Saturday, July 27, 2024
HomeNewsNationalസൗര്യദൗത്യത്തിലേക്കുള്ള യാത്രക്കിടെ ആദിത്യയുടെ സെൽഫി; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി ആദിത്യ എൽ1

സൗര്യദൗത്യത്തിലേക്കുള്ള യാത്രക്കിടെ ആദിത്യയുടെ സെൽഫി; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി ആദിത്യ എൽ1

സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എല്‍1 പേടകം പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഒരു സെല്‍ഫിയും ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ എക്സിലൂടെ പുറത്തുവിട്ടു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യസ്ഥാനത്ത് എത്തും. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ ഒന്നിൽ നിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിക്കുക.

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയർത്തിക. രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തലിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാൻസ്ഫർ ഓർബിറ്റിലേക്ക് കടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments