പാക്കേജുകളും ലഭ്യമാണ്. ഇതിന് 2250 ദിര്‍ഹം മുതല്‍ 3500 ദിര്‍ഹം വരെയാണ് നിരക്ക്.കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പരിപാടികളും ഷാര്‍ജ സഫാരി ഒരുക്കിയിട്ടുണ്ട്.സന്ദര്‍ശകര്‍ക്കായി ഭക്ഷണശാലകളും പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എഎപി നേതാവ് അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും

0

ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന മുഖ്യമന്ത്രിയാകും. ആംആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ ആണ് തീരുമാനം. ഇന്ന് വൈകിട്ട് അരവിന്ദ് കെജ്രിവാള്‍ ഗവര്‍ണ്ണര്‍ക്ക് രാജി സമര്‍പ്പിക്കും.ആംആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍ ആണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്.എംഎല്‍എമാര്‍ കെജ്രിവാളിന്റെ നിര്‍ദ്ദേശത്തെ പിന്‍താങ്ങി. കെജ്രിവാള്‍ മന്ത്രിസഭായില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം ,സാംസ്‌കാരിക എന്നി വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയാണ് അതിഷി.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് അതിഷി വിജയിച്ചത്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സര്‍ക്കാരിനെ നയിക്കും എന്നും ഗോപാല്‍ റായി പറഞ്ഞു. നാല്‍പ്പത്തിമൂന്നാം വയസില്‍ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി ആംഅദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ആണ്. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി മര്‍ലേന.

മദ്യ നയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാള്‍ രാജി പ്രഖ്യാപിച്ചത്. ഇനി താന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കണമോ എന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്. ദില്ലിയിലെ ഓരോ ജനങ്ങളേയും നേരിട്ട് കാണും എന്നും കെജരിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദബിയില്‍ ഇനി യാങ്കോ വഴി ടാക്‌സി ബുക്ക് ചെയ്യാം

0

അബുദബിയില്‍ ടാക്‌സി ബുക്കിംഗിന് പുതിയ സംവിധാനം. യാങ്കോ ആപ്പ് ആപ്ലിക്കേഷന്‍ വഴിയാണ് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയുക.ടാക്‌സി സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് പുതിയ സഹകരണത്തിന്റെ ലക്ഷ്യം എന്ന് അബുദബി മൊബിലിറ്റി അറിയിച്ചു.രാജ്യാന്തരതലത്തില്‍ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യാങ്കോയുമായി കൈകോര്‍ത്താണ് അബുദബി മൊബിലിറ്റി എമിറേറ്റില്‍ പുതിയ ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

യാങ്കോ ആപ്പ് വഴി യാത്രക്കാര്‍ക്ക് പൊതു-സ്വകാര്യ ടാക്‌സികളും ലൈസന്‍സുള്ള വാഹനങ്ങളും ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് അബുദബി മൊബിലിറ്റി അറിയിച്ചു.മുന്നൂറോളം ടാക്‌സികളെ ഉപയോഗിച്ച് അഞ്ച് മാസത്തോളം നീണ്ട പരീക്ഷണഘട്ടത്തിന്റെ വിജയത്തിന് ശേഷം ആണ് യാങ്കോ ബുക്കിംഗ് സംവിധാനം വ്യാപകമാക്കുന്നത്.നിലവില്‍ യാങ്കോ മൊബൈല്‍ ആപ്പില്‍ 1500 രജിസ്‌ട്രേഡ് ടാക്‌സികള്‍ ആണ് ഉള്ളത്. യാങ്കോ യാപ് ഐ.ഒ.എസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് തുറന്ന് പോകേണ്ട സ്ഥലവും ടാക്‌സി എത്തേണ്ട സ്ഥലവും നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ വാഹനം എത്തും. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വഴി ടാക്‌സി സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് അബുദബി മൊബിലിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പറഞ്ഞു.

ചെക്ക്ഇന്‍ വീട്ടില്‍:ഹോംചെക്ക്ഇന്‍ സൗകര്യം ഒരുക്കി എയര്‍അറേബ്യ അബുദബി

0

വിമാനയാത്രക്കാര്‍ക്ക് ഹോം ചെക്ക് ഇന്‍ സൗകര്യം ഒരുക്കി എയര്‍ അറേബ്യ അബുദബി. യാത്രക്കാരുടെ വീടുകളില്‍ എത്തി ലഗേജ് ശേഖരിച്ച് ബോര്‍ഡിംഗ് പാസ് നല്‍കുന്നതാണ് പദ്ധതി.ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹോം ചെക്ക്ഇന്‍ സൗകര്യം ലഭിക്കുക.

എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ മൊറാഫിക്കുമായി ചേര്‍ന്നാണ് എയര്‍അറേബ്യ അബുദബി ഹോം ചെക്ക്ഇന്‍ സര്‍വീസ് ലഭ്യമാക്കുന്നത്. യാത്രക്കാരുടെ വീടുകളില്‍ മൊറാഫിക് ജീവനക്കാര്‍ എത്തി ലഗേജ് ശേഖരിച്ച് ബോര്‍ഡിംഗ് പാസ് അനുവദിക്കും. വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ക്കായുളള കാത്ത് നില്‍പ്പും സമയനഷ്ടവും ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി എന്ന്അ എയര്‍അറേബ്യ അബുദബി അറിയിച്ചു.

ഹോം ചെക്ക്ഇന്‍ സൗകര്യത്തിനായി യാത്രക്കാര്‍ക്ക് മൊറാഫിക്ക് ആപ്ലിക്കേഷനിലോ എയര്‍അറേബ്യയുടെ വെബ്‌സൈറ്റിലെ കസ്റ്റമര്‍ സര്‍വീസിലോ ബുക്ക് ചെയ്യാം. ഹോം ചെക്ക്ഇന്‍ സേവനത്തിന്റെ ഫീസോ മറ്റ് വിശദാംസങ്ങളോ എയര്‍അറേബ്യ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

ദുബൈ ആകാശടാക്‌സി 2025 ഡിസംബറില്‍ ആരംഭിക്കും

0

ദുബൈയില്‍ ആകാശടാക്‌സി സര്‍വീസ് 2025 ഡിസംബറില്‍ ആരംഭിക്കുമെന്ന്
ജോബി ഏവിയേഷന്‍.ആദ്യഘട്ടത്തില്‍ നാല് വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് സര്‍വീസ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആകാശടാക്‌സി യാത്രയ്ക്ക് ബുക്ക് ചെയ്യാം എന്നും ജോബി ഏവിയേഷന്‍ അറിയിച്ചു.ദുബൈയില്‍ ആരംഭിച്ച ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് ആകാശടാക്‌സി സര്‍വീസ് സംബന്ധിച്ച വിശദാംശങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍ പ്രഖ്യാപിച്ചത്.

2025 ഡിസംബറില്‍ ആകാശ ടാക്‌സി ആരംഭിക്കുന്നതിന് ആണ് ശ്രമം. ആകാശടാക്‌സിക്കായി ആദ്യഘട്ടത്തില്‍ ദുബൈ രാജ്യാന്തരവിമാനത്താവളം, പാം ജുമൈറ,ഡൗണ്‍ടൗണ്‍,ദുബൈ മറീന എന്നിവടങ്ങളിലായി നാല് വെര്‍ട്ടിപോര്‍ട്ടുകള്‍ ആണ് നിര്‍മ്മിക്കുന്നത്. സ്‌കൈപോര്‍ട്‌സ് ആണ് ആകാശ ടാക്‌സികള്‍ക്കുള്ള വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആകാശടാക്‌സി യാത്ര ബുക്ക് ചെയ്യാം.യാത്രക്കാരെ വെര്‍ട്ടിപോര്‍ട്ടിലേക്ക് എത്തിക്കുന്നതിനും വെര്‍ട്ടിപോര്‍ട്ടില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനുമായി യൂബറുമായി കരാര്‍ ഒപ്പുവെച്ചുവെന്നും ജോബി ഏവിയേഷന്‍ അറിയിച്ചു. ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും പാം ജുമൈറയിലേക്ക് ആകാശ ടാക്‌സിയില്‍ പത്ത് മിനുട്ട് കൊണ്ട് എത്തിച്ചേരാം.

ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്റെ ആകാശടാക്‌സി.ദുബൈയില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന് ആര്‍ടിഎയുമായി കരാര്‍ ഒപ്പുവെച്ച കമ്പനിയാണ് ജോബി ഏവിയേഷന്‍.ആര്‍ടിഎയുമായി കൈര്‍ത്താകും എമിറേറ്റില്‍ ആകാശ ടാക്‌സി സര്‍വീസ് നടത്തുക. ആകാശ ടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തന ലൈസന്‍സിന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിക്കും ജോബി ഏവിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഡൊണള്‍ഡ് ട്രംപിന് എതിരെ വീണ്ടും വധശ്രമം:ട്രംപ് സുരക്ഷിതന്‍ എന്ന്എഫ്ബിഐ

0

അമേരിക്കന്‍ മുന്‍പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ ആണ് വെടിവെയ്പ് നടന്നത്. പ്രതിയെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടി.ട്രംപിനെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു.ഫ്‌ളോറിഡയില്‍ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍ ആണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്.ഞായറാഴ്ച ഉച്ക്ക് രണ്ട് മണിയോട് കൂടിയാണ് ആക്രമണം ശ്രമം. ഈ സമയം ഇവിടെ ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു.

ട്രംപിനെ വകവരുത്തുക എന്ന ലക്ഷ്യത്തില്‍ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന പ്രതി ഒന്നിലധികം തവണ വെടിയുതിര്‍ത്തുവെന്നാണ് സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ സമീപത്ത് നിന്നും 275 മീറ്ററിനും 455 മീറ്ററിനും ഇടയില്‍ ആണ് പ്രതി ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നത്. അക്രമിക്ക് എതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഹവായ് സ്വദേശിയായ റയാന്‍ വെസ്ലി എന്നയാളാണ് ആക്രമണശ്രമം നടത്തിയതെന്ന് എഫ്ബിഐ അറിയിച്ചു. ട്രംപിന്റെ വലിയ വിമര്‍ശകനും യുക്രൈന്‍ അനുകൂലിമാണ് ഇയാള്‍.സംഭവസ്ഥലത്ത് നിന്നും ഒരു എകെ 47 തോക്കും ബാഗുകളും ഒരു ഗോ പ്രോ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്.ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ട്രംപ് ഗോള്‍ഫ് കളിക്കാന്‍ എത്തിയതിനാല്‍ ക്ലബിന് ചുറ്റും വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടയ്ക്കുകയും ചെയ്തു. സുരക്ഷാ വീഴച്ചയുണ്ടോയെന്ന് പരിോിക്കുന്നുണ്ടെന്ന് ഫ്‌ളോറിഡ ഭരണകൂടം അറിയിച്ചു.

ദുബൈയില്‍ യുവതി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

0

ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവതി മരിച്ചു.ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ ആണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഷെയ്ഖ് സായിദ് റോഡില്‍ ബിസിനസ് ബേയില്‍ സ്ഥിതി ചെയ്യുന്ന എസ്‌കേപ് ടവറിന്റെ താഴെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോട് കൂടിയാണ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

എസ്‌കേപ് ടവറിന്റെ മുപ്പത്തിയെട്ടാം നിലയില്‍ ആണ് യുവതി താമസിച്ചിരുന്നത് എന്നാണ് വിവരം. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചതാകാം എന്നാണ് നിഗമനം. യുവതിയെ തിരിച്ചറഞ്ഞിട്ടില്ല.ഏഴരയോട് കൂടി മൃതദേഹം സംഭവസ്ഥലത്ത് നിന്നും പൊലീസ് മാറ്റി. യുവതിയുടെ മരണം സംബന്ധിച്ച് ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തില്‍ നിന്നും വീണ് സൗദി ഫുട്‌ബോള്‍ താരത്തിന് ഗുരുതരപരുക്ക്

0

കെട്ടിടത്തില്‍ നിന്നും താഴെ വീണ് സൗദി ഫുട്‌ബോള്‍ താരം ഫഹദ് അല്‍ മുവല്ലാദിന് ഗുരുതര പരുക്ക്. ദുബൈയിലെ ഫ്‌ളാറ്റില്‍ നിന്നും ആണ് താരം താഴെ വീണത്. താരം തീവ്രപരിചരണവിഭാഗത്തില്‍ ആണ് ദുബൈ പൊലീസ് അറിയിച്ചു.

അവധിക്കാലം ആഘോഷിക്കാന്‍ ദുബൈയില്‍ എത്തിയ ഫഹദ് അല്‍ മുവല്ലാദ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേ്ക്ക് വീഴുകയായിരുന്നു. സെപ്റ്റംബര്‍ പന്ത്രിണ്ടിന് പുലര്‍ച്ചെയാണ് അപകടം.സ്വകാര്യവസതിയുടെ രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ ഫഹദ് അല്‍ മുവല്ലാദിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അബദ്ധത്തില്‍ രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് എന്ന് ദുബൈ പൊലീസ് അറിയിച്ചു. നിലവില്‍ ദുബൈ ഹോസ്പിറ്റലില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഫഹദിന് ചികിത്സ നല്‍കുന്നത്.

ഫഹദിന്റെ നില സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ദുബൈ പൊലീസ് അറിയിച്ചു.സൗദി പ്രോ ലീഗ് ടീമായ അല്‍ ഷബാബിന്റെ ക്യാപ്റ്റനും സൗദി ദേശീയ ടീം അംഗവും ആണ് ഫഹദ് അല്‍ മുവല്ലാദ്.സൗദിക്ക് വേണ്ടി പതിനേഴ് ഗോളുകള്‍ ഫഹദ് നേടിയിട്ടുണ്ട്. അല്‍ഇത്തിഹാദ് ക്ലബിലൂടെയാണ് ഫഹദ് അല്‍ മുവല്ലാദ് കരിയര്‍ ആരംഭിച്ചത്.

ഗാസ പ്രതിസന്ധി:പലസ്തിന്‍ രാഷ്ട്രം എന്ന നിലപാടില്‍ ഉറച്ച് യുഎഇ

0

സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ യുദ്ധാനന്തര ഗാസ പദ്ധതിയുമായി സഹകരിക്കില്ലെന്ന് യുഎഇ.പലസ്തീന്‍ ജനതയുടെയും മേഖലയുടെയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം എന്ന് യുഎഇ അറിയിച്ചു.

യുദ്ധാനന്തരഗാസയുടെ നിയന്ത്രണവും അധികാരവും ആര് നിര്‍വഹിക്കും എന്ന ചോദ്യവും ചര്‍ച്ചകളും ആണ് ഇസ്രയേലും ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ വിഷയത്തില്‍ നിലപാടറിയിക്കുന്നത്. വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നിലപാട് വ്യക്തമാക്കണം എന്നും ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.ദ്വരാഷ്ട്രപരിഹാരം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുഎഇ. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ യുദ്ധാനന്തര ഗാസ പദ്ധതിയുമായി സഹകരിക്കാന്‍ യുഎഇയ്ക്ക് സാധ്യിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

പലസ്തീന്‍ രാഷ്ട്രം യഥാര്‍ത്ഥ്യാമക്കാതെ ഗാസ പദ്ധതിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഷെയ്ഖ് അബ്ദുള്ള വ്യക്തമാക്കി.ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ മേഖലയില്‍ ദീര്‍ഘകാല സുരക്ഷയുണ്ടാകില്ലെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷും രംഗത്ത് എത്തി.