Sunday, August 9, 2026
Home Blog Page 85

ദുബൈയില്‍ 600 കോടി ദിര്‍ഹത്തിന്റെ വികസന പദ്ധതി

0

ദുബൈയിലെ വിവിധ താമസമേഖലകളില്‍ റോഡ് വികസനത്തിന് 600 കോടി ദിര്‍ഹത്തിന്റെ കരാര്‍.യാത്രാസമയം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് വികസന പദ്ധതി.

ഉള്‍റോഡുകളുടെയും പ്രവേശകവാടങ്ങളുടെയും വികസനത്തിനായിട്ടാണ് കരാര്‍.ദുബൈ ആര്‍ടിഎയും ദുബൈ ഹോള്‍ഡിംഗും തമ്മിലാണ് റോഡ് വികസനത്തിന് അറുറ് കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചത്.ദുബൈ ഐലന്‍ഡ്‌സ്,ജുമൈറ വില്ലേജ് ട്രയാങ്കിള്‍,പാം ഗേറ്റ് വേ,അല്‍ ഫുര്‍ജാന്‍, ജുമൈറ പാര്‍ക്ക്,നാദ് അള്‍ ഹമര്‍,ജുബൈറ വില്ലേജ് സര്‍ക്കിള്‍,ദുബൈ പ്രൊഡക്ഷന്‍ സിറ്റി,ബിസിനസ് ബേ തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.

മൂന്ന് ഘടങ്ങളിലായിട്ടായിരിക്കും നിര്‍മ്മാണം നടത്തുക.ഈ മേഖലകളില്‍ യാത്രാസമയത്തില്‍ മുപ്പത് മുതല്‍ എഴുപത് ശതമാനം വരെ കുറവ് വരുത്തുന്നതിന് ആണ് പദ്ധതി.റോഡുകള്‍ പാലങ്ങള്‍,നടപ്പാതകള്‍, തുടങ്ങിയവ നിര്‍മ്മിക്കും.ചില റോഡുകളില്‍ ലെയ്‌നുകള്‍ വര്‍ദ്ധിപ്പിക്കും. ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സഇദ് അല്‍ മക്തും ദുബൈ ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പുവെച്ചത്.

യുഎഇയിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ആകാശഎയര്‍

0

യുഎഇയിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ എയര്‍ലൈനായ ആകാശ എയര്‍.രണ്ട് പ്രതിദിന സര്‍വീസുകള്‍ ആണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.

അഹമ്മദാബാദ്,ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും അബുദബിയിലേക്കാണ് ആകാശ എയര്‍ പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.ഇത്തിഹാദ് എയര്‍വേയ്‌സുമായുള്ള കോഡ് ഷെയറിംഗിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്.ബംഗളൂരുവില്‍ നിന്നും രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് അബുദബിയില്‍ എത്തും.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും രാത്രി പത്ത് നാല്‍പ്പത്തിയഞ്ചിനാണ് അബുദബിയിലേക്കുള്ള വിമാനം.

രാത്രി ഒരു മണിക്ക് വിമാനം അബുദബി സായിദ് വിമാനത്താവളത്തില്‍ ഇറങ്ങും.മുംബൈയില്‍ നിന്നും അബുദബിയിലേക്കും ആകാശ എയര്‍സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഇപ്പോള്‍ ആഴ്ച്ചയില്‍ ഇരുപത്തിയൊന്ന് സര്‍വീസുകള്‍ ആണ് ആകാശ എയര്‍ നടത്തുന്നത്.2024 ജൂലൈയില്‍ ആണ് ആകാശ എയര്‍ മുംബൈയില്‍ നിന്നും അബുദബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്.

രണ്ടാംഘട്ടം:ഗാസ വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രയേല്‍ ഭരണകൂടം

ഗാസയില്‍ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടുന്നതിനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചു.റമദാന്‍ മാസം കണക്കിലെടുത്താണ് തീരുമാനം.ഗാസയിലുള്ള ബന്ദികളില്‍ പകുതി പേരെ ഉടന്‍ മോചിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറിനായി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആറാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ആണ് നിര്‍ദ്ദേശം.ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റേ ഓഫീസ് അറിയിച്ചു.വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗം നാല് മണിക്കൂറോളം ആണ് നീണ്ടത്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ ശേഷിക്കുന്ന ബന്ദികളില്‍ പകുതിപ്പേരെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നാണ് ഡൊണള്‍ഡ് ട്രംപ്് നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.ശേഷിക്കുന്നവരെ സ്ഥിരം വെടിനിര്‍ത്തലിന് കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞും മോചിപ്പിക്കണം.

ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.വെടിനിര്‍ത്തലിന് തുടര്‍ഘട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും നെതന്യാഹുവിന്റോ ഓഫീസ് അറിയിച്ചു.ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു.ജനുവരി പത്തൊന്‍പതിന് ആണ് ഒന്നാംഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.ആകെ മുപ്പത്തിയെട്ട് ബന്ദികളെയാണ് ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് മോചിപ്പിച്ചത്. 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

അജ്മാന്‍ രാജകുടുംബാംഗം അന്തരിച്ചു:മൂന്ന് ദിവസം ദു:ഖാചരണം

0

അജ്മാന്‍ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിന്‍ റാഷിദ് അല്‍ നുഐമി
അന്തരിച്ചു.ഇന്നലെ രാത്രയിലായിരുന്നു മരണം.ഷെയ്ഖ് സയീദിന്റെ നിര്യാണത്തില്‍ അജ്മാന്‍ റൂളേഴ്‌സ് കോര്‍ഡ് ദുഖം രേഖപ്പെടുത്തി.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് എമിറേറ്റില്‍ ദുഖാചരണവും പ്രഖ്യാപിച്ചു.സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി

യുഎഇയില്‍ റോഡപകടമരണങ്ങളില്‍ വര്‍ദ്ധയെന്ന് കണക്കുകള്‍

0

യുഎഇയില്‍ റോഡപകടമരണങ്ങളില്‍ വര്‍ദ്ധനയെന്ന് ആഭ്യന്തരമന്ത്രാലയം.കഴിഞ്ഞ വര്‍ഷം 384 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു.ആറായിരത്തിലധികം പേര്‍ക്ക് റോഡപകടങ്ങളില്‍ പരുക്കേറ്റു.

2023-നെ അപേക്ഷിച്ച് 2024-ല്‍ റോഡപകടമരണങ്ങളില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2023-ല്‍ 352 റോഡപകടമരണങ്ങളാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്.2024 -ല്‍ ഇത് 384-ആയി വര്‍ദ്ധിച്ചു.2022-ല്‍ 343 ആയിരുന്നു റോഡപകടമരണങ്ങള്‍.റോഡപകടങ്ങളില്‍ 2024-ല്‍ 6032 പേര്‍ക്കാണ് പരുക്കേറ്റത്.2023നെ അപേക്ഷിച്ച് പരുക്കേറ്റവരുടെ എണ്ണത്തില്‍ 8.33 ശതമാനം ആണ് വര്‍ദ്ധന.അശ്രദ്ധമായ ഡ്രൈവിംഗ്,മുന്നില്‍ പോകുന്ന വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കല്‍,ലെയ്ന്‍ നിയമങ്ങളുടെ ലംഘനം എന്നിവയാണ് ജീവനെടുക്കുന്ന അപകടങ്ങളില്‍ അറുപത്തിയെട്ട് ശതമാനത്തിനും കാരണം.

2024-ല്‍ ആകെ 4748 റോഡപകടങ്ങള്‍ ആണ് യുഎഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 2024-ല്‍ റോഡപകടങ്ങളില്‍ എട്ട് ശതമാനം ആണ് വര്‍ദ്ധന.ദുബൈയില്‍ കഴിഞ്ഞ വര്‍ഷം 158 റോഡപകടമരണങ്ങളും അബുദബിയില്‍ 123 അപകടമരണങ്ങളും ആണ് 2024-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വൈകുന്നേരങ്ങളിലും വെള്ളിയാഴ്ച്ചകളിലും ആണ് ഏറ്റവും അധികം റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

602 പലസ്തീന്‍ തടവുകാര്‍ക്ക് മോചനം നല്‍കി ഇസ്രയേല്‍

0

ഗാസവെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 602 പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി.മരണപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറി.ഗാസ വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം ശനിയാഴ്ച അവസാനിക്കും.

കഴിഞ്ഞ ശനിയാഴ്ച മോചനം നല്‍കേണ്ട പലസ്തീന്‍ തടുവാരേയാണ് ഇസ്രയേല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ വിട്ടയച്ചത്.ഗാസയിലെ ഹമാസ് നടത്തുന്ന ബന്ദിമോചന ചടങ്ങുകള്‍ മനുഷ്യാവകാശ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ തടവുകാരുടെ മോചനം വൈകിപ്പിച്ചത്.തുടര്‍ന്ന് ഈജിപതിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളില്‍ ആണ് പ്രശ്‌നപരിഹാരത്തിലേക്ക് എത്തിയത്.ഒക്ടോബര്‍ ഏഴിന്‍ തട്ടിക്കൊണ്ട് വന്ന ഏഴ് ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറി.പ്രത്യേക ചടങ്ങുകള്‍ ഇല്ലാതെയാണ് മൃതദേഹങ്ങള്‍ ഹമാസ് വിട്ടുനല്‍കിയത്.ആറ് ആഴ്ച്ച നീണ്ടുനിന്ന ഗാസവെടിനിര്‍ത്തല്‍ ശനിയാഴ്ച അവസാനിക്കാനിരിക്കെ അടുത്തഘട്ടങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റമടക്കമുള്ള വിഷയങ്ങളാണ് രണ്ടാംഘട്ടത്തില്‍ പരിഗണിക്കേണ്ടത്.ശേഷിക്കുന്ന 59 ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കണം.വെടിനിര്‍ത്തല്‍ തുടരുന്നുണ്ടെങ്കില്‍ മാത്രമേ ബന്ദികള്‍ക്ക് മോചനം നല്‍കു എന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.ദോഹയിലെ കെയ്‌റോയിലോ മധ്യസ്ഥര ചര്‍ച്ച ഉടന്‍ ആരംഭിക്കും എന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ മധ്യപൂര്‍വ്വദേശപ്രതിനിധി സ്്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കുന്നത്.കൂടുതല്‍ ചര്‍ച്ചകള്‍ കൂടാതെ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ ശനിയാഴ്ച്ചയ്ക്ക് ശേഷം തുടരാനുള്ള സാധ്യതകളും നിരീക്ഷകര്‍ തള്ളുന്നില്ല.
ഇന്റര്‍നാഷണല്‍ ഡസക്ക്,എന്‍ടിവി

അധിനിവേശ വെസ്റ്റ്ബാങ്കില്‍ സൈനിക നീക്കം കടുപ്പിച്ച് ഇസ്രയേല്‍

0

ഗാസയിലേതിന് സമാനമായി അധിനിവെസ്റ്റ്ബാങ്കിലും ഇസ്രയേലിന്റെ കുടിയൊഴിപ്പിക്കല്‍.വടക്കന്‍ വെസ്റ്റ്ബാങ്കില്‍ നിന്നും നാല്‍പ്പതിനായിരത്തിലധികം പലസ്തീനികളെയാണ് പുറത്താക്കിയത്.അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.

വടക്കന്‍ വെസ്റ്റ്ബാങ്കില്‍ റോഡുകളും വീടുകളും എല്ലാം തകര്‍ക്കുകയാണ് ഇസ്രയേല്‍ സൈന്യം.സ്‌ഫോടനങ്ങളിലൂടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചും ആണ് ഇസ്രയേല്‍ സൈന്യം പശ്ചാത്തലസൗകര്യങ്ങള്‍ തകര്‍ക്കുന്നത്.പന്ത്രണ്ടോളം ബുള്‍ഡോസറുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്ന് സൈനിക ടാങ്കുകളും ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ വിന്യസിച്ചിട്ടുണ്ട്. 2002-ന് ശേഷം ഇത് ആദ്യമായിട്ടാണ് അധിനിവേശ വെസ്റ്റ്ബാങ്കില്‍ ടാങ്കുകള്‍ വിന്യസിക്കുന്നത്.ജനുവരി ഇരുപത്തിയൊന്നിന് ആണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചത്.പലസ്തീനികളെ ഒഴിപ്പിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെസ്റ്റ്ബാങ്കിലെ ആക്രമണത്തിന്റെ ശക്തി ഇസ്രയേല്‍ വര്‍ദ്ധിപ്പിച്ചു.

വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ത്തതിന് സമാനമായിട്ടാണ് അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി കേന്ദ്രം ഇസ്രയേല്‍ തകര്‍ത്തത്. പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചതിന് ശേഷം ആണ് ആക്രമണം.പലസ്തീനികളുടെ വീടുകള്‍ സൈനികാവശ്യത്തിനായി പിടിച്ചെടുത്തും ആളുകളെ അറസ്റ്റ് ചെയ്തും കര്‍ഫ്യു ഏര്‍പ്പെടുത്തിയും എല്ലാം ആണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകള്‍ തീവ്രവാദികള്‍ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.

യുഎഇയില്‍ മഴ:വിവിധ സ്ഥലങ്ങളില്‍ നേരിയ മഴയും ശക്തമായ പൊടിക്കാറ്റും

0

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ. രാവിലെ മുതല്‍ വിവിധ എമിറേറ്റുകളില്‍ നേരിയ മഴ ലഭിച്ചു. രാജ്യത്ത് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നേരിയ മഴ അനുഭവപ്പെട്ടു. റാസല്‍ഖൈമയില്‍ അല്‍ റംസ്, ഷമാല്‍, ഫുജൈറ, ഷാര്‍ജയില്‍ രാജ്യാന്തര വിമാനത്താവളം, അബുദബിയിലെ അല്‍ബതീന്‍, ദുബൈ രാജ്യാന്തര വിമാനത്താവളം, ഉംഅല്‍ഖുവൈന്‍, എന്നിവിടങ്ങളിലാണ് നേരിയ മഴ അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ന് മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കടല്‍ പ്രഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ പുലര്‍ച്ചെ ആറ് മണി വരെ അറേബ്യന്‍ കടലില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. പലയിടത്തും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ ദഫ്ര മേഖലയിലെ ഹംറയില്‍ നിന്ന് മഹ്‌മിയത്ത് അല്‍ സുഖൂറിലേക്കുള്ള ഷെയ്ഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോഡില്‍ ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനിലയിലും കുറവ് രേഖപ്പെടുത്തി. രാവിലെ റാസല്‍ഖൈമയില്‍ കുറഞ്ഞ താപനില 10.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

അബുദബിയില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ 2000 ദിര്‍ഹം പിഴ

0

അബുദബിയില്‍ പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റിവലിച്ചെറിഞ്ഞാല്‍ ഇനി കനത്ത പിഴ.നിയലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെയാണ് പിഴ.മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കനത്ത പിഴ ലഭിക്കും.പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവര്‍ക്ക് ആദ്യ തവണ അഞ്ചൂറ് ദിര്‍ഹം ആയിരിക്കും പിഴ.വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ ആയിരം ദിര്‍ഹമായിരിക്കും പിഴ ലഭിക്കുക.മൂന്നാമത് നിയമലംഘനം നടത്തിയാല്‍ രണ്ടായിരം ദിര്‍ഹം ആയിരിക്കും സിഗരറ്റ് കുറ്റിവലിച്ചെറിയുന്നവര്‍ക്ക് പിഴ ലഭിക്കുക എന്ന് അബുദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

കുടിവെള്ളക്കുപ്പിയും ഭക്ഷണമാലിന്യങ്ങളും പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കും.പ്ലാസ്റ്റിക് ബാഗുകളില്‍ കെട്ടിയോ മറ്റ് ഏതെങ്കിലും രൂപത്തിലോ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യമോ സമാനമായ മറ്റ് വസ്തുക്കളോ നിക്ഷേപിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം ആണ് പിഴ.നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് നാലായിരം ദിര്‍ഹം വരെ പിഴ ലഭിക്കും.

ദുബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തനായി ഓടി യുവാവ്:പ്രശ്‌നപരിഹാരവുമായി ഇമിഗ്രേഷന്‍

0

വിമാനയാത്ര ചെയ്യാനുള്ള ഭയം നിമിത്തം ഒരു പ്രവാസി യുവാവ് യാത്ര മുടക്കിയത് അഞ്ച് തവണ.ദുബൈയിലാണ് സംഭവം.ഓരോതവണയും വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന് സമീപത്ത് എത്തുമ്പോള്‍ യുവാവിന് പരിഭ്രാന്തി ആരംഭിക്കും.ശ്വാസംകിട്ടാതെ പരിഭ്രാന്തനായി തിരിച്ചോടും.വിമാനത്തില്‍ കയറാനുള്ള ഭയം കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി നാട്ടിലേക്ക് പോയിട്ടില്ല.യുവാവ് അഞ്ചാം തവണ യാത്രചെയ്യാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പരിഭ്രാന്തനായി ഓടുന്നത് ടെര്‍മിനല്‍ സര്‍വീസ് ഡ്യൂട്ടി ഓഫീസര്‍ ശ്രദ്ധിച്ചു.പ്രശ്‌നം എന്തെന്ന് ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ ഈ യുവാവിന്റെ ഭയം മറികടക്കാന്‍ സഹായിക്കുന്നതിന് തീരുമാനിച്ചു.മാനസികമായി പിന്തുണ നല്‍കി.പ്രശ്‌നപരിഹാരത്തിന് വൈദ്യസഹായം അടക്കം ലഭ്യമാക്കി.വൈകാതെ ഭയരഹിതനായി യുവാവ് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.യാത്രക്കാരെ നല്ല രീതിയില്‍ യാത്രയയക്കേണ്ടത് തങ്ങളുടെ കടയാണെന്നാണ് ഈ സംഭവം വിവരിച്ചുകൊണ്ട് ദുബൈ രാജ്യാന്തരവിമാനത്താള അധികൃതര്‍ പറയുന്നത്.