Saturday, August 8, 2026
Home Blog Page 77

ലഹരിക്കേസ്:ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും

0

ലഹരിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുര്‍ബലമായ എഫ്‌ഐആറാണ് പൊലീസ് ചുമത്തിയിരിക്കുന്നത് എന്ന നിയമോപദേശം ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്.എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങിയേക്കും. ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ ആണ് ഹോട്ടലില്‍ നിന്നും ഓടി രക്ഷപെട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാ്‌ക്കോയെ പൊലീസ് ചോദ്യം ചെയ്യും.കേസിലെ മുഖ്യപ്രതി തസ്ലീമയെ അറിയാം എന്ന് ഷൈന്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഈ വാരാന്ത്യത്തിലും യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത

0

യുഎഇയില്‍ ഈ വാരാന്ത്യത്തിലും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം തുടരും എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം.അടുത്തയാഴ്ച രാജ്യത്ത് വീണ്ടും ചൂട് വര്‍ദ്ധിക്കും.അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.

യുഎഇയില്‍ വടക്കന്‍ എമിറേറ്റുകളിലും കിഴക്കന്‍ ഭാഗങ്ങളിലും നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.നാളെ കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും.ഇന്ന് രാത്രിയും നാളെ പകലും അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ദ്ധനയുണ്ടാകും.

നാളെ രാവിലെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.ഞായറാഴ്ച മുതല്‍ യുഎഇയില്‍ വീണ്ടും താപനില വര്‍ദ്ധിച്ച് തുടങ്ങും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.തിങ്കളാഴ്ചയും താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വിന്‍സിയുടെ പരാതി:ഷൈന്‍ ടോം ചാക്കോയോട് വിശദീകരണം തേടി താരസംഘടന

0

നടി വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയോട് താരസംഘടനയായ അമ്മ വിശദീകരണം തേടി.ഷൈന്‍ വിശദീകരണം നല്‍കുന്നില്ലെങ്കില്‍ അടച്ചടക്ക നടപടി സ്വീകരിക്കും.ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ നോട്ടീസ് നല്‍കി പൊലീസ് വിളിപ്പിക്കും.

വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ച്ചയ്ക്ക് അകം വിശദീകരണം നല്‍കണം എന്നാണ് ഷൈന്‍ ടോം ചാക്കോയോട് താരസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.തിങ്കളാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കുന്നില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കണം എന്ന് അച്ചടക്ക സമിതി ജനറല്‍ ബോഡിക്ക് ശുപാര്‍ശ നല്‍കും.വിന്‍സിയുടെ പരാതി അന്വേഷിക്കുന്നതിന് അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം.ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും എന്ന് ഫിലം ചേംമ്പറും വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്ത് പോയി ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.ഷൈനിന്റെ പേരില്‍ നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.എന്നാല്‍ എന്തിനാണ് ഇറങ്ങി ഓടിയതെന്നും എന്തുകൊണ്ട് സംസ്ഥാനം വിട്ടെന്നും ഷൈന്‍ വിശദീകരിക്കേണ്ടിവരും.ഇതിനായി ഷൈനെ നോട്ടീസ് വിളിച്ചുവരുത്തുന്നതിന് ആണ് പൊലീസിന്റെ നീക്കം.കൊക്കൈന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ആണ് സര്‍ക്കാര്‍ തീരുമാനം

പുതിയ നിര്‍ദ്ദേശം:ഗാസ യുദ്ധം അവസാനിപ്പിച്ചാല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്‌

0

ഗാസയുദ്ധം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കാം എന്ന് ഹമാസ്.താത്കാലിക ഉടമ്പടികള്‍ക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 32 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.

ഇസ്രയേല്‍ മുന്നോട്ട് വെച്ച താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഹമാസ് പുതിയ നിലപാട് മുന്നോട്ട് വെയ്ക്കുന്നത്.ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം.ഇസ്രയേലില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ പലസ്തീനികളേയും മോചിപ്പിക്കണം.അങ്ങനെ എങ്കില്‍ ഗാസയില്‍ ബന്ദികളാക്കിയിട്ടുള്ള മുഴവന്‍ പേരേയും ഒന്നിച്ച് മോചിപ്പിക്കാം എന്നും ഹമാസ് അറിയിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള താത്കാലിക കരാറുകള്‍ക്ക് ഇനിയില്ലെന്ന് ഹമാസ് നേതാവ് ഖലില്‍ അല്‍ ഹയ്യ അറിയിച്ചു.മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാണെന്നും ഖലീല്‍ അല്‍ ഹയ്യ വ്യക്തമാക്കി.ഗാസയില്‍ ഇനി 59 ബന്ദികള്‍ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നാല്‍പ്പത്തിയഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന് നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ ഒടുവില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പ്:സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

0

സൗദി അറേബ്യയില്‍ വീണ്ടും മഴ എത്തുന്നു.തിങ്കളാഴ്ച വരെ മഴ ലഭിക്കും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.രാജ്യം ചൂടുകാലത്തേക്ക് കടക്കുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.

അടുത്തതിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴ ലഭിക്കും എന്നാണ് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.ജിസ്സാന്‍,അശീര്‍,അല്‍ബാഹ,മക്ക,മദീന,ഹായില്‍,ഖസീം,റിയാദ്,കിഴക്കന്‍ പ്രവിശ്യ,നജ്‌റാന്‍ എന്നി പ്രദേശങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊത്തിനും സാധ്യതയുണ്ട്.മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശും.കാറ്റിന്റെ വേഗത മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ എത്തിയേക്കാം.

പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം എന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.രാജ്യം ചൂടുകാലത്തേക്ക് പ്രവേശിക്കുകയാണ്.മഴ്ക്ക് ശേഷം രാജ്യത്ത് ചൂട് വര്‍ദ്ധിക്കും.ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യത്ത് ചൂട് വര്‍ദ്ധിക്കുക എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സ്‌റ്റേ ഇല്ല:വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം എന്ന് സുപ്രീംകോടതി

0

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം എന്ന് സുപ്രീംകോടതി.വഖഫ് ഭേദഗതി നിയമത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിച്ചു.നിയമനിര്‍മ്മാണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.ഒരാഴ്ച്ചയ്ക്കുള്ള വഖഫ് ബോര്‍ഡിലേക്കോ സെന്‍ട്രല്‍ കൗണ്‍സിലിലേക്കോ നിയമനം നടത്തരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.നിയമനം നടത്തിയാല് അത് അസാധുവാകും.നിയമഭേദഗതി സ്റ്റേ ചെയ്താല്‍ അത് അപൂര്‍വ്വം നടപടിയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമ്പോള്‍ ചരിത്രം കൂടി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

അഞ്ച് ഹര്‍ജികള്‍ ഒഴികെയുള്ളവ തീര്‍പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. വഖഫ് ഭൂമി സംബന്ധിച്ച് 100 ലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. എല്ലാത്തിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും.മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

ഗാസ വെടിനിര്‍ത്തല്‍:ഇസ്രയേലിന്റെ നിര്‍ദ്ദേശം തള്ളി ഹമാസ്‌

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ഇസ്രയേല്‍ നിര്‍ദ്ദേശം തള്ളി ഹമാസ്.ഹമാസിന്റെ നിരായുധീകരണം അടക്കമുള്ള നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ടുവെച്ചത്.ഗാസയിലെ സുരക്ഷാ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരും എന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.

ആറ് ആഴ്ച്ചത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചത്.പകരമായി ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നത് അടക്കമുള്ള വ്യവസ്ഥകളും ഇസ്രയേല്‍ മുന്നോട്ടുവെച്ചു.എന്നാല്‍ ഇത് അംഗീകരിക്കുന്നതിന് ഹമാസ് തയ്യാറായിട്ടില്ല.ഗാസയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണം എന്നതടക്കം ഹമാസിന്റെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ടുവെച്ചതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇത് ആദ്യമായിട്ടാണ് ഹമാസിന്റെ നിരായുധീകരണം വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ഭാഗമായി ഇസ്രയേല്‍ മുന്നോട്ടുവെയ്ക്കുന്നത്.ഇതിനിടെ ഗാസയില്‍ ബന്ദിയാക്കിയ ഇസ്രയേല്‍ അമേരിക്കന്‍ പൗരന്‍ ഇദാന്‍ അലക്‌സാണ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.ഇദാനെ പാര്‍പ്പിച്ചിരുന്ന പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം ഉണ്ടായതിന് ശേഷം ആണ് ബന്ധം നഷ്ടപ്പെട്ടതെന്നും ഹമാസ് വക്താവ് അറിയിച്ചു.

യുഎഇ സ്തംഭിച്ച മഴ ദിനം:ഏപ്രില്‍ പതിനാറിലെ അസാധാരണമഴ

0

യുഎഇയില്‍ അസാധാരണമഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനഞ്ച് പതിനാറ് തീയതികളില്‍ ആണ് കനത്ത മഴ അനുഭവപ്പെട്ടത്.

യുഎഇയെ സ്തംഭനാവസ്ഥയിലാക്കിയ അസാധാരണമഴയും വെള്ളപ്പൊക്കവും.ദുബൈയില്‍ കേവലം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങിയത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന അത്രയും മഴ.മഴതോര്‍ന്നിട്ടും മഴക്കെടുതി ദിവസങ്ങളോളം തുടര്‍ന്നു.2024-ല്‍ ഏപ്രില്‍ പതിനഞ്ചിന് രാത്രി ആരംഭിച്ച മഴ പതിനാറിന് ഉച്ചക്ക് ശേഷം രൗദ്രഭാവം പൂണ്ടു.ദുബൈയുടെയും ഷാര്‍ജയുടെയും വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി.ഗതാഗതംസ്തംഭിച്ചു.ദുബൈ വിമാനത്താവളത്തിന്റെയും മെട്രോയുടെയും പ്രവര്‍ത്തനത്തെയും മഴ തടസ്സപ്പെടുത്തി.ദുബൈയില്‍ രണ്ട് ദിവസത്തിനിടയില്‍ ആയിരത്തിലധികം വിമാനസര്‍വീസുകള്‍ ആണ് റദ്ദാക്കപ്പെട്ടത്.സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

ഷാര്‍ജയില്‍ കിംഗ്‌ഫൈസല്‍ സ്ട്രീറ്റ്,അല്‍ഖാസിമിയ അബുഷഗാര തുടങ്ങിയപ്രദേശങ്ങളിലായിരുന്നു മഴക്കെടുതി രൂക്ഷം.ഇവിടെ ഒരാഴ്ചയോളം വെള്ളമിറങ്ങാതെ തുടര്‍ന്നു.വലിയമോട്ടറുകള്‍ എത്തിച്ച് രാപ്പകല്‍ പ്രവര്‍ത്തിപ്പിച്ചാണ് വെള്ളംനീക്കിയത്.എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കനത്ത മഴയാണ് ഒരു വര്‍ഷത്തിനപ്പുറം യുഎഇയില്‍ അനുഭവപ്പെട്ടത്.ആ അനുഭവത്തില്‍ നിന്നും ഡ്രേയ്‌നേജ് ശൃംഖല അതിവേഗത്തില്‍ വിപുലീകരിക്കുകായണ് ദുബൈയും ഷാര്‍ജയും അടക്കമുള്ള എമിറേറ്റുകള്‍

യുഎഇയില്‍ പൊടിക്കാറ്റ്:അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍

0

യുഎഇയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥ.രാജ്യത്ത് വിവിധയിടങ്ങളില്‍ പൊടിക്കാറ്റും വീശുന്നുണ്ട്.നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പലയിടത്തും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയാണ് അനുഭവപ്പെട്ടത്.ഇന്ന് കാഴ്ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കും വിധത്തില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.വിവിധയിടങ്ങളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ,ഷാര്‍ജ,അബുദബി എമിറേറ്റുകളില്‍ ആണ് മുന്നറിയിപ്പ്.വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.ഇതിനൊപ്പം പൊടിപടലങ്ങള്‍ കയറാതിരിക്കുന്നതിന് കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും അടച്ചിടണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.നാളെയും പൊടിക്കാറ്റും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും തുടരും എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജ്യത്ത് അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ട്.ഇന്ന് രാവിലെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്‌

രാജ്യാന്തരവിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലത്തകര്‍ച്ച.ബ്രെന്റ് ക്രൂഡിന് ബാരലിന് അറുപത്തിയഞ്ച് ഡോളറായിട്ടാണ് വില കുറഞ്ഞത്.യു.എസ്-ചൈന വ്യാപാരയുദ്ധം ആണ് ക്രൂഡ് ഓയില്‍ വിപണിയെയും ബാധിക്കുന്നത്.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില.അമേരിക്കന്‍ ക്രുഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില ബാരലിന് അറുപത്തിയൊന്ന് ഡോളറിലേക്കാണ് താഴ്ന്നത്.ബ്രെന്റ് ക്രൂഡ് ഇന്ന് മാത്രം ദശാംശം ആറ് ശതമാനത്തിന്റെ വിലയിടിവാണ് നേരിട്ടത്.അമേരിക്ക-ചൈന വ്യാപാരയുദ്ധം ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്കിനെ ബാധിച്ചേക്കും എന്നും അത് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വരുത്തും എന്ന ആശങ്കയാണ് വിലയിടിവിന് പ്രധാനകാരണം.ആഗോളതലത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണയുടെ ആവശ്യകത കുറയും എന്ന് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.

ഈ വര്‍ഷം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരിക്കും എണ്ണ ആവശ്യകതയില്‍ ഉണ്ടാവുക എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.പ്രതിദിനം 7,30000 ബാരല്‍ എന്ന നിലയിലായിരിക്കും ഈ വര്‍ഷം ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകതയിലെ വര്‍ദ്ധന.നേരത്തെ ഏജന്‍സി പ്രവചിച്ചിരുന്നത് പത്ത് ലക്ഷത്തിലധികം ബാരല്‍ എന്നായിരുന്നു.