സുരക്ഷശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണള്‍ഡ് ട്രംപ്.സംവിധാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രപര്‍ത്തനക്ഷമമാകുമെന്ന് ട്രംപ്
ഏകദേശം 17,500 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്‌റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു. നിര്‍മാണം പൂര്‍ണമായാല്‍ ഗോള്‍ഡന്‍ ഡോമിന് ലോകത്തിന്‌റെ മറ്റുഭാഗങ്ങളില്‍ നിന്നോ ബഹിരാകാശത്ത് നിന്നോ പോലും വരുന്ന മിസൈലുകളെ തടയാന്‍ കഴിയും എന്ന് ട്രംപ് പറഞ്ഞു.രാജ്യത്തിന്‌റെ നിലനില്‍പിനും വിജയത്തിനും സംവിധാനം അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.യുഎസ് ബഹിരാകാശ സേന ജനറല്‍ മൈക്കിള്‍ ഗെറ്റ്‌ലീന്‍ പദ്ധതിക്ക് നേതൃതം നല്‍കും. ബഹിരാകാശ അധിഷ്ഠിത സെന്‍സറുകളും ഇന്‌റര്‍ സെപ്റ്ററുകളും ഉള്‍പ്പടെ കരയിലും കടലിലും ബഹിരാകാശത്തും അടുത്ത തലമുറ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കുന്നു.
ക്രൂയിസ് മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ ഢ്രോണുകള്‍ എന്നിവയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രതിരോധ സംവിധാനമെന്ന് പെന്‌റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി. റഷ്യയും ചൈനയും പദ്ധതിയെ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.