അബുദബി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീംകൗസില്‍ അംഗവും ഉം അല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വകസന പദ്ധതികളുടെ കാതലായ പ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പൗരന്മാരുടെ ഉന്നമനത്തിനായി സ്വീകരിക്കുന്ന ഭാവികാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു. എമിറേറ്റുകളുടെ സുസ്ഥിര വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് യുഎഇ നടപ്പിലാക്കുന്നത്. ഭരണ നിര്‍വ്വഹണത്തില്‍ ദീര്‍ഘവീണത്തോടെയുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിനെ ഷെയ്ഖ് സൗദ് പ്രശംസിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന്റെ നേട്ടം ഉള്‍പ്പെടെ, ബഹിരാകാശ മേഖലയില്‍ യുഎഇയുടെ തുടര്‍ച്ചയായ വിജയത്തെ ഷെയ്ഖ് സൗദ് അഭിനന്ദിച്ചു. അബുദബി ഖസര്‍ അല്‍ ബഹറില്‍ നടന്ന കൂടിക്കാഴ്ചയില്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
തൊഴില്‍ വിസയ്ക്കായി രേഖകള്‍ വിശദമായി പരിശോധിക്കും, പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ സിസ്റ്റം നടപ്പാക്കുന്നു
ജിദ്ദ: പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സിസ്റ്റവുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ രേഖകള്‍ വിശമായി പരിശോധിക്കും. ജോലിക്കനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും പരിചയവും ഉള്ളവരെ മാത്രം തൊഴില്‍ മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുവെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം മാനവവിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയത്. പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ സിസ്റ്റത്തിലൂടെ രാജ്യത്ത് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ രേഖകള്‍ വിശദമായി പരിശോധിക്കും. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം ഇത് നടപ്പാക്കുന്നത്. തുടക്കത്തില്‍ 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി ആരംഭിക്കും. എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സൗദിയിലേയ്ക്ക് 71 ഇനം വിസ ലഭിക്കാന്‍ ഇന്ത്യയില്‍ എസ് വിപി പരീക്ഷ പാസാകണമെന്ന സംവിധാനത്തിന് പുറമേയാണ് ഇത് നടപ്പിലാക്കുന്നത്. ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം പുതിയ സേവനത്തിലൂടെ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ
ഇറക്കുമതി സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. സൗദി സകാത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോരിറ്റിയാണ് പുതിയ തീരുമനം സംബന്ധിപ്പ് അറിപ്പ് നല്‍കിയത്. മൂവായിരം റിയാലിന് മുകളില്‍ വിലയുള്ള ഉത്പങ്ങള്‍ക്കാണ് നികുതി നല്‍കേണ്ടി വരിക. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടു വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. മൂവായിരം റിലായിന് മുകളില്‍ വലിപിടിപ്പുള്ള വസ്തുക്കള്‍ രാജ്യത്തേക്ക് എത്തിച്ചാല്‍ നികുതി നല്‍കേണ്ടി വരും. സൗദി സകാത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോരിറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഇറക്കുമതി ആഭ്യന്തര വിപണിയെ കൂടി ബാധിക്കുമെന്നതിനാലാണ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് വരാന്‍ വിമാനത്താവളങ്ങള്‍, റോഡ് ചെക്ക് പോയിന്റുകള്‍, തുറമുഖങ്ങള്‍ എന്നീ പ്രവേശന കവാടങ്ങളില്‍ സത്യവാങ്മൂലം നല്‍കുകയും വേണം. സാധനങ്ങള്‍, വിലവിവരങ്ങള്‍ എന്നിവയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. കോടിക്കണക്കിന് റിയാല്‍ മൂല്യമുള്ള വസ്തുക്കള്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ എത്തിച്ചതായാണ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
വീട്ടു ജോലിക്കാരെ നിയമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്ന ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. റിക്രൂട്ട്‌മെന്റ് ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളി നിയമം പൂര്‍ണ്ണമായും പാലിക്കണം. പരാതികള്‍ ലഭിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ സേവനങ്ങളുടെ നിലവാരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യോഗത്തിലാണ് അറിയിപ്പ് നല്‍കിയത്. ഏജന്‍സി ഉടമകളും മാനേജര്‍ തലത്തിലുള്ളവരും ഓഫീസ് പ്രതിനിധികളും ഉള്‍പ്പെടെ 90ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിലവാരം ഉയര്‍ത്താനും എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ നുഐമി പറഞ്ഞു. തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നല്‍കി വീട്ടുജോലിക്കാരെ നിയമിക്കുവര്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. ലൈസന്‍സില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും കൃത്യമായ വേതനം നല്‍കാതിരുന്നാലും 50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിങ് കമ്പനികള്‍ക്കും ഇതേ പിഴ തയൊണ് ചുമത്തുക. മന്ത്രാലയത്തിന്റെ ഓലൈന്‍ പോര്‍ട്ടല്‍ ദുരുപയോഗം ചെയ്താലും അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വര്‍ഷം തടവും രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ലൈസന്‍സില്ലാതെ നിയമിച്ച തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗാര്‍ഹിക തൊഴില്‍ നിയമം നടപ്പാക്കാനും മേഖലയിലും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി ഏജന്‍സികളില്‍ നിന്നും മാനേജര്‍മാരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു
ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല; മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണ മൂലമെന്ന് തന്ത്രി സമാജം
ക്ഷേത്രച്ചടങ്ങില്‍ ജാതിവിവേചനമെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി അഖിലകേരള തന്ത്രി സമാജം. പൂജയ്ക്കായി എത്തുന്ന പൂജാരി ദേവപൂജ കഴിയുന്നത് വരെ ആരേയും സ്പര്‍ശിക്കാറില്ല. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തന്ത്രി സമാജം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. അന്ന് പൂജയ്ക്കിടയിലാണ് പൂജാരി വിളക്ക് കൊളുത്താൻ എത്തിയത്. ആ സമയത്ത് ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ല. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തി അയിത്തം ആചരണത്തിന്റെ ഭാഗമായല്ലെന്നും അഖിലകേരള തന്ത്രി സമാജം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വെച്ചുതന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തന്ത്രി സമാജം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തൃശ്ശൂരില്‍ സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; 48 കാരന്‍ അറസ്റ്റിൽ
തൃശൂരിൽ സ്വകാര്യബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. മേക്കാട്ടുകുളം സ്വദേശി വിന്‍സെന്റി(48)നെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം -പാവറട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ഥിനിക്ക് അതിക്രമമുണ്ടായത്.കുന്നംകുളത്തുനിന്നും പാവറട്ടിയിലേക്ക് പോവുകയായിരുന്ന ബസില്‍വെച്ച് യാത്രക്കാരനായ വിന്‍സെന്റ് അതിക്രമം കാട്ടിയത് പെൺകുട്ടി പ്രതികരിച്ചു. തുടര്‍ന്ന് ബസിലെ മറ്റുയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടിച്ചുവെയ്ക്കുകയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബസില്‍ കോളജ്- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നല്ല തിരക്കുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് വിന്‍സെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
തിരുവോണം ബംപർ അടിച്ചത് പാലക്കാട്
ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിന്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ സമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്. നടരാജൻ എന്നയാൾക്കാണ് ലോട്ടറി വിറ്റത് എന്ന് വിൽപ്പനക്കാരൻ പറയുന്നു. എന്നാൽ ഭാഗ്യവാനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 25 കോടി നേടിയ ഭാഗ്യവാൻ തമിഴ്നാട് കാരനാണ് എന്ന സൂചനകളാണ് വരുന്നത്.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ
TH305041, TL894358, TC708749 , TA781521, TD166207, TB398415 , TB127095, TC320948, TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215, TJ223848.
മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 പേർക്ക്. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ
TA 323519, TB 819441, TC 658646 ,TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507.
നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേർക്ക്. നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ
TA 372863, TB 748754, TC 589273, TD 672999, TE 709155, TH 612866, TJ 405280, TK 138921, TL 392752.
അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേർക്ക്. അഞ്ചാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ
TA 661830, TB 260345, TC 929957, TD 479221, TE 799045, TG 661206, TH 190282, TJ 803464, TK 211926, TL 492466.
മാസപ്പടി വിവാദത്തിലെ ‘പി വി’ താനല്ലെന്ന് പിണറായി വിജയൻ
ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല മാധ്യമങ്ങളെ കാണാതിരുന്നതെന്നും അതിന് കാരണമുണ്ടായിരുന്നെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് മാസങ്ങൾക്ക് ശേഷം വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി മാസപ്പടി വിവാദത്തിലും പുതുപ്പള്ളി തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചും പ്രതികരിച്ചു.
സിഎംആർഎലിൽനിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിലെ ‘പി.വി.’ എന്ന ചുരുക്കപ്പേര് തന്റേതല്ലെന്നും ഇൗ നാട്ടിൽ എത്രയോ പി.വിമാരുണ്ടെന്നും പിണറായി പറഞ്ഞു. അതു ബിജെപി സർക്കാരിന്റെ ഉദ്യോഗസ്ഥർ എഴുതിച്ചേർത്തതാണ്. സിഎംആർഎല്ലിൽനിന്നു തെരഞ്ഞെടുപ്പു ഫണ്ട് വാങ്ങിയെന്നു ഞാനോ അവരോ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല
പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128 -ാം ഭരണഘടനാ ഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ’ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.
എന്നാൽ പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിൽ ചേർത്തിട്ടുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആകും. ഇപ്പോൾ എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും. നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുള്ളത്. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് പാർട്ടി പിന്തുണയോടെ; സി പി ഐ എം നേതാക്കൾക്കും പങ്കുണ്ടെന്ന് വി ഡി സതീശൻ
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്നും പാര്‍ട്ടി പിന്തുണയോടെയാണ് കരുവന്നൂരിലെ കൊള്ള നടന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു. സി പി ഐ എം ജില്ലാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരപരാധികളെ കുടുക്കി വമ്പന്മാരായ നേതാക്കളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ബിജെപിക്ക് എതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ ഫാസിസ്റ്റ് മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. ഇന്‍ഡ്യ മുന്നണിയില്‍ നിന്നുള്ള സിപിഐഎമ്മിന്റെ പിന്മാറ്റം കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കള്ളക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ് ലാവ്‌ലിന്‍ കേസ് സിഎംആര്‍എല്‍ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയെ പേടിയുള്ളത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും സതീശൻ ആരോപിച്ചു.


