Tuesday, July 28, 2026
Home Blog Page 209

കുവൈത്തില്‍ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തി

0

കുവൈത്ത്: ഗതാഗതകുരുക്ക് കുറക്കാന്‍ സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്‍ഷം സമയക്രമം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഴ്‌സറികള്‍ രാവിലെ 7.15ന് ആരംഭിച്ച് 12.05ന് അവസാനിക്കും. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേസമയം പ്രവര്‍ത്തനം തുടങ്ങുമെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസുകള്‍. മിഡില്‍, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ രാവിലെ 7.30 മുതല്‍ 1.40 വരെയുണ്ടായിരുന്ന ക്ലാസുകള്‍, ഇനി 7.45 മുതല്‍ 1.55 വരെയായിരിക്കും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ അദേല്‍ അല്‍ മാനേയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് മന്ത്രാലയം ഉത്തരവിറക്കിയത്.

രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കാണ്. ഇതിനു പുറമേ ജോലിക്കായി വാഹനത്തില്‍ പോകുന്നവരുടെ തിരക്കും വര്‍ദ്ധിക്കുന്നതോടെ പല സ്ഥലങ്ങളിലും ഗതാഗത കരുക്ക് അനുഭപ്പെടാറുണ്ട്. മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് പാതയില്‍ അനുഭവപ്പെടുത്. സ്‌കൂള്‍ സമയം അവസാനിക്കുന്ന സമയങ്ങളിലും നിരത്തുകളില്‍ സമാന സ്ഥിതിയാണ്. റോഡുകളില്‍ സുരക്ഷിതവും സുഗമവുമായ ഗതാഗതം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നിയമം കടുപ്പിച്ച് കുവൈത്ത്: ആറ് മാസത്തിനുള്ളില്‍ 18000 പ്രവാസികളെ നാടുകടത്തി

0

കുവൈത്ത്: ഗതാഗത നിയമലംഘനത്തിന് ആറ് മാസത്തിനിടെ നാടുകടത്തിയത് പതിനെണ്ണായിരം പ്രവാസികളെ. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ വിപുലമായ സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്നത്. ഗതാഗത നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെ പ്രവാസികള്‍ നടത്തു വിവിധ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗാതഗത നിമയലംഘനം നടത്തുന്ന പ്രവാസികളെ നാടു കടത്തുന്നത്. ആറ് മാസത്തിനിടെ പതിനെണ്ണായിരം ആളുകളെയാണ് കുവൈത്ത് നാടുകടത്തിയത്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനഘങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു.

ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിന്റെ കണക്കനുസരിച്ച്, അമിതവേഗത, റെഡ് സിഗ്നില്‍ മറി കടക്കുക, അമിത വേഗതയിലുള്ള റേസിംഗ്, അനധികൃതമായി യാത്രക്കാരെ കയറ്റുക, ട്രാഫിക്കില്‍ അലക്ഷ്യമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആറുമാസത്തിനിടെ 18,486 പ്രവാസികളെ നാടുകടത്തിയതായി കുവൈത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ കടുപ്പിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.

പുനരുപയോഗ ഊര്‍ജ്ജത്തില്‍ യുഎഇ ലോക റാങ്കിങില്‍ ഇടം നേടി

0

അബുദബി: സൗരോര്‍ജ്ജ ഉപയോഗത്തില്‍ ലോക റാങ്കില്‍ ഇടം നേടി യുഎഇ. എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യുഎഇ ലോക റാങ്കിങില്‍ ഇടം നേടിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആറം സ്ഥാനമാണ് യുഎഇക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളാണ് യുഎഇയിലേത്. സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ മറ്റ് രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. അബുദബിയിലെ ഷംസ്, നൂര്‍ അബുദബി, അല്‍ ദഫ്ര സോളാര്‍ പാര്‍ക്കുകള്‍, ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എന്നിവയാണ് രാജ്യത്തെ സോളാര്‍ പാര്‍ക്കുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയാണ് ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്ക്. പദ്ധതികളില്‍ നിന്നും സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതില്‍ രാജ്യം ലോക റാങ്കില്‍ മുന്നിലെത്തിയിരിക്കുകയാണ്.

ലോകത്തില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ഇസ്രയേല്‍, ചിലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്ക് മുന്നോടിയായി ശുദ്ധസ്രോതസ്സുകളിലൂടെ നേട്ടം കൈവരിക്കുന്നതും അഭിമാനകരമാണ്. പുനരുപയോജ ഊര്‍ജ്ജത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ യുഎഇ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതോടെയാണ് ലോക റാങ്കിങില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഏകദിന റാങ്കിംഗ് ശുഭ്മാന്‍ ഗില്‍ മൂന്നില്‍ നിന്ന് രണ്ടിലേക്ക്..! രോഹിതും കോഹ്ലിയും ആദ്യ പത്തില്‍

0

ഏഷ്യാ കപ്പിലെ ബാറ്റിങ് മികവില്‍ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 2019 ജനുവരിക്ക് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കിയേക്കും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 64.51 ശരാശരിയില്‍ 904 റണ്‍സ് ഗില്‍ അടിച്ചെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ വര്‍ഷം ഗില്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി.

ഏഷ്യാ കപ്പില്‍ നേപ്പാള്‍, പാകിസ്താന്‍ മത്സരങ്ങളിലെ പ്രകടനമാണ് ഗില്ലിനും രോഹിത്തിനും കോലിക്കും തുണയായത്. 759 റേറ്റിങ് പോയന്റാണ് രണ്ടാം സ്ഥാനത്ത് ഗില്ലിനുള്ളത്. 715 റേറ്റിങ് പോയന്റോടെ കോലി എട്ടാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 റേറ്റിങ് പോയന്റാണുള്ളത്.

ഇന്ത്യക്കൊപ്പം 300 വിജയങ്ങള്‍ ; റെക്കോര്‍ഡ് നേട്ടത്തില്‍ വിരാട് കോഹ്ലി

0

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം 300 വിജയങ്ങള്‍ സ്വന്തമാക്കി കിംങ് കോഹ്ലി.
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ വിജയം നേടിയതോടെയാണ് മുന്നൂറ് വിജയങ്ങള്‍ കോഹ്ലിയുടെ പേരിലായത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം 300 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ്
വിരാട്. 307 വിജയങ്ങള്‍ ഉള്ള സച്ചിനെ മറി കടക്കാന്‍ കോഹ്ലിക്ക് 8 വിജയങ്ങള്‍ കൂടി മതി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 377 വിജയമുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ് ആണ് ലോക ക്രിക്കറ്റില്‍ മുന്നിലുളളത്.

അല്‍ഹൊസന്‍ ആപ്പില്‍ ഇനി കോവിഡ് പരിശോധനാ ഫലം ഇല്ല: ആപ്പ് കുട്ടികളുടെ വാക്‌സിന്‍ ബുക്കാകും

0

യുഎഇയുടെ അല്‍ഹൊസന്‍ ആപ്പില്‍ കോവിഡ് വിവരങ്ങള്‍ ലഭ്യമാക്കുന്നത് അവസാനിപ്പിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. കുട്ടികളുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി ആപ്പ് ഉപയോഗിക്കുക. അല്‍ഹൊസന്‍ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെയാണ് പുറത്തിറക്കിയത്.

കോവിഡ് വൈറസിനെ പൊതുജനാരോഗ്യ ഭീഷണിയായി നിലവില്‍ ആരോഗ്യമേഖല കണക്കാക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അല്‍ രന്ദ് പറഞ്ഞു. കോവിഡ് ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. ആരോഗ്യസ്ഥാപനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് അല്‍ഹൊസന്‍ ആപ്പില്‍ നിന്നും കോവിഡ് സംബന്ധമായ വിവിരങ്ങള്‍ ഒഴിവാക്കിയതെന്നും ഡോ.ഹുസൈന്‍ അല്‍ രന്ദ് പറഞ്ഞു.കുട്ടികളുടെ വാക്‌സിനേഷന്‍ റെക്കോര്‍ഡ് ബുക്ക് എന്ന നിലയിലേക്ക് ക്രമേണ അല്‍ഹൊസന്‍ ആപ്പ് മാറുമെന്നും ഡോ.ഹുസൈന്‍ പറഞ്ഞു. കുട്ടികളുടെ നിലവിലെ വാക്‌സിനേഷന്‍ ബൂക്ക് അല്‍ഹൊസന്‍ ആപ്പിലേക്ക് മാറും. നല്‍കിയ വാക്‌സിന്റെ വിവരങ്ങളും നല്‍കാനുള്ള വാക്‌സിന്റെ വിവരങ്ങളും ആപ്പില്‍ ഉണ്ടാകും എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് യുഎഇ അല്‍ഹൊസന്‍ ആപ്പ് അവതരിപ്പിച്ചത്. കോവിഡ് പരിശോധനാ വിവരങ്ങള്‍ ആണ് ആപ്പില്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരുന്നത്. പിന്നീട് കോവിഡ് വാക്‌സിനേഷന്റെ വിശദാംശങ്ങളും അല്‍ഹൊസന്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു.

പ്രഭാസിന്റെ ‘സലാര്‍’ ഈ മാസമില്ല, ചിത്രം അടുത്ത വര്‍ഷമോ..?

0

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലും റിബല്‍ സ്റ്റാര്‍ പ്രഭാസും ഒന്നിക്കുന്ന സലാര്‍
സിനിമയുടെ റിലീസ് മാറ്റിവെച്ചു. 2023 സെപ്തംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ
റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്നാല്‍ നിര്‍മാതാക്കള്‍ തീയതി മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മിച്ച ഹൊംബാലെ ഫിലിംസ് ആണ് ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണം. ഭുവന്‍ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

“സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന്. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി.”-ഹോംബാലെ ഫിലിംസ് കുറിച്ചു.

തമിഴ് നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

0

തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അശോക് സെൽവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച്ച ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി പ്രത്യേക വിരുന്ന് നടക്കും.

ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിനും സുപരിചിതനാണ്.

നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.

തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടനാണ് അശോക് സെൽവൻ. നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സിനിമയിലെത്തുന്നത്.

ദുബൈയില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ വേള്‍ഡ് കോണ്‍ഗ്രസ്‌

0

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നാമത് പതിപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 26, 27 തിയതികളിലായാണ് കോണ്‍ഗ്രസ് നടക്കുന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബന്‍ റാഷിദ് അല്‍ അല്‍ മക്തുവുമിന്റെ മുഖ്യരക്ഷകര്‍തൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. രണ്ടായിരത്തിലധികം അന്തരാഷ്ട്ര പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുക. സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് ചലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയ 10 വാഹനങ്ങളുടെ പേരുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മൂന്നാമത് ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര മത്സരത്തില്‍ ഇത്തവണ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ പങ്കെടുത്തിരുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന ബസുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. അപകടങ്ങളും തടസ്സങ്ങളും മുന്‍കൂട്ടി കണ്ട് സ്വയം ഓടുന്നവയാണ് ബസുകള്‍.

വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര സ്ഥാപനങ്ങളും യുഎഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചില്‍ മാറ്റുരച്ചത്. 23 ലക്ഷം ഡോളറാണ് സമ്മാനത്തുക. 20 ലക്ഷം ഡോളര്‍ സ്ഥാപനങ്ങള്‍ക്കും, 3 ലക്ഷം ഡോളര്‍ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് മത്സര വിജയികളെ പ്രഖ്യാപിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ മത്സരാര്‍ത്ഥികളുടെ എണ്ണം 130 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തില്‍ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കുകയാണ് ലക്ഷ്യം.

നിപ: സമ്പർക്ക പട്ടികയിലുള്ളത് 702 പേർ, മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

0

കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 22നാണ് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടത്. പനി ബാധിച്ച മുഹമ്മദ് പിറ്റേന്ന് വൈകിട്ട് ഏഴുമണിയോടെ തിരുവള്ളൂരിലെ കുടുംബചടങ്ങില്‍ പങ്കെടുത്തു. 25 ന് രാവിലെ 11 മണിയോടെ ഗ്രാമീണ്‍ ബാങ്കിലും തുടര്‍ന്ന് 12.30 ഓടെ കള്ളാട് ജുമാ മസ്ജിദിലും പോയി. പനി കടുത്തതിനെ തുടര്‍ന്ന് 26 ന് കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തി ചികിത്സ തേടി. തുടര്‍ന്ന് 28–ാം തിയതി രാത്രി തൊട്ടില്‍പ്പാലത്തെ ആശുപത്രിയിലും ചികിത്സതേടി. പിറ്റേ ദിവസം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 30–ാം തിയതിയോടെ മരിക്കുകയുമായിരുന്നു.

റൂട്ട് മാപില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയങ്ങളിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക സാധ്യത സംശയിക്കുന്നുണ്ടെങ്കില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.