Friday, March 13, 2026
HomeNewsGulfഇഹ്‌സാന്‍ : ജീവകാരുണ്യത്തിനായി 100 കോടി റിയാല്‍ സമാഹരിച്ചു

ഇഹ്‌സാന്‍ : ജീവകാരുണ്യത്തിനായി 100 കോടി റിയാല്‍ സമാഹരിച്ചു

സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ‘ഇഹ്‌സാന്‍’ വഴി നടപ്പാക്കുന്ന ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിന്‍ വന്‍ വിജയത്തിലേക്ക്. കാമ്പയിന്‍ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 100 കോടി റിയാല്‍ സമാഹരിക്കാനായായി അധികൃതര്‍ അറിയിച്ചു.

സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സാങ്കേതിക മേല്‍നോട്ടത്തിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകെ 100 കോടി സൗദി റിയാല്‍ ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ക്കായി സമാഹരിച്ചതായി ഇഹ്‌സാന്‍ അധികൃതര്‍ അറിയിച്ചു. അത്യന്താധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തികച്ചും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ധനസമാഹരണം നടത്തുന്നത്. നല്‍കുന്ന സംഭാവനകള്‍ അര്‍ഹരായ കൈകളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമിനുണ്ട്.ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക ശരീഅ കമ്മിറ്റിയും പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ എന്നിവര്‍ ഈ കാമ്പയിനില്‍ സജീവമായി പങ്കുചേരുന്നുണ്ട്. ജീവകാരുണ്യ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ച ഇഹ്‌സാന്‍ വഴി നിരവധി പേര്‍ക്കാണ് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അര്‍ഹരായവരിലേക്ക് കൃത്യമായ സഹായമെത്തിക്കുന്നതിനും സൗദി ഭരണകൂടം നല്‍കുന്ന മുന്‍ഗണനയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments