Tuesday, October 27, 2026
HomeNewsGulfനഗരവികസന പദ്ധതിക്ക് അംഗീകാരം നല്‍കി ദുബായ് കിരീടാവകാശി ,200 കോടി ദിര്‍ഹമിലധികം മുതല്‍ മുടക്കിലാണ് പദ്ധതി

നഗരവികസന പദ്ധതിക്ക് അംഗീകാരം നല്‍കി ദുബായ് കിരീടാവകാശി ,200 കോടി ദിര്‍ഹമിലധികം മുതല്‍ മുടക്കിലാണ് പദ്ധതി

ദുബായില്‍ 200 കോടി ദിര്‍ഹമിലധികം മുതല്‍ മുടക്കില്‍ നഗരവികസന പദ്ധതിക്ക് അംഗീകാരം നല്‍കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ജീവിത നിലവാരം, സാമ്പത്തിക വരുമാനം, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ചെലവും എന്നീ മൂന്ന് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതി. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം താമസിക്കുന്ന ദുബായ് ജനസംഖ്യയുടെ അനുപാതം 74 ശതമാനമായി ഉയര്‍ത്താനും പൊതു സേവനത്തിന്റെ വിപൂലീകരണം 85 ശതമാനമായി വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യാ വളര്‍ച്ചയും തമ്മില്‍ യോജിപ്പിക്കുന്നതിനും ,എമിറേറ്റിന്റെ ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് സേവന വികസനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി സുസ്ഥിര ജനസംഖ്യാ ആസൂത്രണ നയത്തിനും ,കൗണ്‍സില്‍ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ഓതറൈസേഷന്‍ സംവിധാനവും കൗണ്‍സില്‍ അംഗീകരിച്ചു.വരും തലമുറകള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുക, അവസരങ്ങള്‍ വിപുലീകരിക്കുക, എമിറേറ്റിലെ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായുടെ വികസന, സംരംഭക പദ്ധതികള്‍ തുടരുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments