Sunday, August 9, 2026
Home Blog Page 86

പലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എതിരെ യുഎഇ

0

പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്ന് അമേരിക്കയെ അറിയിച്ച് യുഎഇ.അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് യുഎഇയുടെ നിലപാട് അറിയിച്ചത്.അബുദബിയില്‍ ആയിരുന്നു കൂടിക്കാഴ്ച

പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎഇയില്‍ .പലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്നത് ലക്ഷ്യമിട്ടുള്ള ഏതൊരു നീകത്തേയും നിരസിക്കുന്നതായി യുഎഇ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി.മേഖലയെ സമാധാനത്തിലേക്ക് നയിക്കുന്നതിന് ദ്വിരാഷ്ട്രപരിഹാരം അടിസ്ഥാനമാക്കിയുള്ള ശ്രമങ്ങള്‍ ആണ് വേണ്ടത്.ഗാസയുടെ പുനര്‍നിര്‍മ്മാണവും പ്രശ്‌നപരിഹാരശ്രമങ്ങളുടെ ഭാഗമാകണം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.
മേഖലയുടെ സമാധാനത്തിന് ഭീഷണിയാകും വിധം സംഘര്‍ഷം വ്യാപിക്കുന്നത് തടയണം എന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.

അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സംഭവവികാസങ്ങളും ഗാസ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നും യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ വികസിപ്പിക്കും എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി യുഎഇ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.പലസ്തീനികള്‍ക്ക് സ്വന്തമായി രാജ്യം എന്നതാണ് യുഎഇയുടെ എക്കാലത്തേയും നിലപാട്.

റമദാന്‍:ഷാര്‍ജയില്‍ ഭക്ഷണ ശാലകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധം

0

റമദാനില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും പ്രത്യേക പെര്‍മിറ്റ് വാങ്ങണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി. റസ്റ്ററന്റുകള്‍ക്കും, ഷോപ്പിംഗ് മാളുകള്‍ക്കും രണ്ട് തരത്തിലുള്ള പെര്‍മിറ്റാണ് അനുവദിക്കുക. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയും നടത്തും.

റമദാന്‍ മാസം ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമാണ് ഷാര്‍ജ മുനിസിപ്പാലിറ്റി പ്രത്യേക പെര്‍മിറ്റ് നല്‍കുന്നത്. ഇതിനുള്ള മാദണ്ഡങ്ങളും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചു. നോമ്പ് സമയം അവസാനിക്കുന്നതിനു മുമ്പായി റസ്റ്ററന്റുകളുടെ മുന്‍വശത്തായി ഭക്ഷണ സാധനങ്ങള്‍ വെക്കുന്നതിനും വില്‍പന നടത്തുന്നതിനുമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ റസ്റ്ററന്റുകള്‍ക്ക് മൂവായിരം ദിര്‍ഹമാണ് പെര്‍മിറ്റ് ഫീസ്. നോമ്പ് സമയം ഭക്ഷണം പുറത്തു നിന്ന് നല്‍കണം. ഡൈനിംഗ് ഏരിയ അനുവദിക്കില്ല. റസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് അഞ്ഞൂറ് ദിര്‍ഹമാണ് പെര്‍മിറ്റ് ഫീസ്. കടയുടെ മുന്‍വശത്തായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തണം. ഗ്ലാസ് ബോക്‌സുകള്‍ക്കുള്ളില്‍ ലോഹ പാത്രങ്ങളില്‍ മാത്രമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാടുള്ളു.

അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങള്‍ മൂടണം. ഉചിതമായ താപനിലയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലെ വിവിധ സേവന കേന്ദ്രങ്ങള്‍ വഴി പെര്‍മിറ്റിനായി അപേക്ഷിക്കാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഷാര്‍ജ പൊലീസ്:സ്മാര്‍ട്ട് ക്യാമറകളുമായി പൊലീസിന്റെ പട്രോള്‍ കാറുകള്‍

0

വ്യക്തികളുടെ മുഖംതിരിച്ചറിയുന്ന സാങ്കേതികവിദ്യ പട്രോള്‍ കാറുകളില്‍ സ്ഥാപിച്ച് ഷാര്‍ജ പൊലീസ്.കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുന്നതിനാണ് നീക്കം.ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളും പട്രോള്‍ വാഹനങ്ങളിലെ സ്മാര്‍ട്ട് ക്യാമറകളില്‍ പതിയും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ ആണ് ഷാര്‍ജ പൊലീസിന്റെ പട്രോള്‍ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.ഈ ക്യാമറകളിലെ ബയോമെട്രിക് സംവിധാനം വ്യക്തികളുടെ മുഖം തിരിച്ചറിയും.ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമിലെ സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് സ്മാര്‍ട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്.ക്യാമറകളില്‍ നിന്നും ലഭിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഇവിടെ അതിവേഗത്തില്‍ വിശകലനം ചെയ്യും.

പൊലീസ് തിരയുന്ന വ്യക്തിയുടേതാണ് ദൃശ്യങ്ങള്‍ എങ്കില്‍ പെട്ടെന്ന് തന്നെ നടപടിക്ക് നിര്‍ദ്ദേശം നല്‍കും.പൊലീസ് തിരയുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്നതിനും പുതിയ സംവിധാനത്തിന്് ശേഷിയുണ്ട്.വാഹനം ഓടിക്കുമ്പോള്‍ പുകവലിക്കുന്നത്,മൊബൈല്‍ ഫോണ്‍ ഉപയോഗം,അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയവയവും പട്രോള്‍ വാഹനങ്ങളിലെ സ്മാര്‍ട്ട് സംവിധാനം കണ്ടെത്തും.പുതിയ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും ഷാര്‍ജ പൊലീസ് അറിയിചചു.

ഗള്‍ഫ് ഫുഡില്‍ വന്‍ സന്ദര്‍ശകത്തിരക്ക്‌

0

ദുബൈയില്‍ ഇന്നലെ ആരംഭിച്ച ഗള്‍ഫ് ഫുഡില്‍ വന്‍ ശന്ദര്‍ശകത്തിരക്ക്.5000-ല്‍ അധികം പ്രദര്‍ശകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്.ഇന്ത്യന്‍ സാന്നിധ്യവും ശക്തമാണ്.ദുബൈ വേള്‍ഡ് ട്രെയ്ഡ് സെന്ററിലാണ് പ്രദര്‍ശനം

ഭക്ഷ്യവിപണന രംഗത്തെ വന്‍കിട കമ്പനികള്‍ മുതല്‍ പുതുതലമുറക്കാര്‍ വരെ ഗള്‍ഫുഡിന്റെ മുപ്പതാം പതിപ്പില്‍ പങ്കെടുക്കുന്നുണ്ട്.ഗള്‍ഫ് ഫുഡിന്റെ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.ഇരുപത്തിനാല് ഹാളുകളിലായി പതിമൂന്ന് ലക്ഷം ചതുരശ്രയടി വീസ്തീര്‍ണ്ണത്തിലാണ് ഗള്‍ഫ് ഫുഡ് നടക്കുന്നത്.മുഴുവന്‍ ഹാളുകളും തിങ്ങിനിറഞ്ഞാണ് സന്ദര്‍ശകര്‍.യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആദ്യദിനം ഗള്‍ഫ് ഫുഡില്‍ സന്ദര്‍ശനം നടത്തി.

മേളയില്‍ ഇന്ത്യന്‍ സാന്നിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്.ഇന്ത്യയില്‍ നിന്നുള്ള 370 കമ്പനികള്‍ ആണ് ഇത്തവണ പങ്കെടുക്കുന്നത്.ഇന്ത്യന്‍ പവലിയന്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി ചാരാഗ് പാസ്വാന്‍ ആണ് ഉദ്ഘാടനം ചെയ്തത്.ഇത്തവണ ആഖെ 129 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ആണ് ഗള്‍ഫ് ഫുഡില്‍ പങ്കെടുക്കുന്നത്.ആകെ 2000 കോടി ഡോളറിന്റെ ഇടപാടുകള്‍ ആണ് ഗള്‍ഫ് ഫുഡിന്റെ ഈ പതിപ്പില്‍ പ്രതീക്ഷിക്കുന്നത്.ഫെബ്രുവരി ഇരുപത്തിയൊന്ന് വെള്ളിയാഴ്ച മേള സമാപിക്കും.

പലസ്തീന്‍ രാഷ്ട്രം വേണമെന്ന് യുറോപ്യന്‍ യൂണിയന്‍

0

പലസ്തീനികള്‍ക്ക് ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കണം എന്ന് ഇസ്രയേലിനോട് ആവശ്യപ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നു.പലസ്തീനികള്‍ക്ക് സ്വന്തം രാഷ്ടം എന്ന നിലപാടും വ്യക്തമാക്കും.ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് സജീവ സംഭാവനകള്‍ നല്‍കും എന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി ഇരുപത്തിനാലിന് ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ -ഇസ്രയേല്‍ അസോസിയേഷന്‍ കൗണ്‍സിലില്‍ ഗാസ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതിനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ഒരുങ്ങുന്നത്.ഇതില്‍ അവതരിപ്പിക്കുന്നതിനുള്ള കരട് രേഖയില്‍ ആണ് പലസ്തീനികള്‍ക്ക് ഗാസയിലെ സ്വവസതികളിലേക്ക് മടങ്ങാന്‍ മാന്യമായ സാഹചര്യം ഒരുങ്ങണം എന്ന് ആവശ്യപ്പെടുന്നത്.ഇസ്രയേലിന്റെ സുരക്ഷയെ മാനിക്കുമ്പോള്‍ തന്നെ പലസ്തീനികള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം ഉണ്ടാകണം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട് എന്നും രേഖ വ്യക്തമാക്കുന്നുണ്ട്.

ദ്വിരാഷ്ട്രപരിഹാരത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ നടപടികളേയും യൂറോപ്യന്‍ യൂണിയന്‍ ശക്തമായി എതിര്‍ക്കുമെന്നും രേഖയില്‍ പറയുന്നുണ്ട്.

യുഎഇയില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്

0

യുഎഇയില്‍ നാളെയും മറ്റന്നാളും മഴ അനുഭവപ്പെടും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടു.ഇന്ന് മുതല്‍ മൂന്ന് ദിവസം മഴ അനുഭവപ്പെടും എന്നാണ് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.തീരപ്രദേശങ്ങള്‍,വടക്കന്‍ എമിറേറ്റുകള്‍,കിഴക്കന്‍ മേഖല എന്നിവടങ്ങളിലാണ് ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത.ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴയ്ക്കാണ് സാധ്യത.

ചൊവ്വാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ട്.അബുദബി,ദുബൈ,ഷാര്‍ജ,ഉംഅല്‍ഖുവൈന്‍,ഫുജൈറ റാസല്‍ഖൈ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ അനുഭവപ്പെട്ടത്.അബുദബിയില്‍ അല്‍ദഫ്രമേഖലയില്‍ ആണ് അനുഭവപ്പെട്ടത്.ഷാര്‍ജയില്‍ ദിബ്ബ.ദെയ്ദ് തുടങ്ങിയ പ്രദേശങ്ങളിലും ദുബൈയില്‍ ഹത്തയിലും വേള്‍ഡ്് ഐലന്‍ഡിലും ആണ് മഴ അനുഭവപ്പെട്ടത്.

നിരക്കിളവുമായി എയര്‍ അറേബ്യ:129 ദിര്‍ഹം മുതല്‍ ടിക്കറ്റ്

0

വിമാനടിക്കറ്റുകള്‍ക്ക് വന്‍ നിരക്കിളവ് പ്രഖ്യാപിച്ച് ഷാര്‍ജ എയര്‍ലൈമായ എയര്‍അറേബ്യ.129 ദിര്‍ഹത്തിനാണ് വിമാനടിക്കറ്റുകള്‍ ലഭിക്കുക.നാളെ മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് 129 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.എയര്‍അറേബ്യ സര്‍വീസ് നടത്തുന്ന ഏത് നഗരത്തിലേക്കും 129 ദിര്‍ഹത്തിന്റെ ടിക്കറ്റ് ലഭിക്കും.2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് ഇരുപത്തിയെട്ട് വരെയുള്ള കാലയളവിലേക്കാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.ആകെ അഞ്ച് ലക്ഷം സീറ്റുകളില്‍ ആണ് നിരക്കിളവില്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്.

എയര്‍ അറേബ്യുടെ വെബ്‌സൈറ്റ് വഴി ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.യുഎഇയില്‍ ഷാര്‍ജ റാസല്‍ഖൈമ അബുദബി വിമാനത്താവളങ്ങളില്‍ നിന്നും ആണ് എയര്‍അറേബ്യ സര്‍വീസ് നടത്തുന്നത്.കഴിഞ്ഞ വര്‍ഷവും സമാനനിരക്കില്‍ എയര്‍അറേബ്യ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.


വാടകവര്‍ദ്ധന :മൂന്ന് മാസം മുന്‍പ് നോട്ടീസ് നല്‍കണം എന്ന് നിര്‍ദ്ദേശം

0

ദുബൈയില്‍ കെട്ടിടവാടക വര്‍ദ്ധനയ്ക്ക് തൊണ്ണൂറ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം എന്ന് നിര്‍ദ്ദേശം.ദുബൈയിലെ വാടക സൂചികയുടെ അടിസ്ഥാനത്തില്‍ മാത്രമേ വര്‍ദ്ധന പാടുള്ളുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

പെട്ടെന്നുള്ള വാടകവര്‍ദ്ധന പാടില്ലെന്നാണ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിട ഉടമകള്‍ക്കും റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.വാടകരാര്‍ കാലാവധിക്ക് തൊണ്ണൂറ് ദിവസം മുന്‍പ് വാടക്കാര്‍ക്ക് നിരക്ക് വര്‍ദ്ധന സംബന്ധിച്ച അറിയിപ്പ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.ദുബൈയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ വാടകസൂചിക പുറത്തിറക്കിയിരുന്നു.ഇതിന് ഒപ്പം ആണ് മൂന്ന് മാസം മുന്‍പ് നോട്ടീസ് നല്‍കണം എന്ന നിര്‍ദ്ദേശം.താമസകെട്ടിടങ്ങളുടെതാണ് പുതി വാടകസൂചിക.

വാണിജ്യകെട്ടിടങ്ങള്‍ക്കുള്ള പുതി സൂചിക വൈകാതെ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ദുബൈയില്‍ ഒന്‍പത് ലക്ഷത്തോളം താമസകെട്ടിട വാടകകരാറുകള്‍ ആണ് 2024-ല്‍ രജിസ്റ്റര്‍ ചെയ്തത്.തൊട്ടുമുന്‍പുള്ള വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം ആണ് വര്‍ദ്ധന.

ബന്ദി മോചനം:ഗാസവെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് വ്യക്തമാക്കി ഹമാസ്‌

0

ഗാസ വെടിനിര്‍ത്തലിന്റെ ഭാഗമായി ബന്ദിമോചനം തുടരുമെന്ന് ഹമാസ്.വെടിനിര്‍ത്തല്‍ ധാരണയുമായി മുന്നോട്ട് പോകും എന്നും ഹമാസ് അറിയിച്ചു.ഇരുകൂട്ടര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥരാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് മുന്നോട്ട് പോകും എന്നാണ് ഹമാസിന്റെ പ്രസ്താവന.വെടിനിര്‍ത്തല്‍ പരാജയപ്പെടുന്നതിനോട് താത്പര്യപ്പെടുന്നില്ല.കരാര്‍ പ്രകാരമുള്ള സമയപരിധിക്കനുസരിച്ച് ബന്ദികളെ മോചിക്കും എന്നും ഹമാസ് അറിയിച്ചു.എന്നാല്‍ ശനിയാഴ്ച എത്ര ബന്ധികളെ മോചിപ്പിക്കും എന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.ബന്ദിമോചനം ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഇല്ലെന്ന് ഹമാസ് വ്യക്തമാക്കിയതാണ് വെടിനിര്‍ത്തലിന് ഭീഷണിയായത്.ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്നും പിന്മാറും എന്ന് ഇസ്രയേല്‍ മുന്നറിയിപ്പും.

ഇതെ തുടര്‍ന്ന് മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് ബന്ദിമോചനവുമായി മുന്നോട്ട് പോകും എന്ന് ഹമാസ് അറിയിച്ചത്.വെടിനിര്‍ത്തല്‍ കരാര്‍ പാലനം സംബന്ധിച്ച് ഇസ്രയേലിനും ഹമാസിനുമിടയിലുള്ള ഭിന്നതകള്‍ നീക്കുന്നതിനും മധ്യസ്ഥര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രതിസന്ധികള്‍ ഉടലെടുത്തത്.പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കുമെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഗാസ വെടിനിര്‍ത്തലിന്റെ ഭാവിയെ ബാധിച്ചിട്ടുണ്ട്.

അബ്ദുള്‍ റഹീന്റെ മോചനം വൈകും:കേസ് പരിഗണിക്കുന്നത് എട്ടാം തവണയും കോടതി മാറ്റിവെച്ചു

0

റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. എട്ടാം തവണയും കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമനല്‍ കോടതി മാറ്റിവെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും മാറ്റിയത്.
രാവിലെ 11.30 ന് ആരംഭിച്ച ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ജയിലില്‍ നിന്നും അബ്ദുള്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമ സഹായ സമിതി പ്രവര്‍ത്തകരും പങ്കെടുത്തു. ഈ മാസം രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അന്തമായി നീളാന്‍ ഇടയാക്കുന്നത്.

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ പത്തൊമ്പ് വര്‍ഷമായി തടവില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. പബ്ലിക് റൈറ്റ് പ്രകാമുള്ള കേസില്‍ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുള്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടി വരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത.