Tuesday, August 11, 2026
Home Blog Page 112

സൗദിയില്‍ 15324 വിദേശികള്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ പതിനയ്യായിരത്തിലധികം വിദേശികള്‍ കൂടി അറസ്റ്റില്‍. താമസ-തൊഴില്‍നിയമലംഘനങ്ങള്‍ക്ക് ആണ് അറസ്റ്റ്. അനധികൃത താമസക്കാരായ പതിനോരായിരത്തിലധികം വിദേശികളെ നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.സെപ്റ്റംബര്‍ പത്തൊന്‍പത് മുതല്‍ ഇരുപത്തിയഞ്ച് വരെയുള്ള ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി 15324 അനധികൃത താമസക്കാരാണ് പിടിയിലായത്. ഇതില്‍ 9235 പേര്‍ താമസനിയമലംഘകരും 3772 പേര്‍ അതിര്‍ത്തിസുരക്ഷാ നിയമങ്ങള്‍ ലഭിച്ചവരാണ്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 2317 വിദേശികളും പിടിയിലായി.രാജ്യത്തേക്ക് അനധികൃതായി പ്രവേശിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായവരില്‍ 1266 പേര്‍.രാജ്യത്ത് നിന്നും അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിച്ച 116 പേരും പിടിയിലായിട്ടുണ്ട്.11894 നിയമലംഘകരെ കൂടി സൗദിയില്‍ നിന്നും നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസ-തൊഴില്‍നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 അല്ലെങ്കില്‍ 996 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ അറിയിക്കണം എന്നും സൗദി ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

മഴ ദിനം:യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴും പൊടിക്കാറ്റും

0

യുഎഇയില്‍ ഷാര്‍ജ അടക്കമുള്ള എമിറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ.ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.നാളെയും യുഎഇയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.ഷാര്‍ജയില്‍ മെലീഹ,മദാം,എന്നിവടങ്ങളിലും ഉമല്‍ഖുവൈനില്‍ അല്‍ അഖറാന്‍ ,ഫലജ് അല്‍ മുഅല്ല അക്കമുള്ള പ്രദേശങ്ങളിലും ആണ് ശക്തമായ മഴ അനുഭവപ്പെട്ടത്.ഷാര്‍ജയില്‍ ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.

അലൈനിലും റാസല്‍ഖൈമയുടെ ചിലഭാഗങ്ങളിലും ഇന്ന് മഴ അനുഭവപ്പെട്ടു.ഉമല്‍ഖുവൈന്‍ അടക്കമുള്ള എമിറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.വടക്കന്‍ എമിറേറ്റുകളില്‍ ഇന്ന് ഇനിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വടക്കന്‍മേഖലയില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയില്‍ നാളെയും ഉച്ചക്ക് ശേഷം ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് താപനിലയിലും കുറവ് രേഖപ്പെടുത്തും.

ഹസ്സന്‍ നസ്രള്ള വധം അനിവാര്യമായിരുന്നുവെന്ന് ബെന്യമിന്‍ നെതന്യാഹു

0

ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ശില്‍പ്പിയായിരുന്നു ഹസ്സന്‍ നസ്രള്ള എന്ന് ബെന്യമിന്‍ നെതന്യാഹു.പൂര്‍ണ്ണവിജയം കാണും വരെ ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെ പോരാട്ടം തുടരും എന്നും നെതന്യഹു പറഞ്ഞു.ഹിസ്ബുള്ള മേധാവിയെ വധിച്ചതിന് ശേഷവും ഇസ്രയേല്‍ സൈന്യം ലബനനില്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്.ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്രള്ള വധിക്കപ്പെടേണ്ടത് അനിവാര്യതയായിരുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന.എണ്ണിയാല്‍ തീരാത്തത്ര ഇസ്രയേലിയരുടെയും വിദേശപൗരന്‍മാരുടെയും മരണത്തിന് കാരണക്കാരനായ വ്യക്തിയാണ് കൊല്ലപ്പെട്ടത്.

നസ്രള്ള കൊല്ലപ്പെട്ടത് മധ്യപൂര്‍വ്വദേശത്തെ ശക്തിസമവാക്യങ്ങളില്‍ മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വടക്കന്‍ ഇസ്രയലേലില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ എത്തിക്കുന്നതിനും ഹിസ്ബുള്ളയെ തകര്‍ക്കുക എന്നത് അനിവാര്യമാണ്. ശത്രുകള്‍ക്ക് എതിരായ പോരാട്ടം ശക്തമായി തന്നെ തുടരുമെന്നും വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരിക്കും എന്നും ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.ലബനില്‍ ഇസ്രയേല്‍ തീവ്രമായ ആക്രമണം ആണ് തുടരുന്നത്.ശനി ഞായര്‍ ദിവസങ്ങളിലായി 44 പേര്‍ കൂടി ലബനിനല്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയ്ക്ക് ശേഷം മാത്രം എണ്ണൂറിലധികം പേരാണ് ലബനനില്‍ കൊല്ലപ്പെട്ടത്.

ഇസ്രയല്‍ ആക്രമണം ഭയന്ന് ലബനന്‍ തലസ്ഥാനമായി ബെയ്‌റൂത്തിലും ജനങ്ങള്‍ വീടുകള്‍ വിട്ടിറങ്ങുകയാണ്. തെരുവുകളിലാണ് പതിനായിരങ്ങള്‍ കഴിയുന്നത്.ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.അതെസമയം ഹസ്രന്‍ നസ്രയുടെ വധത്തിന് ശേഷവും ഹിസ്ബുള്ള ഇസ്രയേല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.

ചെന്താരകം അണഞ്ഞു:സഖാവ് പുഷ്പന്‍ അന്തരിച്ചു

0

സിപിഐഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്‍ അന്തരിച്ചു.കണ്ണൂര്‍ കൂത്തുപറമ്പ് വെടിവെയ്പില്‍ പരുക്കേറ്റ് കഴിഞ്ഞ മുപ്പത് വര്‍ഷമായി കിടപ്പിലായിരുന്നു പുഷ്പന്‍. അന്‍പത്തിലാം വയസിലാണ് അന്ത്യം

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലിരിക്കെയാണ് പുഷന്റെ അന്ത്യം.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1994-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിന് എതിരായ സമരത്തിനിടയിലാണ് പൊലീസ് വെടിവെയ്പില്‍ പുഷ്പന് പരുക്കേറ്റത്. കുത്തുപറമ്പില്‍ അര്‍ബന്‍ സൊസൈറ്റിയുടെ ശാഖ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി എം.വി രാഘവന് എതിരെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് വെടിവെയ്പുണ്ടായത്.അഞ്ച് പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു.പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് വെടിയേറ്റത്.

അന്ന് വെടിയേറ്റ് വീണ പുഷ്പന്‍ പിന്നീട് ഒരിക്കലും എഴുന്നേറ്റില്‍.കഴിഞ്ഞ മുപ്പത് വര്‍ഷമായി കട്ടിലിലായിരുന്നു ജീവിതം..മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിന്റെ കരുതലില്‍ പോരാട്ട വീര്യത്തോടെ പുഷ്പന്‍ ജീവിച്ചു.സിപിഐഎമ്മിന്‍ പുഷ്പന്‍ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്‍.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ പകരം വെയ്ക്കാനില്ലാത്ത പ്രതീകവും ഇടതുയുവജന പ്രസ്ഥാനങ്ങള്‍ക്ക് ആവേശവുമാായി മാറിയ പോരാളിയുമാണ് വിടവാങ്ങിയിരിക്കുന്നത്.

നിയമലംഘനം ;പതിനൊന്ന് വാഹനങ്ങള്‍ കണ്ടുകെട്ടി ദുബൈ പൊലീസ്

0

അപകടകരമായ ഡ്രൈിവിംഗിന് പതിനൊന്ന് വാഹനങ്ങള്‍ കണ്ടുകെട്ടിയെന്ന് ദുബൈ പൊലീസ്.വാഹന ഉടമകള്‍ അന്‍പതിനായിരം ദിര്‍ഹം പിഴയും ചുമത്തി.ഗുരുതരമായ ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയതിന് ആണ് പതിനൊന്ന് വാഹനങ്ങള്‍ ദുബൈ പൊലീസ് കണ്ടുകെട്ടിയത്.നിയമവിരുദ്ധമായ വാഹനറാലി സംഘടിപ്പിക്കല്‍, അപടകരമായ ഡ്രൈവിംഗ്,വാഹനങ്ങനത്തില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തുക,ശബ്ദമുണ്ടാക്ക് മറ്റുള്ളവര്‍ക്ക് ശൈല്യം സൃഷ്ടിക്കുക,പൊതുറോഡുകളില്‍ മാലിന്യം നിക്ഷേപിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പൊലീസ് നടപടി സ്വീകരിച്ചത്.

സ്വന്തംജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിച്ചതിന് ആണ് അറസ്റ്റെന്ന് ദുബൈ പൊലീസ് അറിയിച്ചു. കണ്ടുകെട്ടിയ വാഹനങ്ങള്‍ വിട്ടുകിട്ടണം എങ്കില്‍ ഉടമകള്‍ അന്‍പതിനായിരം ദിര്‍ഹം പിഴ അടയ്ക്കണം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സയിഫ് മുഹൈര്‍ അല്‍ മസ്രൂയി അറിയിച്ചു.

പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് രാജ്യാന്തരസഖ്യം രുപീകരിക്കാന്‍ സൗദി

0

പലസ്തീന്‍ രാഷ്ട്രരൂപീകരണത്തിനായി പുതിയ രാജ്യാന്തര സഖ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ. വിവിധ ലോകരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയാകും ആഗോളസഖ്യം.പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരം കാണുകയാണ് ലക്ഷ്യം.ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആണ് പ്രഖ്യാപനം പുതിയ സഖ്യരുപീകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്.അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളേയും യൂറോപ്യന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയാണ് സഖ്യം രൂപീകരിക്കുക.

എന്നാല്‍ ഏതെല്ലാം രാഷ്ട്രങ്ങള്‍ സഖ്യത്തില്‍ ചേരുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി വെളിപ്പെടുത്തിയില്ല.പലസ്തീന്‍ പ്രതിസന്ധിക്ക് ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടിലുന്നിയായിരിക്കും സഖ്യത്തിന്റെ ഇടപെടലുകള്‍.പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് രാജ്യാന്തരതലത്തില്‍ നടക്കുന്ന ഇടപെടലുകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ആണ് പുതിയ സംഖ്യം രുപീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങുന്നത്.

സഖ്യത്തിന്റെ ആദ്യ യോഗം സൗദി തലസ്ഥാനമാ. റിയാദില്‍ നടക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കി ദ്വിരാഷ്ട്ര പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രധാനം സ്വതന്ത്രപലസ്തീന്‍ രാഷ്ട്രമാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. 1967-ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം രുപീകരിക്കും വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

0

ലബനന്‍ സായുധസംഘടനയായ ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസ്സന്‍ നസ്രള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തില്‍ ആണ് മരണം. ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും സ്ഥരിരീകരിച്ചു.

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഹിസ്ഹുള്ളയുടെ കേന്ദ്രആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ ആണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് കൊല്ലപ്പെട്ടത് ഇസ്രയേല്‍ സൈന്യം അറിയിച്ചു.ഹസന്‍ നസ്രള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ബെയ്‌റൂത്തിലെ ദഹിയയില്‍ ഇസ്രയേല്‍ സൈന്യം കനത്ത മിസൈല്‍ ആക്രമണം ആണ് നടത്തിയത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നാല് കെട്ടിടങ്ങള്‍ ആണ് തകര്‍ന്നത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ആണ് ഹസ്സന്‍ നസ്രള്ള. 1992-ല്‍ ആണ് ഹിസ്ബുള്ളയുടെ തലവനായി നസ്രള്ള ചുമതലയേറ്റത്.

പ്രാദേശിക സായുധസംഘം എന്നതില്‍ നിന്നും ലബനനിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായും സായുധസേനയായും ഹിസ്ബുള്ള പിന്നീട് വളര്‍ന്നു.ഒക്ടോബര്‍ എട്ടിന് ഹമാസ് യുദ്ധം ആരംഭിച്ച ഘട്ടം മുതല്‍ ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.എന്നാല്‍ ഒരാഴ്ച്ച മുന്‍പ് ഹിസ്ബുള്ളയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി ആരംഭിക്കുകയായിരുന്നു.ഹിസ്ബുള്ളയുടെ ആശവിനിമയ സംവിധാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരെ ഓരോരുത്തരേയായി വധിച്ചു. ഒടുവില്‍ പരമോന്നത നേതാവ് ഹസ്സന്‍ നസ്രള്ളയേയും

30 കിലോഗ്രാം ലഗേജ് പുന:സ്ഥാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

0

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുന:സ്ഥാപിച്ചു. നാളെ മുതല്‍ യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജ് അനുവദിക്കും എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സ് മുപ്പതില്‍ നിന്നും ഇരുപതായിട്ടാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചത്.ഓഗസ്റ്റ് പത്തൊന്‍പത് മുതല്‍ ടിക്കറ്റ് എടുത്തവര്‍ക്കാണ് ഇരുപത് കിലോഗ്രാം മാത്രം സൗജന്യ ലേഗജ് അനുവദിച്ചത്. മുന്‍പും ഇരുപത് കിലോഗ്രാം മാത്രമായിരിക്കും യുഎഇ ഇന്ത്യ സെക്ടറില്‍ അനുവദിച്ചിരുന്നത് എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടിക്ക് എതിരെ പ്രവാസലോകത്ത് നിന്നും വലിയ വിമര്‍ശനം ആണ് കേള്‍ക്കേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് മുപ്പത് കിലോസൗജന്യ ബാഗേജ് എയര്‍ലൈന്‍ പുനസ്ഥാപിച്ചത്.വെട്ടുക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് പരാതിയും നല്‍കിയിരുന്നു.എക്‌സ്പ്രസ് വാല്യു,എക്‌സ്പ്രസ് ഫ്‌ളക്‌സ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ആണ് മുപ്പത് കിലോഗ്രാം സൗജന്യബാഗേജ് ലഭിക്കുക.

ആക്രമണം തുടരും:സംയുക്ത വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഇസ്രയേല്‍

0

അമേരിക്കയും യുഎഇയും അടക്കമുള്ള രാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളി ഇസ്രയേല്‍. തലസ്ഥാന ബെയ്‌റൂത്ത് അടക്കം ലബനനില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രണം കടുപ്പിക്കുകയും ചെയ്തു. ലബനനില്‍ കരയുദ്ധം ആരംഭിക്കുമെന്ന സൂചനയും ഇസ്രയേല്‍ നല്‍കുന്നുണ്ട്.

അമേരിക്ക,യുഎഇ,സൗദി അറേബ്യ,യു.കെ തുടങ്ങിയ പന്ത്രണ്ട് രാജ്യങ്ങള്‍ ആണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഇരുപത്തിയൊന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയില്‍ എത്തണം എന്ന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ അടക്കം ആവശ്യം തള്ളിയ ഇസ്രയേല്‍ ലബനനില്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തി. ബെയ്‌റൂത്ത് അടക്കം ലബനന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്. ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം ഇരുപത്തിയാറ് പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടു.

തിങ്കളാഴ്ച്ച ശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ അറുനൂറിലധികം പേരാണ് മരിച്ചത്.ഇസ്രയേല്‍ ആക്രമണം ഭയന്ന് തൊണ്ണൂറായിരത്തോളം പേര്‍ പലായനം ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ മാത്രം മുപ്പതിനായിരത്തോളം പേര്‍ ലബനനില്‍ വീടുകള്‍വിട്ടിറങ്ങിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പൂര്‍ണ്ണശക്തിയില്‍ ലബനനില്‍ ആക്രമണം നടത്താനാണ് ഇസ്രയേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും റോക്കറ്റുകള്‍ തൊടുത്തു. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണശ്രമം. പത്ത് റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.

മുഖ്യമന്ത്രി ചതിച്ചു:പി ശശി കാട്ടുകള്ളന്‍:ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍

0


മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.പി ശശി കാട്ടുകള്ളനാണെന്നും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്.ഇനി സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.


സിപിഐഎമ്മിന്റെ പരസ്യപ്രസ്താവന വിലക്ക് ലംഘിച്ച് ആണ് പിണറായി വിജയനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്.മലപ്പുറം എസ്.പി ഓഫീസിലെ മരംമുറി, കള്ളക്കടത്ത് സ്വര്‍ണ്ണം പൊട്ടിക്കല്‍,റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു.സ്വര്‍ണ്ണം പൊട്ടിക്കലില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. കരിപ്പൂര്‍ വഴിയുള്ള കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതെന്ന് അവകാശപ്പെട്ട് രണ്ട് ദൃശ്യങ്ങളും അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

മുന്‍വാര്‍ത്താ സമ്മേളനങ്ങളില്‍ പിണറായി പിതൃതുല്യനെന്ന് പറഞ്ഞ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു.കേരളത്തില്‍ ജ്വലിച്ച് നിന്നിരുന്ന സൂര്യനായിരുന്ന മുഖ്യമന്ത്രിയുടെ ശോഭ കെട്ടുപോയി.പി.ശശിയാണ് പിണറായി വിജയനെ കേരളത്തില്‍ വികൃതമാക്കുന്നത്.ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍.ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പരാമര്‍ശിച്ചു.

കേരളത്തില്‍ കമ്മ്യൂസ്റ്റുകാര്‍ വേട്ടയാടപ്പെടുകയാണ്.എഡിജിപി അജിത്കുമാറിന് എതിരെയും അന്‍വര്‍ ഇന്നും ആരോപണങ്ങള്‍ ഉന്നയിച്ചു.ഇനി സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും നിയമസഭയില്‍ പ്രത്യേകമായി ഇരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.