Tuesday, May 26, 2026
Home Blog Page 221

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു: മലയാളികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം

0

അബുദബി: ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെയുള്ള മലയാളി പ്രവസികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ സന്ദേശം ലഭിക്കുമ്പോഴാണ് വിവരം അറിയുന്നത്. പരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് തുടരുകയാണ്. പ്രമുഖ ഭക്ഷണ വിതരണ കമ്പനികളുടേതിന് സമാനമായ രീതിയില്‍ വെബ്‌സൈറ്റ് വഴിയും പണം തട്ടിയെടുക്കുന്നതായാണ് കണ്ടെത്തല്‍.

പണം അടക്കാനുള്ള ലിങ്കിലൂടെ ഒ ടി പി കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. യുഎഇില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഡോക്ടര്‍, ആര്യോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മാസിസ്റ്റ് എന്നിവരെ കേന്ദ്രീകരിച്ച് വലിയ തട്ടിപ്പാണ് നടത്തിയത്. ഒരേ സ്ഥാപനത്തിലെ 10 പേര്‍ക്കാണ് പണം നഷ്ടമായത്. ഫാര്‍മസി ജീവനക്കാരിക്ക് 50000 ദിര്‍ഹമാണ് നഷ്ടമായത്. മറ്റ് പല ജീവനക്കാര്‍ക്കും വലിയ തുകകള്‍ നഷ്ടമായിട്ടുണ്ട്. പണം കൈമാറുന്ന ഗൂഗില്‍ പേ ആപ്ലിക്കേഷന്‍ വഴിയും ചിലര്‍ക്ക് പണം നഷ്ടമായതായണ് വിവരം. പരിചിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും പരിചിതമല്ലാത്ത കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുഎഇ എഫ് എന്‍ സി തിരഞ്ഞെടുപ്പ്: 309 സ്ഥാനാര്‍ത്ഥികള്‍

0

അബുദബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. നാഷണല്‍ ഫെഡറല്‍ കൗണ്‍സിലില്‍ 20 അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ 309 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. ഓഗസ്റ്റ് 26 മുതല്‍ 28 വരെയായിരുന്നു അപ്പീല്‍ കാലാവധി. തുടര്‍ന്നാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. അബുദാബി, ദുബൈ എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളില്‍ മൂന്ന് വീതം സീറ്റുകളും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണുള്ളത്. സ്ത്രീകളില്‍ ഭൂരിഭാഗവും 36 വയസ്സിനു മുകളില്‍ പ്രയാമുള്ളവരാണ്.

അബുദബിയില്‍ 118 പേരും, ദുബൈയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരും, അജ്മാനില്‍ 21 പേരും, റാസല്‍ഖൈമയില്‍ 14 ഉം, ഉമല്‍ഖുവൈനില്‍ 14 പേരും, ഫുജൈറയില്‍ 15 പേരുമാണ് സ്ഥാനാര്‍ത്ഥികളായുള്ളത്. തെരഞ്ഞെടുപ്പിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ കമ്മിറ്റി തീരുമാനിച്ചതായി എഫ്എന്‍സി കാര്യ സഹമന്ത്രിയും എന്‍ഇസി ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. 2023ലെ എഫ്എന്‍സി തിരഞ്ഞെടുപ്പിനുള്ള എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അല്‍ ഒവൈസ് പറഞ്ഞു. സെപ്റ്റംബര്‍ 11ന് ആരംഭിച്ച് 23 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

ദില്ലിയിൽ 85-കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

0

ദില്ലിയില്‍ വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദില്ലി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി പീ‍‍ഡിപ്പിക്കുകയായിരുന്നു.

യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ പ്രതി മുറിച്ചെടുത്തു. വൃദ്ധയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു.

അതിനിടെ സംഭവത്തിൽ ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിച്ചു. അമ്മയുടെ കണ്ണീര്‍ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചത്. ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ താനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; കാസർ​കോഡ് നേത്രാവതി എക്‌സ്‌പ്രസിന്റെ ചില്ല് തകർന്നു

0

കാസര്‍കോഡ് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.

സംസ്ഥാനത്ത് കുറച്ച് നാളുകളായി ട്രെയിനിന് നേരെ സമാനരീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ഏറനാട് എക്‌സ്‌‌‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് പതിനാറിന് കണ്ണൂരിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെയും ആക്രമണമുണ്ടായി.

ഡോക്ടറുടെ ലൈംഗികാതിക്രമം: വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ്

0

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടറിൽനിന്ന്‌ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ്. ഹൗസ് സർജൻസിക്കിടെ 2019-ൽ നടന്ന സംഭവത്തിൽ ഇ-മെയിൽ വഴിയായിരുന്നു വനിതാ ഡോക്ടർ പരാതി നൽകിയത്. ഈ ഇ-മെയിൽ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാൽ ഇതിൽ പോലീസ് കേസെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ പ്രശ്നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവം പരിശോധിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ആരോപണ വിധേയനായ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്.

‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല’ – രോഹിത് ശര്‍മ

0

ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെ നേരിടുന്നതിന് മുന്‍പ് ടീം ഇന്ത്യയുടെ നയം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല, ഏഷ്യാ കപ്പിനെ ചെറുതായി കാണുന്നില്ല ഇത് വലിയ ടൂര്‍ണമെന്റ് ആണ്, കളിക്കുന്ന 6 ഏഷ്യന്‍ ടീമും ശക്തരാണ്. അത് കൊണ്ട് ഒരു തരത്തിലും ഫിറ്റ്‌നസ് പരീക്ഷിക്കാനുള്ള വേദിയാകില്ല ഇത്’

മുന്‍ കാലങ്ങളില്‍ ഏഷ്യാ കപ്പിന് വളരെയധികം ചരിത്രമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റും ക്യാമ്പും ബംഗളൂരുവില്‍ കഴിഞ്ഞു. ഈ ടൂര്‍ണമെന്റില്‍ നമുക്കെന്ത് നേടാനാവുമെന്ന് കാണാം എന്നും രോഹിത് വ്യക്തമാക്കി.

സൗര്യദൗത്യത്തിന് വി‍ജയത്തുടക്കം; ആദിത്യ L1 വിക്ഷേപിച്ചു, ഉപഗ്രഹം ലഗ്രാഞ്ച് പോയന്റിലേക്കുള്ള യാത്രയിൽ

0

സ‍ൂര്യനെ അടുത്തറിയാൻ ഇന്ത്യയുടെ അഭിമാനമായി മാറാൻ ആദിത്യ പുറപ്പെട്ടു. പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി – എക്സ്എൽസി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യം കുതിച്ചുയർന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.

വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ച് ആദിത്യ വേർപെട്ടു. 125 ദിവസത്തിനിടെയിൽ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയാണ് ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1). 5 വര്‍ഷവും 8 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാകും ഉപ​ഗ്രഹത്തിന്റെ സഞ്ചാരം.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പരിശോധിക്കും.

വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്യുഐടി) , ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ്ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.

ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തി; ഭർത്താവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ

0

രാജസ്ഥാനില്‍ 21-വയസുള്ള ഗോത്രവര്‍ഗ വിഭാഗക്കാരിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി സഹായം അഭ്യര്‍ഥിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ക്രൂരത കാട്ടിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തി. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് രാജസ്ഥാന്‍ ഡി.ജി.പി. ഉമേഷ് മിശ്ര പറഞ്ഞു.

സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പരിക്കേറ്റ പ്രതികള്‍ നിലവില്‍ ചികിത്സയിലാണ്. ഏഴുപേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി ആറ് സംഘങ്ങള്‍ പോലീസ് രൂപീകരിച്ചിട്ടുണ്ട്. വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ യുവതികളെ നഗ്നകളാക്കി നടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നുള്ള സംഭവം.

സൂര്യ ദൗത്യവും വിജയം..!! ആദിത്യ L1 ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടങ്ങി

0

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു.ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തുകയും, ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.

0

സംസ്ഥാനത്ത് മഴ തുടരുന്നു. ഒരു ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. നേരത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങൾ ഇടവിട്ട തോതിൽ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളിയാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിൽ കനത്തമഴ. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മണിയാർ, മൂഴിയാർ ഡാമുകൾ തുറന്നു. വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായി എന്നാണ് സൂചന. ഇതേത്തുടർന്ന് അധികജലം ഒഴുകിയെത്തിയതോടെയാണ് ഡാം തുറന്നത്.