ഹരിയാനയില്‍ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. സീറ്റെണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ബിജെപി ഹരിയാനയില്‍ ഹാട്രിക് ജയം നേടുന്നത്. ജമ്മു-കശ്മീര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യസംഖ്യത്തിനാണ് ജയം
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ഹരിയാനയില്‍ മൂന്നാ വട്ടം വിജയക്കൊടി പാറിക്കുകയാണ് ബിജെപി.
പത്ത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ നാല്‍പ്പത്തിയാറ് സീറ്റുകളും കടന്നാണ് മുന്നേറിയത്. കഴിഞ്ഞ തവണ നാല്‍പ്പത് സീറ്റുകള്‍ ആണ് ബിജെപിക്ക് ലഭിച്ചിരുന്നത്. സര്‍ക്കാരിന് എതിരെ വന്‍ ജനരോഷമുണ്ടെന്നും അത് അനുകൂലമാകുമെന്നും കരുതിയ കോണ്‍ഗ്രസിന് പക്ഷെ ഹരിയാനയില്‍ പിഴച്ചു.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അധികാരത്തിലേക്ക് എന്ന് സൂചന നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന് ആയിരുന്നു ലീഡ്. ഇതെ തുടര്‍ന്ന് എഐസിസി ആസ്ഥാനത്ത് അടക്കം ആഘോഷപരിപാടികളും ആരംഭിച്ചിരുന്നു.എന്നാല്‍ അതിന് അല്‍പ്പായുസ്സായിരുന്നു. വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തിയ്യപ്പോള്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ച് അധികാരത്തുടര്‍ച്ച ഉറപ്പിച്ചു.കോണ്‍ഗ്രസിന് ഹരിയാനയില്‍ നാല്‍പ്പത് സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.
ജമ്മുകശ്മീരില്‍ പക്ഷെ ഇന്ത്യ സഖ്യത്തിന് ആണ് ജയം. നാല്‍പപ്പത്തിയേഴ് സീറ്റുകളില്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിച്ച് കയറാന്‍ കഴിഞ്ഞത്. ജമ്മുകശ്മീരില്‍ ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാകും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അറിയിച്ചു.