Monday, September 9, 2024
Homeപുതുപ്പള്ളി അങ്കംഎൻ എസ് എസ്സിന്റേത് മതനിരപേക്ഷ നിലപാടെന്ന് ജയ്ക്

എൻ എസ് എസ്സിന്റേത് മതനിരപേക്ഷ നിലപാടെന്ന് ജയ്ക്

എൻ.എസ്. എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി.തോമസ്. എൻ.എസ്.എസിൻ്റേത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണെന്ന് ജയ്ക് പറഞ്ഞു. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാനാഗ്രഹിക്കുന്ന ബി.ജെ.പിയുടെ പ്രമുഖനായ വ്യക്തി വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കിക്കൊണ്ട് നടത്തിയ പ്രസ്താവന എൻ എസ് എസ്സിന്റെ ഈ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ജയ്ക് പറഞ്ഞു. രണ്ടാമതൊരു കാവിയുമായി എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് ആരും വരണ്ടേതില്ല എന്നായിരുന്നു അന്നത്തെ പ്രസ്താവന. അതായത് വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്‌ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന് തീര്‍ത്തു പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറുപ്രകടിപ്പിച്ച അനുഭവമുണ്ട് എൻ എസ്‌ എസ്സിനെന്നും ജയ്ക് പറഞ്ഞു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഒരു നേതൃത്വത്തിനും
സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിക്കാനല്ല, യോജിക്കാനാണ് കാരണങ്ങളുള്ളത്. ആർ.എസ്.എസ്. അല്ല എൻ.എസ്.എസ് എന്നും ജയ്ക് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments