Tuesday, August 11, 2026
Home Blog Page 106

ദീപാവലി ആഘോഷം:ദുബൈയില്‍ രണ്ടാഴ്ച നീണ്ട ആഘോഷ പരിപാടികള്‍

0

ദീപവലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമാക്കാനൊരുങ്ങി ദുബൈ. ഈ മാസം ഇരുപത്തിയഞ്ച് മുതല്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുക. ഗ്ലോബല്‍ വില്ലേജിലും അല്‍ സീഫിലും കരിമരുന്ന് പ്രകടങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട ദിവസങ്ങളാണ് ദുബൈ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ ദീപാവലിയുടെ ഭാഗമായി ദുബൈ നഗരം ആഘോഷങ്ങളാല്‍ സജീവമാകും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി കരിമരുന്ന് പ്രദര്‍ശനങ്ങള്‍, വിവിധ കലാപരിപാടികള്‍, സംഗീത പരിപാടികള്‍, ഉള്‍പ്പെടെ നിരവധി ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ ജനപ്രിയ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ ആകാശത്തെ പ്രകാശ പൂരിതമാക്കും. ഒക്ടോബര്‍ 25,26 തിയതികളില്‍ അല്‍ സീഫില്‍ രാത്രി 9 മണിക്കാണ് ആദ്യ പ്രദര്‍ശനം.

നവംബര്‍ 1,2 തിയതികളില്‍ രാത്രി 9 മണിക്ക് ഗ്ലോബല്‍ വില്ലേജിലും ദീപാവലിയുടെ ഭാഗമായുള്ള കരിമരുന്ന് പ്രദര്‍ശനം നടക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഗ്ലോബല്‍ വില്ലേജില്‍ ഒരു ആഴ്ച നീളുന്ന ദീപാവലി ആഘോഷം ആസ്വദിക്കാം. വര്‍ണ്ണാഭമായ രംഗോലി കലയും നൃത്ത പ്രകടനങ്ങളും കൂടുതല്‍ വര്‍ണാഭമായ വെടിമരുന്ന് പ്രയോഗവും നടത്തും. അല്‍ സീഫില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൂര്‍ ഫെസ്റ്റിവല്‍ നടത്തും. ദുബൈ എത്തിസലാത്ത് അക്കാദമി, ദുബൈ ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാര്‍ക്ക്, ജുമൈറ ലേക്‌സ് ടവര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

എമിറേറ്റില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ ആനുകൂല്യവുമായി അബുദബി

0

സിനിമ ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് അബുദബി.എമിറേറ്റില്‍ നടക്കുന്ന ചിത്രീകരണങ്ങള്‍ക്ക് അനുവദിക്കുന്ന ക്യാഷ് ബാക്ക് റിബേറ്റ് മുപ്പത്തിയഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ആഗോളതലത്തിലുള്ള വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകളെ അബുദബിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.2013 മുതല്‍ ആണ് അബുദബിയില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും ഫിലിം കമ്മീഷന്‍ മുപ്പത് ശതമാനം ക്യാഷ് ബാക്ക് റിബേറ്റ് നല്‍കുന്നുണ്ട്. ഇത് മുപ്പത്തിയഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തിയെന്ന് അബുദബി ഫിലിം കമ്മീഷന്റെ അറിയിപ്പ്.

നിര്‍മ്മാതാക്കള്‍ക്ക് മുപ്പത്തിയഞ്ച് ശതമാനം മുതല്‍ മുകളിലോട്ട് റിബേറ്റ് ആവശ്യപ്പെടാം.2025 ജനുവരി മുതല്‍ സമര്‍പ്പിക്കുന്ന ചിത്രീകരണ അപേക്ഷകളില്‍ ആണ് വര്‍ദ്ധിപ്പിച്ച ക്യാഷ് ബാക്ക് റിബേറ്റ് ലഭിക്കുക.ചിത്രീകരണാവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ വിമാനയാത്രാനിരക്ക്,എമിറേറ്റലെ ഗതാഗതം,താമസം എന്നിവയ്ക്കും റിബേറ്റ് ബാധകമായിരിക്കും. അബുദബി മീഡിയ സോണ്‍ അഥോറിട്ടി ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകള്‍ക്ക് ആണ് ഇളവ് ലഭിക്കുക.ഫീച്ചര്‍ ഫിലിം,സീരിസുകള്‍,പരസ്യചിത്രങ്ങള്‍, ഡൊക്യുമെന്ററികള്‍, ടെലിമൂവികള്‍ എന്നിവയ്ക്ക് ആണ് ക്യാഷ്ബാക്ക് റിബേറ്റ് ലഭിക്കുക.

മധ്യപൂര്‍വ്വദേശത്ത് തന്നെ ഏറ്റവും അധികം വിദേശസിനിമകള്‍ ചിത്രീകരിക്കപ്പെടുന്ന നാടാണ് യുഎഇ. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 150 ഓളം വന്‍കിട ചിത്രങ്ങള്‍ ആണ് അബുദബിയില്‍ ചിത്രീകരിച്ചത്. മിഷന്‍ ഇംപോസിബിളില്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക മുപ്പത് ശതമാനം ക്യാഷ്ബാക്ക് റിബേറ്റില്‍ ആണ് അബുദബിയില്‍ ചിത്രീകരിച്ചത്. മലയാളം,തമിള്‍,തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള നിരവധി ഇന്ത്യന്‍ സിനിമകള്‍ക്കും അബുദബി ലോക്കേഷനായിട്ടുണ്ട്.

കാലാവസ്ഥാ മാറ്റം:യുഎഇയില്‍ ഫ്‌ളുകേസുകളില്‍ വര്‍ദ്ധനയെന്ന് ഡോക്ടര്‍മാര്‍

0

യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യവിദഗദ്ധര്‍.ഫ്‌ളു കേസുകളിലും വര്‍ദ്ധനയുണ്ട്.കാലാവസ്ഥാ മാറ്റം പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യുഎഇയില്‍ ഒക്ടോബര്‍ ആദ്യമുതല്‍ താപനില കുറയുകയും ചിലയിടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്തിരുന്നു.കാലാവസ്ഥയില്‍ പൊടുന്നനെ സംഭവിച്ച മാറ്റം പനി അടക്കമുള്ള രോഗങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമായെന്നാണ് ആരോഗ്യവിദഗദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പനി ലക്ഷണങ്ങളുമായി ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധന വന്നു.ജലദോഷം,പനി,ചുമ എന്നിവയുമായിത്തുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം ആണ് വര്‍ദ്ധന വന്നിരിക്കുന്നത്. ഇതില്‍ നിരവധി കേസുകള്‍ ഇന്‍ഫ്‌ളുവന്‍സ പോസിറ്റിവാകുന്നുണ്ട്.ചില രക്ഷിതാക്കള്‍ ജലദോഷവും മൂക്കൊലിപ്പും അടക്കമുള്ള ലക്ഷണങ്ങള്‍ തുടക്കത്തില്‍ അവഗണിക്കും. കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുകയും ചെയ്യും.

ഇത് വൈറസ് മറ്റുള്ള കുട്ടികളിലേക്ക് പകരുന്നതിന് കാരണമാവുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും തുടക്കത്തില്‍ തന്നെ ചികിത്സ തേടണം എന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.താപനിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനം ആണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.കുട്ടികള്‍ക്ക് നിര്‍ബന്ധമാകും ഫ്‌ളുവാക്‌സിന്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

രഹസ്യഅറയില്‍ ഹിസ്ബുള്ളയുടെ കോടിക്കണക്കിന് പണവും സ്വര്‍ണ്ണവും എന്ന് ഇസ്രയേല്‍

0

ലബനനില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച ഹിസ്ബുള്ളയുടെ ദശലക്ഷക്കണക്കിന് ഡോളറും സ്വര്‍ണ്ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന.ബെയ്‌റൂത്തിലെ ആശുപത്രിക്ക് അടിയില്‍ ആയിരുന്നു രഹസ്യ ബങ്കര്‍.അന്‍പത് കോടി ഡോളറോളം ബങ്കറില്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

മധ്യബെയ്‌റൂത്തിലെ അല്‍ സഹേല്‍ ആശുപത്രിക്ക് കിഴിലുള്ള ബങ്കറില്‍ ഹിസ്ബുള്ളയുടെ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവും കണ്ടെത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ അവകാശവാദം. രഹസ്യാന്വേഷണത്തിലൂടെയാണ് ഹിസ്ബുള്ളയുടെ സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ബങ്കര്‍ കണ്ടെത്തിയതെന്നും ഇസ്രയൈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.ദീര്‍ഘകാലം ഒളിവില്‍ കഴിയാന്‍ കഴിയും വിധത്തിലുള്ള ഈ ബങ്കര്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രല്ലയാണ് നിര്‍മ്മിച്ചതെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ ഈ ആശുപത്രി ഇസ്രയേല്‍ സൈന്യം ആക്രമിച്ചിട്ടില്ല.ഈ പണം ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കാന്‍ അനുവദിക്കരുതെന്നും ലബനന്‍ സര്‍ക്കാരും രാജ്യാന്തരസംഘടനകളും സ്വര്‍ണ്ണവും പണവും കണ്ടെത്തിയ സംഭവത്തില്‍ ഇടപെടണം എന്നും
ഡാനിയല്‍ ഹഗാരി ആവശ്യപ്പെട്ടു.

ഹിസ്ബുള്ളയുടെ ലബനനിലെ ബാങ്കിംഗ് സംവിധാനമായ അല്‍ ഖര്‍ദ് അല്‍ ഹസ്സന്റെ ശാഖകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് രഹസ്യബങ്കറില്‍ വനന്‍തോതില്‍ ധനം സൂക്ഷിക്കുന്നുവെന്ന് ഇസ്രയേല്‍ പറയുന്നത്.എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം അല്‍ സഹേല്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.ഇസ്രയേല്‍ സൈന്യം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ആശുപത്രി ഡയറക്ടറും ലബനീസ് പാര്‍ലമെന്റ് അംഗവുമായ ഫാദി അലാമി പറഞ്ഞു.ലബനന്‍ സൈന്യം ആശുപത്രിയില്‍ എത്തി പരിശോധന നടത്തണം എന്നും ഫാദി അലാമി

ഗാസയിലും ലബനനിലും ആക്രമണം:വടക്കന്‍ ഗായില്‍ 73 മരണം

0

ഗാസയിലും ലബനനിലും രൂക്ഷമായ ആക്രണമം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.ഗാസയില്‍ 73 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലും ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി.

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ എഴുപത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. വടക്കന്‍ ഗാസയിലെ ജബലിയയില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മാത്രം മുപ്പത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.ഒരു വര്‍ഷം പിന്നിടുന്ന ഗാസ യുദ്ധത്തില്‍ 42519 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.ഒരുലക്ഷത്തോളം പേര്‍ക്ക് പരുക്കേറ്റു.പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രയേല്‍ സൈന്യം ശക്തിപ്പെടുത്തി.

തലസ്ഥാനമായ ലബനന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ജനങ്ങളെ ഒഴിപ്പിച്ച ശേഷം ആണ് ആക്രമണങ്ങള്‍.പതിനായിരത്തങ്ങളാണ് തെക്കന്‍ ബെയ്‌റൂത്തില്‍ നിന്നും ഒഴിഞ്ഞുപോയത്.വസതി ആക്രമിക്കാനുള്ള ഹിസ്ബുള്ളയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും എന്ന് ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.


ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍

0

ദുബൈ കൊച്ചി യാത്രാക്കപ്പല്‍ സര്‍വീസ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചേക്കും.കപ്പല്‍ സര്‍വീസിന് യോഗ്യത സ്വകാര്യസ്ഥാപനം അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുയോജ്യമായ കപ്പല്‍ കണ്ടെത്തിയാല്‍ മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് കേരള മാരിടൈം ബോര്‍ഡ് വ്യക്തമാക്കുന്നത്.

ഗള്‍ഫിലേക്കുള്ള കപ്പല്‍ യാത്ര സംബന്ധിച്ച് നോര്‍ക്കറൂട്ടും കേരള മാരിടൈം ബോര്‍ഡും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രവാസികളില്‍ സര്‍വ്വേ നടത്തിയിരുന്നു.ദുബൈയിലേക്കുള്ള യാത്രാ കപ്പല്‍ സര്‍വീസില്‍ ആണ് കൂടുതല്‍ പേരും താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ദുബൈയിലേക്ക് ആദ്യഘട്ടത്തില്‍ കപ്പല്‍ സര്‍വീസ് പരിഗണിക്കുന്നത്. തുറമുഖസൗകര്യങ്ങള്‍ പരിഗണിച്ച് കൊച്ചിയില്‍ നിന്നായിരിക്കും ദുബൈയിലേക്ക് സര്‍വീസ്.അടുത്ത വര്‍ഷം ആദ്യത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് കേരള മാരിടൈം ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്നത്. നാല് സ്വകാര്യകമ്പനികളാണ് കപ്പല്‍ സര്‍വീസിന് താത്പര്യപത്രം സമര്‍പ്പിച്ചിരുന്നത്.

ഇതില്‍ നിന്നും യോഗ്യരായി രണ്ട് കമ്പനികളെ കണ്ടെത്തി. ഇതില്‍ ഒരു കമ്പനിയാണ് കപ്പല്‍ കണ്ടെത്തി സര്‍വീസ് ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ അടക്കം അനുയോജ്യമായ കപ്പലിനായി കമ്പനി അന്വേഷണം നടത്തുന്നുണ്ട്. കപ്പല്‍ ലഭ്യമായാല്‍ ലൈസന്‍സ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മാരിടൈം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്രഅനുമതിയും വേഗത്തില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷം. യാത്രക്കാര്‍ക്ക് ഒപ്പം ചരുക്കും വഹിക്കാന്‍ കഴിയുന്ന കപ്പലുകള്‍ ആണ് പരിഗണിക്കുന്നത്.

സൗദി അറേബ്യയില്‍ 21971 വിദേശികള്‍ അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ ഒരാഴ്ച്ചക്കിടയില്‍ മാത്രം വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായത് ഇരുപത്തിരണ്ടായിരത്തോളം വിദേശികള്‍. താമസ-തൊഴില്‍ നിയമലംഘകനങ്ങള്‍ക്ക് ആണ് അറസ്റ്റ്. പന്ത്രണ്ടായിരത്തിലധികം വിദേശികളെ കൂടി നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ പത്ത് മുതല്‍ പതിനാറ് വരെ രാജ്യത്ത് വിവിധ പ്രവിശ്യകളില്‍ നിന്നും പിടിയിലായ അനധികൃത താമസക്കാരയ വിദേശികളുടെ കണക്കുകള്‍ ആണ് സൗദി അഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. 21971 വിദേശികള്‍ ആണ് ഇക്കാലയളവില്‍ സൗദിയില്‍ പിടിയിലായത്. ഇതില്‍ 13186 പേര്‍ രാജ്യത്ത് അനധികൃതമായി താമസച്ചിരുന്ന വിദേശികള്‍ ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തൊഴില്‍നിയമലംഘനത്തിന് 5427 പേരും അതിര്‍ത്തിസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 3358 വിദേശികളും അറസ്റ്റിലായി. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1421 പേരും പിടിയിലായി.

13885 പുരുഷന്‍മാരും 1890 സ്ത്രീകളും അടക്കം 15775 വിദേശികള്‍ രാജ്യത്ത് നിലവില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 8370 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൈമാറി. 12355 വിദേശികളെ കൂടി സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയതായും ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരില്‍ 98 ശതമാനം പേരും യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ്.

പീഢനപരാതി: സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യം എന്ന് സംസ്ഥാന സര്‍ക്കാര്‍

0


യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യം എന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇടക്കാല ജാമ്യം ലഭിച്ച സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിദ്ദിഖിന് എതിരായ പരാതിയില്‍ അന്വേഷമം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും നിരവധി തെളിവുകള്‍ പ്രതിക്ക് എതിരെ ലഭിച്ചിട്ടുണ്ടെന്നും ആണ് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു പ്രായം എന്നും സിദ്ദിഖ് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നും ആണ് പരാതി നല്‍കാര്‍ വൈകിയതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതി ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരി കേസില്‍ നിന്നും പിന്മാറാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡോ.പി.സരിന്‍ പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

0

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍കോണ്‍ഗ്രസ് നേതാവ് ഡോ.പി സരിന്‍ ഇടതുസ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പി സരിന്റെ പേര് നിര്‍ദ്ദേശിച്ചു. ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ഐക്യകണ്‌ഠേനയാണ് സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് ഡോ.പി സരിന്റെ പേര് നിര്‍ദ്ദേശിച്ചത്.നിലവിലെ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് സിപിഐഎം. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയും എന്ന വിലയിരുത്തലും സിപിഐഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു വന്നു. അനൂകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന വിലയിരുത്തലിലും ആണ് പി.സരിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം ഒരുങ്ങുന്നത്.പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്ക് എല്‍ഡിഎഫിനെ എത്തിക്കും എന്ന് പി സരിന്‍ പറഞ്ഞു.


പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെ പ്രതികരിച്ച് ആണ്
സരിന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച സരിനെ ഇന്നലെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

പ്രളയപ്രതിരോധം:യുഎഇയില്‍ ഒന്‍പത് പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കും

0

യുഎഇയില്‍ ഒന്‍പത് ജലസംഭരണികള്‍ കൂടി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി. ജലശേഖരം വര്‍ദ്ധിപ്പിക്കുകയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുകയും ആണ് പുതിയ അണക്കെട്ടുകളുടെ ലക്ഷ്യം.രാജ്യത്ത് വിവിധ ഭാഗങ്ങളിലായി താമസമേഖലകളോട് അനുബന്ധിച്ച് പുതിയ അണക്കെട്ടുകളും കനാലുകളും നിര്‍മ്മിക്കുന്നതിന് ആണ് പദ്ധതി.പതിമൂന്ന് താമസകേന്ദ്രങ്ങളോട് ചേര്‍ന്നാണ് ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത്. ഒന്‍പത് അണക്കെട്ടുകളും ഒന്‍പത് വാട്ടര്‍ കനാലുകളും ആണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള രണ്ട് അണക്കെട്ടുകള്‍ വികസിപ്പിക്കുകയും ചെയ്യും. പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആണ് പദ്ധതി.

പുതിയ അണക്കെട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യുഎഇയുടെ ജലസംഭരണശേഷി എട്ട് ദശലക്ഷം ക്യൂബിക് മീറ്ററായി വര്‍ദ്ധിക്കും.കനത്ത മഴ വിതയ്ക്കുന്ന കെടുതികളും വെള്ളപ്പൊക്കവും തടയുകയാണ് പുതിയ അണക്കെട്ടുകളുടെ പ്രധാന ലക്ഷ്യം.
ഷാര്‍ജയില്‍ ഷീസ്, ഖോര്‍ഫക്കാന്‍ എന്നിവടങ്ങളിലാണ് പുതിയ അണക്കെട്ടുകള്‍ വരിക.അജ്മാനില്‍ മസ്ഫൂത്ത് മേഖലയിലും റാസല്‍അല്‍ഖൈമയില്‍ ഷാം അല്‍ ഫഹലിന്‍ എന്നിവിടങ്ങളിലും ജലസംഭരണികള്‍ നിര്‍മ്മിക്കും.ഫുജൈറയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ഹിലാല്‍, അല്‍ ഖറായാ, ഖിദ്ഫ, മര്‍ബാഹ് ,ദഡ്‌ന,അല്‍ സെയ്ജി എന്നിവിടങ്ങളിലും അണക്കെട്ടുകള്‍ നിര്‍മ്മിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എഴുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവും ആണ് യുഎഇയില്‍ അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ പശ്ചാത്തല സൗകര്യത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിയും വിധത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.