Friday, August 7, 2026
Home Blog Page 41

രാഹുലിന് കുരുക്കു മുറുകുന്നു:വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് പരിശോധന

0

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കേസില്‍ പത്തനംതിട്ടയില്‍ വ്യാപകപരിശോധന.രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുപ്പക്കാരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും.അടുരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്.സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും രാഹുലിന്റെ അനുയായികളുടെ ഫോണുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ വീടുകളിലായിരുന്നു പരിശോധന.

കേസിലെ മുഖ്യപ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ രാഹുലിന്റെ വീട്ടിലും പരിശോധന നടത്തും.കേസില്‍ ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.ഇക്കാരണത്താലാണ് രാഹുലിനെ പൊലീസ് വിളിപ്പിക്കുന്നത്.നിലവില്‍ കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്.അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

നരേന്ദ്രമോദിയുടെ ജനപ്രീതി കുറയുന്നതായി റിപ്പോര്‍ട്ട്‌

0

നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നതായി സര്‍വേഫലം.എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും ജനങ്ങള്‍ക്ക് അതൃപ്തി.ഓഗസ്റ്റില്‍ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും ജനപ്രീതി കുറയുന്നതായി കണ്ടെത്തല്‍.ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ മോദിയുടെ പ്രകടനം മികച്ചത് എന്ന അഭിപ്രായമുള്ളത് 62 ശതമാനം പേര്‍ക്കായിരുന്നു എങ്കില്‍ ഓഗസ്റ്റ് ആകുമ്പോള്‍ അത് 58 ശതമാനമായി കുറഞ്ഞു.ആറ് മാസനത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണമികവിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട 62.1 ശതമാനം ആളുകളുണ്ടായിരുന്ന ഓഗസ്റ്റ് ആയപ്പോള്‍ 10 ശതമാനം കുറഞ്ഞു.15.3ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.34.2 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ മൂന്നാം ടേം മികച്ചത് എന്ന് വിലയിരുത്തി.ഫെബ്രുവരിയില്‍ ഇത് 36.1 ശതമാനം ആയിരുന്നു.12.6 ശതമാനം പേര്‍ മോദിയുടെ പ്രകടനം മോശമാണെന്ന് തന്നെ അഭിപ്രായപ്പെട്ടു.

ഗാസയില്‍ യുഎഇുടെ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

0

കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ഗാസയില്‍ കുടിവെള്ളം എത്തിച്ച് യുഎഇ. പത്ത് ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
ഈജിപ്തില്‍ യുഎഇ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗാസയില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇമാറാത്തി പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രതിദിനം രണ്ട് ദശലക്ഷം ഗ്യാലന്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ശേഷിയുള്ളതാണ് പദ്ധതി.ഈജ്പിതില്‍ യുഎഇ നിര്‍മ്മിച്ച ജലശുദ്ധീകരണ ശാലകളില്‍ നിന്നുള്ള വെള്ളം ഖാന്‍ യൂനിസിലെ അല്‍മുറാഖ് സംഭരണിയില്‍ ആണ് ശേഖരിക്കുന്നത്. ഈ സംഭരണിക്ക് അന്‍പത് ലക്ഷം ലീറ്റര്‍ ജലം ശേഖരിക്കുന്നതിന് ശേഷിയിട്ടുണ്ട്.

ഗാസയുടെ വിവിധ ഭാഗങ്ങളിലായി ആറ് ജലശുദ്ധികരണ ശാലകളില്‍ നിന്നാണ് വെള്ളം സംഭരണിയിലേക്ക് എത്തിക്കുന്നത്.ജലവിതരശൃംഖല സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ഒരുക്കിയത് യുഎഇ ആണ്.കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പദ്ധതി.മാധ്യമപ്രവര്‍ത്തകരുടെയും ജനനേതാക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

ഇന്ത്യന്‍ വിമാനകമ്പനികള്‍ ഈ വര്‍ഷവും നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്‌

0

പ്രവാസികളെ തരാതരം പോലെ കൊള്ളയടിച്ചിട്ടും അധികനിരക്ക്
ഈടാക്കിയിട്ടും ഇന്ത്യന്‍കമ്പനികള്‍ ഈ വര്‍ഷവും നഷ്ടത്തില്‍ എന്ന് കണക്കുകള്‍.കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായിരിക്കും നഷ്ടം എന്നാണ് പ്രവചനം.നടപ്പുസാമ്പത്തിക വര്‍ഷത്തെ ആകെ നഷ്ടം 95000 കോടി മുതല്‍ 105000 കോടി രൂപ വരെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആഐര്‍എയുടെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം 55000 കോടി രൂപയായിരുന്നു ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ നഷ്ടം.


ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവും പുതിയ വിമാനങ്ങളുടെ ഡെലിവറി വൈകുന്നതുമൂലമുള്ള പ്രശ്‌നങ്ങളും ആണ് നഷ്ടത്തിന് കാരണം.നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മൂന്ന് മുതല്‍ ആറ് ശതമാനം വരെ യാത്ര്ക്കാരുടെ കുറവുണ്ടാകും എന്നാണ് വിലയിരുത്തല്‍.ഇത്തവണ മഴ കൂടിയതും അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് പ്രശ്‌നങ്ങളും വിമാനങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്.വിമാനങ്ങള്‍ വൈകുന്നത് മൂലം സര്‍വീസ് വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടുന്നതിനും എയര്‍ലൈനുകള്‍ക്ക് കഴിയുന്നില്ല.2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിമാനകമ്പനിളുടെ കൈവശം ഉള്ളത് ആകെ 885 വിമാനങ്ങളാണ്.

യുഎഇയില്‍ഗതാഗത വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തിഹാദ് പാസഞ്ചര്‍ സര്‍വീസ്‌

0

ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വിവിധ
എമിറേറ്റുകള്‍ക്കിടയിലെ വാഹനത്തിരക്ക്് കുറയും എന്നും വിലയിരുത്തല്‍.
ഷാര്‍ജ അടക്കമുള്ള എമിറേറ്റുകളുടെ വന്‍ വികസനത്തിനും ഇത്തിഹാദ്
പാസഞ്ചര്‍-ചരക്ക് സര്‍വീസുകള്‍ സഹായകമാകും.യുഎഇയുടെ ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ദുബൈയ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.ഇരു എമിറേറ്റുകള്‍ക്കിടയിലെ യാത്രകള്‍ക്ക് കൂടുതല്‍ പേര്‍ ട്രെയിന്‍ ആശ്രയിച്ച് തുടങ്ങുന്നതോടെ പ്രധാനപാതകളിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും.

പാസഞ്ചര്‍ ട്രെയ്‌നിന് നിലവില്‍ ദുബൈ ഷാര്‍ജ അബുദബി ഫുജൈറ എന്നിവിടങ്ങളിലായി നാല് സ്റ്റേഷനുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയില്‍ ആണ് ഇത്തിഹാദ് റെയ്‌ലിന്റെ ആദ്യ പാസഞ്ചര്‍ സ്റ്റേഷനുകളില്‍ ഒന്ന് നിര്‍മ്മിക്കുന്നത്.ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ക്കും ഭാവിയില്‍ ഇത്തിഹാദ് റെയില്‍ പ്രയോജനപ്പെടും.നിലവില്‍ പരീക്ഷണ ഓട്ടത്തിലാണ് പാസഞ്ചര്‍ ട്രെയ്ന്‍.അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് ആണ് നീക്കം.സൗദി അതിര്‍ത്തിയില്‍ സില മുതല്‍ ഫുജൈറ വരെ പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാസഞ്ചര്‍ സര്‍വീസ് വരുന്നത്.എമിറേറ്റുകള്‍ക്കിടയിലെ യാത്രകളിലും ഇത്തിഹാദ് റെയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും.മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗതയില്‍ ആണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

സൗദിയില്‍ ഇന്ത്യക്കാരി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

0

സൗദി അറേബ്യയില്‍ മൂന്ന് മകളെ കൊലപ്പെടുത്തി ഇന്ത്യന്‍
യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആറും, മൂന്നും വയസുള്ള
കുട്ടികളാണ് മരിച്ചത്.ചികിത്സയില്‍ കഴിയുന്ന യുവതി പൊലീസ്
കസ്റ്റഡിയിലാണ്.ഹൈദരാബാദ് സ്വദേശിയായ സൈദ ഹുമൈദ അംറിന്‍ ആണ്
പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അല്‍കോബാറിലാണ് സംഭവം.മൂന്ന് വയസുകാരനായ മുഹമ്മദ് യൂസഫ്,ഇരട്ടസഹോദരങ്ങളായ മുഹമ്മദ് സാദിഖ്,മുഹമ്മദ് ആദില്‍ എന്നിവരാണ് മരിച്ചത്.
ബാത്ത് ടബ്ബില്‍ വെളളം നിറച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ
നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുട്ടികളെ
കൊലപ്പെടുത്തിയ ശേഷം സൈദ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും
കാല്‍ വഴുതി വീണ് ബോധം നഷ്ടപ്പെടുകയായിരുന്നു.ഭര്‍ത്താവ്
മുഹമ്മദ് ഷാനവാസ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോള്‍ ആണ്
ആത്മഹത്യയ്ക്ക് ശ്രമിച്ച സൈദയേയും കുട്ടികളേയും കാണുന്നത്.
ആറ് മാസം മുന്‍പാണ് സൈദയും കുട്ടികളും സന്ദര്‍ശകവീസയില്‍
സൗദി അറേബ്യയില്‍ എത്തിയത്.കുടുംബപ്രശ്‌നങ്ങള്‍ ആണ്
കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്
എന്നാണ് വിവരം.എന്നാല്‍ ഭാര്യയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു
എന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്‌

0

ലൈംഗീക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്.സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി.ആരോപണങ്ങളും വെളിപ്പെടുത്തലുകളും തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

സ്ത്രീകള്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ തന്നെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച ശേഷമാണ് നിയമനടപടിയിലേക്ക് കടന്നത്.തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നത്.ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗവും കേസെടുത്തേക്കും.ബലാവകാശ കമ്മീഷനിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു.ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്നുകളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ലെന്നും ആരോപണത്തില്‍ കൃത്യമായ അന്വേഷണവും നിയമ നടപടിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു

കേസെടുത്തു

മാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം

0

ഗാസയിലെ ആശുപത്രി ആക്രമണം ഹമാസിന്റെ നിരീക്ഷണ ക്യാമറ തകര്‍ക്കാനായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം.മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരുന്നില്ല.സംഭവത്തില്‍ ഇസ്രയേല്‍ സൈനിക മേധാവി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് നാസര്‍ ആശുപത്രിയില്‍ ഹമാസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കാനായിരുന്നു ആക്രമണം എന്നാണ് സൈന്യത്തിന്റെ വിശദീകരണം.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഹമാസ് ഭീകരരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വിശദീകരണത്തില്‍ നിന്നും വ്യത്യസ്ഥമാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്.സംഭവിക്കാന്‍ പാടില്ലാത്ത ദാരുണസംഭവം എന്നാണ് ആശുപത്രി ആക്രമണത്തെക്കുറിച്ച് നെതന്യാഹു തിങ്കളാഴ്ച പ്രതികരിച്ചത്.

രാജ്യാന്തരവാര്‍ത്ത ഏജന്‍സികളായ റോയിട്ടേഴ്‌സ് അസോസിയേറ്റഡ് പ്രസ്,ടെലിവിഷന്‍ ചാനലായ അല്‍ജസീറ എന്നിവയുടെ പ്രതിനിധികള്‍ ആണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഗാസയിലെ സംഭവവികാസങ്ങള്‍ രാജ്യാന്തരമാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തിച്ചുകൊണ്ടിരുന്നവരാണ് മരിച്ച അഞ്ച് മാധ്യമപ്രവര്‍ത്തകര്‍.നാസര്‍ ആശുപത്രിയില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ തത്സമം നല്‍കിയിരുന്നു.ഈ ക്യാമറ പ്രവര്‍ത്തിപ്പിച്ചിരുന്ന ആളാണ് ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇതിന് ശേഷം പത്ത് മിനുട്ട് കഴിഞ്ഞായിരുന്നു രണ്ടാമത് ആക്രമണം.ഈ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ അടക്കം പത്തൊന്‍പത് പേരും കൊല്ലപ്പെട്ടു.

ദുബൈ ജനസംഖ്യ നാല്‍പ്പത് ലക്ഷത്തിലേക്ക്

0

ദുബൈ ജനസംഖ്യ നാല്‍പ്പത് ലക്ഷത്തിലേക്ക്.കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ ജനസംഖ്യ ഇരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്.ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 39,99247 ഇന്ന് എമിറേറ്റിലെ ജനസംഖ്യ.എമിറേറ്റിലേക്ക് വിവിധ ലോകരാജ്യങ്ങളില്‍ താമസക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നതാണ് ജനസംഖ്യയില്‍ പ്രതിഫലിക്കുന്നത്.2011-ല്‍ ആണ് ദുബൈ ജനസംഖ്യ ഇരുപത് ലക്ഷം കടന്നത്.കോവിഡിന് ശേഷം ദുബൈയുടെ ജനസംഖ്യ വര്‍ദ്ധനവിന് വേഗം കൂടിയിട്ടുണ്ട്.

ഇന്ത്യ,യു.കെ,റഷ്യ,ആഫ്രിക്ക,തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ദുബൈയിലേക്ക് കുടിയേറുന്നത്.2021-ല്‍ മാത്രം മുപ്പതിനായിരം ബ്രിട്ടീഷ് പൗരന്‍മാര്‍ ദുബൈയിലേക്ക് കുടിയേറി.2023-ല്‍ ഇത് നാല്‍പ്പതിനായിരമായി ഉയര്‍ന്നു.240000 ബ്രിട്ടീഷുകാര്‍ ദുബൈയില്‍ നിലവില്‍ താമസിക്കുന്നുണ്ട്്.ദുബൈയിലെ കോടിശ്വരന്‍മാരുടെ എണ്ണവും കൂടുകയാണ്.2024-ലെ കണക്കുകള്‍ പ്രകാരം 81200 കോടിശ്വരന്‍മാരാണ് ദുബൈയില്‍ ഉള്ളത്.

ചട്ടലംഘനംഒരുകൂട്ടം സമൂഹമാധ്യമ ഉപയോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യും

0

നിയലംഘനം നടത്തിയ ഒരുകൂട്ടം സമൂഹമാധ്യമ ഉപയോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുഎഇ തീരുമാനം.സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം ഉണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്നും നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു.

സമൂഹമാധ്യമ ഉള്ളടക്കങ്ങളില്‍ മാനദണ്ഡ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരുകൂട്ടം ഉപയോക്താക്കളെ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.ഉത്തരവാദിത്തമുള്ള മാധ്യമ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും മോശം ഉള്ളടക്കങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും ആണ് തീരുമാനം എന്നും നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു.സമൂഹമാധ്യപ്ലാറ്റ്‌ഫോമുകളില്‍ മാധ്യമ ധാര്‍മ്മികതയും മൂല്യങ്ങളും പാലിക്കണം എന്നും നാഷണള്‍ മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.

എന്‍.എം.സിയുടെ നിരീക്ഷക സംഘം ഇരുപത്തിനാല് മണിക്കൂറും സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.ഉള്ളടക്കങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കനത്ത പിഴയായിരിക്കും ശിക്ഷയായി ലഭിക്കുക.യുഎഇയുടെ സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വിരുദ്ധമായ ഉള്ളടങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ.ഗുരുതര കുറ്റങ്ങള്‍ക്ക് തടവുശിക്ഷയും ലഭിക്കും.