Friday, August 7, 2026
Home Blog Page 55

നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്ന് തലാലിന്റെ കുടുംബം

നിമിഷപ്രിയയ്ക്ക മാപ്പ് നല്‍കില്ലെന്ന് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം. വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നതായി സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി പറഞ്ഞു. അതേസമയം അനുനയ ചര്‍ച്ചകള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ദിയാധനം സ്വീകരിക്കില്ലെന്നും തലാലിന്‌റെ സഹോദരന്‍ പറഞ്ഞാതായാണ് റിപ്പോര്‍ട്ട്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി ബിബിസിയോട് വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കുടുംബത്തിന്‌റെ പ്രതികരണം പുറത്തുവരുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതര്‍ മുഖേന നടത്തിയ ചര്‍ച്ചകളില്‍ അനുരജ്ഞന സാധ്യത തെളിയുന്നു എന്ന സൂചനകള്‍ വന്നിരുന്നു. ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കോടതി നീട്ടിവയ്ക്കുകയും ചെയ്തു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വധശിക്ഷ നീട്ടിവച്ചിരിക്കുന്നു എന്നാണ് കോടതി ഉത്തരവ്.

തലാലിന്‌റെ കുടുംബവുമായി ചര്‍ച്ച നടക്കുന്നതായും അതില്‍ തീരുമാനം ആകുന്നത് വരെ സാവകാശം വേണമെന്നുള്ള വാദത്തിലാണ വിധി. എന്നാല്‍ അതിന് പിന്നാലെയാണ് അനുനയനീക്കത്തിന് വഴങ്ങില്ലെന്ന തരത്തില്‍ കുടുംബത്തിന്റെ പ്രതികരണം വരുന്നത്. കുടുംബത്തിന് ഈ വിഷയത്തില്‍ അഭിപ്രായ ഐക്യതയില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും പുരോഗമിക്കുന്നത്. അനുരജ്ഞന ചര്‍ച്ചകള്‍ നടത്തുമെന്നും സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചര്‍ച്ചകള്‍ തുടരുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വ്യക്തമാക്കി.


നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല

0

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവച്ചു. ശിക്ഷാ നടപടി നീട്ടിവച്ചത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിനന്റെ കുടുംബവുമായി ഇന്നും ചര്‍ച്ചകള്‍ തുടരും.യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചു.ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.വിവരം കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചു.സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയായിരുന്നു എന്ന് സാമുവല്‍ ജെറോം വ്യക്തമാക്കി. ജയില്‍ അധികൃതരുമായി സംസാരിച്ചെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.മോചനത്തിനായി വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധശിക്ഷ നീട്ടിവെച്ചെന്ന് ആശ്വാകരമായ വാര്‍ത്ത പുറത്തുവരുന്നത്.

മോചനവുമായി ബന്ധപ്പെട്ട്കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ഇന്നും ചര്‍ച്ച നടത്തിയിരുന്നു.കാന്തപുരം എ ബി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിലാണ് കുടുംബവുമായി ചര്‍ച്ച സാധ്യമായത്.തലാലിന്‌റെ ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു്. .യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറും വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി. എന്നാല്‍ കുടുംബം ദിയാധനം സ്വീകരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശം കുടുംബം തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷ.ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഹരിതാഭ നിറഞ്ഞ നഗരമായി ദുബൈ

0

ദുബൈ നഗരം കൂടുതല്‍ സൗന്ദര്യവത്കരിച്ച് മുനിസിപ്പാലിറ്റി. മരങ്ങളും, പൂച്ചെടികളും, നട്ടുപിടിപ്പിച്ചും, പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ചുമാണ് ദുബൈയെ കൂടുതല്‍ മനോഹരമാക്കിയത്. പത്തൊമ്പത് കോടി ദിര്‍ഹം ചിലവിലാണ് പദ്ധതി നടപ്പിലാക്കിയത്.
എമിറേറ്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായണ് പദ്ധതി നടപ്പിലാക്കിയത്. ഹരിത ഇടങ്ങള്‍, വെളിച്ച സംവിധാനം എന്നിവ ഉള്‍പ്പെടെ പാതയോരങ്ങളുടെയും മറ്റ് സ്ഥലങ്ങളുടെയും ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയാണ്. ഗ്രീന്‍ ദുബൈ പദ്ധതിയുടെ ഭാഗമായാണ് നഗരത്തിന്റെ സൗന്ദര്യവത്കരണം. 30 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. മൂന്ന് ലക്ഷത്തിലേറെ മരങ്ങളും തൈകളും, 2,22,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ പൂക്കളും നട്ടുപിടിപ്പിച്ചു.

ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെയും അല്‍ ഖൈല്‍ റോഡിന്റെയും ഇന്റര്‍സെക്ഷന്‍, ട്രിപ്പോളി സ്ട്രീറ്റിന്റെയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷന്‍, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍നിന്ന് അല്‍ മിന റോഡിലേക്കുള്ള ഷെയ്ഖ് റാഷിദ് റോഡ്, ഏഴാമത് ഇന്റര്‍ചേഞ്ചില്‍നിന്ന് ഷെയ്ഖ് സായിദ് റോഡ്, അല്‍ അമര്‍ദി സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍നിന്ന് അല്‍ ഖവാനീജ് സ്ട്രീറ്റ് എന്നിവയുള്‍പ്പെടെ പ്രധാനയിടങ്ങളിലാണ് കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളും മരങ്ങളുമാണ് നട്ടുപിടിപ്പിച്ചത്. കൂടുതല്‍ ജലസേചന സൗകര്യങ്ങളും, സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സംവിധാനങ്ങളുമാണ് പച്ചപ്പ് പരിപാലിക്കാന്‍ നടപ്പിലാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിത അറിയിച്ചു.

സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷ:നിരവധി മരണം

0

സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.ബദൂയിന്‍-ദുറൂസി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലില്‍ മുപ്പതിലധികം പേര്‍ മരിച്ചു.സംഘര്‍ഷം നേരിടുന്നതിന് സൈന്യത്തെ വിന്യസിച്ചതായി സിറിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തെക്കന്‍ സിറിയയിലെ സൈ്വദ പട്ടണത്തില്‍ ആണ് ബെദൂയിന്‍- ദുറൂസി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റെന്നും ആണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.സിറയയിലെ ന്യൂനപക്ഷവിഭാഗമാണ് ദുറൂസികള്‍.മരിച്ചവരില്‍ കൂടുതല്‍ പേരും ദുറൂസികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.ഒരു ദുറൂസി കച്ചവടക്കാരനെ ബെദൂയിന്‍ ഗ്രോത്രക്കാര്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിചചത് എന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റസ് അറിയിച്ചു.ഇതിന് പിന്നാലെ ചില ബദൂയീനുകളെ ദുറുസികളും തട്ടിക്കൊണ്ടുപോയി.ഇതിന് പിന്നാലെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.സംഘര്‍ഷം നേരിടുന്നതിന് സിറിയന്‍ സൈന്യം സൈ്വദ പട്ടണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

സിറിയന്‍ സൈനത്യത്തിന്റെ നീക്കത്തെ തടയണം എന്ന് ദറൂസികളുടെ മുതിര്‍ന്ന ആത്മിയ നേതാവ് ഷെയ്ഖ് ഹിക്മത് അള്‍ ഹജ്രി നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതിന് ശേഷം പലഘട്ടങ്ങളില്‍ സര്‍ക്കാരില്‍ വിശ്വാം ഇല്ലെന്ന് ദറൂസി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് ബഷാര്‍ അല്‍ അസദിനെ അട്ടിമറിച്ച് അഹമ്മദ് അല്‍ ഷാരയുടെ നേതൃത്വത്തില്‍ സുന്നി സായുധസംഘമായ ഹയാത് തഹ്രിര്‍ അല്‍ ഷാം സിറിയയുടെ അധികാരം പിടിച്ചത്.രാജ്യത്തെ ന്യൂനപക്ഷമായ തങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കും എന്ന ആശങ്കയിലാണ് ദുറൂസികള്‍ എന്നാണ് റിപ്പോര്‍ട്ട്യ.

വിഎസ് എയര്‍:ടിക്കറ്റെടുത്തവര്‍ റീഫണ്ടിന് അപേക്ഷിക്കണം

0

വിസ് എയര്‍ അബുദബിയില്‍ ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് റീഫണ്ട്ന ല്‍കും എന്ന് എയര്‍ലൈന്‍.ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധനയ്ക്കും കാരണമാകും.സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിസ് എയര്‍അബുദബി പ്രവര്‍ത്തിക്കില്ലെന്നാണ് മാനേജ്‌മെന്റ് തിങ്കളാഴ്ച വ്യക്തമാക്കിയത്.യുഎഇയില്‍ നിന്നും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ ആണ് വിസ് എയര്‍.വേനലവധിക്കാലമായതിനാല്‍ നിരവധി പേരാണ് വിസ് എയറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടുള്ളത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ശേഷമുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുകയോ മറ്റ് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയോ ചെയ്യും.ഇതിനായി യാത്രക്കാര്‍ വിഎസ് എയറുമായി ഇമെയില്‍ മുഖാന്തിരം ബന്ധപ്പെടണം.ട്രാവല്‍ ഏജന്റുമാര്‍ ബുക്കിംഗ് പോര്‍ട്ടലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുത്തവര്‍ അതത് സ്ഥാപനങ്ങളെയാണ് ബന്ധപ്പെടേണ്ടത്.

റീബുക്കിംഗ് നിരക്കുകള്‍ ടിക്കറ്റുകളുടെ ലഭ്യത,റൂട്ടുകള്‍ എന്നി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് വിസ് എയര്‍ മാനേജ്‌മെന്റ് അറിയിച്ചു.വിഎസ് എയര്‍ അപ്രതീക്ഷിതമായി സര്‍വീസ് അവസാനിപ്പിക്കുന്നത് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാകും.യാത്രക്കാര്‍ മറ്റ് എയര്‍ലൈനുകളിലേക്ക് കൂട്ടത്തോടെ എത്തുന്നത് നിരക്കില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനയ്ക്ക് കാരണമാകും എന്നാണ് ട്രാവല്‍ എജന്റുമാര്‍ പറയുന്നത്.

ലാഭകരമല്ല:വിസ് എയര്‍ അബുദബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

0

ബജറ്റ് എയര്‍ലൈനായ വിസ് എയര്‍,അബുദിബിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു.സെപ്റ്റംബര്‍ ഒന്നിന് വിസ് അബുദബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.പ്രാദേശിക തലത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും.പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ മൂലമാണ് തീരുമാനം എന്ന് എയര്‍ലൈന്‍ അറിയിച്ചു.അബുദബി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് മധ്യ-കീഴക്കന്‍ യൂറോപ്യന്‍ വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം എന്ന് വിസ് എയര്‍ അറിയിച്ചു.ഓസ്ട്രീയ,ഇറ്റലി,യുകെ തുടങ്ങിയ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് വര്‍ദ്ധിപ്പിക്കും.അബുദബിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിസ് എയര്‍ ചൂണ്ടിക്കാട്ടുന്നത്.ചൂടുള്ള കാലാവസ്ഥയില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് അതിലൊന്ന്.

പശ്ചിമേഷ്യയിലെ മാറിയ ഭൗമരാഷ്ട്രീയവും വ്യോമാതിര്‍ത്തികള്‍ ആവര്‍ത്തിച്ച് അടച്ചിടുന്നതും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നു.മേഖലയിലെ പ്രധാനവിപണികളിലെ വളര്‍ച്ച പരിമിതപ്പെടുത്തും വിധത്തിലുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായി വിസ് എയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട.്ഈ പ്രശ്‌നങ്ങള്‍ മൂലം ചിലവ് കുറഞ്ഞ വിമാനസര്‍വീസ് എന്ന ബിസിനസ് മാതൃക മേഖലയില്‍ ലാഭകരമായി നടത്താന്‍ കഴിയുന്നില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.2021-ല്‍ ആണ് വിസ് എയര്‍ അബുദബി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷ:സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

0

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍.സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം.കേസ് പരിഗണിക്കാന്‍ മാറ്റിവച്ചു.വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.ദിയാധനം സ്വീകരിക്കുന്നതില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും എ ജി സുപ്രിംകോടതിയില്‍.നയതന്ത്ര ഇടപെടല്‍ അംഗീകരിക്കാത്തതിനാല്‍ സ്വകാര്യ തലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. മോചനത്തിനുവേണ്ടി പരമാവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അനൗദ്യോഗിക ആശയ വിനിമയം നടക്കട്ടെയെന്നും ഒരു നിര്‍ദേശവും നല്‍കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി വധശിക്ഷ നടപ്പായാല്‍ സങ്കടകരമാണെന്നും കൂട്ടിച്ചേര്‍ത്തു.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.ഉത്തരവ് മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകനാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കുവൈത്ത് പൗരന്‍മാര്‍ക്ക് ഇ-വീസ ആരംഭിച്ച് ഇന്ത്യ

0

കുവൈത്ത് പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഇ-വീസ സേവനം ആരംഭിച്ച് ഇന്ത്യ. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗി വീസ പോര്‍ട്ടല്‍ വഴി കുവൈത്തികള്‍ക്ക് ഇനി അപേക്ഷ സമര്‍പ്പിക്കാം.വീസ സെന്ററുകളിലോ നയതന്ത്രകാര്യാലയങ്ങളിലോ സന്ദര്‍ശനം നടത്താതെ ഇന്ത്യന്‍ വീസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.വ്യത്യസ്ഥ ആവശ്യങ്ങള്‍ക്ക് കുവൈത്തികള്‍ക്ക് ഇന്ത്യന്‍ വീസയ്ക്ക് അപേക്ഷിക്കാം.വിനോദസഞ്ചാരം-ചികിത്സ-ആയുഷ്-യോഗ,ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്ത്യ വീസ അനുവദിക്കുന്നത്.

രാജ്യാന്തരകോണ്‍ഫറന്‍സുകള്‍ക്കും വീസ ലഭിക്കും.ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ളതാണ് വീസകള്‍.ഇതില്‍ പല വീസകളിലും ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശനം അനുവദിക്കും.അഞ്ച് വര്‍ഷം കാലാവധിയുള്ള വീസയ്ക്ക് എണ്‍പത് ഡോളര്‍ ആണ് പ്രാരംഭനിരക്ക്.എണ്‍പത് വയസിലധികം പ്രായമില്ലാത്ത കുവൈത്ത് പൗരന്‍മാര്‍ക്ക് വീസ ലഭിക്കും.പരമാവധി നാല് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.ഇന്ത്യയില്‍ എത്തുമ്പോള്‍ ആയിരിക്കും യാത്രക്കാരുടെ ബയോമെട്രിക് രേഖപ്പെടുത്തുക.

അഹമ്മദാബാദ് ദുരന്തം:ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചിരുന്നു

0

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തത തുടരുന്നു.തകര്‍ന്ന വിമാനത്തിലെ ത്രോട്ടില്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിന്‌റെ കാരണം വ്യക്തമാക്കിയിട്ടില്ല.പൈലറ്റുമാരെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ച പുരോഗമിക്കുന്നതില്‍ പ്രതിഷേധവുമായി പൈലറ്റ്‌സ് അസോസിയേഷന്‍.ആറുവര്‍ഷത്തിനിടയില്‍ ത്രോട്ടില്‍ കണ്‍ട്രോള്‍ രണ്ടുതവണ മാറ്റിവച്ചെന്നാണ് കണ്ടെത്തല്‍.2019ലും 2023ലുമാണ് മാറ്റിവച്ചതെന്ന് എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍.സ്വിച്ചുകളുടെ തകരാര്‍ കൊണ്ടല്ല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫ് മോഡിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന സാധ്യതയാണ് പറയുന്നത്.അതുകൊണ്ട് തന്നെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിലെ അവ്യക്തത പരിഹരിക്കേണ്ടതുണ്ട്.എങ്ങനെയാണ് രണ്ട് സ്വിച്ചുകളും ഒരുപോലെ ഓഫ് ആയത് എന്നത് കേന്ദ്രീകരിച്ചുള്ള സമഗ്ര അന്വേഷണവും പുരഗോമിക്കുകയാണ്.

അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൈലറ്റ്‌സ് അസോസിയേഷന്‍.അന്വേഷണ സംഘത്തില്‍ വിദഗ്ധ പൈലറ്റുമാരെ ഉള്‍പ്പെടുത്തണമെന്ന് ആണ് ആവശ്യം. പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം.പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ക്കള്‍ ബാലിശമാണെന്നും യന്ത്രത്തകരാര്‍ സംഭവിച്ചോ എന്നുള്ളത് വിശദമായി പരിശോധിക്കണമെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‌റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു.അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച ഒതുങ്ങുന്നതില്‍ കടുത്ത വിമര്‍നം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം

വ്യാപാരയുദ്ധം മുറുകുന്നു:30 ശതമാനം ഇറക്കുമതി തീരുവയുമായി ഡൊണള്‍ഡ് ട്രംപ്‌

യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് നികുതി പ്രാബല്യത്തില്‍ വരും.തീരുവ വര്‍ദ്ധിപ്പിച്ച നടപടി അന്യായമാണെന്ന് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും പ്രതികരിച്ചു.ട്രംത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ കുറപ്പിലാണ് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ എന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളുമായാണ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമായും അമേരിക്ക വ്യാപാരബന്ധം തുടരും എന്നും പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും അതെന്നും ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് വരെ സമയം ഉണ്ടെന്നും വ്യാപാരകരാറുകളില്‍ ചര്‍ച്ച തുടര്‍ന്നാല്‍ അതിന്റെ ഗണം മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും ലഭിക്കും എന്നും ട്രംപ് അറിയിച്ചു.ട്രംപിന്റെ പുതിയ നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ആവശ്യമെങ്കില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തും എന്നും പ്രഖ്യാപിച്ചു.പരമാധികാരത്തില്‍ വിലപേശലുകള്‍ സാധ്യമല്ലെന്ന് മെക്‌സിക്കോയും പ്രതികരിച്ചു.