Tuesday, August 11, 2026
Home Blog Page 104

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ്

0

യുഎഇയില്‍ ചൂട് വീണ്ടും കുറഞ്ഞു. കൂടിയ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എത്തി.വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത ചൂട് നീങ്ങി മിതമായ താപനിലയിലേക്ക് എത്തിയിരിക്കുകയാണ് യുഎഇ.ഉള്‍പ്രദേശങ്ങളില്‍ ശരാശരി മുപ്പത്തിയാറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. റാസല്‍ഖൈമയിലെ ജബല്‍ ജയ്‌സില്‍ രേഖപ്പെടുത്തിയ പതിനേഴ് ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില.ഈ ദിവസങ്ങളില്‍ മുന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ അറിയിപ്പ് നല്‍കിയിരുന്നു.

അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ താപനില വര്‍ദ്ധിച്ച ചൂടുകാലം ആണ് അവസാനിച്ചിരിക്കുന്നത്.വടക്കുപടിഞ്ഞാറന്‍ കാറ്റാണ് രാജ്യത്ത് നിലവില്‍ താപനില കുറയുന്നതിന് കാരണം.വ്യാഴാഴ്ചയോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കാറ്റിന്റെ വേഗത മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും എന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മണിക്കൂറില്‍ വിറ്റുതീര്‍ന്ന് ലുലു ഓഹരികള്‍:ഐപിഎയ്ക്ക് തുടക്കം

0

ലുലു ഐപിഓയ്ക്ക് തുടക്കം. ആദ്യ മണിക്കൂറില്‍ തന്നെ മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു.527 കോടി ദിര്‍ഹത്തിന്റെ ഓഹരികള്‍ ആണ് ഒറ്റമണിക്കൂറില്‍ വിറ്റുതീര്‍ന്നത്.
യുഎഇ സമയം രാവിലെ എട്ട് മണിക്കാണ് ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ആരംഭിച്ചത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില. നവംബര്‍ അഞ്ചിന് ആണ് അന്തിമ വില പ്രഖ്യാപിക്കുക.രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം ഇരുപത്തിയഞ്ച് ശതമാനം ഓഹരികളാണ് ലുലു റീട്ടെയ്ല്‍ പ്രാരംഭം ഓഹരി വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആണ് ലുലു ഗ്രൂപ്പിന്റേത്.അബുദബി പെന്‍ഷന്‍ ഫണ്ട്,ബഹ്‌റൈന്‍ മംമ്തലാകത് ഹോള്‍ഡിംഗ്,ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി,തുടങ്ങിയ സ്ഥാപനങ്ങള്‍ ലുലു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിന് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.റീട്ടയെല്‍ നിക്ഷേപകര്‍ക്കായി പത്ത് ശതമാനം ഓഹരികള്‍ ആണ് നീക്കിവെച്ചിരിക്കുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഒരു ശതമാനം ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കായും നിശ്ചയിച്ചിട്ടുണ്ട്.

അബുദബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020-ല്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തിയിരുന്നു.ഇതിന് പുറമേയാണ് പൊതുനിക്ഷേപകര്‍ക്കായി അവസരം തുറന്നത്.ജിസിസിയില്‍ ആറ് രാജ്യങ്ങളിലായ 250-ഓളം സുപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ആണ് ലുലു റീട്ടെയ്‌ലിന് ഉള്ളത്.

ദുബൈ ട്രെയ്ഡ് സെന്റര്‍ റൗണ്ട്എബൗട്ട് നവീകരിക്കുന്നു

0

ദുബൈയില്‍ ട്രെയ്ഡ് സെന്റര്‍ റൗണ്ട് എബൗട്ട് നവീകരണത്തിന് 696 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി ആര്‍ടിഎ. നവീകരണത്തിന്റെ ഭാഗമായി അഞ്ച് പാലങ്ങളും നിര്‍മ്മിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രസമയത്തില്‍ പത്തുമിനുട്ടിലധികം കുറവ് വരും എന്ന് ആര്‍ടിഎ അറിയിച്ചു.

ഷെയ്ഖ് സായിദ് റോഡ് അടക്കം എമിറേറ്റിലെ അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍ ആണ് 696.414 ദശലക്ഷം ദിര്‍ഹത്തിന് നവീകരിക്കുന്നത്. ആകെ അയ്യായിരം മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങള്‍ ആണ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. നിലവിലുള്ള റൗണ്ട് എബൗണ്ടിന്റെ ഘടന തന്നെ മാറ്റുന്നതിന് ആണ് തീരുമാനം. നവീകരണത്തിലൂടെ വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള റൗണ്ട് എബൗട്ടിന്റെ ശേഷി ഇരട്ടിയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.യാത്രാസമയത്തില്‍ പതിനൊന്ന് മിനുട്ട് ലാഭിക്ക്ാനും കഴിയും.

ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്ക് ഒരു മിനുട്ട് കൊണ്ട് എത്താന്‍ കഴിയുമെന്നും മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.മേഖലയില്‍ തന്നെ ഡിഡബ്ല്യുറ്റിസി റൗണ്ട് എബൗട്ടും നവീകരിക്കുകയാണെന്നും ആര്‍ടിഎ അറിയിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ആര്‍ടിഎ എമിറേറ്റിലെ പശ്ചാത്തലസൗകര്യങ്ങളില്‍ വന്‍ നവീകരണങ്ങള്‍ നടപ്പാക്കുന്നത്.

അല്‍മക്തും പാലത്തില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം

0

ദുബൈ അല്‍മക്തും ബ്രിഡ്ജില്‍ ഇന്ന് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം. വാരാന്ത്യങ്ങളില്‍ മുഴുവന്‍ സമയവും മറ്റ് ദിവസങ്ങളില്‍ രാത്രികളിലും പാലം അടച്ചിടും. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അല്‍മക്തും ബ്രിഡ്ജ് അടച്ചിടുന്നത്.ഇന്ന് മുതല്‍ 2025 ജനുവരി പതിനാറ് വരെയാണ് അല്‍മക്തും പാലത്തില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പാലം അടച്ചിടുന്നത്.ഞായറാഴ്ച്ചകളില്‍ പാലം പുര്‍ണ്ണമായും അടച്ചിടും എന്നും ആര്‍ടിഎ അറിയിച്ചു.ഈ സമയങ്ങളില്‍ വാഹനയാത്രികര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം എന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.ദേരയ്ക്കും ബര്‍ദുബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജ്,ഷിന്ദഗ ടണല്‍,ഗര്‍ഹൂദ് ബ്രിഡ്ജ്,ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ് എന്നിവ ഉപയോഗിക്കണം എന്ന് ആര്‍ടിഎ ആവശ്യപ്പെട്ടു.

ദുബൈ ക്രീക്കിന് കുറുകെ 1962-ല്‍ നിര്‍മ്മിച്ച അല്‍മക്തും ബ്രിഡ്ജ് എമിറേറ്റിലെ ഏറ്റവും പഴക്കംചെന്ന പാലമാണ്.പ്രതിവാര-പ്രതിമാസ-വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ദുബൈ ആര്‍ടിഎ അല്‍മക്തും പാലം പരിപാലിക്കുന്നത്. കഴിഞ്ഞ വര്‍ഷം 104 തവണയാണ് അല്‍മക്തും ബ്രിഡ്ജില്‍ ആര്‍ടിഎ അറ്റകുറ്റപ്പണികള്‍ നടത്തിയത്.

ഇസ്രയേല്‍ നടത്തിയത് പരിമിതമായ ആക്രമണം എന്ന് ഇറാന്‍

0

ഇസ്രയേല്‍ ഇന്നലെ നടത്തിയത് അതിര്‍ത്തി കടന്നുള്ള ആക്രമണം അല്ലെന്ന് ഇറാന്‍. ഇറാഖില്‍ നിന്നാണ് പരിമിതമായ രീതിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് എന്നും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.ഇസ്രയേല്‍ രാജ്യാന്തരനിയമങ്ങളുടെ ലംഘനം നടത്തിയെന്നും രക്ഷാസമിതി യോഗം വിളിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു

ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിന് തിരിച്ചടിയായി ശനിയാഴ്ച പുലര്‍ച്ചെ
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കരുതലോട് കൂടിയാണ് ഇറാന്‍
പ്രതികരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തെ ചെറുതാക്കി കാണിക്കുന്നതിനും ആണ് ഇറാന്റെ ശ്രമം.അതിര്‍ത്തി കടന്ന് ഇസ്രയേല്‍ വിമാനങ്ങള്‍ എത്തിയിട്ടില്ലെന്നാണ് ഇറാന്റെ വാദം.രാജ്യത്തേക്ക് പ്രവേശിക്കാതെ ഇസ്രയേല്‍ വിമാനങ്ങളെ പ്രതിരോധിച്ചു.ഇറാഖിലെ അമേരിക്കന്‍ നിയന്ത്രിത വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇറാന്‍ സായുധസേനയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്റെ മിസൈല്‍ നിര്‍മ്മാണശാല അടക്കം ആക്രമിച്ചെന്നാണ് ഇന്നലെ ഇസ്രയേല്‍ അവകാശപ്പെട്ടത്.എന്നാല്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.ആക്രമണത്തെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും യുദ്ധം മേഖലയിലാകെ വ്യാപിക്കുന്ന തരത്തിലുളള നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഇസ്രയേലിന്റൈ പ്രത്യാക്രമണത്തെ ഇറാന്‍ ചെറുതാക്കി കാട്ടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.

യുഎഇ പൊതുമാപ്പ് അടുത്തയാഴ്ച അവസാനിക്കും

0

യുഎഇ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം.അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇമിഗ്രേഷന്‍ അധികൃതര്‍. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ശേഷം പൊതുമാപ്പ് നീട്ടി നല്‍കില്ലെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

അവസാനദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുകയാണ് യുഎഇ ഐസിപിയും ജിഡിആര്‍എഫ്എ ദുബൈയും. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കൂടുതല്‍ ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെയുള്ള ദിവസങ്ങളില്‍ വലിയ തിരക്ക് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമാപ്പ് നീണ്ടിനല്‍കില്ലെന്നും നവംബര്‍ ഒന്ന് മുതലുള്ള ദിവസങ്ങളില്‍ വ്യാപക പരിശോധന നടക്കുമെന്നും യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താമസ-വ്യവസായ മേഖലകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്ന് മുതലുള്ള ആഴ്ച്ചകളില്‍പരിശോധന ഉണ്ടാകും എന്നാണ് അറിയിപ്പ്.പിടിക്കപ്പെടുന്നവരെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശ്ങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ എത്താം എന്നും ഐസിപി വ്യക്തമാക്കിയിട്ടുണ്ട്.


യുഎഇയില്‍ റോഡ് മുറിച്ചുകടന്നാല്‍ ഇനി തടവുശിക്ഷ വരെ ലഭിച്ചേക്കാം

0

ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചുകൊണ്ടാണ് യുഎഇ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിശ്ചയിക്കപ്പെട്ടിട്ടുളള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഇനി തടവുശിക്ഷ വരെ ലഭിക്കും. മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും കനത്ത പിഴയും തടവുശിക്ഷ ലഭിക്കും.

കനത്ത പിഴയാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്ക് പരിഷ്‌കരിച്ച ട്രാഫിക് നിയമപ്രകാരം ലഭിക്കുക.നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് നിലവില്‍ നാനൂറ് ദിര്‍ഹം ആണ് പിഴശിക്ഷ.പുതിയ ഗതാഗതനിയമപ്രകാരം റോഡ്മുറിച്ച് കടക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെയായിരിക്കും പിഴശിക്ഷ.നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് തടവുശിക്ഷയും ലഭിക്കും.റോഡ്മുറിച്ച് കടക്കുന്നത് മൂലം അപകടങ്ങളുണ്ടായാല്‍ ആണ് ഈ ശിക്ഷ.മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററില്‍ അധികം വേഗതയുള്ള റോഡുകള്‍ മുറിച്ച് കടക്കുന്നവര്‍ക്കാണ് പതിനായിരം ദിര്‍ഹം പിഴയോ മൂന്ന് മാസത്തില്‍ കുറയാത്ത തടവുശിക്ഷയോ ലഭിക്കുക. ചിലപ്പോള്‍ പിഴയും തടവും ഒന്നും ലഭിച്ചേക്കും.

മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ വാഹനം ഓടിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴശിക്ഷ.ഒപ്പം തടവുശിക്ഷയും ലഭിച്ചേക്കാം.മൂന്ന് മുതല്‍ ആറ് മാസം വരെ ലൈസന്‍സ് റിദ്ദാക്കുകയും ചെയ്യും.വാഹനാപകടത്തിന് ശേഷം കടന്നുകളഞ്ഞാല്‍ രണ്ട് വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം വരെ പിഴയും ആണ് ശിക്ഷ. അപകടമുണ്ടാക്കിയ ശേഷം അത് അധികൃതരെ അറിയിക്കാതിരുന്നാലും ഇതെ ശിക്ഷ തന്നെ ലഭിക്കും.റെഡ്‌സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്ന് അപകടമുണ്ടായി മരണം സംഭവിച്ചാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ല്ക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ആണ് ശിക്ഷ.

17 വയസ് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ്:ഗതാഗതനിയമം പരിഷ്‌കരിച്ച് യുഎഇ

0

പുതിയ ഗതാഗത നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. പതിനേഴ് വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിവിധ മാറ്റങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ച് 29ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.രാജ്യത്തെ ഗതാഗത മേഖല സുഗമമാക്കുകയാണ് ലക്ഷ്യം. ഗതാഗത നിയമങ്ങള്‍ക്കുള്ള ഫെഡറല്‍ നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. പതിനേഴ് വയസുമുതല്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. വലിയ ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങള്‍ രാജ്യത്ത് നിരോധിക്കും.

വാഹനങ്ങളുടെ ഹോണുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്നതിനോ അപകടങ്ങള്‍ തടയുന്നതിനോ മാത്രമായിരിക്കും ഹോണ്‍ ഉപയോഗിക്കാന്‍ അനുമതി. 80 കിലോ മീറ്റില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ അനുവാദമില്ല. നിയമലംഘനം നടത്തിയാല്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റമായി് കണക്കാക്കും. മദ്യമോ, മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഒടിക്കുക, ഇടിച്ച ശേഷം നിര്‍ത്താതെ പോകുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുക, മഴ സമയങ്ങളില്‍ വെള്ളക്കെട്ടുകളില്‍ വാഹനം ഇറക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അപകടകരമായ വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.

സ്വയം നിയന്ത്രിത വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വയം നിയന്ത്രിത വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സിനുമായി പുതിയ വ്യവസ്ഥകളും നടപടിക്രമങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തും. പുതിയ ഗതാഗത നിയമങ്ങള്‍ 2025 മാര്‍ച്ച് 29ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ പുനഃരാരംഭിക്കും

0

ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആയിരിക്കും ചര്‍ച്ചകള്‍ പുന:രാരംഭിക്കുക.ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും എന്ന് അമേരിക്കയും ഇസ്രയേലും ഖത്തറും വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി ഇസ്രയേലിന്റെ പ്രതിനിധി സംഘം ഞായറാഴ്ച ദോഹയില്‍ എത്തുമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ഹമാസ് നേതൃത്വം ഈജിപതുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

ഹമാസ് നേതാവ് യഹ്യ സിന്‍വറിന്റെ മരണം വെടിനിര്‍ത്തലിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത് എളുപ്പമാക്കും എന്നാണ് അമേരിക്കയുടെ വിശ്വാസം. ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കുന്നുണ്ട്.സിന്‍വര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇല്ലാതായതോടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഹമാസ് തയ്യാറായേക്കും എന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.സിന്‍വറിന്റെ മരണശേഷം ഹമാസുമായി ഖത്തറിന്റെ മധ്യസ്ഥസംഘം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.

ആറ് ആഴ്ച്ചത്തെ വെടിനിര്‍ത്തലും ജനവാസമേഖലകളില്‍ല നിന്നും ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍മാറുന്നതിനുമുള്ള ധാരണയ്ക്കാണ് ശ്രമം. ബന്ദികളേയും മോചിപ്പിക്കണം

ഇസ്രയേല്‍ ആക്രമണം:ലബനനില്‍ 3 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ഇറാനിയന്‍ ലബനന്‍ മാധ്യമപ്രവര്‍ത്തകര്‍ ആണ് കൊല്ലപ്പെട്ടത്.മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന് ഗസ്റ്റ് ഹൗസിന് നേരെ ആയിരുന്നു ആക്രമണം.തെക്കന്‍ ലബനനിലെ ഹസ്ബയയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകള്‍ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്.

ഇറാന്‍ അനുകൂല മാധ്യമസ്ഥാപനമായ അല്‍ മയദീന്റെ ക്യാറാ ഓപ്പറേറ്റര്‍ ഖസ്സന്‍ നജ്ജര്‍,എഞ്ചിനിയര്‍ മുഹമ്മദ് റെദ, ഹിസ്ബുളളയുടെ മാധ്യമസ്ഥാപനമായ അല്‍മനാറിന്റെ ക്യാമറാ ഓപ്പറേറ്റര്‍ വാസിം ഖസ്സീം എന്നിവരാണ് കൊല്ലപ്പെട്ടത്.ഗസ്റ്റ് ഹൗസില്‍ ഉറങ്ങിക്കിടന്ന മാധ്യമപ്രവര്‍ത്തകര്‍ ആണ് ആക്രമിക്കപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.സമീപകാലത്ത് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ആണ് ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത് യുദ്ധകുറ്റമാണെന്നും ആറ് മാധ്യമസ്ഥാപനങ്ങളില്‍ നിന്നായി പതിനെട്ട് മാധ്യമപ്രവര്‍ത്തകരാണ് ആക്രമണം നടന്ന ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത് എന്നും ലബനന്‍ വാര്‍ത്താവിനിമയ മന്ത്രി സിയാദ് മക്കാറെ പറഞ്ഞു.

സ്‌കൈന്യൂസും അല്‍ജസീറയും അടക്കമുള്ള സ്ഥാപനങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ ആണ് ഹസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്. മാധ്യമസ്ഥാപനങ്ങളും വാഹനങ്ങള്‍ക്കും ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെ രാത്രിയില്‍ രണ്ട് മിസൈലുകള്‍ ആണ് മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകളില്‍ വന്ന് പതിച്ചത്.