Friday, July 31, 2026
Home Blog Page 185

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ വരെ

0

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവർ അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില 35 പൈസയാണ് യൂണിറ്റിന് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.

2023 നവംബർ ഒന്ന് മുതൽ 2024 ജൂൺ 30 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയാകും. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസയാണ് കൂടിയത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികം നല്‍കണം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍-ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് താരിഫ് വര്‍ധനവില്ല. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അതിനാൽ 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.

സ്ഫോടനം നടന്നതിനു മുൻപ് ഡോമെനിക്കിനെ കണ്ടു; പ്രതിയെ തിരിച്ചറിഞ്ഞ് കൺവെൻഷനിൽ പങ്കെടുത്തവർ

0

കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന് അന്വേഷണ സംഘം നടപടികൾ തുടങ്ങി. യഹോവ സാക്ഷികളുടെ കൺവൻഷനിൽ പങ്കെടുത്ത ചിലർ ഡൊമിനിക് മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കുകയാണ്. തിരിച്ചറിയൽ പരേഡിന് കോടതി അനുമതി ലഭിച്ചശേഷം ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്.

പ്രതി ഡൊമിനിക്ക് മാർട്ടിൻ ഒറ്റക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. എന്നാൽ പ്രതിയുടെ മൊഴിയിൽ ഉള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളിൽ ലഭ്യമായ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതിയുടെ കോൾ ലിസ്റ്റ്, കൺവൻഷൻ സെന്ററിലെ സി സിടിവി ദൃശ്യങ്ങൾ, മൊബൈലിൽ പകർത്തിയ സ്ഫോടന ദൃശ്യങ്ങൾ എന്നിവയുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെൻ്ററിൽ എത്തിച്ച് തെളിവെടുക്കും. ഇതിനുള്ള നടപടി ആരംഭിച്ചു.ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും വാങ്ങിയത് കുട്ടികൾക്ക് കളിപ്പാട്ടം നിർമിക്കാനെന്ന പേരിലാണെന്ന് ഇയാൾ മൊഴി നൽകി. അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടും.

മുഖ്യമന്ത്രിക്ക് വധഭീഷണി; പോലീസ് ആസ്ഥാനത്തേക്ക് ഫോൺ ചെയ്തത് ഏഴാം ക്ലാസുകാരൻ

0

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് ഫോൺ കോൾ. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ഫോൺകോളിനു പിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് ഫോൺ ചെയ്തത് എന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ ഫോണില്‍ നിന്നാണ് ഭീഷണി ഫോണ്‍ വന്നതെന്ന് വ്യക്തമായി. എന്നാല്‍, വീട്ടുകാരുമായി സംസാരിച്ചപ്പോൾ ഏഴാം ക്ലാസുകാരനായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പറഞ്ഞത്. കൈതട്ടി കോൾ പോയി എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ അത് വിശ്വസനീയമല്ല എന്നാണ് പോലീസ് പറയുന്നത്.

പോലിസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോൾ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിര്‍വശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടര്‍ന്ന്, പോലിസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലിസിന് കൈമാറി. തുടരന്വേഷണത്തിലാണ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തിയത്.

കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് പ്രതി ഒറ്റക്ക് തന്നെ; കേസ് സ്വയം വാദിക്കുമെന്ന് ഡൊമിനിക്

0

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. മാർട്ടിൻ അതീവ ബുദ്ധിശാലിയാണ് ബോംബ് നിർമ്മിക്കാനായി കഠിനാധ്വാനം ചെയ്തു. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസ് സ്വയം വാദിക്കുമെന്നാണ് മാർട്ടിൻ പറഞ്ഞിട്ടുള്ളത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ച കൂസലില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. 58 വയസ്സായെന്നും ഇനിയൊന്നും നോക്കാനില്ലെന്നും ഇയാൾ പറഞ്ഞു. ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും.

ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഇതിനകം കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.

ഇന്ത്യയിൽ പാചക വാതക വില വീണ്ടും കൂട്ടി

0

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപയാണ് നൽകേണ്ടത്. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതെന്നാണ് വിവരം.

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

0

“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗംകേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…” :വള്ളത്തോൾ

1947 ഇൽ ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയില്‍ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടാകുന്നു. തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളുമായി മലയാളം പ്രഥമ ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിചേര്‍ത്താണ് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുത്, പിന്നീട് ലോകത്തിന് തന്നെ മാതൃകയാകുന്ന വിധം വളർന്നത് ചരിത്രം. സമസ്ത മേഖലകളിലും നാം ഇന്ന് അനുഭവിക്കുന്ന ഈ മെച്ചപ്പെട്ട ചുറ്റുപാട് പലരുടെയും ഒരുപാട് നാളത്തെ വിയർപ്പിൻ്റെ ഫലമാണ്.

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ഇന്നും വെള്ളവും വെളിച്ചവും എത്താത്ത, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത എത്രയോ കുഗ്രാമങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു ഇന്ന് കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് ബാലറ്റിലൂടെ നിലവിൽ വന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ ഇഎംഎസ് സർക്കാരാണ്. രാജ്യത്ത് ആദ്യമായി നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്. വിനോദസഞ്ചാര മേഖലയിലും സംസ്ഥാനം പുരോഗതിയുടെ പാതയിലാണ്.

കാടും പുഴകളും കായലും മലനിരകളും വയലേലകളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതി കേരളത്തെ വ്യത്യസ്തമാക്കുന്നു. കല,സംസ്‌കാരം സാഹിത്യം തുടങ്ങി നിരവധി മേഖലകളിൽ ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങൾ. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾ ലോകശ്രദ്ധ ആകർഷിച്ചു.

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടിയില്ല, തീരുമാനം ഈ ആഴ്ച ഉണ്ടായേക്കും

0

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വര്‍ധനവരുത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായില്ല. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. റഗുലേറ്ററി കമ്മീഷൻ യോഗത്തിനിടെ ഒരംഗത്തിന് ആരോഗ്യ പ്രശ്‌നമുണ്ടായി. ഇതോടെ ഈയാഴ്ച തന്നെ അടുത്ത യോഗം ചേരുന്നത് വരെ പഴയ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.

നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കുമെന്നും നാളെ മുതൽ വർദ്ധനവ് ഉണ്ടാകുമെന്നും ആയിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ താരിഫ് വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.

യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. പഴയ നിരക്ക് എന്ന് വരെ നീട്ടി എന്ന് ഉത്തരവ് ഇറക്കിയിട്ടില്ല.

ചരിത്ര നേട്ടവുമായി മെസ്സി; എട്ടാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്ക്

0

2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. ഇതോടെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി.

ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് പ്രധാനമായും മെസ്സിക്ക് സഹായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തി. അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പുരസ്കാര നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്.

സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മർട്ടിനസ് സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു.

പെരുമാതുറയിൽ ബോംബേറിൽ രണ്ടു യുവാക്കൾക്ക് പരുക്ക്; മൂന്നുപേർ കസ്റ്റഡിയിൽ

0

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബേറ്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. നാടൻ ബോംബെറിയുകയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകളുണ്ട്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബോംബെറിഞ്ഞ സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.

ചിറയിൻകീഴ് ആറ്റിങ്ങൽ നഗരൂർ സ്വദേശികളാണ് കസ്റ്റഡിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല.

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍

0

കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് പോലീസിന് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ അത്താണിയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയത് എന്നാണ് പ്രതിയുടെ മൊഴി. തമ്മനത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ അത്താണിയിലെ വീട്ടിലെത്തി. ബോംബ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയില്‍ ബോംബുകളുമായി കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഡൊമിനികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.