ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ അപ്പീലുകളില്‍ സുപ്രീംകോടതി ഉത്തരവ് ഈ മാസം ഇരുപത്തിയേഴിന്. കേസ് എടുക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.പരാതികളില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് എടുത്തത് എന്ന് കോടതി ചോദിച്ചു. പരാതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തത് വിചിത്രമാണെന്നും കോടതി പറഞ്ഞു. ഹേ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും എതിര്‍ത്തു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്നും സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആണ് നടപടി എന്നും സര്‍ക്കാര്‍ വാദിച്ചു.സിനിമ നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ എന്തിനാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു