ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറി
കടന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണര്‍ ആയി ഡേവിഡ് വാര്‍ണര്‍ മാറി.
കഴിഞ്ഞ മല്‍സരത്തില്‍ 46ാം സെഞ്ച്വറി നേടിയ താരം സച്ചിന്‍ നേടിയ 45 ഓപ്പണിംഗ് സെഞ്ച്വറി റെക്കോര്‍ഡാണ് മറി
കടന്നത്
സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ഡേവിഡ് വാര്‍ണര്‍
കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു ;സഞ്ജു ഇന്ത്യയിലേക്ക് മടങ്ങി, അയാളുടെ കാലം ഇനി എന്നു വരുമെന്ന് ആരാധകര്‍..!!
ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്ത്യയിലേക്ക് മടങ്ങി. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ്
വീണ്ടെടുത്തതിനു പിന്നാലെയാണ് സഞ്ജുവിനെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യ നാട്ടിലേക്കയച്ചത്.
പരിക്കുമൂലം ആദ്യ രണ്ട് മല്‍സരങ്ങളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. അത്‌കൊണ്ട് തന്നെ രാഹുലിന്റെ ബാക്കപ്പ് ആയാണ് സഞ്ജു ടീമില്‍ ഉണ്ടായിരുന്നത്. താരത്തിന്റെ ഫിറ്റ്‌നസ്സില്‍ ഉറപ്പു വന്നതോടെയാണ് സഞ്ജുവിനെ തിരിച്ചയക്കാനുള്ള
തീരുമാനം ഉണ്ടായത്.
വിസ്മയ കാഴ്ചകള്‍ കാണാം; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു
ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈ, ലോകത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചര കേന്ദ്രമാണ്. വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ വിവിധ ആകര്‍ഷണ രീതികളോടെയാണ് ദുബൈയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിന് അവസാനമാകുന്നതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്. പല രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യകള്‍ അനുഭവിച്ചറിയാന്‍ ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം തുറക്കും. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സന്ദര്‍ശകര്‍ എത്തിയതിനാല്‍ ഈ സീസണില്‍ നിശ്ചയിച്ച തീയതിയേക്കാള്‍ ഒരാഴ്ച മുന്നേ തുറക്കുമെന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 18 മുതലാണ് 28മത് സീസണിന് തുടക്കമാകുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും അടക്കുക. ദുബൈ ഗാര്‍ഡന്‍ ഗ്ലോയും ഹത്ത റിസോര്‍ട്ടുകളും ഈ മാസം 15ന് തുറക്കും. പുതിയ ആകര്‍ഷണങ്ങളുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോയിന്റെ ഒന്‍പതാമത് സീസണിനാണ് അടുത്ത വെള്ളിയാഴ്ച തുടക്കമാകുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ ഗ്ലോ ഗാര്‍ഡന്‍ ഉള്ള നാല് വ്യത്യസ്ത പാര്‍ക്കുകള്‍ സബീല്‍ പാര്‍ക്കിലെ ആകര്‍ഷണമാണ്. ചൂട് കനത്തതോടെ കഴിഞ്ഞ മെയില്‍ അടച്ച ഹത്ത റിസോര്‍ട്ടുകളും സെപ്റ്റംബര്‍ പതിനഞ്ചിന് തുറക്കും. ഭൂപ്രകൃതിയുടെ അതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഹത്ത റിസോര്‍ട്ടുകള്‍ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. സിപ് ലൈനിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ ആവേശകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബൈയില്‍ നിന്നും ഒര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹത്തയില്‍ എത്താന്‍ സാധിക്കും. മൂവായിരത്തോളം മൃഗങ്ങളെയും പക്ഷികളെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ദുബൈ സഫാരി പാര്‍ക്കും ഉടന്‍ തന്നെ തുടക്കും. ഒരാള്‍ക്ക 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇത് ഉപയോഗിച്ച് ഒരു ഡേ പാസ് ലഭിക്കും. സഞ്ചാരികള്‍ക്കായി കാഴ്ചയുടെ, വിസ്മയങ്ങളുടെ പൂക്കാലമൊരുക്കി ദുബൈ മിറാക്കിള്‍ ഗാര്‍ഡനും അടുത്ത മാസം അവസാനത്തോടെ തുറക്കും. 75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ മികവോടെയും മനോഹാരിതയോടെയും പുഷ്പാലങ്കാരം നടത്തിയായിരിക്കും മിറാക്കിള്‍ ഗാര്‍ഡന്‍ സഞ്ചാരികളെ വരവേല്‍ക്കുക. രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തി വരുന്നത്
സ്വദേശിവല്‍ക്കരണം: തൊഴിലില്ലായ്മ നിരക്ക് കുറയുന്നു
ജിദ്ദ: സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമത്തിന് ഫലം കാണുന്നു. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താമരത്യം ചെയ്യുമ്പോള്‍ 4.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമായത്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴിലില്ലായ്മ നിരക്ക്. സൗദിയില്‍ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി ഭരണകൂടം കണക്കുകൂട്ടിയതില്‍ അധികമായി സ്ത്രീകള്‍ സ്വകാര്യ മേഖലയില്‍ ജോലിക്കെത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയും 8.7 ശതമാനത്തിലെത്തി. എണ്ണയിതര വരുമാനത്തില്‍ വരും വര്‍ഷങ്ങളില്‍ ഇനിയും മുന്നേറാന്‍ സാധിക്കുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സിനിമ, വിനോദസഞ്ചാര മേഖലയിലും സൗദി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഷാര്‍ജയിലെ പിഴയിളവ്: വിശദീകരണവുമായി മുന്‍സിപ്പാലിറ്റി
ഷാര്‍ജയില്‍ പ്രഖ്യാപിച്ച മുന്‍സിപ്പല്‍ പിഴയിളവ് നഗരസഭയുമായി ബന്ധപ്പെട്ട മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ബാധകമാണെന്ന് സിറ്റി മുന്‍സിപ്പാലിറ്റി. ഹോട്ടലുകള്‍ക്കും നിര്‍മ്മാണ മേഖലയ്ക്കും പിഴയിളവ് ലഭിക്കും.പിഴയിളവ് പരമാവധി പ്രയോജനപ്പെടുത്തണം എന്നും ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു.
ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഈ ആഴ്ച ആദ്യം ആണ് വിവിധ മുന്‍സിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. പിഴയിളവ് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മുഴുവന്‍ വകുപ്പുകള്‍ക്കും ബാധകമായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒബൈദ് സഈദ് അല്‍ തുനൈജി പറഞ്ഞു. എമിറേറ്റിലെ താമസക്കാര്‍ക്കും വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എല്ലാം പിഴയിളവ് പ്രയോജനപ്പെടുത്താം. ഹോട്ടലുകള്‍, റെസ്റ്ററന്റും, ഭക്ഷ്യവില്‍പ്പന ശാലകള്‍, നിര്‍മ്മാണ മേഖല, പരസ്യകമ്പനികള്‍ തുടങ്ങിയവയ്ക്ക് ലഭിച്ച മുന്‍സിപ്പല്‍ പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് ബാധകമാണെന്ന് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ക്കും പിഴയിളവ് ലഭിക്കും
പിഴയടക്കുന്നതിന് മുന്‍സിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ സ്മാര്‍ട്ട് ആപ്ലിക്കേഷനോ ഉപയോഗിക്കാം. എമിറേറ്റില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് കിയോസ്‌ക്കുകളും മുന്‍സിപ്പാലിറ്റിയുടെ അംഗീകൃത ഔട്ട്‌ലെറ്റുകളിലും പിഴ അടയ്ക്കാം. സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് രേഖപ്പെടുത്തപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് അന്‍പത് ശതമാനം ഇളവ് ലഭിക്കുന്നത്. ഡിസംബര്‍ മൂന്ന് വരെ പിഴയിളവ് ലഭിക്കും
ദുബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: രണ്ട് പേരെ കാണാതായി
ദുബൈയില്‍ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നൂവീണ് രണ്ടുപേരെ കാണാതായി. ഈജിപ്ത്,ദക്ഷിണാഫ്രിക്ക സ്വദേശികളേയാണ് കാണാതായത്. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി അറിയിച്ചു
ഇന്നലെ രാത്രി എട്ടരയോട് കൂടിയാണ് എറോഗള്‍ഫിന്റെ ബെല്‍ 212 ഹെലികോപ്ടര്‍ യുഎഇ തീരത്തിന് സമീപം ഗള്‍ഫ് കടലില്‍ തകരുന്നു വീണത്. പരിശീലനപറക്കലിനിടെയാണ് അപകടം എന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി പ്രസ്താവനയില്‍ അറിയിച്ചു. രാത്രികാല പരിശീലനത്തിനായി ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ നിന്നും തിരിച്ച ഹെലികോപ്ടര്‍ ആണ് തകര്‍ന്നൂവീണത്. തെരച്ചില്‍ സംഘത്തിന് കടലില്‍ നിന്നും ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും പൈലറ്റുമാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി അറിയിച്ചു. അന്വേഷണസംഘവും അപകടം നടന്ന ഭാഗത്ത് എത്തിയിട്ടുണ്ട്
ജി 20 രാജ്യങ്ങളുമായി യുഎഇയ്ക്ക് നേട്ടം മാത്രം: വിദേശ വ്യാപാര സഹമന്ത്രി
ദുബൈ: നിര്‍മ്മാണം, മൊത്ത വ്യാപാരം, ചെറുകിട വ്യാപാരം, യാത്ര, വിനോദസഞ്ചാരം എന്നീ രംഗങ്ങളിലാണ് ജി 20 രാജ്യങ്ങളുമായി മികച്ച പ്രകടനം ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജി 20 രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ വന്‍ മുന്നേറ്റം നടത്തിയൊണ് വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി അറിയിച്ചത്. ബിസിനസ് രംഗത്ത് ഉണര്‍വുണ്ടായതോടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. 2021നെ അപേക്ഷിച്ച് ജി 20 രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2023ന്റെ ആദ്യ പകുതിയിലും ജി 20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപരത്തില്‍ 10.6 ശതമാനം വളര്‍ച്ചയുണ്ടായി. ലോകമെമ്പാടും മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ യുഎഇ ശ്രമം തുടരുകയാണെന്നും ഇതിനായി സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ അവസരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം
ജി 20 വേദിക്ക് പുറത്ത് നെയാദിയുടെ ചിത്രം; യുഎഇയ്ക്കുള്ള ആദരം
ദുബൈ: യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്ക് ആദരവുമായി ജി-20 ഉച്ചകോടിയുടെ വേദിക്ക് പുറത്ത് വീഡിയോ പോസ്റ്റര്‍. യുഎഇയുമായുള്ള ഇന്ത്യയുടെ ഏറ്റവും അടുത്ത ബന്ധം വെളിവാക്കുന്നതാണ് ജി 20 വേദിക്ക് പുറത്തെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ വീഡിയോ പോസ്റ്റര്‍. യുഎഇയുടെ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തിയാക്കിയ നെയാദി, യുവാക്കള്‍ക്ക് പ്രചോദമാനമാകും. ലോകനേതാക്കളെല്ലാം എത്തുന്ന ദില്ലിയിലെ പ്രധാന നഗരങ്ങളിലെല്ലാം നെയാദിയുടെ നേട്ടങ്ങള്‍ വിവരിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ നേതൃത്വത്തിലാണ് നെയാദിയുടെ ബഹിരാകാശ ദൗത്യവും റെക്കോര്‍ഡും ഉള്‍പ്പെടുത്തി വിഷ്യല്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ യുഎഇയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയാണ് വീഡിയോയിലൂടെ. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും കഴിഞ്ഞ നാലിനാണ് ഭൂമിയില്‍ തിരികെയെത്തിയത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി തിരികെയെത്തിയത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്‌പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നെയാദിക്ക് സ്വന്തമാണ്.
പുതുപ്പള്ളിയിൽ പുതുചരിത്രമെഴുതി ചാണ്ടി ഉമ്മൻ; ഇടത് കേന്ദ്രങ്ങൾ പോലും ജയ്കിനെ തുണച്ചില്ല
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയം കൊയ്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 36, 454 വോട്ടിന്റെ ഭുരിപക്ഷം ചാണ്ടി ഉമ്മൻ നേടി. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തി. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയ്കിനേക്കാൾ ബഹുദൂരം മുന്നിലെത്താൻ ചാണ്ടിക്കായി.
2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ചരിത്രവിജയം.
അയർക്കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇവിടെ നേടാന്‍ സാധിച്ചത് ആയിരത്തോളം വോട്ടുകള്‍ മാത്രമാണ്. ഇവിടെ കേരള കോണ്‍ഗ്രസ് എം നുള്ള സ്വാധീനം വോട്ടാക്കാൻ എൽ ഡി എഫിനായില്ല. അകലകുന്നം,കൂരോപ്പടം, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിക്കാണ് മേൽക്കെ. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസിന് ലീഡ് നല്‍കിയ മണർക്കാട് പോലും ഇത്തവണ എല്‍ ഡി എഫിനെ തുണച്ചില്ല.


