Thursday, October 8, 2026
HomeNewsGulfദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവേശന ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല; 31ാം സീസണിന് ഒക്ടോബര്‍ 14ന് തിരിതെളിയും

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവേശന ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല; 31ാം സീസണിന് ഒക്ടോബര്‍ 14ന് തിരിതെളിയും

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 31ാം സീസണിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. സാധാരണ ദിവസങ്ങളില്‍ 25 ദിര്‍ഹവും, വെള്ളി മുതല്‍ ഞായര്‍ വരെയുള്ള വീക്കെന്‍ഡിലും പൊതു അവധി ദിവസങ്ങളിലും 30 ദിര്‍ഹവുമാണ് ടിക്കറ്റ്.ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഗേറ്റില്‍ നിന്നും നേരിട്ടും എടുക്കാം.


ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 31ാം സീസണ്‍ ഒക്ടോബര്‍ 14 ബുധനാഴ്ച ആരംഭിക്കുകയാണ്. ആദ്യ ദിവസം വൈകീട്ട് 6 മണി മുതലാണ് പ്രവേശനം. പിന്നീടുള്ള ദിവസങ്ങളില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് 4 മുതല്‍ രാത്രി 12 വരെയും, വ്യാഴം മുതല്‍ ശനി വരെ വൈകീട്ട് 4 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ് പ്രവര്‍ത്തനസമയം.ലോക രാജ്യങ്ങളുടെ പവലിയനുകള്‍, രുചിയുടെ ഫുഡ് സ്റ്റാളുകള്‍, ത്രില്ലടിപ്പിക്കുന്ന റൈഡുകളും അടക്കമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments