സൗദി അറേബ്യയില്‍ പതിനയ്യായിരത്തിലധികം വിദേശികള്‍ കൂടി അറസ്റ്റില്‍. താമസ-തൊഴില്‍നിയമലംഘനങ്ങള്‍ക്ക് ആണ് അറസ്റ്റ്. അനധികൃത താമസക്കാരായ പതിനോരായിരത്തിലധികം വിദേശികളെ നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.സെപ്റ്റംബര്‍ പത്തൊന്‍പത് മുതല്‍ ഇരുപത്തിയഞ്ച് വരെയുള്ള ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി 15324 അനധികൃത താമസക്കാരാണ് പിടിയിലായത്. ഇതില്‍ 9235 പേര്‍ താമസനിയമലംഘകരും 3772 പേര്‍ അതിര്‍ത്തിസുരക്ഷാ നിയമങ്ങള്‍ ലഭിച്ചവരാണ്.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 2317 വിദേശികളും പിടിയിലായി.രാജ്യത്തേക്ക് അനധികൃതായി പ്രവേശിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായവരില്‍ 1266 പേര്‍.രാജ്യത്ത് നിന്നും അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിച്ച 116 പേരും പിടിയിലായിട്ടുണ്ട്.11894 നിയമലംഘകരെ കൂടി സൗദിയില്‍ നിന്നും നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസ-തൊഴില്‍നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 അല്ലെങ്കില്‍ 996 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ അറിയിക്കണം എന്നും സൗദി ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.