Saturday, July 27, 2024
HomeNewsGulf2023 ല്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 86.9 ദശലക്ഷം യാത്രക്കാര്‍

2023 ല്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 86.9 ദശലക്ഷം യാത്രക്കാര്‍

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2023 ല്‍ 86.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്. ഏറ്റവുമധികം യാത്രക്കാരെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷവും കൂടുതല്‍ യാത്രക്കാരെ സ്വകരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളം.2023 ലെ കണക്കു പ്രകാരമാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാര്‍ എത്തിയതായി വ്യക്തമാക്കുന്നത്. 86.9 ദശലക്ഷം യാത്രക്കാരാണ് 2023 ല്‍ ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്. ഇന്ത്യ, സൗദിഅറേബ്യ, യുകെ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരാണ് ഏറ്റവും അധികം ദുബൈ വിമാനത്താവളം വഴി എത്തിയത്.

ഇതിനു പുറമേ വിവിധ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരും കൂടുതലായി എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2028 ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ വിമാനത്തവാളം വഴി സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് കോവിഡിനു ശേഷം 2022 ല്‍ 66 ദശലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആളുകള്‍ യാത്രയ്ക്കായി കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ദുബൈ വിമാനത്താവളത്തെയാണ്. യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഗേറ്റുകളുടെ ഉപയോഗവും അതിവേഗമുള്ള യാത്രാ നടപടികളുമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.

104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. 100 അന്താരാഷ്ര വിമാന കമ്പനികളാണ് വിവിധ രാജ്യങ്ങളിലേക്കായി സര്‍വ്വീസ് നടത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന പ്രധാന നഗരമെന്ന നിലയിലും നിരവധി അന്താരാഷ്ട്ര ഇവന്റുകളും ലോക പ്രശസ്തമായ സ്ഥാനങ്ങളുമാണ് ദുബൈയിലേ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments