Sunday, August 9, 2026
Home Blog Page 80

യുഎഇ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിന്‍ വന്‍ വിജയം

0

യുഎഇ പ്രഖ്യാപിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിന്‍ വന്‍ വിജയം.ക്യാമ്പയ്‌നിലൂടെ 372 കോടി ദിര്‍ഹം സമാഹരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

ലക്ഷ്യമിട്ടതിന്റെ മൂന്നിരട്ടിയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് എത്തിയ സംഭാവന.നൂറ് കോടി ദിര്‍ഹം ആണ് ക്യാമ്പയിന്‍ പ്രഖ്യാപിക്കുമ്പോള്‍ ലക്ഷ്യമിട്ടത്.എന്നാല്‍ ഒരുമാസം പൂര്‍ത്തിയാകും മുന്‍പ് തന്നെ 372 കോടി ദിര്‍ഹം സമാഹരിക്കാന്‍ കഴിഞ്ഞു.277000 പേര്‍ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് സംഭാവന നല്‍കിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

വ്യക്തികളും സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും എല്ലാ പദ്ധതിയില്‍ പങ്കാളികളായി.റമദാനോട് അനുബന്ധിച്ചാണ് യുഎഇ പിതാക്കന്‍മാരുടെ പേരില്‍ പ്രത്യേക കാമ്പയിന്‍ പ്രഖ്യാപിച്ചത്.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി,ഡോ.ഷംഷീര്‍ വയലില്‍,സണ്ണി വര്‍ക്കി തുടങ്ങിയ മലയാളി വ്യവസായികളും ക്യാമ്പയ്‌നിലേക്ക് സംഭാവനകള്‍ നല്‍കി.പിതാക്കന്മാരെ ആദരിക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ആരോഗ്യ പരിരക്ഷയും നല്‍കുക എ ലക്ഷ്യത്തോടെയാണ് ധനസമാഹരണ ക്യാംപെയ്ന്‍ ആരംഭിച്ചത്.

മ്യാന്‍മറിലും തായ്‌ലന്‍ഡിലും വന്‍ഭൂകമ്പം:നിരവധി മരണങ്ങള്‍

0

മ്യാന്‍മറിലും തായിലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടതായി ആശങ്ക.ശക്തിയേറിയ രണ്ട് ഭൂകമ്പങ്ങള്‍ ആണ് അനുഭവപ്പെട്ടത്.ചൈനയുടെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.ഭൂചലനത്തിന് പിന്നാലെ മ്യാന്‍മാറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തീവ്രതയേറിയ ഭൂചലനത്തില്‍ നടുങ്ങി മ്യാന്‍മറും തായ്‌ലന്‍ഡും.ഇന്ന് മ്യാന്‍മര്‍ പ്രാദേശികസമയം 12.50 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.പിന്നീട് 6.8 തിവ്രത രേഖപ്പെടുത്തി ഒരു തുടര്‍ച്ചലനവും ഉണ്ടായി.ബാങ്കോക്കില്‍ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞു.പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നി്ന്നും ഇറങ്ങിയോടി.ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തകര്‍ന്ന ഒരുകെട്ടിടത്തില്‍ നാല്‍പ്പതോളം പേര്‍ കൂടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മ്യാന്‍മറിലും ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

മ്യാന്‍മറില്‍ ഒരു മോസ്‌ക്ക് തകര്‍ന്ന് നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുരാജ്യങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങിയിട്ടേയുള്ളു.ചൈനയുടെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് മ്യാന്‍മറില്‍ അനുഭവപ്പെട്ടത് എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.

ചെറിയ പെരുന്നാള്‍ അവധി :ദുബൈ ആര്‍ടിഎ സമയക്രമം പ്രഖ്യാപിച്ചു

0

ദുബൈയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആര്‍ടിയുടെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. മെട്രോ പുലര്‍ച്ചെ വരെ അധിക സമയം സര്‍വ്വീസ് നടത്തും. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ അടച്ചിടും.

പെരുന്നാള്‍ അവധി ദിനങ്ങളുടെ ഭാഗമായാണ് ദുബൈ ആര്‍ടിഎ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളിലെ തിരക്കും ഗതാഗത സേവനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ദുബൈ മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളില്‍ നാളെ പുലര്‍ച്ചെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെയായിരിക്കും പ്രവര്‍ത്തനം. മാര്‍ച്ച് 31 തിങ്കള്‍ മുതല്‍ ഏപ്രില്‍ രണ്ട് ബുധന്‍ വരെ രാവിലെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ മെട്രോ സര്‍വ്വീസ് നടത്തും.

ട്രാം നാളെ മുതല്‍ തിങ്കള്‍ വരെ രാവിലെ ആറ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ഞായറാഴ്ച ദിവസം രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ ആയിരിക്കും സര്‍വ്വീസ് നടത്തുക. അല്‍ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുമുള്ള ബസ് റൂട്ട് ഇ 100 ഇന്ന് മുതല്‍ ശവ്വാല്‍ മൂന്ന് വരെ സര്‍വ്വീസ് നിര്‍ത്തിവെക്കും. നാളെ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ ഒന്നിനായിരിക്കും ശവ്വാല്‍ മൂന്ന്. ഇബന്‍ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നും അബുദബിയിലേക്കുള്ള യാത്രക്കാര്‍ റൂട്ട് ഇ 101 ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും വാഹന പരിശോധന കേന്ദ്രങ്ങളും ശവ്വാല്‍ മൂന്ന് വരെ അടച്ചിടും. ഓണ്‍ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും തുടരും.


ഗാസയില്‍ ഹമാസിന് എതിരെ പലസ്തീനികളുടെ പ്രതിഷേധം

0

ഗാസയില്‍ ഹമാസിന് എതിരെ പലസ്തീനികളുടെ പ്രതിഷേധ പ്രകടനം.ഹമാസ് ഗാസയുടെ അധികാരമൊഴിയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഹമാസ് തീവ്രവാദികള്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഗാസയില്‍ ബെയ്ത്ത് ലെഹിയ ജബലിയ എന്നിവിടങ്ങളിലാണ് പലസ്തീനികള്‍ ഹമാസിന് എതിരെ തെരുവിലിറങ്ങിയത്. നൂറ് കണക്കിന് പേര്‍ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.ഹമാസ് അധികാരമൊഴിയണമെന്നും യുദ്ധക്കെടുതികള്‍ നേരിടുന്നവരുടേയും ദുരിതമനുഭവിക്കുന്നവരുടെയും ശബ്ദം കേള്‍ക്കാണ് തയ്യാറാകണം എന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഗാസയ്ക്ക് യുദ്ധം വേണ്ടെന്നും ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ച ഹമാസ് പ്രവര്‍ത്തകര്‍ പലരേയും ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തോക്കേന്തി മുഖംമൂടി ധരിച്ചെത്തിയ ഹമാസ് തീവ്രവാദികള്‍ ആണ് പ്രതിഷേധക്കാരെ ആക്രമിച്ചത്.ഏറെക്കാലത്തിന് ശേഷം ഹമാസിന് എതിരെ ഗാസയില്‍ പ്രതിഷേധം പ്രകടനം നടക്കുന്നത്.2007 മുതല്‍ ഗാസയുടെ അധികാരം കൈയ്യാളുന്നത് ഹമാസാണ്.

2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസിന് എതിരെ ഗാസയില്‍ ജനങ്ങള്‍ക്കിടയിലും ഡിജിറ്റല്‍ പ്ലാറ്റഫോമുകളും പ്രതിഷേധം പുകയുന്നുണ്ട്.കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി യുദ്ധം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.ഒരമ്മയും ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയും അടക്കം പതിനൊന്ന് പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

ഉടന്‍ പ്രാബല്യത്തിലാകില്ല:ഏകീകൃത ജിസിസി വീസ വൈകുമെന്ന് ഒമാന്‍ വിനോദസഞ്ചാര മന്ത്രി

0

ഏകീകൃത ജിസിസി വീസ വൈകും.ഒമാന്‍ പൈതൃക-വിനോദസഞ്ചാരവകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.സുരക്ഷാസംബന്ധമായ ആശങ്കളാണ് ഏകീകൃത വീസ വൈകാന്‍ കാരണം.

ഷെങ്കന്‍ മാതൃകയില്‍ ഒരൊറ്റ വീസയില്‍ ആറ് ജിസിസി രാജ്യങ്ങളിലും സഞ്ചരിക്കാന്‍ കഴിയുന്ന വീസ അവതരിപ്പിക്കുന്നതിന് ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പദ്ധതി.2023-ല്‍ ഏകീകൃത വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗീകാരവും നല്‍കി.എന്നാല്‍ ഏകീകൃത വീസ നടപ്പാക്കുന്നതില്‍ നിലവില്‍ തടസ്സങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ഒമാന്‍ പൈതൃക-വിനോദസഞ്ചാര വകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി.ഒമാന്‍ ഷൂറ കൗണ്‍സിലിന്റെ എട്ടാമത് സെഷനില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരക്ഷാ സംബന്ധമായ ആശങ്കകള്‍ക്കൊപ്പം വ്യത്യസ്ത ദേശീയ ദേശീയ താത്പര്യങ്ങളും ആണ് കാലതാമസത്തിന് കാരണം.നിലവില്‍ ഏകീകൃത വീസ പദ്ധതി പഠനഘട്ടത്തിലാണ്.

സമീപ ഭാവിയില്‍ വീസ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ലെന്നും സലിം ബിന്‍ മുഹമ്മദ് പറഞ്ഞു.വീസ നടപ്പാക്കുന്നത് സംബന്ധിച്ച് വീസ നടപ്പാക്കുന്നതിന് കൂടുതല്‍ ഏകോപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.ഡാറ്റാ പങ്കിടല്‍,കുടിയേറ്റനിയന്ത്രണം എന്നിവ സംബന്ധിച്ച വിഷയങ്ങളും ഏകികൃത വീസ നടപ്പാക്കുന്നതിന്റെ വേഗത കുറച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ദിര്‍ഹം രൂപ വിനിമയനിരക്കില്‍ ഇടിവ്

0

ഇന്ത്യന്‍ രൂപ ശക്തിപ്പെട്ടതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്.ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മുപ്പത് പൈസയിലധികം ആണ് കുറവ് വന്നത്.

ഒരു യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇരുപത്തിമൂന്ന് രൂപ ഇരുപത്തിയഞ്ച് പൈസയായിട്ടാണ് ഇന്ന് കുറഞ്ഞത്.ദിര്‍ഹം രൂപ വിനിമയ നിരക്ക് ഇരുപത്തിനാലിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് കുറഞ്ഞത്.സൗദി റിയാല്‍ അടക്കമുള്ള മറ്റ് ഗള്‍ഫ് കറന്‍സികളുടെ വിനിമയനിരക്കും സമാനമായി കുറഞ്ഞു.കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഡോളറിന് എതിരെ രൂപയുടെ മൂല്യം വര്‍ദ്ധിക്കുന്നതാണ് വിനിമയ നിരക്കില്‍ പ്രതിഫലിക്കുന്നത്.ഇന്ന് ഒരു ഡോളറിന് 85.94 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്.ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്ക് കൂടിയതും വിദേശനിക്ഷേപകര്‍ വിപണിയിലേക്ക് തിരികെ എത്തിയതും ആണ് രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്.

ദുബൈയില്‍ വിലക്കിഴിവ്:ഡിസ്‌കൗണ്ട് സെയിലുമായി ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍

0

വന്‍വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ദുബൈയില്‍ വീണ്ടും ഡിസ്‌കൗണ്ട് സെയില്‍ എത്തുന്നു.ചെറിയപെരുന്നാളിനോട് അനുബന്ധിച്ചാണ് വിലക്കിഴിവില്‍ വ്യ്ാപാരം.ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആണ് വിലക്കിഴിവ് നല്‍കുന്നത്.

തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്ത്ഗ്രേറ്റ് ഓണ്‍ലൈന്‍ സെയില്‍ വീണ്ടും സംഘടിപ്പിക്കുകയാണ് ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്.പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റകളുമായി സഹകരിച്ച് മാര്‍ച്ച് ഇരുപത്തിയേഴ് മുതല്‍ മുപ്പത് വരെയാണ് ഗ്രേറ്റ് ഓണ്‍ലൈന്‍ സെയില്‍.വസ്ത്രങ്ങള്‍ പാദരക്ഷകള്‍ ആഭരണങ്ങള്‍ വാച്ചുകള്‍ ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും എന്നാണ്പ്രഖ്യാപനം.ആമസോണ്‍,നൂണ്‍,ഇമാക്‌സ്,ബേബിഷോപ്പ്,ജംബോ,പ്യൂമ,എക്‌സ്പ്രസഷന്‍സ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഗ്രേറ്റ് ഓണ്‍ലൈന്‍ സെയിലിന്റെ ഭാഗമാകും.ഇത് കൂടാതെ ഡൗസ്‌കൗണ്ട് കൂപ്പണുകളും ഒരു ലക്ഷം ദിര്‍ഹം വരെ ക്യാഷ്‌പ്രൈസും ഭാഗ്യശാലികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഷിന്ദഗ ഇടനാഴി:ദുബൈയില്‍ 1210 മീറ്റര്‍ നീളത്തില്‍ പുതിയ പാലം തുറന്നു

0

ദുബൈയില്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജില്‍ നിന്നും ഷെയ്ഖ് റാഷിദ് റോഡിലേക്ക് പുതിയ പാലം തുറന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.മണിക്കൂറില്‍ 4800 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പാലം.

ദുബൈ ഇന്‍ഫിനിറ്റി ബ്രിഡ്ജില്‍ നിന്നും അല്‍മിന സ്ട്രീറ്റ് വഴി ഷെയ്ഖ് റാഷിദ് റോഡിലേക്കും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കും ആണ് പുതിയ പാലം.1210 മീറ്റര്‍ ആണ് പാലത്തിന്റെ നീളം.മൂന്ന് ലെയ്‌നുകള്‍ ആണ് പാലത്തിനുള്ളത്.ഷിന്ദഗ ഇടനാഴി വികസനത്തിന്റെ നാലാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് പുതിയ പാലം നിര്‍മ്മിച്ചതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറിയിച്ചു.നാലം ഘട്ടത്തില്‍ 4.8 കിലോമീറ്റര്‍ ദൂരത്തിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.ആകെ 3.1 കിലോമീറ്റര്‍ ദൂരം വരുന്ന അഞ്ച് പാലങ്ങളും നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലാംഘട്ടത്തിന്റെ തൊണ്ണുറ് ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു.ശേഷിക്കുന്ന രണ്ട് പാലങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ തുറക്കും.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം ആണ് ഷിന്ദഗ ഇടനാഴിവികസന പദ്ധതി നടപ്പാക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.

രാജീവ് ചന്ദ്രശേഖര്‍ ഇനി കേരള ബിജെപിയെ നയിക്കും

0

മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരള ബിജെപി അധ്യക്ഷനാകും.കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ രാജീവിന്റെ പേര് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

രാജീവ് ചന്ദ്രശേഖര്‍.കെ സുരേന്ദ്രന്‍ എംടി രമേശ് ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്.വോട്ടെടുപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര്‍ നിര്‍ദ്ദേശിച്ച്ത…….
തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് കേന്ദ്ര തീരുമാനം കോര്‍ കമ്മിറ്റിയെ അറിയിക്കുക. അതിനു ശേഷം നാമനിര്‍ദേശ പത്രിക നല്‍കും. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാനഅധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

വ്യവസായിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും എത്തും. 2006ലാണ് രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്്. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായി. 2021 2024 കാലഘട്ടത്തില്‍ മോദി മന്ത്രി സഭയില്‍ അംഗമായി.

യാചകന്‍ പിടിയില്‍:ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത് 14000 ദിര്‍ഹം എന്ന് ഷാര്‍ജ പൊലീസ്‌

0

ഷാര്‍ജയില്‍ ഒരു ഭിക്ഷാടകന്റെ കൈയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത് പതിനാലായിരം ദിര്‍ഹം.മൂന്ന് ദിവസങ്ങള്‍ക്കൊണ്ടാണ് ഇയാള്‍ക്ക് പതിനാലായിരം ദിര്‍ഹം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന പേരില്‍ ഷാര്‍ജയിലെ ഒരു പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയിരുന്ന അറബ് വംശജനാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ചോദ്യം ചെയ്യലില്‍ മൂന്ന് ദിവസത്തിനടയില്‍ ആണ് പതിനാലായിരം ദിര്‍ഹം ലഭിച്ചതെന്ന് അറബ് വംശജന്‍ പൊലീസിനെ അറിയിച്ചു.യുഎഇയില്‍ അനധികൃതമായി താമസിച്ചിരുന്നയാണ് പിടിയിലായത്.ഭിക്ഷാടനം തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രുപീകരിച്ചാണ് ഷാര്‍ജ പൊലീസ് പ്രവര്‍ത്തനം നടത്തുന്നത്.ഈ സംഘമാണ് അറബ് വംശജനെ പിടികൂടിയത്.ഭിക്ഷാടകരെ പിടികൂടുന്നതിന് എമിറേറ്റിലെമ്പാടും ഷാര്‍ജ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.

റദമാന്‍ ഇരുപത് പിന്നിടും മുന്‍പ് തന്നെ നൂറിലധികം ഭിക്ഷാടകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭിക്ഷാടകര്‍ എത്ര ദിര്‍ഹം സമ്പാദിക്കുന്നുവെന്ന് കണ്ടെത്തുന്നതിന് പൊലീസ് ഒരാളെ വേഷം കെട്ടിച്ച് പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.ഭിക്ഷാടനത്തിലൂടെ ഒരു മണിക്കൂറില്‍ 367 ദിര്‍ഹം സമ്പാദിക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.