ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. അല്‍ ഹിലാലിനായി നെയ്മര്‍ വിജയവുമായാണ് കളം വിട്ടത്. അല്‍ റിയാദിനെതിരെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ഈ വിജയയത്തോടെ ടീം പ്രോ ലീഗ് പോയിന്റ് ടേബിളില്‍
ഒന്നാം സ്ഥാനത്തെത്തി.
നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 64ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായി താരം കളത്തിലിറങ്ങി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് അസിസ്റ്റിന് പുറമെ ഒരു പെനാള്‍ട്ടി വോണ്‍ ചെയ്യാനും നെയ്മറിന് സാധിച്ചു. ആദ്യ ഗോള്‍ കണ്ടെത്താന്‍ താരത്തിനായില്ല. 6 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍
16 പോയിന്റാണ് അല്‍ ഹിലാലിനുള്ളത്.



