Tuesday, August 11, 2026
Home Blog Page 111

ടെലിമാര്‍ക്കറ്റിംഗ്:നിയന്ത്രണം ലംഘിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി

0

ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രണനിയമം ലംഘിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിട്ടി.നിരവധി മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കി.നിയമലംഘകര്‍ക്ക് പിഴയും ചുമത്തിയെന്ന് ടിഡിആര്‍എ അറിയിച്ചു.
ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രിക്കുന്ന പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് യുഎഇ ടിഡിആര്‍എ കര്‍ശന നടപടി ആരംഭിച്ചത്.

അനാവശ്യവും വഞ്ചനാപരവുമായ ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ച വ്യക്തികള്‍ക്ക് എതിരെയാണ് നടപടി.രണ്ടായിരത്തിലധികം നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്.വ്യക്തികളുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ചതിന് ആണ് നടപടി. 2024-ലെ അന്‍പത്തിയാറും അന്‍പത്തിയേഴും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രകാരം ആണ് നടപടി സ്വീകരിച്ചതെന്ന് ടിഡിആര്‍എ അറിയിച്ചു.സ്വകാര്യമൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ചാല്‍ അയ്യായിരം ദിര്‍ഹം ആണ് പിഴ.മാത്രമല്ല പിഴ അടയ്ക്കും വരെ ഈ വ്യക്തിയുടെ പേരിലുള്ള എല്ലാ ടെലിഫോണ്‍ കണക്ഷനുകളും റദ്ദാക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് യുഎഇ ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രിക്കുന്നതിന് പുതിയ നിയമം അവതരിപ്പിച്ചത്.

പുതിയ നിയമപ്രകാരം കമ്പനികളുടെ പേരിലുള്ള ഫോണുകളില്‍ നിന്നും മാത്രമേ ടെലിമാര്‍ക്കറ്റിംഗ് പാടുള്ളു.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമാണ് ടെലിമാര്‍ക്കറ്റിംഗിന് അനുമതിയുള്ളത്. തുടര്‍ച്ചയായി വിളിച്ച് ശല്യപ്പെടുത്തുന്നതിനും നിരോധനമുണ്ട്. വിവിധ നിയമലംഘനങ്ങള്‍കര്ക് ഒന്നരലക്ഷം ദിര്‍ഹം വരെയാണ് പിഴ.

ലബനനില്‍ കര-വ്യോമ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം

0

ലബനനില്‍ കര-വ്യോമ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം.ബെയ്‌റൂത്തില്‍ ഇന്നലെ രാത്രി മാത്രം ആറ് പേര്‍ കൊല്ലപ്പെട്ടു.ഹിസ്ബുള്ളയുമായുള്ള ഏറ്റമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു.

തെക്കന്‍ ലബനനിലും കഴിക്കന്‍ ലബനനിലും തലസ്ഥാനമായ ബെയ്‌റൂത്ത് അടക്കമുള്ള പ്രദേശങ്ങളിലും ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം തുടരുകയാണ്. നിരവധി കെട്ടിടങ്ങള്‍ ആണ് ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെടുന്നത്. മധ്യലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. ലബനന്‍ പാര്‍ലമെന്റിന് സമീപത്തും ഇസ്രയേല്‍ ആക്രമണം നടന്നു.തെക്കന്‍ ലബനനില്‍ കരയുദ്ധവും തുടരുകയാണ് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ സൈന്യവുമായി ഹിസ്ബുള്ളയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്.ഇവിടെയാണ് എട്ട് ഇസ്രയേല്‍ സൈനികര്‍ ഹിസ്ബുള്ളയുടെ ആക്രണണത്തില്‍ കൊല്ലപ്പെട്ടത്.

മധ്യപൂര്‍വ്വദേശത്ത് നടക്കുന്നത് വംശഹത്യ ആണെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ഗൗരവതരമായ ശ്രമങ്ങള്‍ വേണമെന്നും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവശ്യപ്പെട്ടു. സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് ഭീഷണിയുമായി ഹൂത്തികള്‍

0

ചെങ്കടലില്‍ കൂടിയുള്ള ചരക്ക് കപ്പല്‍ യാത്രയ്ക്ക് വീണ്ടും ഭീഷണി
സൃഷ്ടിച്ച് യെമനിലെ ഹൂത്തി വിമതര്‍.കപ്പല്‍ കമ്പനികള്‍ക്ക് നേരിട്ട് ഭീഷണി സന്ദേശം അയക്കുകയാണ് ഹൂത്തികള്‍.പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥാ കനക്കുമ്പോള്‍ യെമനിലെ ഹൂത്തികളും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ഒരു ഗ്രീക്ക് ഷിപ്പിംഗ് കമ്പനിക്കാണ് ഹൂത്തികളുടെ ഭീഷണി സന്ദേശം ഇമെയ്‌ലില്‍ ലഭിച്ചത്. കമ്പനികളുടെ കപ്പലുകളില്‍ ഒന്ന് ചെങ്കടല്‍ വഴി സഞ്ചരിച്ചാല്‍ ആക്രമിക്കും എന്നാണ് ഹൂത്തികളുടെ ഭീഷണി.

ഇസ്രയേല്‍ തുറമുഖത്ത് നങ്കൂരമിട്ടുവെന്ന പേരിലാണ് കപ്പല്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹുത്തികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് കപ്പല്‍ ലംഘിച്ചിരിക്കുകയാണെന്നും ചെങ്കടല്‍ വഴി സഞ്ചരിച്ചാല്‍ നേരിട്ട് ആക്രമിക്കും എന്നും ഹൂത്തികള്‍ കപ്പല്‍ കമ്പനിക്ക് അയച്ച ഇ-മെയ്‌ലില്‍ പറയുന്നു.കഴിഞ്ഞ നവംബറിന് ശേഷം നൂറോളം ആക്രണങ്ങളാണ് ഹൂത്തികള്‍ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ ലക്ഷ്യമിട്ട് നടത്തിയത്.

ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം. രണ്ട് കപ്പലുകള്‍ ഹൂത്തി ആക്രമണത്തില്‍ പൂര്‍ണ്ണമായും മുങ്ങി. ഒരു കപ്പല്‍ പിടിച്ചെടുത്തു. നാല് നാവികര്‍ ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഹൂത്തികള്‍ ചെങ്കടലലില്‍ ഉയര്‍ത്തുന്ന ഭീഷണി ആഗോളചരക്ക് നീക്കത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും.

യുദ്ധഭീതി:പശ്ചിമേഷ്യ വഴിയുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ലൈനുകള്‍

മധ്യപൂര്‍വദേശത്തെ വ്യോമഗതാഗതത്തെ അവതാളത്തിലാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ. എണ്‍പതിലധികം വിമാനസര്‍വീസുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. യുഎഇ എയര്‍ലൈനുകളുടെ നിരവധി സര്‍വീസുകളും റദ്ദാക്കപ്പെട്ടു.

ഇസ്രയേല്‍ ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചതും ഇറാന്റെ മിസൈല്‍ ആക്രമണവും ഇസ്രയേല്‍ തിരിച്ചടിക്കും എന്നതും മേഖലയിലെ വ്യോമഗതഗാത്തെയും പ്രതിസന്ധിയിലാക്കി. സംഘര്‍ഷബാധിത മേഖലകളില്‍ കൂടിയുള്ള ഗതാഗതം ഒഴിവാക്കുകയാണ് എയര്‍ലൈനുകള്‍. എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ്,ലുഫ്താന്‍സ,ഖത്തര്‍ എയര്‍വേസ് തുടങ്ങിയ എയര്‍ലൈനുകളുടെ സര്‍വീസുകളെ ആണ് സംഘര്‍ഷാവസ്ഥ ബാധിച്ചത്.ദുബൈ,ദോഹ,അബുദബി എന്നിവടങ്ങളിലേക്കുള്ള പലവിമാനങ്ങളും കെയ്‌റോയിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും വഴി തിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി എയര്‍ലൈനുകള്‍ സംഘര്‍ബാധിത മേഖലയില്‍ കൂടിയുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് ഇറാഖ്, ഇറാന്‍ ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്നത്തേയും നാളത്തേയും സര്‍വീസുകള്‍ റദ്ദാക്കി. ബഹ്‌റൈന്‍,കുവൈത്ത്, മസ്‌ക്കത്ത്, ലണ്ടന്‍ഹീത്രു എന്നിവടങ്ങളിലേക്കുള്ള ഇന്നത്തെ ചില സര്‍വീസുകളും എമിറേറ്റ്‌സ് റദ്ദാക്കി.തുര്‍ക്കി ജോര്‍ദ്ദാന്‍, ഇറാന്‍,ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനങ്ങളും റദ്ദാക്കി. ലബനന്‍ ടെല്‍അവീവ് എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും എയര്‍ലൈനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.


മൊസാദ് ആസ്ഥാനത്തും ആക്രമണം:മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ച് ഇസ്രയേല്‍

0

ഇറാന്‍ തൊടുത്ത ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം.ഒരു മണിക്കൂറോളം സമയം ആക്രമണം നീണ്ടുനിന്നു എന്നാണ് വിവരം.ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാന മന്ദിരത്തിന് സമീപത്തും ഇറാന്‍ മിസൈലുകള്‍ പതിച്ചു.

ആകാശത്ത് നിന്നും തീമഴ പെയുന്നതിന് സമാനമായിട്ടാണ് ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രയേലിലേക്ക് എത്തിയത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോം ഭൂരിഭാഗം മിസൈലുകളും തകര്‍ത്തു.ഇറാന്‍ തൊടുത്ത നിരവധി മിസൈലുകള്‍ അമേരിക്കന്‍ സൈന്യവും തകര്‍ത്തതായി പെന്റഗണും അറിയിച്ചു. എന്നാല്‍ നിരവധി മിസൈലുകള്‍ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചു. മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെട്ടു.മധ്യ ഇസ്രയേലില്‍ ഒരു സ്‌കൂളും ടെല്‍അവീവില്‍ ഒരു റെസ്റ്ററന്റും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെല്‍അവീവിലെ ആസ്ഥാനത്തിന് തൊട്ടുസമീപത്താണ് പതിച്ചത്.

മിസൈല്‍ പതിച്ച് മൊസാദ് ആസ്ഥാനത്ത് വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇസ്രയേലില്‍ ഇറാന്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ലക്ഷക്കണക്കിന് പേരാണ് ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറിയത്.

.

ഇറാന്റെ മിസൈല്‍ ആക്രമണം:പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുന്നു

0

പശ്ചിമേഷ്യയില്‍ യുദ്ധവ്യാപന സാധ്യത വര്‍ദ്ധിപ്പിച്ച് ഇറാന്റെ ഇസ്രയേല്‍ ആക്രമണം.ഇറാന്‍ ചെയ്തതിന് കനത്ത വില നല്‍കേണ്ടിവരും എന്നും തിരച്ചടിയുണ്ടാകും എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനില്‍ ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ഗാസ യുദ്ധം ഇപ്പോള്‍ ലബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ 180-ല്‍ അധികം മിസൈല്‍ കൂടി വര്‍ഷിച്ചതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചു.

ഇസ്രയേലിന് എതിരായ യുദ്ധം താത്കാലികമായി അവസാനിപ്പിച്ചുവെന്ന് ഇറാന്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു ഉദാഹരണം ആണെന്നും ഇനിയൊരു പ്രകോപനം ഉണ്ടാകുന്നത് വരെ തിരിച്ചടിയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. എന്നാല്‍ പ്രകോപനം ഉണ്ടായാല്‍ പ്രതികരണം ഇതിലും കടുത്തതായിരിക്കും എന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഇന്നലത്തെ ആക്രണത്തിന് കൃത്യമായ തിരിച്ചടി നല്‍കും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്. ഇറാന്‍ വലിയ തെറ്റ് ചെയ്‌തെന്നും കനത്ത വില നല്‍കേണ്ടിവരും എന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ എണ്ണപ്പാടങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇസ്രയേല്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ സ്വതന്ത്രമാക്കും എന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഇസ്രയേലിന് കടന്ന് ചെല്ലാന്‍ കഴിയാത്ത ഒരിടവും ഇല്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇസ്രയേല്‍ ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് പശ്ചിമേഷ്യയില്‍ ഗുരുതര സാഹചര്യം തന്നെ സൃഷ്ടിക്കും.

യുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗദ്ധര്‍.പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും രാജ്യത്ത് പ്രതീക്ഷിക്കാം എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ വ്യക്തമാക്കി.അവസാന വേനല്‍ക്കാലമായി സെപ്റ്റംബറിനെ ആണ് കണക്കാക്കുന്നത്. രാജ്യം ശരത്കാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു.വരും ദിവസങ്ങളിലും ചിലയിടങ്ങളില്‍ മഴ അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.

അലൈനും അല്‍ദഫ്‌റയും അടക്കമുള്ള പ്രദേശങ്ങളിലായിരിക്കും വരും ദിവസങ്ങളില്‍ മഴ.ഫുജൈറയിലെ മലനിരകള്‍ അടക്കം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഴ ലഭിച്ചേക്കും.ഈ സമയത്ത് മഴ പതിവുള്ളതാണെന്നും കാലവസ്ഥാ വിദഗദ്ധര്‍ വ്യക്താക്കി.കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റവും ഇനിയുള്ള ദിവസങ്ങളില്‍ സംഭവിക്കാം.ശരത്കാലത്തും വസന്തകാലത്തും പെട്ടെന്നും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പതിവാണെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.

ഇന്ന് മുതല്‍ യുഎഇയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശിത്തുടങ്ങും.താപനില വരും ആഴ്ച്ചകളില്‍ കുറയും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്

ലബനനില്‍ കരയുദ്ധവും ആരംഭിച്ച് ഇസ്രയേല്‍ സൈന്യം

0

ലബനനില്‍ കരയുദ്ധവും ആരംഭിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലബനനില്‍ നിയന്ത്രിതമായ രീതിയില്‍ കരയുദ്ധം ആരംഭിച്ചെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.ബെയ്‌റൂത്ത് അടക്കമുള്ള ലബനന്‍ നഗരങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്.
തെക്കന്‍ ലബനനില്‍ ഇസ്രയേലിന് ഭീഷണി സൃഷ്ടിക്കുന്ന ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആണ് ആക്രമണം നടക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന് അറിയിപ്പ്. ഇന്നലെ രാത്രിയാണ് ഇസ്രയേല്‍ ടാങ്കുകള്‍ ലബനന്‍ അതിര്‍ത്തി കടന്നത്.

ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ലബനനിലെ ലിതാനി നദിയുടെ പരിസരത്ത് അടക്കം ഹിസ്ബുള്ളയുമായി രൂക്ഷമായ ഏറ്റമുട്ടല്‍ നടക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.നിലവില്‍ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലബനന്‍ ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഹിസ്ബുള്ള ശക്തമായി പ്രതിരോധിക്കുമെന്ന് ഉപമേധാവി നയിം ഖാസിം ഇന്നലെ വ്യക്തമാക്കിയിരുന്നു.ലബനന്റെ മറ്റ് ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ വ്യോമാക്രമണവും നടത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെട്ടെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 172 പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ മാത്രം ആയിരത്തിലധികം പേര്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.തലസ്ഥാനമായ ബെയ്‌റൂത്തില്‍ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമണം വ്യാപിപ്പിച്ചതോടെ പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ആണ് വീടുവിട്ടോടേണ്ടി വന്നത്.സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് ലബനനില്‍ തെരുവുകളില്‍ കഴിയുന്നത്.

ഇറാന്‍ സ്വതന്ത്രമാകും: ഇറാന്‍ ജനതയ്ക്ക് സന്ദേശവുമായി ബെന്യമിന്‍ നെതന്യാഹു

0

ഇറാന്‍ ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തി ഇറാനിയന്‍ ജനതയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ സന്ദേശം.ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും എന്നാണ് നെതന്യാഹു പറയുന്നത്. ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും സമാധാനത്തിലേക്ക് എത്തും എന്നും നെതന്യാഹു വ്യക്തമാക്കി.ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരായ പോരാട്ടം ഇസ്രയേല്‍ കടുപ്പിച്ച ഘട്ടത്തില്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പുതിയ നീക്കം. പേര്‍ഷ്യന്‍ ഭാഷയിലുള്ള സബ്‌ടൈറ്റിലുകള്‍ നല്‍കി ഇംഗ്ലീഷിലുള്ള വിഡീയോ സന്ദേശം ആണ് നെത്യാഹു പുറത്തുവിട്ടിരിക്കുന്നത്.

ഭരണകൂടം തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഇറാനിനയന്‍ ജനതയ്ക്ക് അറിയാം.ആണവായുങ്ങള്‍ക്കും വിദേശയുദ്ധങ്ങള്‍ക്കുമായി ഇറാന്‍ ഭരണകൂടം പാഴാക്കിയ പണം രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും നിക്ഷേപിച്ചിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കണം എന്ന് ഇറാന്‍ ജനതയോട് നെതന്യാഹു പറയുന്നു.ഇറാന്‍ ഭരണകൂടം നമ്മൂടെ പ്രദേശത്തെ ഇരുട്ടിലേക്കും യുദ്ധത്തിലേക്കും തള്ളിവിടുകയാണെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇറാന്റെ പാവകള്‍ ഇല്ലാതാവുകയാണ്.ഇസ്രയേലിന് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവും. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എവിടെ വരെയും പോകുമെന്നും നെതന്യാഹു പറയുന്നു.


ഇറാന്‍ വൈകാതെ സ്വതന്ത്രമാകും. അത് നിങ്ങള്‍ കരുതുന്നതിലും വേഗത്തിലായിരിക്കും എന്നും നെതന്യാഹു പറയുന്നു.ഇതോടെ ഇസ്രയേലും ഇറാനും സമാധാനത്തിലേക്ക് എത്തുമെന്നും നെതന്യാഹു പറഞ്ഞു.

ദുബൈയില്‍ പൊതുമാപ്പ് തേടി നാലായിരത്തോളം ഇന്ത്യക്കാര്‍

0

യുഎഇ പൊതുമാപ്പ് തേടി നാലായിരത്തോളം ഇന്ത്യക്കാര്‍ സമീപിച്ചെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതുവരെ 550 പേര്‍ ആണ് രാജ്യത്ത് നിന്നും നിന്നും പുറത്ത് പോകുന്നതിനുള്ള എക്‌സിറ്റി പെര്‍മിറ്റ് നേടിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് ഉള്ള വിമാനടിക്കറ്റ് ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു.

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ ആണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട 900 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു.യുഎഇയില്‍ പുതിയ ജോലി ലഭിച്ച അറുനൂറ് ഇന്ത്യക്കാര്‍ക്ക് താത്കാലിക പാസ്‌പോര്‍ട്ടും അനുവദിച്ചു.പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശിത്ത് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ദ്ധനരായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിമാനടിക്കറ്റ് നല്‍കും.കമ്മ്യൂണിറ്റിവെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ അസോസിയേഷനുകള്‍ വഴിയാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക.

ഇന്ത്യന്‍ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ എന്നിവ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് ശതമാനം വരെ നിരക്കിളവ് എയര്‍ലൈനുകള്‍ നല്‍കുന്നത്.പൊതുമാപ്പുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ട് എത്താം. പൊതുമാപ്പിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നത് അടക്കമുള്ള സേവനങ്ങള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സൗജന്യമായി ലഭിക്കും. പൊതുമാപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് 0509433111 എന്ന നമ്പറില്‍ ബന്ധപ്പെടാം എന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.