Saturday, August 8, 2026
Home Blog Page 76

ഗതാഗത നിയമലംഘനം:ഷാര്‍ജയില്‍ ആറ് ലക്ഷത്തിലധികം കേസുകള്‍ റദ്ദാക്കും

0

ഷാര്‍ജയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകള്‍ റദ്ദാക്കുന്നതിലൂടെ ആറ് ലക്ഷത്തിലധികം കേസുകള്‍ ഒഴിവാകുമെന്ന് പൊലീസ്. കേസുകള്‍ റദ്ദാക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം ആയിരം ദിര്‍ഹം ഫീസ് അടക്കണം. ഷാര്‍ജ എക്‌സിക്യൂട്ടീല് കൗണ്‍സിലിന്റേതാണ് തീരുമാനം.

പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചാണ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകള്‍ ഒഴിവാക്കുന്നതിന് അവസരം. നിയമങ്ങള്‍ പാലിക്കുകയും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ട്രാഫിക് ആന്റ് ലൈസന്‍സിംഗ് സര്‍വ്വീസ് സെന്ററില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇളവിന് അപേക്ഷിക്കുന്നവര്‍ ആയിരം ദിര്‍ഹം അപേക്ഷ ഫീസ് നല്‍കണം. രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ച 44000 വാഹനങ്ങള്‍ എമിറേറ്റിലുണ്ട്. വാഹന ഉടമകള്‍ ഗതാഗത പിഴകള്‍ അടക്കണമെന്നാണ് നിര്‍ദ്ദേശം.

ഗതാഗത പിഴകള്‍ അടക്കാത്തവര്‍ക്ക് അവരുടെ പേരില്‍ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനോ നിലവിലെ വാഹനം പുതുക്കുന്നതിനോ സാധിക്കില്ല. നിയമലംഘനങ്ങള്‍ വ്യക്തികളുടെ പേരിലും ചുമത്തപ്പെടുമെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു. വാഹന ഉടമ മരണപ്പെടുകയോ, പത്ത് വര്‍ഷമായി വാഹന ഉടമ രാജ്യത്ത് എത്താതിരിക്കുക, വാഹന ഉടമയ്ക്ക് തിരികെ രാജ്യത്തേയ്ക്ക് എത്താന്‍ കഴിയാതിരിക്കുക തുടങ്ങിയ സാചര്യങ്ങളില്‍ ഫീസ് ഈടാക്കാതെ കേസുകള്‍ റദ്ദാക്കും.


ഹമാസ് ആയുധം ഉപേക്ഷിക്കണം എന്ന് മഹമ്മൂദ് അബ്ബാസ്‌

ഹമാസ് ആയുധം ഉപേക്ഷിക്കണം എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്.ഗാസയുടെ നിയന്ത്രണം പലസ്തീന്‍ അതോറിട്ടിക്ക് കൈമാറാന്‍ ഹമാസ് തയ്യാറകണം എന്നും മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു.അതെസമയം അബ്ബാസിന്റെ പ്രസ്താവന തളളി ഹമാസ് രാഷ്ട്രീയനേതൃത്വം രംഗത്ത് എത്തി.

ഹമാസ് ആയുധം താഴെ വെച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറണം എന്നാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടത്.വെസ്റ്റ് ബാങ്കില്‍ ഒരു നേതൃയോഗത്തിലാണ് അബ്ബാസിന്റെ പ്രസ്താവന.ഇസ്രയേലിന് ഗാസയില്‍ ആക്രമണം നടത്തുന്നതിന് ഹമാസ് കാരണങ്ങള്‍ നല്‍കുകയാണ്.ഗാസയുടെ നിയന്ത്രണാധികാരം പലസ്തീന്‍ അതോറിട്ടിക്ക് നല്‍കണം.ഹമാസിന്റെ പക്കലുള്ള ആയുധങ്ങളും അതോറിട്ടിക്ക് കൈമാറണം.ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും മോചിപ്പക്കണം എന്നും മഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടു.2007-ല്‍ ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം പലസ്തീന്‍ അതോറിട്ടി വെസ്റ്റ്ബാങ്ക് മാത്രമാണ് നിയന്ത്രിക്കുന്നത്.

2008-ല്‍ ഹമാസ് ഗാസയില്‍ തെരഞ്ഞെടുപ്പിലും വിജയിച്ചു.ഇസ്രയേസുമായി പലസ്തീന്‍ അതോറിട്ടിക്ക് സഹകരിക്കുന്നുവെന്നാണ് ഹമാസിന്റെ ആരോപണം.അതെസമയം ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.നാല്‍പ്പത്തിയഞ്ച് പേരാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഭീകരര്‍ക്ക് സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് നരേന്ദ്രമോദി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മധുബനിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

പഹല്‍ഗാം ആക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണ്. പഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാരെ ഭീകരര്‍ എങ്ങനെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവന്‍ അതിന്റെ ഞെട്ടലിലാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കും. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകര്‍ക്കും. രാജ്യം പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായവര്‍ക്കൊപ്പമാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.

മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക്‌

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങുകള്‍ ശനിയാഴ്ച നടക്കും എന്ന വത്തിക്കാന്‍.നാളെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും.മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ പങ്കെടുക്കും.

ശനിയാഴ്ച യുഎഇ സമയം പന്ത്രണ്ട് മണിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും എന്നാണ് വത്തിക്കാന്റെ അറിയിപ്പ്.ഇന്ന് രാവിലെ കര്‍ദ്ദിനാള്‍മാരുടെ യോഗം ആണ് സംസ്‌കാരചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.നാളെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിക്കും.ശനിയാഴ്ച വരെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനം തുടരും.ബസലിക്കയുടെ മുന്‍വശത്തായിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടക്കുക.റോമിലെ സെന്റ് മേജര്‍ ബസലിക്കയില്‍ അന്ത്യവിശ്രമസ്ഥലം ഒരുക്കണം എന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഭാര്യയും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.വിവിധ ലോകനേതാക്കളും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തും.ഹൃദയസ്തംഭവനവും സ്‌ട്രോക്കും ആണ് മാര്‍പാപ്പയുടെ മരണകാരണം എന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരുടെ മരണത്തില്‍ പിഴ സംഭവിച്ചെന്ന് ഇസ്രയേല്‍

ഗാസയില്‍ രക്ഷാപ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് ഇസ്രയേല്‍ സൈന്യം.സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ പിഴവ് പറ്റിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡെപ്യുട്ടി കമാന്‍ഡറെ പുറത്താക്കിയെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

മാര്‍ച്ച് ഇരുപത്തിമൂന്ന് റഫായ്ക്ക് സമീപം ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരുമായ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇസ്രയേല്‍ തെറ്റുസമ്മതിക്കുന്നത്.ആംബുലന്‍സുകള്‍ ഹമാസിന്റേത് എന്ന് കരുതി വെടിവെയ്ക്കാന്‍ ഡെപ്യൂട്ടി ബറ്റാലിയന്‍ കമാന്‍ഡര്‍ ഉത്തരവിട്ടും എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാര്യത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റി.സംഭവത്തില്‍ കമാന്‍ഡിംഗ് ഓഫീസറെ ശാസിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഉത്തരവുകളുടെ ലംഘനം സംഭവം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അതെസമയം തൊട്ടടുത്തുനിന്നാണ് ആക്രമണം നടന്നതെന്ന വാദം റിപ്പോര്‍ട്ട് തളളി.

കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഹമാസ് പ്രവര്‍ത്തകര്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇസ്രയേല്‍ ആക്രമണത്തില്‍ എട്ട് റെഡ്‌ക്രെസന്റ് ജീവനക്കാര്‍,ഗാസ സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള ആറ് പേര്‍,ഐക്യരാഷ്ട്രസഭയുടെ ഒരു ജീവനക്കാര്‍ എന്നിവരാണ് കൊ്ല്ലപ്പെട്ടത്. മാര്‍ച്ച് ഇരുപത്തിമൂന്നിന് പുലര്‍ച്ചെ പരുക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ പോയവരാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആംബുലന്‍സ് അടക്കം മണലില്‍ കുഴിച്ചമൂടി.ഒരാഴ്ച്ചയ്ക്ക് ശേഷം യുഎന്‍ രക്ഷാപ്രവര്‍ത്തകര്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോര്‍ഡ് വിലവര്‍ദ്ധന

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്നും റെക്കോര്‍ഡ് വര്‍ദ്ധന.ഒരു ദിവസത്തിനിടയില്‍ ഗ്രാമിന് അഞ്ച് ദിര്‍ഹം ആണ് കൂടിയത്.ഇരുപത്തിനാല് കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 407 ദിര്‍ഹമായി കൂടി

ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 376 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് കാരറ്റിന് 361 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ആണ് കൂടിയത്.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില എഴുപത്തിരണ്ടായിരം രൂപയ്ക്ക് മുകളിലെത്തി.രാജ്യന്താര വിപണിയില്‍ ഔണ്‍സ് വില 3284 ഡോളറായിട്ടാണ് ഇന്ന് വര്‍ദ്ധിച്ചത്.ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ക്കും താരിഫ് തര്‍ക്കങ്ങള്‍ക്കും അയവുണ്ടാകാത്തതാണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. സമീപകാലത്ത് സ്വര്‍ണ്ണവിലയില്‍ കാര്യമായ കുറവുണ്ടാകില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.ഏപ്രില്‍ മാസത്തിലാണ് സ്വര്‍ണ്ണത്തിന് ഏറ്റവും അധികം വില കൂടിയത്.

വലിയ ഇടയന് വിട:ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

0

ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വിടവാങ്ങി.വത്തിക്കാനിലെ വസതയില്‍ ഇന്ന് പ്രാദേശികസമയം പുലര്‍ച്ചെ 7.35-ന് ആയിരുന്നു അന്ത്യം.എണ്‍പത്തിയെട്ട് വയസായിരുന്നു.ബെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് 2013 മാര്‍ച്ച് പതിമൂന്നിന് അര്‍ജന്റീനയിലെ ബ്യൂനസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.വിശുദ്ധഫ്രാന്‍സീസ് അസീസിയുടെ പേരാണ് മാര്‍പാപ്പ സ്വീകരിച്ചത്.ജീവിത്തില്‍ ആഢംബരങ്ങള്‍ ഒഴിവാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാതൃക തീര്‍ത്തത്.

മരണത്തിലും ഇത് മാര്‍പ്പാപ്പ ആഗ്രഹിച്ചിരുന്നു.സൈപ്രസ് ഓക്ക് വാകമരത്തടികള്‍ കൊണ്ടുനിര്‍മ്മിച്ച മൂന്ന് പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന രീതി വേണ്ടന്ന് നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ലോകരാഷ്ട്രീയത്തില്‍ തന്നെ പലപ്പോഴും ഇടപെടലുകള്‍ നടത്തി.ബാലപീഢനം ലൈഗിംക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദീകര്‍ക്കും മെത്രാന്‍മാര്‍ക്കും എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിച്ചു.സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതി എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.ദൈവം തന്റെ എല്ലാ മക്കളേയും സ്‌നേഹിക്കുന്നുവെന്നാണ് സ്വവര്‍ഗാനുരാഗികളെക്കുറിച്ച് മാര്‍പ്പ്പാ പറഞ്ഞത്.

ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബര്‍ഗോളിയോയുടെയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് പോപ് ഫ്രാന്‍സിസ് ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഔദ്യോഗിക സന്ദര്‍ശനം:പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സൗദിയില്‍ എത്തും

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച്ച സൗദി അറേബ്യയില്‍ എത്തും.രണ്ട് ദിവസം ആണ് സന്ദര്‍ശനം.പ്രതിരോധ രംഗത്തെ സഹകരണം അടക്കം വിവിധ വിഷയങ്ങള്‍ സൗദി ഭരണാധികാരിയുമായി ചര്‍ച്ച ചെയ്യും

ഏപ്രില്‍ ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് തീയതികളില്‍ ആണ് നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം.നരേന്ദ്രമോദിയുടെ മൂന്നാം സൗദി സന്ദര്‍ശനം ആണ് ഇത്.വിവിധ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ പുതിയ കരാറുകളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഒപ്പുവെയ്ക്കും.സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരം ആണ് മോദി സൗദി സന്ദര്‍ശിക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യ സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗവും നടക്കും.വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചയിലും മോദ പങ്കെടുക്കും.പ്രതിരോധ,പുനരുപയോഗ ഊര്‍ജ്ജം.ആരോഗ്യം തുടങ്ങി വിവിധി മേഖലകളിലായിരിക്കും സഹകരണത്തിന് കരാര്‍ ഒപ്പുവെയ്ക്കുകയ.ഗാസ യുദ്ധം അടക്കം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ്

0

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ വീണ്ടും കുതിപ്പ്.2024-ല്‍ 5.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരം ആണ് നടത്തിയതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

ലോകവ്യാപാര സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം 5.23 ട്രില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്നാണ് ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചത്.49000 കോടി ദിര്‍ഹം ആണ് വ്യാപാരമിച്ചം.2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ചരക്കുകള്‍ ആണ് 2024- ല്‍ യുഎഇ കയറ്റുമതി ചെയ്തത്.65000 കോടി ദിര്‍ഹത്തിന്റെ സേവനങ്ങളും 2024-ല്‍ യുഎഇ കയറ്റുമതി ചെയ്തു.ഇതില്‍ 19100 കോടി ദിര്‍ഹത്തിന്റേത് ഡിജിറ്റല്‍ സേവനങ്ങളാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

മധ്യപൂര്‍വ്വദേശത്തെ ആകെ കയറ്റുമതിയില്‍ നാല്‍പ്പത് ശതമാനവും യുഎഇയില്‍ നിന്നും ആണ്.ലോകം വലിയ -സാമ്പത്തിക-വാണിജ്യ വെല്ലുവിളികള്‍ നേരിടുന്നഘട്ടത്തില്‍ യുഎഇ ഒരു തുറന്ന പാത തെരഞ്ഞെടുത്തുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

പുതിയ കരാര്‍:ദുബൈയില്‍ അടുത്ത വര്‍ഷം സ്വയംനിയന്ത്രിത ടാക്‌സി സര്‍വീസ്‌

0

ദുബൈയില്‍ അടുത്ത വര്‍ഷം സ്വയംനിയന്ത്രിത ടാക്‌സികള്‍ നിരത്തിലിറക്കാന്‍ ആര്‍ടിഎ ഒരുങ്ങുന്നു.വരും മാസങ്ങളില്‍ പരീക്ഷണ ഓട്ടം ആരംഭിക്കും.ചൈനീസ് കമ്പനിയായ ബൈഡുവുമായിട്ട് ഇത് സംബന്ധിച്ച കരാറില്‍ ആര്‍ടിഎ ഒപ്പുവെച്ചു.

ബൈഡുവിന്റെ അപ്പോളോ ഗോ ആണ് ദുബൈയില്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.വരും മാസങ്ങളില്‍ അന്‍പതോളം സ്വയംനിയന്ത്രിത ടാക്‌സികളുടെ പരീക്ഷണ ഓട്ടം ദുബൈയില്‍ ആരംഭിക്കും എന്ന് ആര്‍ടിഎ അറിയിച്ചു.റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ചെയര്‍മാന്‍ മാത്തര്‍ അല്‍തായര്‍ പങ്കെടുത്ത ചടങ്ങളില്‍ ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്ട്ട് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹറോസിയനും ബൈഡു ജനറല്‍ മാനേജര്‍ ലിയാങ് സാങ്കും ആണ് കരാറില്‍ ഒപ്പുവെച്ചത്.

നാല്‍പ്പതോളം സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ടാക്‌സികള്‍ ആണ് ബൈഡു ദുബൈയില്‍ നിരത്തിലിറക്കുന്നത്.2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആണ് പദ്ധതി.മൂന്ന് വര്‍ഷത്തിനുള്ളില്‍ വാഹനങ്ങളുടെ എണ്ണം ആയിരമായി വര്‍ദ്ധിപ്പിക്കും.150 ദശലക്ഷം കിലോമീറ്ററോളം യാത്ര നടത്തി സുരക്ഷ ഉറപ്പാക്കിയാണ് ബൈഡുവിന്റെ സ്വയം നിയന്ത്രിത ടാക്‌സി ദുബൈയില്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നത്.ഡ്രൈവറില്ലാതെ പത്ത് ദശലക്ഷം ട്രിപ്പുകളും ബൈഡുവിന്റെ അപ്പോളോ ഗോ പൂര്‍ത്തിയാക്കിയിട്ടുണ്ട്.