തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പ്രകൃതി ഗാർഡൻസിൽ സുഗതൻ, ഭാര്യ സുനില എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്ന്’ അഭ്യർഥിച്ച് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26ന് മകൾക്കൊപ്പം എത്തിയാണ് ഇവർ മുറിയെടുത്തത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയിൽ സ്പെയർപാർട്‌സ് വ്യാപാരം നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഇവരും ജീവനൊടുക്കിയതെന്നാണ് പുറത്തുവന്ന വിവരം. എട്ട് മാസം മുന്‍പ് ഇവരുടെ ഏക മകള്‍ ഉത്തരയുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു. ഉച്ചതിരിഞ്ഞ് ഹോട്ടൽ ജീവനക്കാർ വൃത്തിയാക്കാനെത്തിയപ്പോൾ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതിൽ തുറന്നപ്പോഴാണ്, വസ്ത്രങ്ങൾ ഇടുന്ന സ്റ്റാൻഡിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.