Friday, August 7, 2026
Home Blog Page 43

ദുബൈയിൽ പാർക്കിംഗ് നിയമലംഘനങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട്

0

2025 രണ്ടാം പാദം പരിശോധിക്കുമ്പോൾ 6.6ലക്ഷം നിയമലംഘനങ്ങൾ നടന്നതായാണ് കണ്ടെത്തൽ.കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പതിനാറ് ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്.പൊലീസ്,ട്രാഫിക് ഉദ്യോഗസ്ഥരോ നേരിട്ടല്ലാതെ സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങളാണ് നിയമലംഘനങ്ങൾ കണ്ടെത്താൻ നിരത്തിലുള്ളതെന്നും പാർക്കിൻ കമ്പനി അറിയിച്ചു.

നഗരത്തിൽ വിവിധയിടങ്ങളിൽ സഞ്ചരിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കയ്യോടെ കണ്ടെത്തുകയാണ് സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ചെയ്യുന്നത്.പ്രധാനമായും പാർക്കിംഗ് ഫീസ് അടയ്ക്കാത്തതും ടിക്കറ്റ് പുതുക്കാത്തതും ആണ് പൊതുവായി കണ്ടെത്തുന്ന നിയമലംഘനമെന്ന് പാർക്കിൻ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു.സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2025ന്റെ ആദ്യ പകുതിയിൽ മാത്രം സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങളുടെ സഹായത്തോടെ 1.3 കോടി സ്കാനിംഗ് പരിശോധനകൾ നടന്നതായും മുഹമ്മദ് അബ്ദുള്ള അൽ അലി കൂട്ടിച്ചേർത്തു.നിയമങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അതിനായി പണം അടയ്ക്കുന്നതിലടക്കം കൂടുതൽ ഒാപ്ഷനുകൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അനാവശ്യമായി പിഴ വിധിക്കുന്ന സാഹചര്യമുണ്ടായാൽ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സ്മാർട്ട് പാർക്കിംഗ് സംവിധാനം അടക്കം വ്യാപകമാക്കിയ സാഹചര്യത്തിൽ സൗകര്യങ്ങൾ പരമാവധി പ്രയോചനപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു

ബിഹാര്‍ വോട്ടര്‍ പട്ടിക:ഒഴിവാക്കപ്പെട്ടവര്‍ക്ക് പുനപരിശോധനയ്ക്ക് സമര്‍പ്പിക്കാം

0

ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പുനപരിശോധനയ്ക്ക് ആധാര്‍കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രിംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാര്‍ സ്വീകരിക്കണമെന്നും പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും കോടതി ഉത്തരവ്.പുനപരിശോധനയ്ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും ഫോമുകള്‍ നേരിട്ട് നല്‍കേണ്ടതില്ലെന്നും സുപ്രിംകോടതി ഉത്തരവിട്ടു.പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ആധാര്‍ കാര്‍ഡോ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിഷയത്തില്‍ ഹര്‍ജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാര്‍ട്ടികളേയും കോടതി എതിര്‍കക്ഷികളായി ചേര്‍ത്തു.സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിക്കാരുടെ പരാതി പരിഗണിച്ച് ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കുന്നിടത്ത് ബിഎല്‍ഓമാര്‍ രസീത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഇതിനിടെ കോടതി നിര്‍ദേശിച്ച പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകളും കാരണവും അടങ്ങിയ പട്ടിക വെബ്‌സൈറ്റിലും പോളിംഗ് ബൂത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് കെ.എ പോള്‍ സുപ്രീംകോടതിയില്‍

0

നിമിഷപ്രിയയുടെ വധശിക്ഷ 24, 25 തിയതികളിലൊന്നില്‍ നടപ്പാക്കുമെന്ന് കെ എ പോള്‍.വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി.നിമിഷപ്രിയയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടനാ സ്ഥാപകനുമായ ഡോ കെ എ പോള്‍ സുപ്രിംകോടതിയെ സമീപിച്ചത്.ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കരുതെന്നുമാണ് ആവശ്യം.നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിക്കുന്നതെന്നും കെഎ പോള്‍ പറയുന്നു.ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രംികോടതി നോട്ടീസ് അയച്ചു.ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

കഴിഞ്ഞ ദിവസം നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്നും മോചനദ്രവ്യം ആവശ്യമാണെന്നും കാണിച്ച് കെ എ പോള്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും പങ്കുവച്ചായിരുന്നു പോസ്റ്റ്.8.3 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ എ പോള്‍ പറഞ്ഞത്.എന്നാല്‍ പ്രചാരണം തീര്‍ത്തും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അജ്മാന്‍ ഷെയ്ഖ് സായിദ് റോഡ് നവീകരണ പദ്ധതി

0

അജ്മാനില്‍ ഷെയ്ഖ് സായിദ് റോഡില്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നു.പതിനൊന്ന് ദശലക്ഷം ദിര്‍ഹം ചിലവില്‍ ആണ് നവീകരണം.ഷെയ്ഖ് സായിദ് റോഡില്‍ ഷെയ്ഖ് ഖലീഫ സട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ റവ്ദ ബ്രിഡ്ജ് വരെയാണ് വികസനപദ്ധതി നടപ്പാക്കുന്നത്.ആകെ 3.7 കിലോമീറ്റര്‍ ദൂരത്തില്‍ പതിനൊന്ന് ദശലക്ഷം ദിര്‍ഹം ചിലവില്‍ നവീകരണം നടപ്പിലാക്കുന്നത്.ഇരുവശത്തും ഓരോ പുതിയ ലെയ്ന്‍ വീതം നിര്‍മ്മിക്കും.ഇതോടെ ഇവിടെ ലെയ്‌നുകളുടെ എണ്ണം മൂന്നില്‍ നിന്നും നാലായി ഉയരും.നവീകരണപദ്ധതി യാത്രാസമയത്തില്‍ മുപ്പത്തിയഞ്ച് ശതമാനം കുറവ് വരുത്തും.മണിക്കൂറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണം 3900-ല്‍ നിന്നും 5200 ആയി ഉയരും.

റോഡ് വികസനത്തിന് ഒപ്പം ഡ്രെയ്‌നേജ് സംവിധാനവും നിര്‍മ്മിക്കുന്നുണ്ട്.റോഡിലെ വെളിച്ചവിന്യാസും വര്‍ദ്ധിപ്പിക്കും.അജ്മാന്‍ മുന്‍സിപ്പാലിറ്റിയും പൊലീസും ചേര്‍ന്നാണ് വികസന പദ്ധതി നടപ്പാക്കുന്നത്.അജ്മാന്‍ വിഷന്‍ 2030-ന്റെ ഭാഗമായിട്ടാണ് റോഡ് നവീകരണം.

രാഹുലിന് എതിരായ പരാതി:ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കെ.പി.സിസി അന്വേഷണത്തിന് ഒരുങ്ങുന്നു.ഇതിനായി ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കാനാണ് തീരുമാനം.രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധവും ശക്തമാണ്.

തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ഉയര്‍ന്ന് വന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍പില്‍ എത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്ന നേതൃത്വത്തിന് എതിരെയും പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നുണ്ട്.പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും തന്നെ രാഹുലിന് എതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു.ഇവയെല്ലാം പരിശോധിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഒരുങ്ങുന്നത്.മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വെളിപ്പെടുത്തലുകളും പാര്‍ട്ടി സമിതി അന്വേഷിക്കും.യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമായി.അബിന്‍ വര്‍ക്കി, കെ.എം അഭിജിത്ത്,ജെ.എസ് അഖില്‍ എന്നിവരാണ് പരിഗണനയില്‍ ഉള്ളത്.ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടം.വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയട്ടുണ്ട്.രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.എന്നാല്‍ രാജി വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു:രാജി ചോദിച്ച് വാങ്ങി ഹൈക്കമാന്‍ഡ്‌

0

ആരോപണശരങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്പ്ര ഖ്യാപനം.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പ്രതികരിച്ചു.രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ലീല സന്ദേശമയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ചോദിച്ച് വാങ്ങിയത്.മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയതിന് ശേഷം ആണ് രാഹുലിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലധികം പരാതികള്‍ കിട്ടിയിരുന്നു.ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ ആരോപണങ്ങളുന്നയിച്ച് രംഗത്ത് എത്തിയത്.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.ഇതിന് പിന്നാലെയാണ് രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മുതിര്‍ന്ന നേതാക്കള്‍ എത്തിയത്.അതെസമയം രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മ്മികതയുടെ പുറത്താണ് രാജി എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.പാര്‍ട്ടിപ്രവര്‍ത്തകര്‍ സര്‍ക്കാരിന് എതിരായ നിലപാട് എടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായികരിക്കേണ്ടിവരും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.തെറ്റ് ചെയ്തത് കൊണ്ടല്ല രാജി എന്നും രാഹുല്‍ വിശദീകരിച്ചു.

താരിഫ് യുദ്ധം യു.എസിനെ ദോഷകരമായി ബാധിക്കുമെന്ന് നിക്കി ഹേലി

0

ഇന്ത്യയ്‌ക്കെതിരെ താരിഫ് യുദ്ധം തുടരുന്ന ട്രംപിന് മുന്നറിയിപ്പ് നല്‍കി യുഎസ് മുന്‍ അംബാസഡര്‍ നിക്കി ഹേലി.ഇന്ത്യയെ പിണക്കരുതെന്നും ചൈനയാണ് ഭീഷണിയെന്നും നിക്കി ഹേലി.ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം നടത്തി അതിര്‍ത്തി വ്യാപാരം അടക്കം വിവിധ വിഷയങ്ങളില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് നിക്കി ഹേലിയുടെ മുന്നറിയിപ്പ്.റഷ്യന്‍ ഏണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയു
െവക്കിലാണെന്നാണ് മുന്‍ യുഎസ് അംബാസഡറുടെ മുന്നറിയിപ്പ് ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നെങ്കില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നാണ് നിക്കി ഹേലി വ്യക്തമാക്കുന്നത്.

ഇന്ത്യയെ ചൈനയെപ്പോലെ ശത്രുവായി കാണരുത്.താരിഫുകളുടെ വിഷയോ ഇന്ത്യ പാകിസ്താന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളോ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ കാരണമാകരുതെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു. ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്നത്.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ചൈനയുടെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഭൗമരാഷ്ട്രീയ സംഭവമാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക രാജ്യമായ ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ മുന്നേറ്റം തകര്‍ക്കുന്നത് ദുരന്തമായിരിക്കുമെന്നും നിക്കി ഹേലിയുടെ മുന്നറിയിപ്പ്

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള സൈനിക നടപടി തുടങ്ങി ഇസ്രയേല്‍ സൈന്യം

0

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള സൈനികനീക്കം ആരംഭിച്ചെന്ന് ഇസ്രയേല്‍. സെപ്റ്റംബര്‍ ആദ്യ ആഴ്ച്ചയോട് കൂടി ഗാസസിറ്റി പൂര്‍ണ്ണമായും പിടിച്ചെടുക്കാനാണ് നീക്കം.പതിനായിരക്കണക്കിന് പലസ്തീനികള്‍ ആണ് ഗാസസിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോകുന്നത്.പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രതിരോധസേന ഗാസ സിറ്റിയില്‍ സൈനികനടപടി ആരംഭിച്ചത്.സൈനിക നീക്കത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.ഇതിനകം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങള്‍ പിടിച്ചെടുത്തതായും ഐഡിഎഫ് അവകാശപ്പെട്ടു.ഗാസസിറ്റിയില്‍ ഹമാസിന്റെ പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ഹമാസിന്റെ ആക്രമണത്തില്‍ ഇന്നലെ മൂന്ന് ഇസ്രയേല്‍ സൈനികര്‍ക്ക് പരുക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചിട്ടുണ്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകും.രണ്ടാംവാര്‍ഷികത്തിന് മുന്‍പ് ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുത്ത് ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.അറുപതിനായിരം കരുതല്‍ സൈനികരോട് സെപ്റ്റംബറോടെ ജോലിയില്‍ പ്രവേശിക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുപതിനായിരത്തോളം കരുതല്‍ സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു.രാജ്യാന്തരസമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ തള്ളിയാണ് ഗാസ സിറ്റിയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചിച്ചിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കും നഗരം പിടിച്ചെടുക്കുന്നതിന് ആണ് നീക്കം.


വിവിധ ലോകരാജ്യങ്ങളിലേക്ക് സഹായം എത്തിച്ച് യുഎഇ

0

ആഗോളതലത്തില്‍ യുഎഇ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ.ഇതുവരെ പതിനായിരം കോടിയിലധികം ഡോളറിന്റെ സഹായം ആണ് യുഎഇ നല്‍കിയത്.1971-ല്‍ യുഎഇ രുപികൃതമായതിന് മുതല്‍ 2024 അവസാനം വരെയുള്ള കാലയളവില്‍ ആണ് വിവിധ ലോകരാഷ്ട്രങ്ങളിലേക്കായി യുഎഇ പതിനായിരം കോടി ഡോളറിന്റെ സഹായം എത്തിച്ചത്.206 രാജ്യങ്ങളിലായി നൂറ് കോടിയിലധികം ജനങ്ങള്‍ യുഎഇ സഹായത്തിന്റെ ഗണഭോക്താക്കളായിട്ടുണ്ടെന്നാണ് കണക്ക്.ആഗോളതലത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

മാനുഷികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎഇ ഉദാരമനസ്‌കതയേയും പ്രതിബദ്ധതയേയും ഐക്യരാഷ്ട്രസഭ പ്രശംസിച്ചു.യുഎഇയുടെ സഹായത്തില്‍ എണ്‍പത് ശതമാനത്തിലധികവും വിവിധ രാജ്യങ്ങളില്‍ വികസനപദ്ധതികള്‍ക്കായിട്ടാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.കെടുതികളും ദുരിതങ്ങളും നേരിടുന്ന രാജ്യങ്ങളിലേക്ക് വന്‍തോതില്‍ സഹായം ആണ് യുഎഇ എത്തിക്കുന്നത്.ഗാസയിലേക്ക് ഇതുവരെ എത്തിയ ആകെ സഹായത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം യുഎഇയുടെ സംഭാവനയായിരുന്നു.യെമന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളലേക്കും യുഎഇ സഹായം എത്തിക്കുന്നുണ്ട്.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അനിശ്ചിതാവസ്ഥ

0

ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ വീണ്ടും അനിശ്ചിതാവസ്ഥ.മുഴുവന്‍ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കണം എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഐഡിഎഫ് പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി അംഗീകാരം നല്‍കി.
ഹമാസിന്റെ നിരായുധീകരണം,മുഴുവന്‍ ബന്ദികളുടെയും മോചനം,ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കല്‍,ഗാസ മുനമ്പിന്റെ സുരക്ഷാ നിയന്ത്രണം എന്നിവ നടക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.ഗാസയില്‍ ഹമാസിനും പലസത്‌നീന്‍ അതോറിട്ടിക്കും പങ്കാളിത്തമില്ലാത്ത മറ്റൊരു ഭരണനിര്‍വഹണസംവിധാനവും സ്ഥാപിതമാകണം.ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ലഭിച്ച ശേഷവും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിക്കുന്നത് ഈ ആവശ്യങ്ങളാണ്.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ ഘട്ടംഘട്ടമായി ബന്ദികളെ മോചിപ്പിക്കാം എന്നാതണ് ഹമാസിന്റെ നിലപാട്.അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലും ഇത് തന്നെയാണ് പറയുന്നത്.അതെസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് ഇസ്രയേല്‍ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നതെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇതിനിടയില്‍ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍.ഇതിനായി പ്രതിരോധ സേന തയ്യാറാക്കിയ പദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കി.