Tuesday, August 11, 2026
Home Blog Page 105

പതാക ദിനവും, ദേശീയ ദിനവും വിപുലമായി ആഘോഷിക്കാന്‍ ദുബൈ

0

പതാക ദിനവും, ദേശീയ ദിനവും വിപുലമായി ആഘോഷിക്കാന്‍ ക്യാമ്പയിന്‍ ആരംഭിച്ച് ദുബൈ. ഒരു മാസം നീണ്ടു നില്‍ക്കുന്നതാകും ആഘോഷ പരിപാടികള്‍. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാകും പരിപാടികള്‍ സംഘടിപ്പിക്കുക.

നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെ നീണ്ടു നില്‍ക്കുന്നതാണ് ആഘോഷ പരിപാടികള്‍. യുഎഇയുടെ സ്ഥാപക പിതാക്കന്മാരായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തും എന്നിവര്‍ക്കുള്ള ആദരവായാണ് ആഘോഷം നടത്തുന്നത്. ഡിസംബര്‍ 2,3 തിയതികളില്‍ കരിമരുന്ന് പ്രദര്‍ശനം നടത്തും. ജെബിആര്‍ ബീച്ച്, അല്‍ സീഫ്, ഹത്ത, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രദര്‍ശനം ഒരുക്കുക. ഹത്തയില്‍ പരമ്പരാഗത നൃത്ത, സംഗീത പരിപാടികളും സംഘടിപ്പിക്കും. ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും പ്രത്യേക പരിപാടികള്‍ നടത്തും. ബീച്ച് കാന്റീന്‍, റൈപ്പ് മാര്‍ക്കറ്റ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി സീസണല്‍ മാര്‍ക്കറ്റുകള്‍ ആഘോഷങ്ങളുടെ ഭാഗമാകും.

ഡിസംബര്‍ 2 ന് സിറ്റി വാക്കില്‍ യൂണിയന്‍ ഡേ പരേഡ് നടക്കും, എമിറേറ്റിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തെ ഏറ്റഴും വലിയ ഓപ്പണ്‍ ഹെറിറ്റേജ് മ്യൂസിയമായ അല്‍ ഷിന്ദഗ മ്യൂസിയത്തില്‍ രാജ്യത്തിന്റെ പൈതൃകവും ചരിത്ര പ്രാധാന്യവും നിറഞ്ഞ വിവിധ പരിപാടികള്‍ ഒരുക്കും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലാണ് പരിപാടികള്‍ ഒരുക്കുക എന്ന് ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

ദുബൈയുടെ ഏവിയേഷന്‍ സെക്ടറില്‍ ഒരുങ്ങുന്നത് വന്‍ തൊഴിലവസരങ്ങള്‍

0

ദുബൈയുടെ വ്യോമയാനമേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് പഠന റിപ്പോര്‍ട്ട്.അല്‍മക്തും വിമാനത്താവള വികസനം ആണ് പ്രധാനമായും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.രാജ്യാന്തരഗവേഷണ സ്ഥാപനമായ ഓക്‌സ്‌ഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2030-ഓട് കൂടി 185000 പുതിയ തൊഴിലവസരങ്ങള്‍ കൂടി തുറക്കും എന്നാണ് ഓക്‌സഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ദുബൈയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 816000-ആയും വര്‍ദ്ധിക്കും.കോവിഡ് മഹാമാരിക്കാലത്തിന് ശേഷം ദുബൈയുടെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ദുബൈ എയര്‍ലൈനുകളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും കോടിന് ശേഷം വന്‍തോതിലാണ് ജീവനക്കാരുടെ എണ്ണവും റൂട്ടുകളും വര്‍ദ്ധിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഭരണകൂടം.

നിലവിലുള്ള ദുബൈ വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുള്ള വിമാനത്താവളം ആണ് അല്‍മക്തുമില്‍ നിര്‍മ്മിക്കുന്നത്.ദുബൈയുടെ വ്യോമയാന മേഖലയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാകും എന്നാണ് ഓക്‌സഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയുടെ ജിഡിപിയിലേക്ക് 610 കോടി ദിര്‍ഹത്തിന്റെ സംഭവന പുതിയ വിമാനത്താവളം നല്‍കും. പുതിയ വിമാനത്താവളത്തോട് അനുബന്ധിച്ച് മാത്രം 132000 തൊഴിലവസരങ്ങള്‍ തുറക്കപ്പെടും. ദുബൈ വിമാനകമ്പനിയായ എമിറേറ്റിസില്‍ നിലവില്‍ 103000 ജീവനക്കാരാണുള്ളത്. ഇരുപത്തിയേഴായിരത്തോളം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതിന് ആണ് എമിറേറ്റ്‌സിന്റെ ശ്രമം.

ദിര്‍ഹം രൂപ വിനിമയ നിരക്കില്‍ വര്‍ദ്ധന

0

ഇന്ത്യന്‍ രൂപയുമായുള്ള യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇന്ന് 22 രൂപ തൊണ്ണൂറ് പൈസ എന്ന നിലയിലേക്ക് വരെ ഉയര്‍ന്നു.

ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന വിനിമയ നിരക്ക് ലഭിക്കുന്നത്. ഡോളറിന 84-ന് മുകളിലാണ് നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. രൂപ-ദിര്‍ഹം വിനിമയ നിരക്ക് 22.90 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു.പിന്നീട് അത് താഴ്‌ന്നെങ്കിലും 22.80 ന് മുകളിലാണ് നിലവില്‍ വിനിമയ നിരക്ക്.

ഇന്നലെ 84.08 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയൂടെ മൂല്യം താഴ്ന്നിരുന്നു.നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പും ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങളും എല്ലാം യു.എസ് ഡോളറിന് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. ഇതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.

ലബനന്‍ യുദ്ധം: ബെയ്‌റൂത്തില്‍ കനത്ത ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം

0

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. പതിനെട്ട് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയീദിന്‍ കൊല്ലപ്പെട്ടെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ ആണ് നാല് കുട്ടികള്‍ അടക്കം പതിനെട്ട് പേര്‍ കൊല്ലപ്പെട്ടത്. ലബനനിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ റഫിക് ഹരിരി ഹോസ്പിറ്റലിന് തൊട്ടുസമീപത്തായിരുന്നു ആക്രമണം. മുന്നറിയിപ്പ് പോലും നല്‍കാതെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.ആശുപത്രിക്ക് സമീപത്തുള്ള ഹിസ്ബുള്ള കേന്ദ്രം ആണ് ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ അവകാശവാദം.

ഇതിനിടെ ഹാഷിം സഫിയീദിന്റെ മരണം ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്നാഴ്ച്ച മുന്‍പ് ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സഫിയൂദ്ദീന്‍ കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. മഹാനായ നേതാവും മഹാനായ രക്തസാക്ഷിയും എന്നാണ് കൊല്ലപ്പെട്ട ഹാഷിം സഫിയൂദ്ദിനെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. .

ഹിസ്ബുള്ള നേതാവ്ഹാഷിം സഫിയൂദ്ദീനെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

0

കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയൂദ്ദിനെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടതെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇതുവരെ ഹിസ്ബുളള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബര്‍ നാലിന് ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപത്ത് നടത്തിയ ആക്രമണത്തില്‍ ഹാഷിം സഫിയൂദ്ദിനും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് ആക്രമിക്കപ്പെട്ടത്.ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് കമാന്‍ഡര്‍ അലി ഹുസൈന്‍ ഹസിമയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാഷിം സഫിയൂദ്ദീന്‍ വര്‍ഷങ്ങളായി ഇസ്രയേലിന് എതിരായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുകയായിരുന്നുവെന്ന് ഐ.ഡി.എഫ് ആരോപിച്ചു.2017 അമേരിക്കയും സൗദിയും ആഗോളഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഷിം സഫിയൂദ്ദീന്‍.

സെപ്റ്റംബര്‍ ഇരുപത്തിയേഴിന് ആണ് ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നസ്രല്ലയുടെ പിന്‍ഗാമിയെന്നാണ് ഹാഷിം സഫിയൂദ്ദിന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ നസ്രല്ലയുടെ മരണത്തിന് ശേഷം ഹിസ്ബുള്ള പുതിയ മേധാവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.ഹിസ്ബുള്ളയുടെ കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനം അതീവരഹസ്യമായിട്ടാണ് പിന്നീട് പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദുബൈയില്‍ മൂന്ന് മാളുകളില്‍ കൂടി പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം

0

ദുബൈയില്‍ മൂന്ന് മാളുകളില്‍ കൂടി പണമടച്ചുള്ള പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനം. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് പണമടച്ചുള്ള പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുന്നത്. പാര്‍ക്ക് ഇന്‍ കമ്പനിയാണ് പുതിയ പണമടച്ചുള്ള പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുക.എമിറേറ്റിലെ മൂന്ന് മാളുകളില്‍ കൂടിയാണ് പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് പുതിയ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരിക.

അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പാര്‍ക്കിങ് നിലവില്‍ വരും. ദുബൈയില്‍ പൊതു സ്ഥലങ്ങളിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്ന പാര്‍ക്ക് ഇന്‍ കമ്പനിയാണ് മാളുകളിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്നത്. മാളുകളില്‍ എത്തുന്നവര്‍ക്ക് മറ്റ് തടസ്സങ്ങളില്ലാതെ പാര്‍ക്കിങിന് സൗകര്യമൊരുക്കും. മൂന്ന് മാളുകളിലായി 21,000 പാര്‍ക്കിങ് സ്ഥലങ്ങളാണുള്ളത്. പ്രതിവര്‍ഷം 20 ദശലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ലഭിക്കും. പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ക്യാമറകള്‍ സ്‌കാന്‍ ചെയ്യും.

തുടര്‍ന്ന് എസ്എംഎസ് മുഖേനെ പാര്‍ക്കിങ് ഫീസ് വിശദാംശങ്ങള്‍ ലഭിക്കും. ആവശ്യമായ സമയം തിരഞ്ഞെടുത്ത ശേഷം എസ്എംഎസ് വഴിയും പാര്‍ക്ക് ഇന്നിന്റെ വെബ്‌സൈറ്റ് വഴിയും പണം അടക്കാം. പുതിയ സ്മാര്‍ട്ട് സംവിധാനം വഴി സുഗമമായ പാര്‍ക്കിങ് സാധ്യമാകുമെന്ന് പാര്‍ക്ക് ഇന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.


ബോംബ് ഭീഷണി:എക്‌സിനെ സമീപിച്ച് നെടുമ്പാശ്ശേരി പൊലീസ്‌

0

എയര്‍ലൈനുകള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണിയില്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ എക്‌സിനെ സമീപിച്ച് നെടുമ്പാശ്ശേരി പൊലീസ്. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ആണ് പൊലീസിന്റെ ശ്രമം.

ഇന്ത്യയില്‍ എയര്‍ലൈനുകള്‍ക്ക് തുടര്‍ച്ചയായി വ്യാജ ബോംബ് ആക്രമണ ഭീഷണി ലഭിക്കുന്ന പശ്ചാത്തലത്തില്‍ ആണ് നെടുമ്പാശ്ശേരി പൊലീസ്
സമൂഹമാധ്യമമായ എക്‌സിനെ സമീപിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എയര്‍ലൈനുകളുടെ എക്‌സ് അക്കൗണ്ടുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതിന് ആണ് നെടുമ്പാശ്ശേരി പൊലീസ് എക്‌സുമായി ബന്ധപ്പെടുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് ഭീഷണി സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നത്.കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ ലണ്ടന്‍, ബംഗളൂരു, ലക്‌നൗ വിമാനങ്ങള്‍ക്ക് ആണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ നൂറോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതില്‍ പലതും ഒരെ ആള്‍ തന്നെയാണ് അയക്കുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

യുഎഇ വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന

0

യുഎഇയില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹത്തിന് മുകളിലെത്തി.രാജ്യാന്തര സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് കാരണം.

മുന്നൂറും കടന്ന് കുതിക്കുകയാണ് യുഎഇയില്‍ വിപണിയില്‍ സ്വര്‍ണ്ണവില. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ്റിമുപ്പത്തിമൂന്ന് ദിര്‍ഹമായും ഇന്ന് ഉയര്‍ന്നു.298 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ യുഎഇ വിപണിയിലെ വില.രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്നത് വില വര്‍ദ്ധനയ്ക്ക് കാരണം.

ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2750 ഡോളറിലേക്ക് വരെ ഇന്ന് ഉയര്‍ന്നിരുന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകളില്‍ വരും മാസങ്ങളില്‍ വീണ്ടും കുറവ് വരുത്തും എന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരം എത്തിക്കുന്നത്.നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഇന്ത്യന്‍ ഓഹരിവിപണികളില്‍ വമ്പന്‍ തകര്‍ച്ച:നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം

0

ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നഷ്ടത്തിന്റെ മറ്റൊരു ദിനം കൂടി.ചൊവ്വാഴ്ച സെന്‍സെക്‌സ് 931 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.നിഫ്റ്റി 24500-ന് താഴേയ്ക്ക് എത്തി.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ നിന്നും ഒന്‍പത് ലക്ഷം കോടിയോളം ആണ് ഒഴുകിപ്പോയത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 453.7 ലകഷം കോടിയില്‍ നിന്നും 444.7 ലക്ഷം കോടിയായി കുറഞ്ഞു.

മിഡ് സ്‌മോള്‍ ക്യാപ് സൂചിനകകളും ഇന്ന് കനത്ത നഷ്ടം നേരിട്ടു.നാല് ശതമാനത്തോളം ഇടിവാണ് സ്‌മോള്‍ ക്യാപ്പില്‍ രേഖപ്പെടുത്തിയത്. മിഡ് ക്യാപില്‍ 2.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍ നിന്നും പിന്‍മാറുന്നതാണ് വന്‍ തകര്‍ച്ചയുടെ കാരണം.

ജാര്‍ഖണ്ഡില്‍ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

0

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇരുപത്തിയൊന്ന് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.ജാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഓറോണ്‍ ലോഹര്‍ദാഗില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ എഴുപത് സീറ്റുകളിലും കോഓണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മത്സരിക്കാനാണ് സാധ്യത.ശേഷിക്കുന്ന സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ച് നല്‍കും.