ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ശില്‍പ്പിയായിരുന്നു ഹസ്സന്‍ നസ്രള്ള എന്ന് ബെന്യമിന്‍ നെതന്യാഹു.പൂര്‍ണ്ണവിജയം കാണും വരെ ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെ പോരാട്ടം തുടരും എന്നും നെതന്യഹു പറഞ്ഞു.ഹിസ്ബുള്ള മേധാവിയെ വധിച്ചതിന് ശേഷവും ഇസ്രയേല്‍ സൈന്യം ലബനനില്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്.ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്രള്ള വധിക്കപ്പെടേണ്ടത് അനിവാര്യതയായിരുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന.എണ്ണിയാല്‍ തീരാത്തത്ര ഇസ്രയേലിയരുടെയും വിദേശപൗരന്‍മാരുടെയും മരണത്തിന് കാരണക്കാരനായ വ്യക്തിയാണ് കൊല്ലപ്പെട്ടത്.
നസ്രള്ള കൊല്ലപ്പെട്ടത് മധ്യപൂര്‍വ്വദേശത്തെ ശക്തിസമവാക്യങ്ങളില്‍ മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വടക്കന്‍ ഇസ്രയലേലില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ എത്തിക്കുന്നതിനും ഹിസ്ബുള്ളയെ തകര്‍ക്കുക എന്നത് അനിവാര്യമാണ്. ശത്രുകള്‍ക്ക് എതിരായ പോരാട്ടം ശക്തമായി തന്നെ തുടരുമെന്നും വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരിക്കും എന്നും ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.ലബനില്‍ ഇസ്രയേല്‍ തീവ്രമായ ആക്രമണം ആണ് തുടരുന്നത്.ശനി ഞായര്‍ ദിവസങ്ങളിലായി 44 പേര്‍ കൂടി ലബനിനല്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയ്ക്ക് ശേഷം മാത്രം എണ്ണൂറിലധികം പേരാണ് ലബനനില്‍ കൊല്ലപ്പെട്ടത്.
ഇസ്രയല്‍ ആക്രമണം ഭയന്ന് ലബനന്‍ തലസ്ഥാനമായി ബെയ്‌റൂത്തിലും ജനങ്ങള്‍ വീടുകള്‍ വിട്ടിറങ്ങുകയാണ്. തെരുവുകളിലാണ് പതിനായിരങ്ങള്‍ കഴിയുന്നത്.ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.അതെസമയം ഹസ്രന്‍ നസ്രയുടെ വധത്തിന് ശേഷവും ഹിസ്ബുള്ള ഇസ്രയേല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.