Happier together .മയോനിയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍ , വൈറലായി ചിത്രങ്ങള്‍ ഗോപി സുന്ദറുമായുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ഗായികകൂടിയായ പ്രിയാ നായര്‍ എന്ന മയോനി. വെളളയും കറുപ്പും ചേര്‍ന്ന ഷര്‍ട്ട് ധരിച്ച ഗോപി സുന്ദര്‍ കടല്‍ തീരത്തിന് സമീപം മയോനിയെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. കമന്റ് ബോക്‌സ് ഓഫ് ആക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചിരിക്കെയാണ് ഈ ഫോട്ടോകളും. എന്നാല്‍ ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല.