കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകർന്നു.