Tuesday, March 31, 2026
Home Blog Page 240

രാഹുൽ ഗാന്ധി പാർലമെന്റിലേക്ക്; അപകീർത്തി കേസിൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

0

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം പി സ്ഥാനം തിരിച്ചു കിട്ടും. ഹർജിക്കാരന്റേത് മാത്രമല്ല, മണ്ഡലത്തിൽ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. ഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ.

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു; ആന്‍ഡി ഫ്ലവർ പുതിയ പരിശീലകന്‍

0

ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു. സിംബാബ്‌വെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. ആര്‍.സി.ബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. ഹെസ്സണ്‍ ഈ മാസം അവസാനം സ്ഥാനമൊഴിയും.

ആര്‍.സി.ബി ടീം വൈസ് പ്രസിഡന്റ് രാജേഷ് മേനോനാണ് പുതിയ പരിശീലകന്റെ നിയമനം അറിയിച്ചത്. ഫ്‌ളവറുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായിരുന്നു ഫ്ലവർ.

ആര്‍.സി.ബി പരിശീലകനായതില്‍ അഭിമാനമുണ്ടെന്ന് ഫ്‌ളവര്‍ പറഞ്ഞു. ‘ആര്‍.സി.ബിയുടെ പരിശീലകനായതില്‍ അഭിമാനമുണ്ട്. ടീമിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ആന്‍ഡി ഫ്ലവർ പറഞ്ഞു.

ചെളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ്, വടി കൊണ്ട് ക്രൂരമർദ്ദനം; എൻ സി സി പരിശീലനത്തിന്റെ പേരിൽ ക്രൂരത

0

താനെയിൽ എന്‍സിസി കേഡറ്റുകളെ ചെളിവെള്ളത്തിൽ തല കുത്തി പുഷ് അപ് ചെയ്യിപ്പിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥൻ. ബന്ദോദ്കര്‍ കോളേജിലെ എന്‍ സി സി പരിശീലനത്തിനിടെയാണ്‌ സംഭവം. സീനിയര്‍ കേഡറ്റാണ് വടികൊണ്ട്‌ അടിച്ച്‌ കൈ പിന്നിൽവെക്കാൻ നിർബന്ധിച്ച്‌ പുഷ്‌ അപ്‌ ചെയ്യിപ്പിക്കുന്നത്‌. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

https://twitter.com/Liberal_India1/status/1687070041291051010?s=20

അടി സഹിക്കാനാവാതെ കരയുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. കോളേജിന്റെ ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു വിദ്യാര്‍ഥിയാണ് സംഭവം ഫോണില്‍ പകര്‍ത്തിയത്.

ഹിന്ദു വർഗീയത ഉയർത്താൻ സുരേന്ദ്രൻ ശ്രമിക്കുന്നു; വി ഡി സതീശനും സുരേന്ദ്രനും ഒരേസ്വരം; ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ

0

ഗണപതി മിത്താണെന്നോ അള്ളാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ വർഗീയസമീപനമാണെന്നും പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും ഗോവിന്ദൻ ആരോപിച്ചു.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ നീക്കം. അതേ ശ്രമമാണ് കേരളത്തിലും ബി ജെ പി നടത്തുന്നത്. എന്നാൽ അത്തരം നീക്കങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയും. നിയമം ലംഘിച്ചതിന്റെ ഭാഗമായി കേസ് എടുത്തത് വിശ്വാസം നോക്കിയല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കുംമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡോണൾഡ് ട്രംപിനെതിരെ 4 കേസ് കൂടി

0

തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച വാഷിംടൺ ഡിസിയിലെ കോടതിയിൽ ഹാജരാകണം.

2021 ജനുവരി ആറിന് യു എസ് ക്യാപിറ്റോളിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. യു എസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൌൺസിൽ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരം ക്രിമിനല്‍ കുറ്റം ചുമത്തിയത്.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് പണം നല്‍കിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ ജനപ്രതിനിധ സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 2018ലാണ് ട്രംപിന്‍റെ പണമിടപാട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയാക്കുന്നത്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശ്ലീല ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.

ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: ശാസ്ത്രത്തേക്കുറിച്ച് പറയുന്നത് വിശ്വാസത്തെ എങ്ങനെ ഹനിക്കുമെന്നു ഷംസീർ

0

ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാകുന്നതെന്നു ഷംസീർ ചോദിച്ചു.

സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് താൻ. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സംഘപരിവാർ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികൾ തനിക്കൊപ്പമാണെന്നും ഷംസീർ പറഞ്ഞു.

സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കർ പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പി സി ഒ ഡി: കാരണങ്ങളും പരിഹാരവും

0

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.). അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. പി സി ഒ ഡി പൂർണമായും ഭേദമാക്കാനാവാത്ത അസുഖമായതിനാൽ അത് നിയന്ത്രിച്ച് നിർത്തുക എന്നതാണ് പ്രാധാന്യം.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകുന്നതുമായി ബന്ധപ്പെട്ട് ചികിത്സതേടുന്ന സ്ത്രീകളില്‍ 40 ശതമാനം പേരിലും പി.സി.ഒ.ഡി കണ്ടെത്തുന്നുണ്ട്. ശരീരത്തിന്‍റെ കായികാധ്വാനം കുറയുന്നതും തെറ്റായ ഭക്ഷണരീതിയുമാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ആര്‍ത്തവം ക്രമരഹിതമാകുന്നത് പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അമിത രക്തസ്രാവവും ചിലരിൽ ഉണ്ടാവുന്നു. സ്ത്രീകളില്‍ പുരുഷന്മാരിലേതുപോലെ തലയുടെ മുന്‍വശത്ത്‌ അമിതമായ മുടികൊഴിച്ചില്‍ ഉണ്ടാകുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ രോമവളര്‍ച്ചയും കണ്ടുവരാറുണ്ട്.

ചിട്ടയായ ജീവിത ശൈലി കൊണ്ട് പി സി ഒ ഡി ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. വ്യായാമവും നല്ല ഭക്ഷണ രീതിയും തുടർന്നാൽ വളരെ വേഗം തന്നെ ഈ അവസ്ഥക്ക് ആശ്വാസം കാണാനാവും. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പോലെയുള്ള വ്യായാമങ്ങൾക്കു പകരം ശരീരം വിയർക്കുന്നത് പോലെയുള്ള വ്യായാമം വേണം ചെയ്യാൻ. അടിവയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഉള്ള വ്യായാമങ്ങൾ അത്യാവശ്യമാണ്.

അമിതമായി കൊഴുപ്പ് അടങ്ങിയ ജങ്ക് ഫുഡ് ഇനങ്ങള്‍ ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. മധുരം കുറക്കാം. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്ത ആഹാര സാധനങ്ങളും ഒഴിവാക്കേണ്ടതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.

ഷംസീർ പറഞ്ഞത് മുഴുവൻ ശരി; മാപ്പ് പറയേണ്ടതില്ലെന്ന് എം വി ഗോവിന്ദൻ

0

ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഷംസീര്‍ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല.

ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്റുവും ഒക്കെ ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി.ഡി.സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. സിപിഐഎം ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ട് എന്‍എസ്എസ് ഗണപതി ക്ഷേത്രങ്ങളിലേക്ക് പോയി വഴിപാട് നടത്തുന്നതിന് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിൽ ജാഗ്രത വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി തിരികെയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. സുപ്രധാനമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ഈ ചിത്രത്തിലെ നായികയായെത്തുന്നത്. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹരി നാരായണനാണ് , സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി.

‘സമയം തന്നാല്‍ ഇന്ത്യന്‍ ഫുട്ബോളിനെ ആദ്യ പത്തിലെത്തിക്കാം’; കോച്ചായി തുടരാനുള്ള ആഗ്രഹം പരസ്യമാക്കി ഇഗോര്‍ സ്റ്റിമാക്ക്

0

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഇഗോര്‍ സ്റ്റിമാക്ക്. നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്നും സ്റ്റിമാക്ക് പറഞ്ഞു. കരാര്‍ പുതുക്കിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊക്കാം. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. ഇതിനായുള്ള തന്റെ പ്രോജക്ടിനെ വിശ്വസിക്കണമെന്നു സ്റ്റിമാക്ക് പറഞ്ഞു.

സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ആകെ 41 മത്സരങ്ങള്‍ കളിച്ചു. അവസാന പതിനൊന്ന് കളിയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഒന്‍പതിലും ജയിക്കുകയും മൂന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. തുടര്‍വിജയങ്ങളേക്കേള്‍ സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ശൈലിയില്‍ വന്ന മാറ്റമാണ് ശ്രദ്ധേയം. ഏറെക്കാലമായി പിന്തുടര്‍ന്ന ലോംഗ്‌ബോള്‍ ഗെയിം ഉപേക്ഷിച്ച സ്റ്റിമാക്ക് പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കുന്ന രീതിയിലേക്ക് ടീമിനെ മാറ്റി.