Thursday, August 6, 2026
Home Blog Page 37

പിഎം ശ്രീയില്‍ ഒപ്പുവെയ്ക്കാമെന്ന് 2024-ല്‍ കേരളം ഉറപ്പ് നല്‍കി

0

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാമെന്ന് 2024 മാര്‍ച്ചില്‍ കേരളം ഉറപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫില്‍ ഭിന്നത തുടരുന്ന അവസരത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. അനുനയ നടപടിയുടെ ഭാഗമായി സിപിഐ നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.


പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും കരാര്‍ പിന്‍ വലിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വെക്കുന്ന വാദം. ഇതിനെ സാധൂകരിക്കുന്ന പ്രതികരണമാണ കേന്ദ്ര വിദ്യാഭാസ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പിഎം ശ്രീക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിലപാട് എടുക്കുമ്പോഴും പദ്ധതിക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരുന്നുവെന്ന് സഞ്ജയ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ പദ്ധതിയുമായി സഹകരിക്കാന്‍ കേരളം ധാരണയായിരുന്നു എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നത്. എന്‍ ഇപി ഒരുമാതൃക മാത്രമാണെന്നും പാഠപുസ്തകം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ കേരളം പങ്കാളിയായത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച പോലും നടന്നില്ല എന്ന് വ്യക്തം. പദ്ധതിയില്‍ കൂടിയാലോചനയില്ലാതെ ഒപ്പിട്ട നടപടിയിലാണ് സിപിഐ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുന്നേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയില്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ സിപിഐ എങ്ങനെ വിലയിരുത്തും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. കരാര്‍ റദ്ദാക്കാത്ത പക്ഷം മന്ത്രിമാരെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാത്തിലേയ്ക്ക് കടക്കേണ്ടി വരുമെന്ന സിപിഐ സൂചന സൂചന നല്‍കിയിരുന്നു. നാളെ ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവ് ഇക്കാര്യത്തില്‍ ്അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. പദ്ധതിയുമായി മുന്നോട്ട പോകുമെന്ന് വിദ്യാഭാസ വകുപ്പും കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ സിപിഐയും ഉറച്ചുനില്‍ക്കുകയാണ്. സിപിഎം സിപിഐ കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല. സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതിലും സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. എന്നാല്‍ പ്രകാശ് ബാബുവിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ല എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി സിപഐ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

ദുമ:ജലമധ്യത്തിലൊരു ഒഴുകുന്ന വിസ്മയം

0


വിസമയങ്ങളുടെ നഗരമായ ദുബൈയില്‍ മറ്റൊരു വിസ്മയം കൂടി വരുന്നു. ദുമ എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് പുതിയ വിസമയകാഴ്ച്ചയാകാന്‍ ഒരുങ്ങുന്നത്.

ദുമയെന്നാല്‍ ദുബൈ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നാണ്. ഇത് എവിടെയാണ്, എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതിലാണ് ഇത് വിസ്മയമാകുന്നത്. ജലമധ്യത്തില്് പൊന്തിക്കിടക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് ദുമ. ദുബൈ ക്രീക്കിലെ ജലമധ്യത്തില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ജപ്പാന്‍ ആര്‍ക്കിടെക്റ്റായ ടാഡോ ആന്‍ഡോയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് എക്‌സിലൂടെ രൂപരേഖ പുറത്തുവിട്ടത്. ദുബൈയുടെ സംസ്‌ക്കാരവും കലയും വാസ്തുശിലപ ഭംഗിയും ചേര്‍ന്നതാകും ദുമയെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഫുട്ടെയിം ഗ്രൂപ്പാണ് ആര്‍ട്ട് മ്യൂസിയം ഒരുക്കുന്നത്. ബര്‍ജ് ഖലീഫ പോലുളള വമ്പന്‍ വിസ്മയങ്ങളുള്ള ദുബൈ നഗരത്തിന് മറ്റൊരു തിലകകുറിയാകും ദുമ എന്നകാര്യത്തില്‍ സംശയമില്ല.

ഷാര്‍ജയില്‍ ഗതാഗത പരിഷ്‌ക്കരണം

0


ഷാര്‍ജയില്‍ ഗതാഗത പരിഷ്‌ക്കരണം കൊണ്ടുവരുന്നു. നവംബര്‍ 1 മുതല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ പാതകള്‍ ഷാര്‍ജ പോലീസ് പ്രഖ്യാപിച്ചു. സ്മാര്‍ട്ട് റഡാറുകള്‍ വഴി നിയമം പാലിക്കല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയിലെ റോഡുകള്‍ സുരക്ഷിതവും ഗതാഗതം സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. എമിറേറ്റിലെ പ്രൈമറി, സെക്കന്ററി റോഡുകളില്‍ മോട്ടോര്‍ സൈക്കിളുകള്‍, ഡെലിവറി ബൈക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്കായി നിയുക്ത പാതകള്‍ ഏര്‍പ്പെടുത്തും. പുതിയ ഗതാഗത ക്രമീകരണം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷാര്‍ജ പോലീസ് വ്യക്തമാക്കിയതനുസരിച്ച്, വലതുവശത്തെ അറ്റത്തുള്ള പാത ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വേണ്ടിയുള്ളതാണ്. നാല് വരി പാതകളുള്ള റോഡാണെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വലതുവശത്ത് നിന്ന് മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. മൂന്ന് വരികളുള്ള റോഡുകളില്‍, അംഗീകൃത ഗതാഗത ചട്ടങ്ങള്‍ അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍ക്ക് മധ്യ അല്ലെങ്കില്‍ വലത് പാതകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. രണ്ട് വരികളുടെ കാര്യത്തില്‍, വലത് പാത മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. സ്മാര്‍ട്ട് റഡാറുകള്‍, നൂതന ക്യാമറ സംവിധാനങ്ങള്‍, എമിറേറ്റിലുടനീളം വിന്യസിച്ചിരിക്കുന്ന ട്രാഫിക് പട്രോളിംഗ് എന്നിവയിലൂടെ 24 മണിക്കൂറും നിയമം പാലിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുതിയ ലെയ്ന്‍ അലോക്കേഷനുകള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും. ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. ലെയ്ന്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ട്രാഫിക് അടയാളങ്ങളോ നിര്‍ദ്ദേശങ്ങളോ പാലിക്കാത്തതിന് 500 ദിര്‍ഹവും പിഴ ചുമത്തും.

ഷാര്‍ജ എയര്‍പോര്‍ട്ട് : സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാര്‍

0

2025 ലെ മൂന്നാം പാദത്തില്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാര്‍. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.7 ശതമാനം വര്‍ധനവാണുണ്ടായത്.

പ്രാദേശികമായും അന്തര്‍ദേശീയമായും ഒരു മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം
മുന്നേറികൊണ്ടിരിക്കുകയാണ്. ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വിമാനങ്ങളുടെ ആകെ എണ്ണം 30,737 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 27,758 വിമാനങ്ങളാണ് എത്തിയിരുന്നത്. ഇതില്‍ നിന്ന് 10.7 ശതമാനം വര്‍ധനവാണുണ്ടായത്.അതേസമയം, ചരക്കുനീക്കം 3.9 ശതമാനം വര്‍ധിച്ചു. 48,073 ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 46,284 ടണ്‍ ചരക്കുനീക്കമാണ് നടന്നത്. കടല്‍വ്യോമ ചരക്ക് 32.8 ശതമാനം വളര്‍ച്ചയോടെ 3,236 ടണ്ണില്‍ നിന്ന് 4,296 ടണ്ണായി ഉയര്‍ന്നു.വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തന വളര്‍ച്ച ഷാര്‍ജയുടെ ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് അനുസൃതമായി വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.അടിസ്ഥാന സൗകര്യങ്ങളിലെ സുസ്ഥിരമായ നിക്ഷേപം, ശേഷി വികസനം, കാര്യക്ഷമതയും യാത്രക്കാരുടെ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുടെ ഫലമായാണ് ശക്തമായ പ്രകടനം കാഴ്ചവെച്ചതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

ഗിന്നസ് തിളക്കത്തിൽ ദുബൈ സിവിൽ ഡിഫൻസ്

0

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ്ഖലീഫയുടെ 159 നിലകള്‍ വെറും 52 മിനിറ്റും 30 സെക്കന്റും കൊണ്ട് ഓടി കയറി പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ദുബൈ സിവില്‍ ഡിഫന്‍സ് .

ഏറ്റവും വേഗതയേറിയ കയറ്റം എന്ന റെക്കോര്‍ഡ് ആണ് ദുബൈ സിവില്‍ ഡിഫന്‍സ് സ്വന്തമാക്കിയത്.15 കിലോഗ്രാം ഭാരമുള്ള അഗ്നിശമന ഉപകരണങ്ങളും ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ഈ നേട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകത.ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാരീരീക സാഹചര്യങ്ങളില്‍ പോലും മികവിനും സാധ്യതയ്ക്കുമുള്ള അവരുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്ധ്യോഗസ്ഥരുടെ അസാധാരണമായ സഹിഷ്ണുത ,ശക്തി,സമര്‍പ്പണം എന്നീ കാര്യങ്ങള്‍ എടുത്തുപറയേണ്ടതാണ്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതോടെ ദുബൈ സിവില്‍ ഡിഫന്‍സ് അതിന്റെ ലോകോത്തര കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല ദുബൈയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ,ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന്

0

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന് ആരംഭിക്കും. അബുദബിയിലെ ഒട്ടക പരിചരണ സീസണിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 27 മുതല്‍ അടുത്തവര്‍ഷം ജനുവരി 22 വരേയാണ് അല്‍ ദഫ്റ ഫെസ്റ്റിവല്‍. ഈ വര്‍ഷത്തെ പതിപ്പില്‍ 17 പൈതൃക മത്സരങ്ങള്‍ക്കൊപ്പം ഒട്ടക സൗന്ദര്യ മത്സരങ്ങളും നടക്കും. 95 മില്ല്യണ്‍ വിലമതിക്കുന്ന 4800 ലധികം സമ്മാനങ്ങളാണ് ഫെസ്റ്റിവലിലെ വിവിധ മത്സരങ്ങള്‍ക്കായി വിതരണം ചെയ്യുക. നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും പരമ്പരാഗത വിപണികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാല് സ്റ്റേഷനുകളിലായാണ് സൗന്ദര്യ മത്സരം അരങ്ങേറുക. 355 റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതാണ് സൗന്ദര്യ മത്സരം. ഒട്ടകപ്പാല്‍ കറക്കല്‍, ഫാല്‍ക്കണ്‍റി, ഫാല്‍ക്കണ്‍ ബ്യൂട്ടി, അറേബ്യന്‍ സലൂക്കി ബ്യൂട്ടി ആന്‍ഡ് റേസിംഗ്, അറേബ്യന്‍ കുതിരപ്പന്തയം, അല്‍ ദഫ്ര അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം എന്നിവയും മത്സരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി, കുടുംബങ്ങളിലും സമൂഹങ്ങളിലും ഐക്യവും സാമൂഹിക ബന്ധങ്ങളും വളര്‍ത്തിയെടുക്കുക, പൈതൃകം സംരക്ഷിക്കുക, തലമുറകള്‍ തമ്മിലുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കുക, പ്രവര്‍ത്തനങ്ങളിലൂടെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മൂല്യങ്ങള്‍, പങ്കിട്ട അനുഭവങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുക എന്നിവയിലൂടെ സമൂഹ ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം. ഒട്ടക പ്രജനനവും പരിചരണവും നിലനിര്‍ത്തുക, ഫാല്‍ക്കണ്‍റി, ശുദ്ധമായ അറേബ്യന്‍ കുതിരകള്‍, പൈതൃക മത്സരങ്ങള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ പിന്തുണയ്ക്കുക, ഈ ആധികാരിക ഇനങ്ങളുടെ സംരക്ഷണവും ഉടമസ്ഥതയും പ്രോത്സാഹിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.

രക്ഷയ്ക്ക് ജര്‍മനി: സൈനികതാവളത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും

0


ഷട്ട് ഡൗണിലായ അമേരിക്കയുടെ സഹായത്തിന് ജര്‍മനി. ജര്‍മനിയിലെ അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് ജര്‍മനി അറിയിച്ചു.
ഈ മാസം ഒന്നാം തിയ്യതി മുതലാണ് അമേരിക്ക സാമ്പത്തിക ഷട്ട് ഡൗണിലായത്. ആരോഗ്യ ഇന്‍ഷ്യൂറന്‍സ് തുടരുന്നതിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് അമേരിക്ക ഷട്ട് ഡൗണിലേക്ക് പോകാനുള്ള കാരണം. ഷട്ട്ഡൗണ്‍ ആയതോടെ അവശ്യ സര്‍വ്വീസുകളല്ലാത്തവയെല്ലാം അടച്ചിട്ടു. സൈനികര്‍ക്ക് അടക്കം ശമ്പളം മുടങ്ങി. ഇതോടെയാണ് ജര്‍മനി രക്ഷയ്‌ക്കെത്തിയത്. അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാര്‍ക്ക് ജര്‍മനി ഒക്ടോബറിലെ ശമ്പളം നല്‍കുമെന്നാണ് ധനകാര്യമന്ത്രാലയം ബുധനാഴ്ച്ച വ്യക്തമാക്കി. ജര്‍മന്‍ നിയമമനുസരിച്ച് വേതനം തടഞ്ഞുവെക്കുന്നത് വലിയ കുറ്റമാണ്. അതിനാലാണ് ജര്‍മനി അമേരിക്കയുടെ രക്ഷയ്‌ക്കെത്തിയത്. അമേരിക്ക ശമ്പളത്തിന് ഉള്ള പണം കൃത്യസമയത്ത് എത്തിക്കുമോയെന്നത് വ്യക്തമല്ല, എന്നിരുന്നാലും ശമ്പളം മുടക്കില്ലെന്നാണ് ധനകാര്യ വിഭാഗം വക്താവ് അറിയിച്ചത്. മൂന്നാഴ്ച്ചയിലേറെയായി തുടരുന്ന സാമ്പത്തിക ഷട്ട് ഡൗണില്‍ അമേരിക്ക സാമ്പത്തികമായി സ്തംഭിച്ചിരിക്കുകയാണ്.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

0


റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടിയശേഷം സ്വര്‍ണവില താഴുന്നു. ദീപാവലിക്ക് ശേഷം സ്വര്‍ണത്തിന്റെ വില കുത്തനെയാണ് ഇടിഞ്ഞത്.

മൂന്ന് മാസത്തോളം കുത്തനെ വര്‍ദ്ധിച്ചശഷമാണ് സ്വര്‍ണത്തിന്റെ വില ഇടിയുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 ദിര്‍ഹം ഇടിഞ്ഞതിന് പിന്നാലെ ബുധനാഴ്ച്ച വീണ്ടും 10 ദിര്‍ഹം കൂടി സ്വര്‍ണത്തിന് താഴ്ന്നു. ഗ്രാമിന് 525 ദിര്‍ഹം വരെ ഉയര്‍ന്ന 24 ക്യാരറ്റ് ഗോള്‍ഡിന്‌റെ വില താഴ്ന്ന് 484 ദിര്‍ഹത്തിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വില ഒരു ഔണ്‍സിന് 4048.63 ഡോളറിലേക്ക് കുപര്പുകുത്തി. ചൊവ്വാഴ്ച്ച 6.3 ശതമാനം ആണ് ഇടിഞ്ഞത്. 2013 ന് ശേഷം ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി അയയുന്നുവെന്നതിന്റെ സൂചനയാണ് മാര്‍ക്കററില്‍ ചലനമുണ്ടാക്കിയത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഗോള്‍ഡിനേക്കാള്‍ നികഷേപം മറ്റ് മേഖലകളിലേക്ക് മാറുന്നതിന് വഴിവെച്ചിട്ടുണ്ട്. സ്‌വര്‍ണത്തിന്റെ വില കുറഞ്ഞതോടെ കച്ചവടക്കാരും ആശ്വാസത്തിലാണ്. 490 ദിര്‍ഹത്തിന് താഴേക്ക് വില എത്തിയതോടെ മടിച്ചുനിന്ന ആളുകള്‍ വാങ്ങാന്‍ മു്‌നനോട്ട് വന്നുതുടങ്ങിയിട്ടുണ്ട്.

ദുബൈയിൽ ടാക്‌സി നിരക്ക് ഉയര്‍ത്തി, മിനിമം ചാര്‍ജ് 13 ദിര്‍ഹം

0

ദുബായിലെ പുതിയ ടാക്‌സി നിരക്കുകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. തിരക്കേറിയ സമയത്തും കുറഞ്ഞ സമയത്തും രണ്ട് നിരക്കായിരിക്കും.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ചിട്ടുള്ള ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന് എല്ലാ ടാക്‌സികള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ച്ച് 12 ദിര്‍ഹത്തില്‍ നിന്ന് 13 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട് പീക്ക് അവറുകളിലെ നിരക്കിലും മാറ്റം വരുത്തി. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള കാലയളവില്‍ തിരക്കേറിയ സമയങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 8 വരെയും ബുക്കിംഗ് ഫീസ് 7.50 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഫ്‌ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായിരിക്കും. രാവിലെ 6 മുതല്‍ 8 വരെയും, രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുമുള്ള തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4 ദിര്‍ഹമായിരിക്കും, ഫ്‌ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായി തുടരും. രാത്രി സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4.5 ദിര്‍ഹവും ഫ്‌ലാഗ്ഫാള്‍ ചാര്‍ജ് 5.5 ദിര്‍ഹവും ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ പീക്ക് അവര്‍ ബുക്കിംഗ് ഫീസ് 7.5 ദിര്‍ഹവും ഫ്‌ലാഗ്ഫാള്‍ ചാര്‍ജ് 5 ദിര്‍ഹവും ആയിരിക്കും. രാത്രി 10 മുതല്‍ രാത്രി 12 വരെ പീക്ക് അവര്‍ നിരക്കുകള്‍ 7.5 ദിര്‍ഹവും ആയിരിക്കും. ഈ കാലയളവില്‍ ഫ്‌ലാഗ്ഫാള്‍ നിരക്ക് 5.5 ദിര്‍ഹമായിരിക്കും.

സൈബര്‍ തട്ടിപ്പ്: പുതിയ ക്യാമ്പെയിനുമായി അബുദബി പൊലീസ്

0


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിച്ച 140 മില്യണ്‍ ദിര്‍ഹം അബുദാബി പോലീസ് തിരിച്ചുപിടിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകള്‍ ആണ് കഴിഞ്ഞ് രണ്ട്
വര്‍ഷത്തിനിടെ പോലീസ് കൈകാര്യം ചെയ്തത്. ഇത് എമിറേറ്റിലെ ഡിജിറ്റല്‍ ഭീഷണികളുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയെ അടിവരയിടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം അബുദബിയില്‍ സൈബര്‍ ത്ട്ടിപ്പ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് പോലീസ് അറിയിച്ചത്. 15,642 കേസുകളില്‍ നിന്നായി തട്ടിച്ച 140 മില്ല്യണ്‍ ദിര്‍ഹത്തിന്റെ തട്ടിപ്പാണ് പൊലീസ് പിടിച്ചത്. ഈ തുക തിരികെ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കിയതായും അബുദാബി പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ഖലഫ് അല്‍ ദഹേരിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി
അബുദാബി പോലീസ് ‘സൂക്ഷിച്ചുകൊള്ളുക’ എന്ന കാമ്പെയ്നിന്റെ പുതിയ പതിപ്പ് ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന രൂപങ്ങളെക്കുറിച്ച് സമൂഹ അവബോധം വളര്‍ത്തുന്നതിനാണ് ഈ കാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോണ്‍ തട്ടിപ്പുകള്‍, വ്യാജ ലിങ്കുകള്‍, റിമോട്ട് ആക്സസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍, പ്രീമിയം നമ്പറുകള്‍ക്കോ വാഹനങ്ങള്‍ക്കോ നിക്ഷേപം നടത്തല്‍, വ്യാജ ജോലി ഓഫറുകള്‍, സോഷ്യല്‍ മീഡിയയില്‍ അജ്ഞാത ഉപയോക്താക്കളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വഞ്ചനാപരമായ പ്രോപ്പര്‍ട്ടി ഡീലുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ സൈബര്‍ തട്ടിപ്പിന്റെ ഒമ്പത് പ്രധാന മേഖലകള്‍ കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു.