നേപ്പിൾസ് ∙ ഇറ്റാലിയൻ സീരി എ ഫുട്ബോൾ ചാംപ്യൻമാരാകാൻ നാപ്പോളി കാത്തിരിക്കണം. ഇന്നലെ സലെർനിറ്റാനയോട് 1–1 സമനില വഴങ്ങിയതാണ് ഹോം ഗ്രൗണ്ടായ ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നാപ്പോളിക്ക് ചെറിയ തിരിച്ചടിയായത്. രണ്ടാമതുള്ള ലാസിയോ ഇന്റർ മിലാനോട് 3–1നു തോറ്റതോടെ നാപ്പോളിക്ക് ജയം മതിയായിരുന്നു. 62–ാം മിനിറ്റി മാത്തിയാസ് ഒളിവേരയുടെ ഗോളിൽ നാപ്പോളി മുന്നിലെത്തിയെങ്കിലും 84–ാം മിനിറ്റിൽ ബുലായെ ദിയയുടെ ഗോളിൽ സലെർനിറ്റാന തിരിച്ചടിച്ചു. 6 റൗണ്ട് മത്സരങ്ങൾ ശേഷിക്കേ ഒന്നാം സ്ഥാനത്ത് നാപ്പോളിക്ക് 18 പോയിന്റ് ലീഡുണ്ട്.