Saturday, September 19, 2026
Home Blog Page 2

ഒമാനില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു; നീക്കം മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം

0

ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ ഇന്ന് ഒമാനില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. ചര്‍ച്ച മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ഒമാനിലെ സലാലയില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചര്‍ച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ചര്‍ച്ച മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മേഖലയിലെ സ്ഥിതിഗതികളും ഹോര്‍മുസിലെ സംഘര്‍ഷവും ഉള്‍പ്പെടെ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ക്ക് ഒമാനാണ് മുന്‍കൈയെടുത്തിരുന്നത്.

സന്ദര്‍ശകര്‍ക്കായി വമ്പന്‍ സര്‍പ്രൈസുകള്‍; ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് തുറക്കും

0

മരുഭൂമിയിലൊരുക്കിയ കാടിന്റെ വന്യതയിലൂടെ കാഴ്ചകളുടെ പുതുമകളുമായി ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് തുറക്കും. ഇഷ്ടമൃഗങ്ങളെ അടുത്തറിയാനും അവയുടെ ആവാസവ്യവസ്ഥ നേരിട്ട് അനുഭവിച്ചറിയാനുമുള്ള അവസരവുമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുക. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലായിരുന്നു പുതിയ സീസണിന്റെ പ്രഖ്യാപനം.

എട്ടാം സീസണിന് മുന്നോടിയായി സന്ദര്‍ശകര്‍ക്കായി പുത്തുന്‍ അനുഭവങ്ങളാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. റോയല്‍ സഫാരി എക്‌സ്പീരിയന്‍സാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാവുന്ന നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ഗൈഡഡ് ടൂറാണിത്. വിപിഐ പരിഗണന, റിസര്‍വ് ചെയ്ത ഇരിപ്പിടങ്ങള്‍ എന്നിങ്ങനെ ലഭ്യമാണ്. വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങള്‍ക്കുള്ള തനത് ആവാസ വ്യവസ്ഥ ഒരുക്കിയ സഫാരി പാര്‍ക്കില്‍ 78 ഇനം സസ്തനികള്‍, 50 ഇനം ഉരഗങ്ങള്‍, 111 ഇനം പക്ഷികള്‍ ഉള്‍പ്പെടെ 3,000ലേറെ ഇനങ്ങളുണ്ട്.

അതേസമയം, കഴിഞ്ഞ സീസണിലും ദുബായ് സഫാരി പാര്‍ക്ക് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. വരുമാനത്തില്‍ 26 ശതമാനം വര്‍ധനയും ടിക്കറ്റ് വില്‍പ്പനയില്‍ 16 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി. പുതിയ സീസണില്‍ യുഎഇയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന എട്ടാം സീസണില്‍ കൂടുതല്‍ വന്യജീവി അനുഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് പുതിയ സീസണിന്റെ പ്രഖ്യാപനം നടന്നത്.

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 14ന് തുറക്കും

0

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 14ന് തുറക്കും. 31ാം സീസണ്‍ 2027 മെയ് വരെ 7 മാസത്തിലേറെ നീണ്ടുനില്‍ക്കും. ‘എ മോര്‍ വണ്ടര്‍ഫുള്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലാണ് പുതിയ സീസണ്‍ എത്തുന്നത്.

ദുബായിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. വിനോദപരിപാടികള്‍ക്കും ഷോപ്പിങ്ങിനും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്കും പുറമെ നിരവധി പുതിയ ആകര്‍ഷണങ്ങളും ഇത്തവണ ഒരുക്കുന്നുണ്ട്. ‘എ മോര്‍ വണ്ടര്‍ഫുള്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലാണ് പുതിയ സീസണ്‍.

വിവിധ രാജ്യങ്ങളുടെ സംസ്‌കാരം വിളിച്ചോതുന്ന പവലിയനുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, ലൈവ് സംഗീത പരിപാടികള്‍, സ്റ്റണ്ട് ഷോകള്‍, കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍, കാര്‍ണിവല്‍ റൈഡുകള്‍കള്‍ തുടങ്ഹി കൂടുതല്‍ വര്‍ണാഭമാകും ഇക്കുറി ഗ്ലോബല്‍ വില്ലേജ്. ഗ്ലോബല്‍ വില്ലേജില്‍ ഭക്ഷണ സ്റ്റാളുകളോ കഫേകളോ ആരംഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം പതിനാറ് വരെ നീട്ടിയിട്ടുണ്ട്

വരുംദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകളും പ്രവര്‍ത്തനസമയവും അടക്കമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. 1997ല്‍ ആരംഭിച്ച ഗ്ലോബല്‍ വില്ലേദ് ഇതുവരെ പത്ത് കോടിയിലധികം സന്ദര്‍ശകരെയാണ് വരവേറ്റത്.

മോണോ റെയില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

0

ജുമൈറയിലെ പാം മോണോറെയില്‍ സര്‍വീസ് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്കായി 2026 ജനുവരിയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് പുനരാരംഭിച്ചത്. യാത്രക്കാര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് അംഗീകൃത ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന കാലയളവില്‍ പാം ജുമൈറയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഹലാ ടാക്‌സി സേവനം ഉപയോഗിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. 5.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാം മോണോറെയില്‍ പാം ജുമൈറയിലെ ഏക പൊതുഗതാഗത സംവിധാനമാണ്. പാം ഗേറ്റ്‌വേ, അല്‍ ഇത്തിഹാദ് പാര്‍ക്ക്, നഖീല്‍ മാള്‍, അറ്റ്‌ലാന്റിസ് അക്വാവെഞ്ചര്‍ എന്നീ നാല് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് ദ്വീപിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. യാത്രയ്ക്കിടെ പാം ജുമൈറയുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 5 ദിര്‍ഹമാണ് നിരക്ക്.

ദുബായ് മെട്രോ ബ്ലു ലൈന്‍ പദ്ധതിയുടെ ആദ്യഘട്ട തുരങ്കനിര്‍മ്മാണം പൂര്‍ത്തിയായി

0


ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ തുരങ്ക നിര്‍മാണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍.ടി.എ അറിയിച്ചു.രണ്ട് മാസം മുന്‍പാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയുടെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക ടണല്‍ ബോറിങ് മെഷീന്റെ സഹായത്തോടെയാണ് അതിവേഗം നിര്‍മ്മാണ് പുരോഗമകി്കുന്നനത്. അത്യാധുനിക ഡിജിറ്റല്‍ ഗൈഡന്‍സ്, മോണിറ്ററിങ് സംവിധാനങ്ങളുള്ള ഈ യന്ത്രത്തിന് പ്രതിദിനം ഏകദേശം 30 മീറ്റര്‍ വരെ തുരങ്കം നിര്‍മ്മിക്കാന്‍ കഴിയും. 2007-ല്‍ ദുബായ് മെട്രോയുടെ ആദ്യഘട്ട നിര്‍മാണ സമയത്ത് ഉപയോഗിച്ച മെഷീനുകള്‍ക്ക് പ്രതിദിനം ശരാശരി 12 മീറ്റര്‍ മാത്രമാണ് തുരക്കാന്‍ കഴിഞ്ഞിരുന്നത്. അന്ന് ഒരു ഘട്ടം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഏഴ് മാസം വേണ്ടിവന്നു. ഏകദേശം 2,000 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമുള്ള പുതിയ സംവിധാനം വെറും തുരങ്കം നിര്‍മ്മിക്കുക മാത്രമല്ല, മണ്ണ് നീക്കം ചെയ്യുകയും തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ലൈനിങ് ഭാഗങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ ഭൂഗര്‍ഭ നിര്‍മാണ സംവിധാനമാണെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ഇരുപത് വര്‍ഷത്തിനുള്ളില്‍ ദുബായുടെ ഭൂഗര്‍ഭ നിര്‍മാണ സാങ്കേതികവിദ്യ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ നേട്ടമെന്നും, ബ്ലൂ ലൈന്‍ പദ്ധതിയുടെ ശേഷിക്കുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം തുടരുകയാണെന്നും ആര്‍.ടി.എ അറിയിച്ചു. ദുബായുടെ പൊതുഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കുകയും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി നടപ്പാക്കുന്നത്.

ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യാന്തര സഖ്യം

0

യുഎഇയിലെ ബറാക ആണവോര്‍ജ നിലയത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യാന്തര സഖ്യം. യുഎഇ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ രാജ്യാന്തര സഖ്യം സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്ക, യുകെ, ഫ്രാന്‍സ്, സൗദി അറേബ്യ, ജപ്പാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് ആക്രമണത്തെ കര്‍ശനമായി അപലപിച്ചത്.ഇക്കഴിഞ്ഞ മേയ് 17നു അബുദാബിയിലെ ബറാക്ക പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഇറാഖിലെ ചില സായുധ ഗ്രൂപ്പുകളാണ് നടത്തിയതെന്നാണ് സൂചന. ആണവനിലയത്തിന്റെ സുരക്ഷാ പരിധിക്ക് തൊട്ടുപുറത്തുള്ള വൈദ്യുത അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും പ്രാദേശിക-രാജ്യാന്തര സമാധാനത്തിന് വലിയ ഭീഷണിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആണവനിലയത്തിന് നേരെയുണ്ടായ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ ജീവനും ജനവാസ കേന്ദ്രങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഗുരുതരമായ റേഡിയേഷന്‍ പ്രത്യാഘാതങ്ങള്‍ക്കും പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് ഒപ്പുവച്ച രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. യുഎഇക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി സായുധ സംഘങ്ങള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. നിലവില്‍ ബറാക നിലയത്തിന് ചുറ്റുമുള്ള റേഡിയേഷന്‍ തോത് പൂര്‍ണമായും സാധാരണ നിലയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതിന് ശിക്ഷ കര്‍ശനമാക്കി യുഎഇ

0

വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി ശക്തമാക്കി യുഎഇ. ഡിജിറ്റല്‍ വിവരങ്ങള്‍ അനുമതിയില്ലാതെ നേടുകയോ മാറ്റം വരുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കു കുറഞ്ഞത് 6 മാസം തടവും 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ.ചികിത്സാ വിവരങ്ങള്‍, മെഡിക്കല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുന്നവര്‍ക്കും യുഎഇയില്‍ സമാന ശിക്ഷ നേരിടേണ്ടി വരും. വെബ്‌സൈറ്റുകളോ ഇലക്ട്രോണിക് സംവിധാനങ്ങളോ ഹാക്ക് ചെയ്താല്‍ 1 മുതല്‍ 3 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.ഹാക്കിങ്ങിലൂടെ ഏതെങ്കിലും സംവിധാനത്തിനു കേടുപാടുകള്‍ സംഭവിക്കുകയോ വിവരങ്ങള്‍ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ 5 ലക്ഷം ദിര്‍ഹം വരെ ഉയരാം. നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുത്താല്‍ ഒരു വര്‍ഷം തടവും 2 മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ഡിജിറ്റല്‍ വിവരങ്ങള്‍ അനുമതിയില്ലാതെ നേടുകയോ മാറ്റം വരുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കു കുറഞ്ഞത് 6 മാസം തടവും 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ. രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കാന്‍ യുഎഇ ഒരുങ്ങുന്നത്. അതോടൊപ്പം സംശയകരമായ സന്ദേശങ്ങളോടും ഇമെയിലുകളോടും പ്രതികരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒടിപി പോലുള്ള രഹസ്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു കൈമാറരുത്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

സമാധാന കരാറിനായുള്ള ഡിജിറ്റല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇറാനും അമേരിക്കയും

0

ഇറാന്‍ അമേരിക്ക സമാധാന കരാറിനായുള്ള ഡിജിറ്റല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അതിനിടെ സമാധാന ധാരണാപത്രത്തില്‍ വരും ദിവസങ്ങളില്‍ ഇസ്രായേലും പങ്കാളിയാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. അതേസമയം ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്നും അടിയന്തിര ആണവ ഭീഷണി ഇല്ലാതാക്കിയെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി വെള്ളിയാഴ്ച ജനീവയില്‍ വച്ച് ഔദ്യോഗികമായി കരാറില്‍ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാര്‍ നിലവില്‍ വരിക. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂര്‍ണരൂപം പരസ്യപ്പെടുത്തൂ. കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ചിലപ്പോള്‍ താന്‍ പങ്കെടുക്കുമെന്നും ചിലപ്പോള്‍ ഉണ്ടായേക്കില്ലെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഒപ്പിടല്‍ ചടങ്ങിന് ശേഷം യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഭാഗികമായി തുറന്നിട്ടുണ്ടെന്നും വെള്ളിയാഴ്ചയോടെ ഇത് പൂര്‍ണ തോതില്‍ സജ്ജമാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ സമാധാന ധാരണാപത്രത്തില്‍ വരുംദിവസങ്ങളില്‍ ഇസ്രായേലും പങ്കാളിയാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ കരാറിനോട് ഇസ്രായേല്‍ തുടക്കത്തില്‍ കാണിച്ച വിയോജിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ വിയോജിപ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാന്‍യുഎസ് കരാര്‍ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

യുഎഇയില്‍ അറബിക് ഭാഷാ നിയമം അടുത്തവര്‍ഷം നിലവില്‍ വരും

0

രാജ്യത്തുടനീളം അറബിക് ഭാഷയുടെ പങ്കും പദവിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്ര നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ യോഗത്തിലാണ് സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ മുന്‍ഗണനാ ഗണത്തില്‍ ഉത്ല്‍പ്പെടുത്തി ഇമറാത്തികള്‍ക്കിടയില്‍ അറബിക് ഭാഷ സംരക്ഷിക്കകുകയാണ് ലക്ഷ്യം. എല്ലാമേഖലയിലും ഭാഷയുടെ സംരക്ഷണത്തിന് നിയമം നടപ്പിലാക്കും. ഭാഷാമൂല്യങ്ങള്‍ പ്രാരംഭഘട്ടത്തില്‍തന്നെ വളര്‍ത്തുന്നതിന് കുട്ടികളെയും കുടംബങ്ങളെയും ലക്ഷ്യമിട്ട് സാംസകാരിക നയം രൂപീകരിക്കും. ദേശീയ സാസംസ്‌കാരിക പരിപാടികള്‍ അടക്കം നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ദുബൈ

0

ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ദുബായ്. സ്വന്തം റെക്കോഡ് തന്നെയാണ് ഇത്തവണ ദുബായ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഏകദേശം 49 സെക്കന്‍ഡ് സമയം മാത്രമാണ് ദുബായില്‍ വൈദ്യുതി നഷ്ടം.ഏറ്റവും കുറഞ്ഞ സമയം മാത്രം വൈദ്യുതി മുടങ്ങിയ നഗരമെന്ന പദവിക്ക് ലോകത്ത് ദുബായിക്ക് മറ്റാരും എതിരാളികളില്ല. കഴിഞ്ഞ വര്‍ഷം ദുബൈ നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് നഷ്ടമായത് 0.89 മിനിറ്റ് നേരത്തെ വൈദ്യുതി മാത്രം. 2024ല്‍ ഉപഭോക്താക്കളുടെ വൈദ്യുതി നഷ്ടം 0.94 മിനിറ്റായി കുറച്ചുകൊണ്ട് ദുബൈ വൈദ്യുതി, ജല അതോറിറ്റി ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതില്‍ 13 ശതമാനം കൂടി കുറച്ചാണ് പുതിയ റെക്കോഡിട്ടത്. ദുബൈയെ സംബന്ധിച്ച് ഈ നേട്ടം പുതിയ നാഴികക്കല്ലാണെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി നല്‍കുന്ന നഗരങ്ങളില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ ദുബൈക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ദുബായ് ഉപയോഗിക്കുന്നത്. ഇവ ദീവയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായു സംയോജിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വൈദ്യുതി ലഭ്യത മാനദണ്ഡങ്ങള്‍ അനുസരിച്ച് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതില്‍ സ്മാര്‍ട്ട് ഗ്രിഡുകള്‍ ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമാണ്. ലോകത്തെ മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നായി മാറാനുള്ള ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍, ദുബൈ സാമ്പത്തിക അജണ്ട എന്നിവക്ക് കരുത്തുപകരാന്‍ നേട്ടത്തിന് കഴിയുമെന്നും ദീവ എം.ഡി പ്രതികരിച്ചു.