Tuesday, August 11, 2026
Home Blog Page 108

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

0

എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിന്റെ കാരണങ്ങള്‍ അവ്യക്തം എന്ന് അന്വേഷണ റിപ്പോര്‍ട്ട്. കൂടിക്കാഴ്ച വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണെങ്കില്‍ അത് സര്‍വീസ് ചട്ടലംഘനം ആണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.ഫോണ്‍ ചോര്‍ത്തലില്‍ അടക്കം പി.വി അന്‍വര്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി.പി രാമകൃഷ്ണന്റെ സബ്മിഷന്റെ മറുപടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഡിജിപി എം.ആര്‍ അജിത്കുമാരിന് എതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.എ.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലും പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ആണ് അന്വേഷിച്ചത്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അജിത്കുമാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായി അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയെങ്കില്‍ അത് സര്‍വീസ് ചടങ്ങളുടെ ലംഘനമാണ്.തൃശൂരില്‍ ആര്‍എസ്എസുകാര്‍ മാത്രം പങ്കെടുത്ത ക്യാമ്പിംല്‍ എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പി.വി അന്‍വര്‍ ഉന്നയിച്ച ഭൂരിപക്ഷം ആരോപണങ്ങള്‍ക്കും തെളിവില്ലെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയുടെ ഓഫീസില്‍ ഫോണ്‍ ചോര്‍ത്തല്‍ സംവിധാനങ്ങള്‍ ഇല്ല. അന്‍വര്‍ ഉന്നയിച്ചത് പോലെ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതെസമയം മാമി തിരോധാന കേസില്‍ അതിത്കുമാറിന്റെ നടപടികള്‍ അനുചിതമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്‌

0

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി ഒമാനും. ഇന്ന് രാത്രി മുതല്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഗവര്‍ണറേറ്റുകളായ ദക്ഷിണ അല്‍ ഷര്‍ഖിയ,അല്‍ വുസ്ത, വടക്ക് അല്‍ഷര്‍ഖിയ, ദോഫാര്‍,തെക്ക്-വടക്ക് ബത്തിന ഗവര്‍ണറേറ്റുകള്‍, അല്‍ ദാഹിരിയ, അല്‍ ബുറൈമി,മസ്‌ക്കത്ത് എന്നിവടങ്ങളില്‍ മഴ ലഭിക്കും എന്നാണ് ഒമാന്‍ സിവില്‍ ഡിഫന്‍സ് അതോറിട്ടി മുന്നറിയിപ്പ് നല്‍കുന്നത്.ഇന്ന് രാത്രി മുതല്‍ ബുധനാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത.

ചിലയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. മുപ്പത് മില്ലി മീറ്ററിനും എണ്‍പത് മില്ലി മീറ്ററിനും ഇടയില്‍
വരെ മഴ ലഭിച്ചേക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ അറുപത്തിനാല് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും. ഒമാന്‍ കടല്‍ പ്രക്ഷുബ്ദമാകും.മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ അടിച്ചേക്കും. വാദികളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കണം എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ആവശ്യപ്പെട്ടു.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: യുഎഇയെ പരോക്ഷമായി ബാധിച്ചേക്കും

0

അറബിക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം യുഎഇയില്‍ പരോക്ഷ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കാം വിലയിരുത്തല്‍.രാജ്യത്ത് ചില മേഖലകളില്‍ മഴ ലഭിച്ചേക്കും.കടല്‍ പ്രക്ഷുബ്ദമാകുന്നതിനും സാധ്യതയുണ്ട്

അറബിക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇ ദേശീയദുരന്തനിവാരണ അതോറിട്ടി യോഗം ചേര്‍ന്ന് വിലയിരുത്തി. അഇറബിക്കടലിലലെ കാലാവസ്ഥാ പ്രതിഭാസം പരോക്ഷമായി രാജ്യത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കടല്‍ പ്രക്ഷൂബ്ദമാകുന്നതിനും നേരിയ കടല്‍കയറ്റത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് കിഴക്കന്‍ മേഖലയിലും തെക്കന്‍ ഭാഗങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്.ന്യൂനമര്‍ദ്ദത്തെ സൂക്ഷമമായി നിരീക്ഷിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ദേശീയദുരന്തനിവാരണ അതോറിട്ടിയുടെ യോഗത്തില്‍ തീരുമാനിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്നും നാളെയുമായി ശക്തമായി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക് എത്തും എന്നാണ് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിച്ചുവരുന്നുന്നുണ്ട്. വരും ദിവസങ്ങളിലും വ്യത്യസ്ഥ തീവ്രതയിലുള്ള മഴ രാജ്യത്ത് അനുഭവപ്പെടും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

തിരിച്ചടിച്ച് ഹിസ്ബുള്ള:ഇസ്രയേല്‍ സൈനിക ക്യാമ്പില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 4 മരണം

0

ഇസ്രയേല്‍ സൈനിക കേന്ദ്രത്തില്‍ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു.അറുപത് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.ഇസ്രയേലിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

വടക്കന്‍ ഇസ്രയേലില്‍ ബിന്യാമിന സൈനിക താവളത്തിലാണ് ഹിസ്ബുള്ളയുടെ ഡ്രോണ്‍ പതിച്ചത്.കൊല്ലപ്പെട്ട നാലു പേരും സൈനികരാണ്. പരുക്കേറ്റ അറുപതോളം പേരില്‍ ഏഴ് സൈനികരുടെ നില ഗുരുതരമാണെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. രണ്ട് ഡ്രോണുകള്‍ ആണ് സൈനിക ക്യാമ്പിന് നേരെ എത്തിയത്. ഇതിലൊന്ന് ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു.പക്ഷെ രണ്ടാമത്തെ ഡ്രോണ്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ഏറ്റവും ശക്തമായ ആക്രമണം ആണ് ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കന്‍ ലബനനിലും ബെയ്‌റൂത്തിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സൈനിക താവളത്തിലെ ആക്രമണം എന്ന് ഹിസ്ബുള്ള അറിയിച്ചു.ലബനനില്‍ വിവിധ ഭാഗങ്ങളിലായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

തെക്കന്‍ ലബനനില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ക്യാമ്പ് ഒഴിഞ്ഞുപോകണം എന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേലിന്റെ ഈ ആവശ്യം അംഗീകരിക്കുന്നതിന് യു.എന്‍ സമാധാന സേന തയ്യാറായിട്ടില്ല. യുഎന്‍ സമാധാന സേന ഹിസ്ബുള്ളയ്ക്ക് കവചം ഒരുക്കുകയാണെന്ന് ബെന്യമിന്‍ നെതന്യാഹു ആരോപിച്ചു. യുഎന്‍ സമാധാനസേനയില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം അംഗങ്ങള്‍ ആണ് ഉള്ളത്.

ഷാര്‍ജയില്‍ ഇനി കൂടുതല്‍ മോസ്‌ക്കുകളില്‍ ഖുത്തുബ മലയാളത്തില്‍

0

ഷാര്‍ജയില്‍ ഇനി കൂടുതല്‍ മോസ്‌ക്കുകളില്‍ മലയാളത്തില്‍ ജുമഅ പ്രഭാഷണം.എമിറേറ്റിലെ തൊണ്ണൂറിലധികം പള്ളികള്‍ അറബ് ഇതര സമൂഹങ്ങള്‍ക്കായി നിശ്ചിയിച്ചുകൊണ്ട് ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് ആണ് തീരുമാനം പുറപ്പെടുവിച്ചത്.

മതപരമായ അറിവ് സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ഷാര്‍ജയിലെ തൊണ്ണൂറ്റിമൂന്ന് പള്ളികള്‍ അറബ് ഇതരസമൂഹങ്ങള്‍ക്കായി നിശ്ചയിക്കാന്‍ ഇസ്ലാമിക കാര്യവകുപ്പ് തീരുമാനിച്ചത്. ഈ പള്ളികളില്‍ ജുമുഅ ഖുദ്ബയും മതബോധനവും ചര്‍ച്ചകളും അറബിക് ഇതരം ഭാഷകളില്‍ നടത്തുന്നതിന് ആണ് തീരുമാനം.മലയാളത്തെ കൂടാതെ തമിഴ്,ഇംഗ്ലീഷ്, ഉറുദു,പാഷ്തു
എന്നി ഭാഷകളാണ് പള്ളികളില്‍ ഉപയോഗിക്കുക. നിലവില്‍ ഷാര്‍ജയില്‍ ചുരുക്കം ചില പള്ളികളില്‍ മാത്രമാണ് മലയാളത്തില്‍ ജുമുഅ ഖുദുബ ഉള്ളത്.

93 പള്ളികള്‍ തെരഞ്ഞെടുത്തിട്ടുള്ളതില്‍ എഴുപത്തിനാല് എണ്ണവും ഷാര്‍ജ നഗരത്തില്‍ തന്നെയാണ്. പത്തെണ്ണം ഷാര്‍ജ മധ്യമേഖലയിലും ഒന്‍പത് എണ്ണം കഴിക്കന്‍ മേഖലയിലും ആണ്. നിയുക്ത ഭാഷകളില്‍ പ്രാവീണ്യമുളള യോഗ്യരായവരെ തെരഞ്ഞെടുപ്പ് പ്രഭാഷണത്തിനും മതബോധനത്തിനും ഉള്ള പരിശീലനം നല്‍കും എന്നും ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പ്രഭാഷണം മികച്ചരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് തീരുമാനം എന്ന് ഇസ്ലാമിക കാര്യവകുപ്പ് മേധാവി അബ്ദു്‌ല ഖലീഫ അല്‍ സെബൗസി പറഞ്ഞു.

ഇറാന്റെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കരുത്:സമ്മര്‍ദ്ദവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

0

ഇറാന്റെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കാതിരിക്കാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍.ഇറാന്‍ ആക്രമിക്കുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയതായും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ പ്രത്യാക്രണം നടത്തുമെന്ന ഇസ്രയേല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ നീക്കം.

ടെല്‍അവീവില്‍ അടക്കം നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇറാന് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇറാന്റെ എണ്ണസ്രോതസുകള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഈ ഒരു പശ്ചാത്തലത്തില്‍ ആണ് മേഖലയെ ആകെ സംഘര്‍ഷാവസ്ഥയിലാക്കുന്ന നീക്കത്തില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കണം എന്ന് സൗദി അറേബ്യ അടക്കം മൂന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ അത് തങ്ങളുടെ എണ്ണസ്രോതസുകളെയും ഭീഷണിയിലാക്കും എന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തുന്നതിന് ഇസ്രയേല്‍ തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കുന്നതിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കാതിരിക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ സ്വാധീനം ചെലുത്തണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇസ്രയേലിന് തുറന്ന് നല്‍കിയാല്‍ അത് യുദ്ധത്തിലായിരിക്കും കലാശിക്കുക എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അങ്ങനെ സംഭവിച്ചാല്‍ ഹൂത്തികള്‍ അടക്കം ഇറാഖിലും യെമനിലും ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങളേയും ആക്രമിച്ചേക്കും.ഇത് സംബന്ധിച്ച് ഇറാന്‍ സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു

ലബനന്‍ യുദ്ധം: ശക്തവും ദീര്‍ഘവുമായ യുദ്ധത്തിന് ഹിസ്ബുള്ളയുടെ തയ്യാറെടുപ്പ്‌

0

ലബനനില്‍ പുതിയ സൈനിക കമാന്‍ഡുമായി ഇസ്രയേലിന് എതിരെ ഹിബ്‌സുള്ള നീണ്ട യുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വന്‍ ആയുധശേഖരം ഇപ്പോഴും ഹിസ്ബുള്ളയ്ക്ക് ഉണ്ട്. ഹസ്സന്‍ നസ്രല്ല അടക്കമുള്ള നേതാക്കളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും രഹ്യസമായിട്ടായിരിക്കും പുതിയ കമാന്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലബനനില്‍ ഇസ്രയേലിന് എതിരെ ശക്തവും ദീര്‍ഘവുമായ യുദ്ധത്തിന് ഹിസ്ബുള്ള തയ്യറെടുക്കുന്നതായി പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയുടെ ഈ തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാവുന്ന സ്രോതസുകള്‍ എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കമാന്‍ഡ് സെന്ററിന് കീഴില്‍ ആണ് ഹിസ്ബുള്ളയുടെ നീക്കങ്ങള്‍. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ശക്തവും കൃത്യതയുള്ളതുമായ റോക്കറ്റുകള്‍ അടക്കം ഹിസ്ബുള്ളയ്ക്ക് ഇപ്പോഴും വന്‍തോതില്‍ ആയുധ ശേഖരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിസ്ബുള്ളയുടെ ആയുധശേഷിയില്‍ കുറവ് വരുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴാണ് മറിച്ചാണ് കാര്യങ്ങള്‍ എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ഹസ്സന്‍ നസ്രല്ല കൊല്ലപ്പെട്ട് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുചിയ ഓപ്പറേഷന്‍ റും ഹിസ്ബുള്ള സ്ഥാപിച്ചു.നേരത്തെയുണ്ടായിരുന്ന നേതൃനിരയെ തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഹിസ്ബുള്ളയുടെ ആക്രമണ-ആയുധശേഷിയെ ശോഷിപ്പിക്കുന്നതിന് ഇസ്രയേലിന് കഴിഞ്ഞിട്ടില്ല.പുതിയ കമാന്‍ഡ് സെന്റര്‍ പൂര്‍ണ്ണമായും രഹസ്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കമാന്‍ഡ് സെന്ററിന്റെ ഘടനയെക്കറിച്ചോ ആശയവിനിമയത്തെ കുറിച്ചോ ഒന്നും പുറത്തുവിട്ടിട്ടില്ല.പേജര്‍ വോക്കിടോക്കി ആക്രമണങ്ങള്‍ക്ക് ശേഷം പുതിയ ആശയവിനിമയ സംവിധാനവും ഹിസ്ബുള്ള സജ്ജമാക്കിയിട്ടുണ്ട് എന്നും സ്രോതസുകളെ ഉദ്ധരിച്ച്

ഫ്‌ളോറിഡയില്‍ ദുരിതം വിതച്ച് മില്‍ട്ടന്‍ ചുഴലിക്കാറ്റ്‌

0

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കരതൊട്ട് മില്‍ട്ടന്‍ ചുഴലിക്കാറ്റ്. കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും കീഴക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. നിരവധി വീടുകള്‍ക്ക് ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഫ്‌ളോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടത്.ക്യാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്ന കാറ്റ് കരയില്‍ പ്രവേശിച്ചതോടെ ക്യാറ്റഗറി ഒന്നായി ദുര്‍ബലപ്പെട്ടു. പക്ഷെ ഇപ്പോഴും കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വിതച്ചാണ് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ കാറ്റും വെള്ളപ്പൊക്കവും എല്ലാം സൃഷ്ടിച്ചാണ് മില്‍ട്ടന്‍ ഫ്‌ളോറിഡയിലൂടെ നീങ്ങുന്നത്. ഇരുപത് ലക്ഷത്തോളം വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അറ്റലാന്റിക് തീരത്ത് നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രധാന ബേസ്‌ബോള്‍ ലീഗ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. ഫ്‌ളോറിഡയില്‍ അടിയന്തരവാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫ്‌ളോറിഡയില്‍ ചിലയിടങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ സാഹചര്യം ആണ്. കാറ്റിന്റെ വേഗത കുറഞ്ഞിരിക്കുകയാണെന്നും പക്ഷം ഭീഷണി അകന്നിട്ടില്ലെന്നും അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി റെസ്‌പോര്‍ണ്‌സ് അറിയിച്ചു. ഫ്‌ളോറിഡയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയത്. ഫ്‌ളോറിഡ ഈ നൂറ്റാണ്ടില്‍ കണ്ട ചുഴലിക്കാറ്റായിട്ടാണ് മില്‍ട്ടനെ കണക്കാക്കുന്നത്. ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാജ്ഞലി നേര്‍ന്ന് ഭാരതം

0

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന രത്തന്‍ ടാറ്റയ്ക്ക് ആന്ത്യാജ്ഞലി നേര്‍ന്ന് രാജ്യം. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയായിരുന്നു എണ്‍പത്തിയാറുകാരനായ രത്തന്‍ ടാറ്റയുടെ മരണം.ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി അനുസ്മരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്‌സ് രത്തന്‍ ടാറ്റയുടെ മരണം. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ടാറ്റ സാമ്രാജ്യത്തെ പ്രതിസന്ധികളില്‍ വീഴാതെ മൂന്നോട്ട് നയിച്ച ദീര്‍ഘദര്‍ശിയായ വ്യവസായി ആണ് വിടവാങ്ങിയിരിക്കുന്നത്. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ രത്തന്‍ പുതിയ മേഖലകളിലേക്കും കമ്പനിയെ നയിച്ചു. ജെ.ആര്‍.ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ ഇരുപത്തിയെട്ടിന് ആണ് രത്തന്റെ ജനനം.ഉന്നതവിദ്യഭ്യാലത്തിന് ശേഷം 1962-ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയ്‌നിയായിട്ടാണ് തുടക്കം. 1981-ല്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.

1991-ല്‍ ആണ് ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം
ഏറ്റെടുത്തത്. 2012-വരെ ഇരുപത്തിയൊന്ന് വര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു.തുടര്‍ന്ന് സ്ഥാനമേറ്റ സൈറസ് മിസ്ത്രി 2016 പുറത്തായതോടെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരികെ എത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരന് ചെയര്‍മാന്‍ പദവി കൈമാറി.വിദേശ കമ്പനികള്‍ ഏറ്റെടുത്ത് ആഗോള കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ പടുത്തുയര്‍ത്തുന്നതിന് ഒപ്പം തന്നെ രത്തന്റെ കാലത്ത് നാല്‍പ്പതിരട്ടിവരെ ലാഭവും കുതിച്ചുയര്‍ന്നു.വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന് ഒപ്പം ഇന്ത്യയിലെ സാധാരണക്കാരുടെ മനസിനൊപ്പവും രത്തന്‍ സഞ്ചരിച്ചു.അതിന് ടാറ്റ നാനോ കാറും ടാറ്റ ഇന്‍ഡിക്കയും അടക്കം നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

അവിവാഹിതനായ രത്തന്‍ ടാറ്റ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായിട്ടാണ് വരുമാനത്തിന്റെ വലിയൊരുഭാഗവും നീക്കി വെ്ച്ചത്.2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂണും നല്‍കി രാജ്യം രത്തന്‍ ടാറ്റയെ ആദരിച്ചു.

മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഫ്‌ളോറിഡ സംസ്ഥാനം

മില്‍ട്ടണ്‍ ചുഴിലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് അതിജാഗ്രതയില്‍ അമേരിക്ക. ഫ്‌ളോറിഡയില്‍ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റുകളിലൊന്നിന്റെ ഭീതിയിലാണ് ഫ്‌ളോറിഡ സംസ്ഥാനം.മാരകപ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മില്‍ട്ടണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കും എന്നാണ് മുന്നറിയിപ്പ്.

ഇന്ന് രാത്രിയോട് കൂടി റ്റാംപേയ്ക്കും ഫോര്‍ട്ട് മിയേഴ്‌സിനും ഇടയില്‍ മില്‍ട്ടന്‍ തീരം തൊടും. അത്യന്തം വിനാശകാരിയയ കാറ്റ് തീരം തൊടും മുന്‍പ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അമേരിക്കന്‍ ഭരണകൂടം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് ആണ് ഫ്‌ളോറിഡ സാക്ഷ്യം വഹിക്കുന്നത്. ഫ്‌ളോറിഡയില്‍ പതിനാറ് കൗണ്ടികളിലായി പത്ത് ലക്ഷത്തിലധികം ജനങ്ങളോട് മാറിത്താമസിക്കുന്നതിന് ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക എന്നത് ജീവന്റെയും മരണത്തിന്റെയും പ്രശ്‌നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

കരതൊട്ടതിന് ശേഷം മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മിന്നല്‍പ്രളയത്തിനും വെള്ളപ്പൊക്കത്തിനും മില്‍ട്ടന്‍ കാരണമാകും.മധ്യപടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ അടിക്കുന്ന ഏറ്റവും വിനാശകാരിയായ കാറ്റാണ് മില്‍ട്ടന്‍ എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.മെക്‌സിക്കോയില്‍ കനത്ത നാശം വിതച്ചാണ് കാറ്റ് ഫ്‌ളോറിഡയിലേക്ക് എത്തുന്നത്.