യമുനാ നദിയിലെ ജലം അപകട നിലക്ക് മുകളിലെത്തി. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകൾ തുറന്നു വിട്ടതിനാൽ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് വെള്ളം അപകടനിലക്ക് മുകളിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദിയുടെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ദ്രുതഗതിയിലാക്കി.
ഇന്ന് രാവിലെ നദിയിലെ ജലനിരപ്പ് 206.24 മീറ്ററായി. ഇന്നലെ വൈകിട്ട് ഇത് 203.33 ആയിരുന്നു. ഇന്ന് ഉച്ചയോടെ അപകടനില മറികടക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. യമുനയിലേക്ക് ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് ഹരിയാന കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് വളരെ വേഗം ഉയരുന്നത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളെയും യമുനയിലെ ജലനിരപ്പും നിരീക്ഷിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് രംഗത്ത്. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിക്കും. ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സി പി ഐഎം ദേശീയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ക്ഷണം തള്ളിയ ലീഗിനെ യു ഡി എഫ് ഒന്നാകെ അഭിനന്ദിച്ചു. ഏകസിവില്‍കോഡില്‍ സി പി എമ്മുമായി ചേര്‍ന്നു ഒരു പരിപാടിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ഷാജൻ സ്കറിയയോട് അഭിപ്രായങ്ങളിൽ കൂടുതൽ സംയമനം പാലിക്കണമെന്ന് നിർദേശിക്കാൻ ഷാജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയോട് കോടതി പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശി വീട്ടമ്മ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തീയതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഐ സി യു വിലക്ക് മാറ്റിയിരുന്നു. മഴക്ക് ശമനമായിട്ടുണ്ടെങ്കിലും കേരളത്തിൽ വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ലാല്‍ ജൂനിയറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘നടികർ തിലകം’ ജൂലൈ 11 നു ഷൂട്ടിംഗ് തുടങ്ങും. സൂപ്പര്‍സ്റ്റാര്‍ ‘ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബാലു വർഗീസ്, എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് നടികർ തിലകം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ എസ് സോമശേഖരൻ ആണ്. ആൽബിയാണ് ഛായാഗ്രഹണം. യസ്‌കിൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ തിലകം. ഗോഡ് സ്‍പിഡ്& മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റണി. അനൂപ് വേണുഗോപാൽ എന്നിവരാണ് ‘നടികര്‍ തിലകം’ നിര്‍മിക്കുന്നത്.
ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള പല മിഡ് സൈസ് എസ്‌യുവികളും പുതിയ പതിപ്പുകളുമായി പുറത്തിറങ്ങാനിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍, ഹാരിയര്‍, സഫാരി കിയയുടെ സോനറ്റും സെല്‍റ്റോസും ഹ്യുണ്ടേയ് ക്രെറ്റ എന്നിവയാണ് മാറ്റങ്ങളുമായെത്തുന്ന എസ്‌യുവികള്‍. ഇതില്‍ പലതും പുറംമോടിയില്‍ മാത്രം ഒതുങ്ങുമെങ്കില്‍ ചിലതെല്ലാം ഉള്ളിലേക്കു കൂടി കടന്നുള്ള മാറ്റങ്ങളുമായാണ് എത്തുക.
കിയ സെല്‍റ്റോസ് – ജൂണ്‍/ജൂലൈ 2023
2019 മുതല്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള സെല്‍റ്റോസിനെ ഇതുവരെ കിയ മുഖം മിനുക്കിയിട്ടില്ല. ആഗോളവിപണിയില്‍ കഴിഞ്ഞ വര്‍ഷം പാതിയില്‍ സെല്‍റ്റോസ് പുതിയ മുഖവുമായി എത്തിയിരുന്നു. ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ സെല്‍റ്റോസ് പുതിയ രൂപത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഗ്രില്ലെയിലും ഹെഡ്‌ലാംപിലുമെല്ലാം മാറ്റങ്ങളുണ്ടാവും.
ഡുവല്‍ ടോണ്‍ ബംപറും പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും കണക്ടഡ് ലൈറ്റ് ബാറും ലഭിച്ചേക്കും. ADAS സൗകര്യങ്ങളോടെയായിരിക്കും പുതിയ സെല്‍റ്റോസ് എത്തുക. 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ക്ക് പുറമേ 1.5 ടര്‍ബോ പെട്രോള്‍ എൻജിനും സെല്‍റ്റോസിനുണ്ടാവും. പഴയ 1.4 ലീറ്റര്‍ പെട്രോല്‍ എൻജിന്‍ പിന്‍വലിക്കും.
ടാറ്റ നെക്‌സോണ്‍ – ഓഗസ്റ്റ് 2023
കര്‍വ് കണ്‍സപ്റ്റില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നിലും പിന്നിലും മാറ്റങ്ങളോടെയാവും നെക്‌സോണ്‍ ഓഗസ്റ്റിൽ പുറത്തിറങ്ങുക. ഉള്ളില്‍ വലിയ ടച്ച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നെക്‌സോണിലുണ്ടാവും. 1.5 ലീറ്റര്‍ ഡീസല്‍ എൻജിന്‍ തുടരുകയും പുതിയ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. പുതിയ നെക്‌സോണിന്റെ വിലയും ഓഗസ്റ്റിൽ തന്നെയാവും ടാറ്റ പ്രഖ്യാപിക്കുക.
ടാറ്റ ഹാരിയര്‍ – ഒക്ടോബര്‍ 2023
നെക്‌സോണിനെ പോലെ ഹാരിയറിലും കര്‍വ് കണ്‍സെപ്റ്റില്‍ നിന്നുള്ള ആശയങ്ങള്‍ ടാറ്റ പ്രാവര്‍ത്തികമാക്കുമെന്ന സൂചനയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയര്‍ ഇവിയുടെ സവിശേഷയതകളില്‍ ചിലതും പുതിയ ഹാരിയറില്‍ പ്രതീക്ഷിക്കാം. മുന്നിലും പിന്നിലും വലിയ തോതില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഹാരിയറില്‍ വെര്‍ട്ടിക്കല്‍ ഹെഡ്‌ലാംപും ടെയില്‍ ലാംപും ഫുള്‍ വിഡ്ത് എല്‍ഇഡി ലൈറ്റ് ബാറുകളുമുണ്ടാവും.
കൂടുതല്‍ വലിയ ടച്ച് സ്‌ക്രീനും പുതുതായി രൂപകല്‍പന ചെയ്ത ഡാഷ്‌ബോര്‍ഡും ഹാരിയറിനുണ്ടാവും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പുറമേ പുതിയ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷനും പുതിയ ഹാരിയറില്‍ അവതരിപ്പിക്കും. ഒക്ടോബറില്‍ ദീപാവലിക്ക് മുമ്പായിരിക്കും ഹാരിയറിന്റെ വില ടാറ്റ പ്രഖ്യാപിക്കുക.
ടാറ്റ സഫാരി – ഒക്ടോബര്‍ 2023
ഹാരിയറിന് സമാനമായ മുഖം മിനുക്കലുകളാവും ടാറ്റ സഫാരിയിലുമുണ്ടാവുക. ഹാരിയര്‍ ഇവിയില്‍ നിന്നും സഫാരിയിലേക്കും കടമെടുപ്പുകള്‍ പ്രതീക്ഷിക്കാം. പ്രധാനമായും ഡിസൈനില്‍ തന്നെയാണ് മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവുക. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന് പുറമേ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും പുതിയ ടാറ്റ സഫാരിക്ക് ലഭിക്കും. പുതിയ ഹാരിയര്‍ എത്തുന്ന ഒക്ടോബറില്‍ തന്നെയാണ് ടാറ്റ പുതിയ സഫാരിയും പുറത്തിറക്കുന്നത്.
കിയ സോനറ്റ് – ഡിസംബര്‍ 2023
സെല്‍റ്റോസിന് പുറമേ സോനറ്റിലും കിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ അവതരിപ്പിച്ച ശേഷം സോനറ്റിന് കാര്യമായ മാറ്റങ്ങളൊന്നും കിയ നല്‍കിയിരുന്നില്ല. ഡിസംബറിലായിരിക്കും പുതിയ സോനറ്റ് പുറത്തിറങ്ങുക. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതലായി കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എൻജിന്‍ ഓപ്ഷനുകളാവും പുതിയ സോനറ്റിലും നല്‍കുക.
ചുവന്ന സാരി, ഒതുക്കിവച്ച മുടിയിഴകൾ, വിടർന്ന കണ്ണുകൾ…‘ദളപതി’ എന്ന തമിഴ്ചിത്രത്തിൽ നായികയായി ശോഭനയെത്തിയപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകമയി ശോഭനയെ വാഴ്ത്തിയവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്കു ശേഷമിതാ ആ രൂപം ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലേക്ക് പതിപ്പിക്കുകയാണ് എസ്തർ അനിൽ. ‘ദളപതി’യിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മിയെ അതേ രൂപ ഭംഗിയോടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ.
കൽപ്പടവുകളിലും പാറക്കെട്ടുകൾക്കു മുകളിലുമെല്ലാം ഇരുന്നാണ് എസ്തർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കറുപ്പും ഗോൾഡനും കരയോടുകൂടിയ ചുവന്ന സാരിയായണ് എസ്തർ തിരഞ്ഞെടുത്തത്. കറുപ്പും ഗോൾഡനും മുത്തുകളോടു കൂടിയ മാലയും പിന്നിയിട്ട മുടിയും ശോഭനയെ ഓർമപ്പെടുത്തും. സിനിമയിലെ അതേ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോഷൂട്ടും നടത്തിയത്.
ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. എസ്തറിന്റെ ഏറ്റവും മികച്ച ഫോട്ടോ ഇതാണെന്നും സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു.
കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ്. എത്രയൊക്കെ ശ്രമിച്ചിട്ടും പരിഹാരം കിട്ടുന്നേയില്ല. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇതിനു കാരണം പലതാകാം. അമിതമായ ക്ഷീണവും ഉറക്കമില്ലായ്മയും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം കാരണങ്ങളുടെ പട്ടികയില്‍ പെടുന്നു. പലതരം മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ വീട്ടില്‍ തന്നെയുണ്ട് ഒരു കുറുക്കു വഴി. കാപ്പിയുടെ മട്ട്. കാപ്പി ഉപയോഗിച്ച ശേഷം അതിന്റെ മട്ട് അല്ലെങ്കില്‍ ബാക്കിയാവുന്ന കാപ്പിപ്പൊടി എല്ലാവരും കളയുകയാണ് പതിവ്. എന്നാലിത് നല്ലൊരു അണ്ടര്‍ ഐ മാസ്‌കാണ്.
ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ടുള്ള ഈ അണ്ടര്‍ ഐ മാസ്‌ക് കണ്ണുകളിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മസംരക്ഷണ ദിനചര്യയില്‍ കഫീന്‍ ഉള്‍പ്പെടുത്തുന്നത് യുവത്വവും ഊര്‍ജ്വസ്വലതയും തോന്നിപ്പിക്കാനും സഹായിക്കും.
കോഫി അണ്ടര്‍ ഐ മാസ്‌ക് എങ്ങനെ ഉണ്ടാക്കാം?
വേണ്ട സാധനങ്ങൾ
കോഫി മട്ട്
ചെറുചൂടുവെള്ളം
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിള്‍സ്പൂണ്‍ കോഫി മട്ട് ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. അത് നന്നായി ഇളക്കിയതിന് ശേഷം ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് ഈ കോഫി മിക്‌സ് തണുപ്പിക്കാം. അതിനു ശേഷം രണ്ട് കോട്ടണ്‍ പാഡുകള്‍ കോഫി ലായനിയില്‍ കുറച്ചു നേരം മുക്കി വെക്കുക. പിന്നീട് കണ്ണുകള്‍ക്ക് താഴെ ഈ കോട്ടണ്‍ പാഡ് വെച്ച് തണുപ്പിക്കുക. പൂര്‍ണമായും ഉണങ്ങുന്നതു വരെ കോട്ടണ്‍പാഡുകള്‍ കണ്ണുകള്‍ക്ക് താഴെ വെക്കുക.
രണ്ട് ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കവും കറുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ മാസ്‌ക് ചുളിവുകള്‍ കുറയ്ക്കാനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.
p>നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സാരിയിൽ അതിമനോഹരിയായുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. സാരിയിൽ റോയൽ ലുക്കിലാണ് അഹാന എത്തിയത്.
ലാവണ്ടർ ഷേഡിലുള്ള കാഞ്ചീവരം സാരിയാണ് തിരഞ്ഞെടുത്തത്. ട്രഡീഷണൽ ലുക്കിലുള്ള ആഭരണങ്ങൾ മാച്ച് ചെയ്തു. ഹെവി ലുക്കിലുള്ള മൂക്കുത്തിയാണ് ഹൈലൈറ്റ്. പുരികത്തിന് ഹൈലൈറ്റ് ചെയ്ത് സിമ്പിൾ മേക്കപ്പാണ് ചെയ്തത്.
‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.സാരിയിൽ ദേവതയെ പോലെയുണ്ടെന്നും മനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ. നേരത്തെും റോയൽ ലുക്കിൽ സാരിയിലുള്ള ചിത്രങ്ങൾ അഹാന പങ്കുവെച്ചിരുന്നു