Saturday, May 18, 2024
HomeHealthപി സി ഒ ഡി: കാരണങ്ങളും പരിഹാരവും

പി സി ഒ ഡി: കാരണങ്ങളും പരിഹാരവും

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.). അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. പി സി ഒ ഡി പൂർണമായും ഭേദമാക്കാനാവാത്ത അസുഖമായതിനാൽ അത് നിയന്ത്രിച്ച് നിർത്തുക എന്നതാണ് പ്രാധാന്യം.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകുന്നതുമായി ബന്ധപ്പെട്ട് ചികിത്സതേടുന്ന സ്ത്രീകളില്‍ 40 ശതമാനം പേരിലും പി.സി.ഒ.ഡി കണ്ടെത്തുന്നുണ്ട്. ശരീരത്തിന്‍റെ കായികാധ്വാനം കുറയുന്നതും തെറ്റായ ഭക്ഷണരീതിയുമാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ആര്‍ത്തവം ക്രമരഹിതമാകുന്നത് പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അമിത രക്തസ്രാവവും ചിലരിൽ ഉണ്ടാവുന്നു. സ്ത്രീകളില്‍ പുരുഷന്മാരിലേതുപോലെ തലയുടെ മുന്‍വശത്ത്‌ അമിതമായ മുടികൊഴിച്ചില്‍ ഉണ്ടാകുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ രോമവളര്‍ച്ചയും കണ്ടുവരാറുണ്ട്.

ചിട്ടയായ ജീവിത ശൈലി കൊണ്ട് പി സി ഒ ഡി ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. വ്യായാമവും നല്ല ഭക്ഷണ രീതിയും തുടർന്നാൽ വളരെ വേഗം തന്നെ ഈ അവസ്ഥക്ക് ആശ്വാസം കാണാനാവും. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പോലെയുള്ള വ്യായാമങ്ങൾക്കു പകരം ശരീരം വിയർക്കുന്നത് പോലെയുള്ള വ്യായാമം വേണം ചെയ്യാൻ. അടിവയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഉള്ള വ്യായാമങ്ങൾ അത്യാവശ്യമാണ്.

അമിതമായി കൊഴുപ്പ് അടങ്ങിയ ജങ്ക് ഫുഡ് ഇനങ്ങള്‍ ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. മധുരം കുറക്കാം. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്ത ആഹാര സാധനങ്ങളും ഒഴിവാക്കേണ്ടതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments