വിമാനശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളുടെ എണ്ണം നൂറിലധികമാക്കാനും ക്യാബിന് നവീകരണ പദ്ധതികള്‍ക്കും തുടക്കമിട്ട് ഫ്ലൈദുബായ്. 2026-ല്‍ മാത്രം ഏഴ് ബോയിങ് 737-9 മാക്സ്, നാല് ബോയിങ് 737-8 മാക്സ് എന്നിവയുള്‍പ്പെടെ 11 പുതിയ വിമാനങ്ങള്‍ ഫളൈദുബായുടെ നിരയിലെത്തും. പഴയ വിമാനങ്ങള്‍ക്ക് പകരം കൂടുതല്‍ ഇന്ധനക്ഷമതയുള്ള പുതിയ തലമുറ വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സര്‍വീസുകളുടെ എണ്ണം കൂട്ടാനും പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും. ബിസിനസ് ക്ലാസിലെ വര്‍ധിച്ചുവരുന്ന ആവശ്യക്കാര്‍ക്ക് അനുസൃതമായി മികച്ച യാത്രാനുഭവവും ഉയര്‍ന്ന നിലവാരമുള്ള സേവനവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനങ്ങളുടെ എണ്ണം 100 കടക്കുന്നത് ഫ്ലൈദുബായുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഫ്ലൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗൈത് അല്‍ ഗൈത് പറഞ്ഞു. കേബിന് നവീകരണ പദ്ധതിയിലൂടെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.



