ജിദ്ദ: സൗദി അറേബ്യയില്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. ആഗസ്റ്റ് 20 ഞായര്‍ മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അധ്യയനം ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അവധി ശേഷം സൗദിയില്‍ അധ്യയന വര്‍ഷം ആരംഭിച്ചുവെങ്കിലും ഓഗസ്റ്റ് 20 ഞായറിനാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
28000ത്തോളം സ്‌കൂളുകളാണ് സൗദി അറേബ്യയില്‍ ഉള്ളത്. നവംബര്‍ 16 വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടണ്ട്. കനത്ത ചൂടില്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ നല്‍കും.