ഫോട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ ഇഷ്ടവും തകർപ്പൻ ചിത്രങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിനുള്ള കഴിവും എല്ലാവർക്കും അറിയാവുന്നത്. അദ്ദേഹം എടുത്ത ചിത്രങ്ങൾ സിനിമാരംഗത്തുള്ള പലരും അഭിമാനപൂർവം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത മനോഹരമായാരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍. സൗബിന്റെ മകൻ ഒർഹാന്റെ ചിത്രമാണ് മെഗാസ്റ്റാർ പകർത്തിയത്.‘ഓർഹാൻ ഭാഗ്യവാനാണ്. ഈ മനോഹരമായ ചിത്രത്തിനും നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി മമ്മുക്ക. ചിത്രത്തിന് കടപ്പാട് മമ്മൂട്ടി’ എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്.
മമ്മൂട്ടി എടുത്ത ഒർഹാന്റെ സൂപ്പർ ചിത്രത്തിന് നിറയെ സ്നേഹവുമായി ആരാധകരുമെത്തി. ഫോട്ടോഗ്രാഫർ അടിപൊളിയാണെന്നും ഇതാണ് ‘മെഗാ’ ചിത്രമെന്നും അദ്ദേഹമെടുത്ത ചിത്രങ്ങളൊന്നും മോശമായിട്ടില്ലെന്നുമൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. സിനിമാരംഗത്തു നിന്നുള്ള നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തിയിരിക്കുന്നത്.
താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഒർഹാന്റെ കാര്യത്തിലും അങ്ങനെതന്നയാണ്. ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് ഒർഹാൻ ജനിച്ചത്