കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരതയാത്രയ്ക്ക് ജനുവരി പതിനാലിന് തുടക്കമാകും. ഭാരത് ജോഡോ ന്യായ് യാത്ര എന്നാണ് പര്യടനത്തിന് പേര് നല്‍കിയിരിക്കുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര കടന്നു പോവുക.
ജനുവരി പതിനാലിന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുക. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 110 ജില്ലകളിലൂടെയും 110 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. അറുപത്തിയേഴ് ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആണ് തീരുമാനം.
യു.പിയില്‍ ആണ് രാഹുല്‍ ഏറ്റവും കൂടുതല്‍ ദിവസം യാത്ര നടത്തുക. ഉത്തര്‍പ്രദേശില്‍ ഇരുപത് ജില്ലകളിലൂടെ 1074 കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധി സഞ്ചരിക്കും. പതിനൊന്ന് ദിവസം ആണ് രാഹുല്‍ ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസവും
നാഗാലാന്‍ഡില്‍ രണ്ട് ദിവസവും അസമില്‍ എട്ട് ദിവസവും രാഹുല്‍ പര്യടനം നടത്തും. പശ്ചിമബംഗാളില്‍ അഞ്ച് ദിവസവും ജാര്‍ഖണ്ഡില്‍ എട്ട് ദിവസവും ഒഡീഷയില്‍ നാല് ദിവസവും ആണ് പര്യടനം. ബിഹാറില്‍ നാല്, മധ്യപ്രദേശില്‍ ഏഴ്, ഗുജറാത്തില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ അഞ്ച് എന്നിങ്ങനെയാണ് പര്യടനം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതൃത്വത്തില്‍ ഉന്നത നേതാക്കളുടെ യോഗത്തില്‍ ആണ് യാത്രയുടെ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. മാര്‍ച്ച് ഇരുപതിന് മുംബൈയില്‍ ആയിരിക്കും രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര സമാപിക്കുക.
എന്‍ടിവി,