ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയും സൗദി പ്രോലീഗില്‍ എത്തിയേക്കും. ലിവര്‍പൂളും അല്‍ഇത്തിഹാദ് ക്ലബും തമ്മില്‍ കൈമാറ്റത്തിന് ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി സല സൗദിയില്‍ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി ദിനപത്രമായ ഒകാസ് ആണ് സലയെ കൈമാറുന്നതിന് ക്ലബുകള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട് ചെയ്തതത്. 150 ദശലക്ഷം പൗണ്ടിനാണ് സലയെ അല്‍ഇത്തിഹാദ് ക്ലബ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അല്‍ നാസര്‍ ക്ലബ് നല്‍കുന്നതിലും ഇരട്ടി തുകയാണ് സലയ്ക്ക് അല്‍ഇത്തിഹാദ് നല്‍കുന്നത്. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സല ഇന്ന് രാത്രി സൗദിയില്‍ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സ്വകാര്യവിമാനത്തില്‍ ജിദ്ദയില്‍ ആയിരിക്കും സല എത്തുക. കഴിഞ്ഞ ആറ് സീസണുകളായി ലിവര്‍പൂളിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് സല. 2017-ല്‍ ആണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളില്‍ എത്തിയത്.