യുഎഇയില്‍ ഡ്രോണ്‍ സേവന കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനറല്‍ സിവില്‍ ഏവിയേഷന്‍. ഡ്രോണ്‍ ഉപയോഗം വ്യാപമാകാനിരിക്കെയാണ് നിയന്ത്രണം. പ്രവര്‍ത്തനാനുമതിയ്ക്ക് വിവിധ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുസുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണ്‍ സേവന കമ്പനികള്‍ വ്യോമയാന വിഭാഗത്തിന്റെ മാനദണ്ഡങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ പറത്താന്‍ ആവശ്യമായ ലൈസന്‍സ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുറത്തിറക്കിയത്. യാത്ര, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗം വ്യാപകമാകാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രോണ്‍ സേവന കമ്പനികളും വ്യോമയാന വിഭാഗവും തമ്മില്‍ സംയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകള്‍, പരിശീലനം, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് പുതുതായി വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇയില്‍ വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നീക്കിയിരുന്നു. വിനോദത്തിനായി ഡ്രോണ്‍ പറത്തുന്നവരും യുഎഇ ഡ്രോണ്‍സ് ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്ത് ജനറല്‍ സിവില്‍ എവിയേഷനില്‍ നിന്ന് സേവന, പരിശീലന സര്‍ട്ടിഫിക്കറ്റ് നേടണം. ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏകീകൃത പ്ലാറ്റ്‌ഫോമിനു കീഴില്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷന്‍, പ്രവര്‍ത്തന പ്രക്രിയകള്‍ ലളിതമാക്കും. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവോ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ ശിക്ഷ ലഭിക്കും.