ലഹോർ∙ തന്നെ വധിക്കാൻ മൂന്നാം വട്ടവും പദ്ധതി ഒരുങ്ങിയെന്ന് പാക്ക് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) മേധാവിയുമായ ഇമ്രാൻ ഖാൻ. ലഹോർ ഹൈക്കോടതിയെ ആണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.
‘‘വസീറാബാദിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടെതാണ്. രണ്ടാമത്തേത് ഇസ്‌ലാമാബാദിലെ ജുഡീഷ്യൽ കോംപ്ലക്സില്‍ വച്ച് നടപ്പാക്കാനിരുന്നതാണ്. എന്നാൽ രക്ഷപ്പെട്ടു. വധിക്കാനുള്ള പുതിയ പദ്ധതി രൂപംകൊള്ളുകയാണ്.
കോടതിക്കു മുന്നിൽ ഹാജരാകാൻ തയാറാണെങ്കിലും ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസ് തയാറാകുന്നില്ല. മുതിർന്ന ഇന്റലിജൻസ് ഓഫിസറാണ് ഈ പദ്ധതിക്കു പിന്നിൽ’’ – അദ്ദേഹം കോടതിയെ അറിയിച്ചു.