Monday, August 10, 2026
Home Blog Page 101

ദിര്‍ഹം രൂപ വിനിമയനിരക്ക് 22.94-ല്‍ എത്തി

0

ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു.സര്‍വ്വകാല തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്.ഡോളറിന് എതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളും തകര്‍ച്ച നേരിടുകയാണ്.

അമേരിക്കന്‍ ഡോളറിന് എതിരെ 84.38 ആയിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്ന് 22.99 ലേക്ക് വരെ ദിര്‍ഹം രൂപ വിനിമയ നിരക്ക് ഇന്ന് രാവിലെ ഉയര്‍ന്നു.പിന്നീട് 84.37 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു.ദിര്‍ഹം രൂപ വിനിമയ നിരക്ക് 22.94-ആയും കുറഞ്ഞു. 22 രൂപ തൊണ്ണൂറ് പൈസ വരെ ധനവിനിമയ സ്ഥാപനങ്ങള്‍ നിരക്ക് നല്‍കുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത് രൂപയ്ക്ക് തിരിച്ചടിയാവുകയാണ്.

സമീപകാലങ്ങളില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇന്ത്യയുടെ വിദേശനാണ്യ കരുതലില്‍ കുറവ് വന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുന്നതിന് റിസര്‍വ് ബാങ്ക് ഇടപടെലുകള്‍ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 മരണം

0

ലബനനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ബാല്‍ബാക്ക് നഗരത്തില്‍ മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍
നാല്‍പ്പത് പേര്‍ കൊല്ലപ്പെട്ടു.ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപത്തും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

കിഴക്കന്‍ നഗരമായ ബാല്‍ബാക്കിലും ബെക്കാ വാലിയിലും അതിരൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തിയത്.ആക്രണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ആണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ബാല്‍ബാക്ക് മേഖലയില്‍ കൊല്ലപ്പെടുന്നതൊക്കെയും സാധാരണക്കാരാണ് എന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ബെയ്രൂത്ത് രാജ്യാന്തരവിമാനത്താവളത്തിന് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാല് തവണയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടുത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് ശേഷം ആയിരുന്നു ആക്രമണം.

യുദ്ധത്തിലൂടെ മാത്രമേ ഇസ്രയേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഹിസ്ബുള്ള മേധാവി നയിം ഖാസിം പറഞ്ഞു.രാഷ്ട്രീയനീക്കത്തിലുടെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകില്ലെന്നും നസിം ഖാസിം വ്യക്തമാക്കി.ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്നും നയിം ഖാസിം പറഞ്ഞു.ലബനന്റെ പരമാധികാരം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും എങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്കുള്ളു എന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു.

റെക്കോര്‍ഡ് ലാഭം സ്വന്തമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

0

റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം. മികച്ച സേവനങ്ങളും സര്‍വ്വീസുകളിലെ സ്ഥിരതയുമാണ് മികച്ച ലാഭത്തിലെത്തിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എക്കാലത്തെയും മികച്ച ലാഭം നേടിയിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 2024-2025 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 1040 കോടി ദിര്‍ഹമാണ് ലാഭം നേടിയത്.

കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷം 970 കോടി ദിര്‍ഹമാണ് ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 950 കോടി ദിര്‍ഹമായിരുന്നു കോര്‍പ്പറേറ്റ് നികുതിയ്ക്ക് ശേഷമുള്ള എയര്‍ലൈന്റെ ലാഭം. 7080 കോടിയാണ് ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം 6730 കോടി ദിര്‍ഹമാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായും എമിറേറ്റ്‌സ് അറിയിച്ചു. സര്‍വ്വീസുകളുടെ സ്ഥിരതയും മികച്ച സേവനവും നല്‍കാന്‍ എയര്‍ലൈന്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് റെക്കോര്‍ഡ് ലാഭമെന്ന് എമിറേറ്റ്‌സ് എര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും അറിയിച്ചു.

ഡനാട്ടയുമായി ചേര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളിലുടെ വരുമാനത്തില്‍ പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ചരക്ക് ഗതഗാതത്തിലും മികച്ച വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള വ്യോമഗതാഗതത്തില്‍ മികച്ച യാത്രാ അനുഭവം നല്‍കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കൈവരിച്ചതായും എയര്‍ലൈന്‍ അറിയിച്ചു. രണ്ട് വര്‍ഷങ്ങളിലായി 2200 പുതിയ ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

ലയനനടപടി: അടുത്തയാഴ്ച്ചയോടെ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തും

0

എയര്‍ഇന്ത്യയുമായുള്ള ലയനത്തിന്റെ ഭാഗമായി വിസ്താര എയര്‍ലൈന്‍സ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.ലയനനടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.വിസ്താരയുടെ റൂട്ടുകളിലും ഷെഡ്യൂളുകളിലും എയര്‍ഇന്ത്യ സര്‍വീസ് നടത്തും.

നവംബര്‍ പതിനൊന്നിന് ശേഷം വിസ്താരയുടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ആണ് എയര്‍ഇന്ത്യയുടെ തീരുമാനം.മാസങ്ങള്‍ക്ക് മുന്‍പെ തന്നെ ലയനനടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.വിസ്താരയുടെ യാത്രക്കാരില്‍ 270000 പേര്‍ എയര്‍ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിക്കഴിഞ്ഞു.വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേരും എയര്‍ഇന്ത്യയിലേക്ക് മാറി.എയര്‍ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് ലയനതീരുമാനമുണ്ടായത്.

ടാറ്റ ഗ്രൂപ്പിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.ലയനത്തിന് ശേഷം വിസ്താരയുടെ റൂട്ടുകള്‍ എയര്‍ഇന്ത്യയ്ക്ക് കീഴിലേക്ക് മാറും.ലയനത്തോടെ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ ഇരുനൂറായി വര്‍ദ്ധിക്കുകയും ചെയ്യും.ആഭ്യന്തര രാജ്യാന്തര തലങ്ങളില്‍ സര്‍വീസ് തൊണ്ണൂറ് കേന്ദ്രങ്ങളിലേക്കായി വര്‍ദ്ധിക്കും.വിസ്താര യാത്രക്കാര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് എയര്‍ഇന്ത്യ ഹെല്പ് ഡെസക്ക് തുറന്നിട്ടുണ്ട്.

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന

0

ഇന്ത്യന്‍ രൂപയും ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ വീണ്ടും വര്‍ദ്ധന.യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22 രുപ തൊണ്ണൂറ് പൈസയായി വര്‍ദ്ധിച്ചു.അതെസമയം യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.

അമേരിക്ക പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.84.31 ലേക്കാണ് ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞത്.ഇതെ തുടര്‍ന്നാണ് ദിര്‍ഹം-രൂപ വിനിമയ 22.90 ആയി ഉയര്‍ന്നത്.ആയിരം രൂപ ലഭിക്കുന്നതിന് 43 ദിര്‍ഹം അറുപത്തിയാറ് ഫില്‍സ് നല്‍കിയാല്‍ മതിയാകും.കഴിഞ്ഞ ഏതാനും മാസങ്ങളായി ദിര്‍ഹം രൂപ വിനിമയ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.

ശമ്പളസമയത്ത് നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും.ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.അതെസമയം സ്വര്‍ണ്ണത്തിന്റെ വിലയിലും ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രതിഫലിക്കുന്നുണ്ട്. 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തി.298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന് വില.322 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.

ഇലക്ട്രിക് ബസുകള്‍ നിരത്തിലറക്കി ഷാര്‍ജ ആര്‍ടിഎ

0

ഷാര്‍ജയില്‍ പരിസ്ഥിതി സൗഹൃദ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു.റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ആദ്യ ഘട്ടമായി പത്ത് ഇലക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസാണ് എത്തിച്ചിരിക്കുന്നത്.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിട്ട് യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ ആര്‍ടിഎ പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് പത്ത് ബസുകള്‍ സര്‍വ്വീസ് നടത്തും. ആദ്യ ഘട്ടമായി പരീക്ഷണാടിസ്ഥാനത്തിലാണ് പത്ത് ബസുകള്‍ എത്തിച്ചിരിക്കുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന കിങ് ലോംഗ് മോഡല്‍ ഇല്ക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുക. എമിറേറ്റിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൂളിംഗ് സംവിധാനം ബസിലുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സംവിധാനങ്ങളുമായി യുറോപ്യന്‍ സേഫ്റ്റി അതോരിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവയാണ് ബസുകള്‍. എമിറേറ്റിലെ ഗതാഗത സംവിധാനം കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ ആര്‍ടിഎ ഇന്റര്‍സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അഹ്മദ് ഹസ്സന്‍ അല്‍ ഖയീദ് അറിയിച്ചു.

വാഹനത്തിന് വൃത്തിയില്ലെങ്കില്‍ മൂവായിരം ദിര്‍ഹം പിഴയെന്ന് അബുദബി

0

അബുദബി നഗരത്തില്‍ വാഹനം ഉപേക്ഷിക്കുകയും വൃത്തിഹീനമായും കണ്ടെത്തിയാല്‍ മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. അബുദബി മുനിസിപ്പാലിറ്റി ആരംഭിച്ച മൈ ക്ലീന്‍ വെഹിക്കിള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനാണ് ക്യാമ്പയിന്‍.അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് അഞ്ച് ദിവസത്തെ ക്യാമ്പയിന്‍ ആരംഭിച്ചത്. നഗരത്തില്‍ പാര്‍ക്കിംഗ് മേഖലകളിലും മറ്റ് സ്ഥലങ്ങളിലുമായി വാഹനം ഉപേക്ഷിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വാഹനത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായി കണ്ടെത്തിയാലും സമാനമായ നടപടി സ്വീകരിക്കും.

യുഎഇ നിയമപ്രകാരം കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിന് അമ്പതിനായിരം ദിര്‍ഹം നല്‍കണം. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.


യുഎഇ സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയില്‍ പുരോഗതി

0

സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയില്‍ വന്‍ പുരോഗതിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.ഭവന ഉടമസ്ഥാവകാശ നിരക്ക് തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.ദേശീയ ലഹരിവിരുദ്ധ നയത്തിനും യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.

അബുദബിയില്‍ ചേര്‍ന്ന യുഎഇ മന്ത്രിസഭയാണ് സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. സ്വന്തമായി വീടുള്ള സ്വദേശികള്‍ എഴുപത്തിയാറ് ശതമാനത്തില്‍ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.
വീടിനായുള്ള ശേഷിക്കുന്ന അപേക്ഷകള്‍ പതിമൂവായിരത്തില്‍ നിന്നും 650-ആയി കുറഞ്ഞു. വീട് അനുവദിക്കുന്നതിനുള്ള കാലതാമസം നാല് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചതായും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ഷെയ്ഖ് സായിദ് ഭവന പദ്ദതി തൊണ്ണൂറായിരം പൗരന്‍മാര്‍ക്കായി ഇതുവരെ അറുപത് ദശലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം ആണ് നല്‍കിയത്. ദേശീയ ലഹരിവിരുദ്ധനയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

ദേശീയ അന്തര്‍ദേശിയ തലങ്ങളില്‍ മയക്കുമരുന്ന് കടത്തുകാരേയും വ്യാപാരികളേയും തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിന് എതിരെ എല്ലാ സാമൂഹിക വിഭാഗങ്ങളിലും പൊതു അവബോധം വര്‍ദ്ധിപ്പിക്കും.രാജ്യത്ത് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും.വാണിജ്യ-വ്യാപാര മേഖലയില്‍ അടക്കമുള്ള ഇരുപത്തിരണ്ട് രാജ്യാന്തര കരാറുകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്‌

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഇഞ്ചോടിഞ്ച്
പോരാട്ടം ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍.എന്നാല്‍ അവസാനഘട്ട സര്‍വേയിലും കമല ഹാരിസിനാണ് നേരിയ മുന്‍തൂക്കം.യുഎഇ സമയം വൈകിട്ട് നാല് മണിയോട് കൂടി വോട്ടെടുപ്പ് ആരംഭിക്കും.

ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഇത്തവണ അമേരിക്ക സാക്ഷിയായത്.സ്വിംഗ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു അവസാന മണിക്കൂറുകളില്‍ ട്രംപിന്റെയും കമലയുടെയും പ്രചാരണം.24 കോടി പേര്‍ക്കാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം.ഏഴ് കോടിയിലധികം പേര്‍ ഏര്‍ളി വോട്ടിംഗ് പോസ്റ്റ് വോട്ടിംഗ് എന്നിവയിലൂടെ സമ്മതിദാനഅവകാശം വിനിയോഗിച്ചുകഴിഞ്ഞു.പേപ്പര്‍ ബാലറ്റിലൂടെയണ് വോട്ടെടുപ്പ്.നാളെ പുലര്‍ച്ചെ യുഎഇ സമയം നാല് വരെയാണ് വോട്ടെടുപ്പ്. തൊട്ടുപിന്നാലെ വോട്ടെണ്ണലും ആരംഭിക്കും.എട്ട് മണിയോട് കൂടി ഫലസൂചനകള്‍ ലഭിച്ച് തുടങ്ങുമെങ്കിലും അന്തിമഫലം വൈകാനാണ് സാധ്യത.വോട്ടെര്‍മാര്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്ല അമേരിക്കയില്‍.

അന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 538 അംഗ ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.ഇലക്ടറല്‍ കോളേജില്‍ 270 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാകുന്നത്.സാമ്പത്തികനയം,കുടിയേറ്റപ്രശ്‌നങ്ങള്‍,ഗര്‍ഭഛിദ്രം,വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ആണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. അവസാനം പുറത്ത് വന്ന സര്‍വ്വേകളില്‍ കമല ഹാരിസിന് 48.5 ശതമാനം ആണ് വിജയസാധ്യതപ്രവചിക്കുന്നത്.ഡൊണള്‍ഡ് ട്രംപിന് 47.6 ശതമാനവും

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്:2023 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8.4 ദശലക്ഷം പേര്‍

0

യുഎഇ നടപ്പാലാക്കിയ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2023 ജനുവരിയിലാണ് യുഎഇ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. 2023 ജനുവരിയില്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നാല് മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക. ലഭിച്ച പിഴകള്‍ ഒഴിവാക്കുന്നതിനും മന്ത്രാലയത്തില്‍ അപേക്ഷ നല്‍കാം. ഇതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.

അപേക്ഷ ലഭിച്ച തിയതി മുതല്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകനെ വിവരം അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകള്‍, സംരംഭകര്‍, വീട്ടുജോലിക്കാര്‍, താല്ഡകാലിക തൊഴില്‍ കരാറില്‍ ജോലി ചെയ്യുന്നവര്‍, 18 വയസ് തികയാത്ത ജോലിക്കാര്‍, വിരമിച്ച ശേഷം ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.