Monday, October 14, 2024
HomeSportsഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. പേടിഎം, ബുക്ക് മൈ ഷോ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകൂ.

മുംബൈയിലെ വാംഖഡെ സ്റ്റോഡിയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിൽ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും. ലോകകപ്പിലെ ഏറ്റവും ത്രില്ലര്‍ മത്സരമായ ഇന്ത്യ- പാക് പോരാട്ടത്തിന്റെയും ഫൈനലിന്റേയും ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയാണ് ലഭിക്കുക.

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

അതിനിടെ, ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി മിനിറ്റുകൾക്കകം വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ രാത്രി എട്ടിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പാർട്നറായ ബുക്ക് മൈ ഷോ ആപ് വഴിയുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആരാധകർ കൂട്ടമായി ബുക്കിങ് ആരംഭിച്ചതാണ് സൈറ്റ് പണിമുടക്കാൻ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments